പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

മനോഹരമായ രൂപകൽപ്പനയും ധാരാളം സവിശേഷതകളും മികച്ച സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന കിടിലൻ മിഡ്-സൈസ് എസ്‌യുവിയാണ് ടാറ്റ ഹാരിയർ. പരിഷ്ക്കാരങ്ങളിലൂടെ ഇത്രയും മെച്ചപ്പെടുത്തിയ മറ്റൊരു സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ഇന്ത്യയിൽ ഇല്ലെന്നു തന്നെ വേണം പറയാൻ.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

രണ്ട് വർഷമായി ഇത് വിപണിയിലുള്ള ഹാരിയർ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ കാറുകളോടാണ് മാറ്റുരയ്ക്കുന്നത്. ജനപ്രിയ മോഡലുകളിൽ സാധാരണയായി സംഭവിക്കുന്നത് പോലെ എസ്‌യുവിക്ക് ശക്തമായ ആഫ്റ്റർ മാർക്കറ്റ് പിന്തുണയും ലഭ്യമാണ്.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

അതിനാൽ തന്നെ ഒരു ഹാരിയർ കസ്റ്റമൈസ് ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. 2019-ലാണ് കൂടുതൽ കരുത്തുറ്റ ബിഎസ്-VI എഞ്ചിനോടുകൂടിയ ഹാരിയറിന്റെ പുതുക്കിയ മോഡലിനെ ടാറ്റ പുറത്തിറക്കുന്നത്. തുടർന്ന് കറുപ്പിൽ ഒരുങ്ങിയ ഹാരിയറിന്റെ ഡാർക്ക് എഡിഷനും വിപണിയിൽ എത്തി ഹിറ്റായി.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

ഇന്ത്യയിൽ പരിഷ്‌ക്കരിച്ച ടാറ്റ ഹാരിയർ എസ്‌യുവികളെ ഇതിനോടകം തന്നെ നിരത്തുകളിലും കാണാം. എന്നാൽ അകത്തളത്തിലേക്ക് കൈകടത്താൻ ആരും അങ്ങനെ താത്പര്യപ്പെടാറില്ലായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ടാറ്റ ഹാരിയറിന്റെ ഡാർക്ക് എഡിഷൻ വേരിയന്റിന്റെ ഇന്റീരിയർ കൂടുതൽ പ്രീമിയമാക്കിയിരിക്കുകയാണ് ഒരു ഉടമ.

കാർ മാൻ ഇന്ത്യയാണ് വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിൽ പരിഷ്ക്കരിച്ച അകത്തളവുമായി എത്തുന്ന ഹാരിയറിന്റെ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ, കാറിന്റെ ഇന്റീരിയറിൽ ചെയ്യുന്ന എല്ലാ കസ്റ്റമൈസേഷനെക്കുറിച്ചും പറയുന്നുണ്ട്. ഫാബ്രിക് സീറ്റ് കവറുകൾക്കൊപ്പം വരുന്ന താഴ്ന്ന വേരിയന്റ് പോലെയാണ് ഹാരിയറിന്റെ ഉൾവശം ഒരുക്കിയിരിക്കുന്നത്.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

എന്നാൽ നവീകരണങ്ങൾ ശ്രദ്ധേയമാണെന്ന് പറയാതെ വയ്യ. സ്റ്റോക്ക് സീറ്റ് കവറുകൾക്ക് പകരം PU കവറുകൾ നൽകി, കറുപ്പും റസ്റ്റ്-ബ്രൗൺ നിറത്തിലാണ് മുന്നിലും പിന്നിലും നൽകിയിരിക്കുന്നത്. ഈ കസ്റ്റമൈസ്‌ഡ് ഹാരിയർ ഡാർക്ക് എഡിഷന്റെ പ്രധാന അപ്‌ഡേറ്റ് സീറ്റുകളാണ്.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

