ടാറ്റ പോലും അന്തംവിടുന്ന കണ്ടീഷൻ, വണ്ടി പണിയുന്നേൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ

യൂറോപ്യൻ രാജ്യങ്ങളിൽ സ്റ്റേഷൻ വാഗണുകൾ വളരെ ജനപ്രിയമാണെങ്കിലും ഇന്ത്യയിൽ അധികം സ്വാധീനം ചെലുത്താനാവാതെ പൊളിഞ്ഞു പോയ മോഡലുകളിവ. ഈ ബോഡി സ്റ്റൈലിൽ പലതരം വണ്ടികളിറക്കിയ ബ്രാൻഡുകൾ നമുക്കുമുണ്ടായിരുന്നു. അതിൽ ആദ്യം ഓർമ വരുന്നത് ടാറ്റ എസ്റ്റേറ്റിന്റെ പേരായിരിക്കും എന്നതിലും സംശയമൊന്നുമില്ല. ഒരു ഇതിഹാസ പരിവേഷമാണ് കാറിന് ഇന്നുമുള്ളത്.

കൂറ്റൻ നീളവും തനതായ സ്റ്റൈലും ടാറ്റ എസ്റ്റേറ്റിനെ എക്കാലവും വേറിട്ടു നിർത്തുമെന്നതിൽ സംശയമൊന്നുമില്ല. സെഡാനുകളും ഹാച്ച്ബാക്കുകളും വാഴുന്ന കാലത്താണ് ഇത്തരം വണ്ടികൾ എത്തിയത് എന്നതും ശ്രദ്ധേയമാണ്. കാർ എന്ന സങ്കൽപ്പവുമായി സ്റ്റേഷൻ വാഗണുകൾ ഒരിക്കലും യോജിച്ചിരുന്നില്ലെന്നതാണ് സത്യം. വേണമെങ്കിൽ കാലത്തിന് മുന്നേ സഞ്ചരിച്ച വണ്ടികളെന്നും ഇവയെ വേണമെങ്കിൽ നമുക്ക് വിശേഷിപ്പിക്കാം അല്ലേ.

Tata Estate Station Wagon Beautifully Restored

1992 മുതൽ 2000 വരെ വിൽപ്പനയ്ക്ക് ലഭ്യമായ മോഡലായിരുന്നു ടാറ്റ എസ്റ്റേറ്റ്. ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ വരെ ഉപയോഗിച്ചിരുന്ന കാറായിരുന്നു ഇത്. ഇന്ന് നിരത്തുകളിൽ കാണാനാവില്ലെങ്കിലും 90 കിഡ്‌സിന്റെ മനസിൽ എസ്റ്റേറ്റിന്റെ രൂപം എന്നും തെളിഞ്ഞുനിൽക്കുന്നതാണ്. ആയതിനാൽ അത്തരത്തിൽ ഒരു പഴയ മോഡലിനെ കുട്ടപ്പനാക്കി പണിതിറക്കിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ താരം.

പെട്രോൾഹെഡ് മോട്ടോർ ഗാരേജ് എന്ന യൂട്യൂബ് ചാനലാണ് പൂർണമായും കസ്റ്റമൈസ് ചെയ്‌ത് സ്റ്റോക്ക് കണ്ടീഷനിൽ ഇറക്കിയ എസ്റ്റേറ്റിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടാറ്റ എസ്റ്റേറ്റിനെ ഈ രൂപത്തിൽ പുനർനിർമിച്ചെടുക്കുക എന്നത് ശരിക്കും പണിപെട്ട കാര്യം തന്നെയായിരുന്നുവെന്ന് ഉടമ തന്നെ പറയുന്നു. എത്രയോ നാളുകൾക്ക് മുമ്പ് കമ്പനി തന്നെ നിർത്തലാക്കിയ മോഡലായതിനാലാണ് പാർട്‌സുകൾക്ക് ഇത്രയും ക്ഷാമം വരാൻ കാരണം. കസ്റ്റമൈസ് ചെയ്‌ത വാഹനത്തിന്റെ അകവും പുറവും കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നതു തന്നെ.

Tata Estate Station Wagon Beautifully Restored

95 ശതമാനം ഇന്റീരിയർ വർക്ക് മാത്രമാണ് പൂർത്തിയായിരിക്കുന്നതെന്നും ഉടമ വ്യക്തമാക്കുന്നുണ്ട്. കാറിന്റെ ബോണറ്റിലെ ഒറിജിനൽ ടാറ്റ മോണിക്കറും ലോഗോകളും പുനഃസ്ഥാപിച്ചതും കൈയടി അർഹിക്കുന്ന കാര്യമാണ്. ടാറ്റയുടെ ലോഗോയ്‌ക്കൊപ്പം മുൻവശത്തെ ഗ്രില്ലും പഴയ പ്രതാപത്തെ കാണിക്കും വിധം സ്റ്റോക്കായി നിലനിർത്തിയതും എസ്റ്റേറ്റിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്. ബമ്പറിൽ ഒരു ഫോഗ് ലാമ്പ് ചേർത്തതും ശ്രദ്ധേയമാണ്. മൊത്തത്തിലുള്ള സ്റ്റൈലിനെ ബാധിക്കാതെയാണ് ഇത് ചെയ്‌തിരിക്കുന്നതും.

