ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ഇന്ത്യൻ വാഹന വ്യവസായത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് സ്ത്രീകൾ. നേതൃസ്ഥാനങ്ങൾ മുതൽ ഷോപ്പിംഗ് ഫ്ലോർ വരെ വനിതാ പ്രാധിനിത്യം ഈ മേഖലയുടെ പ്രത്യേകതകളിൽ ഒന്നായി എടുത്തു പറയാനാവും.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

വാഹന വ്യവസായത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയമായ ബ്രാൻഡുകളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. സുരക്ഷിതമായ മികച്ച വാഹനങ്ങൾ നമ്മുടെ നിരത്തുകൾക്ക് സമ്മാനിച്ച് ജനഹൃദയങ്ങൾ കീഴടക്കിയവരാണ് ടാറ്റ. മികവുറ്റ ഡിസൈനും തികവാർന്ന എഞ്ചിനുമെല്ലാം ബ്രാൻഡ് ഉപഭോക്താക്കൾക്കായി നൽകി വരുന്നുണ്ട്.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

അടുത്തിടെ നടന്ന ഒരു സംഭവവികാസത്തിൽ തങ്ങളുടെ മുൻനിര എസ്‌യുവികളായ ഹാരിയറും സഫാരിയും നിർമിക്കുന്നത് ഒരു വനിതാ ടീമാണെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. 1,500 വനിതാ പ്രൊഫഷണലുകളുടെ ഒരു സമർപ്പിത ടീമിനാണ് ഈ രണ്ട് എസ്‌യുവികളും അസംബിൾ ചെയ്യാനുള്ള ഉത്തരവാദിത്തമുള്ളതെന്ന് കമ്പനി പറയുന്നു.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ടാറ്റ മോട്ടോർസ് എല്ലാ മാസവും ഈ രണ്ട് മോഡലുകളുടെയും ഏകദേശം 2,000 യൂണിറ്റുകൾ വരെ വിൽക്കുന്നുണ്ട്, അടുത്തിടെ ഏറ്റെടുത്ത ഫോർഡിന്റെ നിർമാണ പ്ലാന്റ് അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമ്പോൾ ഷോപ്പ് ഫ്ലോറിലും സ്ത്രീ തൊഴിലാളികളുണ്ടാകുമെന്നാണ് കമ്പനി പുറത്തുവിടുന്ന വാർത്ത.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

നേരത്തെ എംജി മോട്ടോർ ഇന്ത്യയും തങ്ങളുടെ വഡോദര പ്ലാന്റിൽ 50,000 യൂണിറ്റുകൾ പുറത്തിറക്കിയ വേളയിൽ ഹെക്ടറിന്റെ നിർമാണം മുഴുവൻ സ്ത്രീകളേയും ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്. 'വൈവിദ്ധ്യം' ആഘോഷിക്കുന്നതിനിടയിൽ ഈ സംരംഭം ഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചുവെന്ന് കമ്പനി പറഞ്ഞു.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ഹെക്‌ടറിന്റെ പൂർണ പ്രവർത്തികളിലും സ്ത്രീകൾ എൻഡ്-ടു-എൻഡ് ഉത്പാദനത്തിന് നേതൃത്വം നൽകിയെന്നാണ് എംജി പറഞ്ഞത്. ഷീറ്റ് മെറ്റലിന്റെ പാനൽ പ്രെസിങ്, പെയിന്റിംഗ് ജോലികൾ, വെൽഡിംഗ്, പോസ്റ്റ്-പ്രൊഡക്ഷൻ ടെസ്റ്റ് റണ്ണുകൾ എന്നിവയിൽ വനിതാ ടീമുകൾ ഏർപ്പെട്ടിരുന്നു.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ബോർഡ് റൂമുകളിലെ സ്‌ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും വൈറ്റ് കോളർ റോളുകൾ മാത്രം ഏറ്റെടുക്കുകയും ചെയ്യുക മാത്രമല്ല സ്ത്രീ ശാക്തീകരണം. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ ഇത് സഹായിക്കൂ, അതേസമയം കൂടുതൽ സമഗ്രമായ തൊഴിൽ സംസ്കാരം സൃഷ്ടിക്കുകയും വ്യവസായങ്ങളിലും മറ്റ് ശ്രേണികളിലും സ്ത്രീകളുടെ സാന്നിധ്യം ശക്തമാക്കുക എന്നതാണ് ഇന്നത്തെ കാലത്ത് ചെയ്യേണ്ടത്.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ഹീറോ മോട്ടോകോർപ്, എംജി മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോർസ് തുടങ്ങിയ കമ്പനികൾ ലിംഗസമത്വം നിലനിർത്താൻ ശ്രമിക്കുന്ന ഈ നീക്കങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. നിലവിൽ ടാറ്റ പുറത്തിറക്കിയിരിക്കുന്ന എല്ലാ കാറുകളും ഇന്ത്യൻ വിപണിയിൽ വൻഹിറ്റാണ്.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

