C295 എയർക്രാഫ്റ്റിനായി എയർബസും ടാറ്റയും കൈകോർക്കുന്നു, നിർമാണ കേന്ദ്രം ഗുജറാത്തിൽ
ഗുജറാത്തിലെ വഡോദരയിൽ ഇന്ത്യൻ വ്യോമസേനയ്ക്കായി ഒരു ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമാണ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി C-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാൻ യൂറോപ്യന്‍ വിമാന നിര്‍മാതാക്കളിലെ വമ്പന്‍മാരായ എയര്‍ബസും ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസിന്റെയും പങ്കാളിത്തത്തോടെയാണ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമാണ കേന്ദ്രം തുറക്കുന്നത്.

പ്ലാന്റിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് സ്ഥിരീകരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ സൈനിക വിമാനം നിര്‍മ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. 21,935 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതാദ്യമായാണ് C-295 എയര്‍ ക്രാഫ്റ്റ് യൂറോപ്പിന് പുറത്ത് നിര്‍മിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു. സിവിലിയൻ ആവശ്യങ്ങൾക്കും വിമാനം ഉപയോഗിക്കാം.

വിമാനങ്ങളുടെ കയറ്റുമതിക്കും ഇന്ത്യന്‍ വ്യോമസേനയുടെ അധിക ഓര്‍ഡറുകള്‍ക്കും സൗകര്യമൊരുക്കുമെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. സ്‌പെയിനിലെ എയർബസ് ഡിഫൻസ്, സ്‌പേസ് എസ്എ എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്ന 56 C-295 മെഗാവാട്ട് ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകളിൽ 40 എണ്ണം വഡോദരയിലെ പുതിയ കേന്ദ്രത്തിൽ നിർമിക്കും.

2021 സെപ്റ്റംബറിലാണ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി ഏകദേശം 21,000 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടത്. വ്യോമസേനയിലെ പഴക്കംചെന്ന അവ്‌റോ-748 വിമാനങ്ങള്‍ക്കു പകരമായാണ് പുതിയ C-295 എയര്‍ക്രാഫ്റ്റുകള്‍ എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഈ കരാര്‍ പ്രകാരം, നാല് വര്‍ഷത്തിനകം ആദ്യത്തെ 16 എയര്‍ക്രാഫ്റ്റുകള്‍ ഫ്ലൈ എവേ കണ്ടീഷനില്‍ എയര്‍ബസ് ഇന്ത്യക്ക് കൈമാറും. ബാക്കിയുള്ള 46 എയര്‍ ക്രാഫ്റ്റുകള്‍ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യയില്‍ നിര്‍മിക്കും. എയര്‍ബസും ടിഎഎസ്എല്ലുമായുള്ള വ്യാപാര സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം.

അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടുകളിൽ (ALG) നിന്നും, തയാറാക്കാത്ത റൺവേകളിൽ നിന്നും പോലും പ്രവർത്തിക്കാൻ ഈ വിമാനത്തിന് കഴിയും. കൂടാതെ ഇതിന് 40-45 പാരാട്രൂപ്പർമാരെയോ 70 യാത്രക്കാരെയോ വഹിക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്. അപകടങ്ങളുണ്ടാകുമ്പോഴും മെഡിക്കല്‍ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താനാകും.

പ്രത്യേക മിഷനുകളിലും ദുരന്തങ്ങളിലും മാരിടൈം പട്രോളിങ്ങിനും C-295 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗപ്രദമാണ്. നിലവില്‍ വ്യോമസേനയുടെ ഭാഗമായ എയര്‍ക്രാഫ്റ്റുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെയും മറ്റും എത്തിക്കാന്‍ സഹായിക്കുന്നവയാണ് C-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍.

എയര്‍ബസ് സ്പെയിനിലെ സ്ഥാപനത്തില്‍ ചെയ്യുന്ന ജോലിയുടെ 96 ശതമാനവും ഇന്ത്യയില്‍ തന്നെയായിരിക്കും പൂർത്തീകരിക്കുക. എന്നാൽ വിമാനത്തിന്റെ എഞ്ചിന്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും വിമാനത്തിലെ തദ്ദേശീയമായ ഉള്ളടക്കം ഉയര്‍ന്നതായിരിക്കുമെന്നും പതിരോധ സെക്രട്ടറി പറയുന്നുണ്ട്.

C-295 മെഗാവാട്ട് 5-10 ടൺ ശേഷിയുള്ള ഒരു ഗതാഗത വിമാനമാണ്. അത് ഐഎഎഫിന്റെ പഴകിയ ആവ്‌റോ വിമാനങ്ങൾക്ക് പകരമായി സമകാലിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതും. പെട്ടെന്നുള്ള പ്രതികരണത്തിനും സൈനികരുടെയും ചരക്കുകളുടെയും ഡ്രോപ്പിംഗിനായി ഇതിന് പിന്നിൽ ഒരു റാംപ് ഡോറും ഉണ്ട്.


Click it and Unblock the Notifications