ഒറിജിനൽ ഹെഡ്‌ലാമ്പുകൾക്ക് പകരം ടേൺ ഇൻഡിക്കേറ്ററുകളുള്ള യൂണിറ്റായി പരിഷ്ക്കരിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഉടമ പരാമർശിക്കുന്നു. സിൽവർ-ഗ്രേ നിറമാണ് ഈ ടാറ്റ എസ്റ്റേറ്റിന് സമ്മാനിച്ചിരിക്കുന്നത്. ഇനി കാറിന്റെ വശക്കാഴ്ച്ചയിലേക്ക് വന്നാൽ സ്റ്റീൽ റിമ്മുകളും വീൽ ക്യാപ്പുകളും സ്റ്റോക്ക് തന്നെയാണ്. ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽ ലാമ്പുകളും എല്ലാം ഭംഗിയായി പുനഃസ്ഥാപിച്ചിട്ടുണ്ട്. പിന്നിലെ ബമ്പറിന് കീഴിൽ ഉടമ ഒരു അധിക ലൈറ്റും ചേർത്തിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ വൃത്തിയായി വണ്ടി പണിതിറക്കാൻ ഉടമക്കായിട്ടുണ്ട്.

Tata Estate Station Wagon Beautifully Restored

ഇന്റീരിയറിലേക്ക് വന്നാൽ എസി, പവർ വിൻഡോകൾ, പവർ സ്റ്റിയറിംഗ് തുടങ്ങി നിരവധി ആധുനിക ഫീച്ചറുകളോട് കൂടിയ കാറായിരുന്നു അക്കാലത്ത് ടാറ്റ എസ്റ്റേറ്റ്. മുൻവശത്ത് മാത്രമായിരുന്നു എസി വെന്റുകൾ ഉണ്ടായിരുന്നതെങ്കിൽ പിന്നിലെ യാത്രക്കാരുടെ കംഫർട്ടിന് മുൻഗണന നൽകിക്കൊണ്ട് റൂഫ് ഫിറ്റഡ് റിയർ വെന്റുകളും ഉടമ ഇത്തവണ അധികമായി ചേർത്തിട്ടുണ്ട്. വലിയ കാറായതിനാൽ ക്യാബിൻ തണുപ്പിക്കാൻ മുൻവശത്തെ എസി വെന്റുകൾ പര്യാപ്തമായിരുന്നില്ലെന്നതാണ് ഇതിനു പിന്നിലെ കാരണം.

ഹെഡ്‌സ്‌പേസിനെ ബാധിക്കാത്ത വിധത്തിൽ പിൻസീറ്റിന് പിന്നിൽ റൂഫ് മൗണ്ടഡ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. എസി വെന്റ് പഴയ തലമുറയിലെ സഫാരിയിൽ നിന്നോ ടാറ്റയുടെ മറ്റൊരു വാഹനത്തിൽ നിന്നോ കടമെടുത്തതാണെന്ന് തോന്നുന്നു. റൂഫ് ലൈനർ പൂർണമായും ബ്ലാക്ക് ഫാബ്രിക്കിൽ പുനർനിർമിച്ചതും ശ്രദ്ധേയമാണ്. ഡാഷ്‌ബോർഡും റീസ്റ്റോർ ചെയ്‌തുവെന്നാണ് ഉടമ വീഡിയോയിൽ പറയുന്നത്. പിൻസീറ്റിനുള്ള പവർ വിൻഡോ ബട്ടണുകൾ ഒരു ആഫ്റ്റർ മാർക്കറ്റ് യൂണിറ്റ് ഉപയോഗിച്ച് മാറ്റി.

Tata Estate Station Wagon Beautifully Restored

ടാറ്റ എസ്റ്റേറ്റിനൊപ്പം വന്നിരുന്ന ഒറിജിനൽ കാസറ്റ് പ്ലേയറാണ് ഇപ്പോഴും കാറിലുള്ളത് എന്നത് നെസ്റ്റു ഉണർത്തുന്ന കാര്യമാണ്. അകത്തളം കൂടുതൽ വൃത്തിയുള്ളതാക്കാനായി ഡോർ പാഡുകളിലും കറുപ്പ് പെയിന്റ് ചെയ്തിട്ടുണ്ട്. പാർട്‌സുകൾ കിട്ടാത്തതിനാൽ ഈ കാറിലെ പല ബീഡിംഗുകളും വെതർ സ്ട്രിപ്പുകളും മാറ്റിസ്ഥാപിച്ചിട്ടില്ല. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ നീറ്റ് ആൻഡ് ക്ലീനായിട്ടാണ് സ്റ്റേഷൻ വാഗൺ റീസ്റ്റോർ ചെയ്‌തിരിക്കുന്നതെന്ന് പറയാം.

എഞ്ചിൻ വിഭാഗത്തിനെ കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും അതും സ്റ്റോക്ക് കണ്ടീഷനിൽ തന്നെയായിരിക്കും നിലനിർത്തിയിരിക്കുന്നത്. പ്യൂഷോയിൽ നിന്നുള്ള 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് ടാറ്റ എസ്റ്റേറ്റിന് തുടിപ്പേകുന്നത്. ഇത് 67 bhp കരുത്തിൽ ഏകദേശം 118 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ കിടിലൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, September 24, 2023, 11:00 [IST]
English summary
Tata estate station wagon beautifully restored to original condition in kerala viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X