സീറ്റ് കവറുകളിലെ ഫിറ്റും ഫിനിഷും മികച്ചതാണ്. ചുളിവുകൾ എവിടെയും കാണാനില്ല. ക്യാബിന് ഒരു ഉയർന്ന ഫീൽ നൽകുന്നതിനായി മറ്റ് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സ്റ്റിയറിംഗ് വീലിലും ഡാഷ്‌ബോർഡിലും മാറ്റ് ബ്ലാക്ക് ഇൻസെർട്ടുകൾ ഹൈഡ്രോ ഡിപ്പ് ചെയ്‌തതും ആകർഷണം വർധിപ്പിക്കുന്നുണ്ട്. വുഡൻ പാനൽ പോലുള്ള ഫിനിഷും പ്രീമിയം ഫീൽ നൽകാൻ സഹായിച്ചിട്ടുണ്ട്.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

സ്റ്റിയറിംഗിന് കറുത്ത ലെതർ മെറ്റീരിയലിൽ പൊതിഞ്ഞ് ബ്രൗൺ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ലഭിക്കുന്നു. പവർ വിൻഡോ സ്വിച്ചിന് ചുറ്റുമുള്ള പ്ലാസ്റ്റിക് ട്രിമ്മുകൾ ഗ്ലോസി ബ്ലാക്കിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ഡോർ പാനൽ ലെതർ കൊണ്ട് പൊതിഞ്ഞതാണ്. കൂടാതെ അകത്തെ ഗ്രാബ് ഹാൻഡിലിനും ഗ്ലോസി ബ്ലാക്ക് ഇൻസേർട്ടുകളും സമ്മാനിച്ചിട്ടുണ്ട്.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

മൊത്തത്തിൽ ഈ ഹാരിയറിൽ ചെയ്ത പരിഷ്ക്കരണ ജോലികൾ വളരെ വലുതല്ലെങ്കിലും ഒരു പ്രീമിയം ഫീലാണ് നൽകുന്നത്. ക്യാബിൻ പ്രീമിയമാക്കുന്നതിന് ധാരാളം പരിഷ്‌ക്കരണങ്ങൾ ചെയ്യേണ്ടതില്ലെന്ന് കാണിക്കുന്ന ഒരു ഉദാഹരണമാണ് ഈ വീഡിയോയെന്ന് നിസംശയം പറയാം.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

ഈ സൂക്ഷ്മമായ കസ്റ്റമൈസേഷൻ എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപവും ഭാവവും പൂർണമായും മാറ്റി. മുഴുവൻ ഇന്റീരിയർ രൂപവും എസ്‌യുവിയുടെ പുറം നിറവുമായി നന്നായി യോജിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ടാറ്റ ഹാരിയർ നിരവധി സവിശേഷതകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ സ്പീക്കർ സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎമ്മുകൾ എന്നിവയാണ് എസ്‌യുവിയുടെ ടോപ്പ് എൻഡ് പതിപ്പിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിനു കരുത്തേകുന്നത്. ഈ എഞ്ചിൻ പരമാവധി 170 bhp പവറിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എസ്‌യുവിയിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

ഹാരിയർ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം ആദ്യം വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഐക്കണിക്ക് എസ്‌യുവി സഫാരിയുടെ പേരിലാണ് ഇത് വിപണിയിൽ അണിനിരത്തിയിരിക്കുന്നത്. ഹാരിയറിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഈ മൂന്നുവരി വാഹനത്തെ കമ്പനി നിർമിച്ചിരിക്കുന്നതും. ഹാരിയറിനേക്കാൾ അൽപ്പം ഉയരവും നീളവുമുള്ള ഇത് മൂന്നാം നിര സീറ്റ് വാഗ്ദാനം ചെയ്യുന്നു.

പുറംപോലെ തന്നെ അകവും പ്രീമിയം, കസ്റ്റമൈസ്‌ഡ് Harrier Dark Edition മോഡലിനെ അടുത്തറിയാം

കൂടുതൽ പ്രീമിയം ലുക്ക് ഉള്ള ഇന്റീരിയറുകളും ഫ്രണ്ട്, റിയർ സീറ്റ് യാത്രക്കാർക്ക് വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും സഫാരിയുടെ ഗോൾഡ് എഡിഷനും ടാറ്റ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സഫാരി ശ്രേണിക്ക് നിലവിൽ 14.99 ലക്ഷം മുതൽ 23.19 ലക്ഷം രൂപ വരെയാണ് ഈ 7 സീറ്റർ മോഡലിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata harrier dark edition with customized interior details
Story first published: Friday, December 31, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X