സിക്‌സര്‍ പാഞ്ഞ പന്ത് ചെന്നിടിച്ചത് ഹാരിയറിന്റെ ചില്ലില്‍ — വീഡിയോ
ടാറ്റ വാഹന നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലായി മാറിയിരിക്കുകയാണ് ഹാരിയര്‍ എസ്‌യുവി. വിപണിയിലെത്തുന്നതിന് മുമ്പേ വാര്‍ത്തകളില്‍ ഇടം പിടിച്ച എസ്‌യുവിയുടെ ഡിമാന്‍ഡ് ഈ അടുത്ത കാലത്തൊന്നും നഷ്ടമാവില്ലെന്നതിന് ആക്കം കൂട്ടി ഒരു സംഭവം നടന്നിരിക്കുകയാണ്. ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ ബൗണ്ടറി ലൈനിന് സമീപം കാറുകള്‍, ബൈക്കുകള്‍ എന്നിവ പ്രദര്‍ശനത്തിന് വയ്ക്കുന്നത് സ്ഥിരം കാഴ്ചയാണ്.

മത്സരത്തില്‍ അല്ലെങ്കില്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെയക്കുന്ന താരങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്നതാണിവ. ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനങ്ങളില്‍ കളിക്കാര്‍ സിക്‌സര്‍ അടിക്കുമ്പോള്‍ അബദ്ധവശാല്‍ പന്ത് വാഹനങ്ങളില്‍ ചെന്ന് പതിക്കാറുള്ളതും നമ്മള്‍ കാണാറുണ്ട്.

2019 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 21 -ാം നമ്പര്‍ മാച്ചിലും സമാന സംഭവം നടന്നിരിക്കുകയാണിപ്പോള്‍. രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിലെ വീഡിയോ ദൃശ്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

മത്സരത്തിനിടെ കളിക്കാരന്‍ ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി വര കടന്ന് കാറിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ ചെന്നിടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഭാഗ്യവശാല്‍ ഒരു തരത്തിലുള്ള കേടുപാടും കാറിന് പറ്റിയില്ല. രാജസ്ഥാന്‍ റോയല്‍സിലെ ശ്രേയസ്സ് ഗോപാലിന്റെ പന്തില്‍ കൊല്‍ക്കത്തയുടെ ക്രിസ് ലിന്‍ അടിച്ച സിക്‌സറാണ് എസ്‌യുവിടെ മുന്നിലെ ഗ്ലാസിലിടിച്ചത്.

ജയ്പൂരിലുള്ള സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നിരുന്നത്. 2019 വിവോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക പങ്കാളികളാണ് ടാറ്റ മോട്ടോര്‍സ്. ഇതോടനുബന്ധിച്ചാണ് ഹാരിയര്‍ എസ്‌യുവിയെ മത്സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
Most Read:അമ്പതിനായിരം രൂപ വരെ വിലക്കിഴിവില്‍ ടാറ്റ കാറുകള്‍ - ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

കൂടാതെ എസ്‌യുവിയുടെ പ്രചരണാര്‍ഥം നിരവധി പാരിതോഷികങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായി ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. കാണികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ചിരിക്കുന്ന 'ഹാരിയര്‍ ഫാന്‍ ക്യാച്ച്' കോമ്പറ്റീഷനില്‍ ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

മത്സരത്തിനിടെ കാണികളുടെ ഭാഗത്ത് നിന്ന് ഒരു കൈ കൊണ്ട് ക്യാച്ച് എടുക്കുന്നയാള്‍ക്കാണ് ഒരു ലക്ഷം രൂപ സമ്മാനം. ഇത്തരത്തില്‍ ലീഗിലുടനീളം ഏറ്റവും കൂടുതല്‍ ഹാരിയര്‍ ഫാന്‍ ക്യാച്ച് സ്വന്തമാക്കുന്ന വ്യക്തിയ്ക്ക് ബമ്പര്‍ സമ്മാനമായി എസ്‌യുവി ലഭിക്കും.

പോയ വര്‍ഷം നെക്‌സോണിനെ പ്രദര്‍ശനത്തിനൊരുക്കിയ ടാറ്റ ഇത്തവണ പുതിയ ഹാരിയറിനെയാണ് തിരഞ്ഞെടുത്തത്. ഈ വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തിയ ടാറ്റ ഹാരിയര്‍ എസ്‌യുവി മികച്ച വില്‍പ്പനയാണ് നാളിതുവരെയും കാഴ്ചവെച്ചിട്ടുള്ളത്.

സുരക്ഷയുടെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ് ഹാരിയറിന്റെ സ്ഥാനമെന്നാണ് നിര്‍മ്മാതാക്കളായ ടാറ്റ വാദിക്കുന്നത്. മുമ്പ് ഐപിഎല്ലില്‍ അണിനിരത്തിയ ടാറ്റ നെക്‌സണ്‍ ഗ്ലോബല്‍ NCAP റേറ്റിംഗില്‍ അഞ്ച് സ്റ്റാറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വാഹനമാണ്.
Most Read:കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

അടുത്ത കാലത്തായി തങ്ങളുടെ നിരയിലെ വാഹനങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലാണ് ടാറ്റ രൂപകല്‍പ്പന ചെയ്തുവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പ് വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
കസീനി എന്ന് പേരിട്ടിരിക്കുന്ന ഈ ഏഴ് സീറ്റര്‍ വില്‍പ്പനയ്‌ക്കെത്തിയാല്‍ ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാവും. നിലവില്‍ ഹെക്‌സയാണ് ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍.


Click it and Unblock the Notifications