സെപ്റ്റംബർ 18-ന് കമ്പനി ടിയാഗോയുടെ ഇലക്‌ട്രിക് വേരിയന്റും ഇന്ത്യക്കായി സമർപ്പിക്കും. മൾട്ടി-മോഡ് റീജനറേറ്റീവ് ബ്രേക്കിംഗ്, ക്രൂയിസ് കൺട്രോൾ, സ്‌പോർട്‌സ് മോഡ് എന്നീ സവിശേഷതകളോടെയാവും ടിയാഗോ ഇവി ഹാച്ച്ബാക്ക് വിപണിയിലെത്തുക.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ഇതുവരെ ഇന്ത്യയിൽ പുറത്തിറങ്ങിയതിൽവെച്ചുള്ള ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായിരിക്കും ടിയാഗോ ഇവി എന്നതും വലിയ നേട്ടമായിരിക്കും. നെക്‌സോൺ ഇവി മാക്‌സിനൊപ്പം അവതരിപ്പിച്ച മൾട്ടി-മോഡ് റീജൻ ബ്രേക്കിംഗ് സിസ്റ്റമാണ് പുതിയ കാറിലേക്കും എത്തുന്നത്.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ഇത് നിലവിൽ ടിഗോർ ഇവിയിൽ ലഭ്യമല്ലെങ്കിലും ടാറ്റയുടെ നിരയിലെ മറ്റെല്ലാ ഇവികൾക്കും ഈ സവിശേഷത ഉള്ളതിനാൽ ഇത് ഉടൻ തന്നെ ഇലക്ട്രിക് സെഡാനിലേക്കും കമ്പനി കൊണ്ടുവരും. ഡ്രൈവിംഗ് സമയത്ത് ബാറ്ററികൾ റീചാർജ് ചെയ്യാൻ റീജൻ ബ്രേക്കിംഗ് ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്. കൂടാതെ സിംഗിൾ-പെഡൽ ഡ്രൈവിംഗിൽ ഉയർന്ന റീജൻ ലെവൽ എയ്ഡിംഗും ലഭ്യമാവും.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ടിയാഗോ ഇവിയിൽ ലഭ്യമാകുന്ന ടിഗോർ ഇവിയിൽ ഇല്ലാത്ത മറ്റൊരു സവിശേഷത ക്രൂയിസ് കൺട്രോൾ ആണ്. ഹാച്ച്ബാക്കിന് സ്‌പോർട്‌സ് മോഡിനൊപ്പം ഡ്രൈവ് സെലക്ടർ ഡയലും ലഭിക്കും. ടിയാഗോ ഇവിയുടെ സവിശേഷതകൾ ടാറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ടിഗോർ ഇവിയുമായി പ്ലാറ്റ്‌ഫോമും പവർട്രെയിനും പങ്കിടുമെന്നാണ് ലഭിക്കുന്ന സൂചന.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

ഇലക്ട്രിക് സെഡാൻ നിലവിൽ രണ്ട് പവർട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഒന്ന് സ്വകാര്യ ഉപഭോക്താക്കൾക്കായും മറ്റൊന്ന് ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി നൽകുന്ന XPres-T പതിപ്പുമാണ്. 75 bhp കരുത്തിൽ 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന ടിഗോർ ഇവിയിൽ നിന്നുള്ള സിപ്‌ട്രോൺ പവർട്രെയിനിനൊപ്പം ഇലക്ട്രിക് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യാനാണ് സാധ്യത.

ഹാരിയറും സഫാരിയും നിർമിക്കുന്നത് സ്‌ത്രീകൾ, ഇനിയും കൂടുതൽ നിയമനങ്ങളെന്ന് ടാറ്റ

കൂടാതെ 306 കിലോമീറ്റർ ക്ലെയിം ചെയ്ത റേഞ്ച് നൽകുന്ന വലിയ 26 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയിൽ നിന്നായിരിക്കും വാഹനം പ്രവർത്തിക്കുക. ഈ ബാറ്ററി പായ്ക്ക് കൂടുതൽ ശക്തമായ 25kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 1 മണിക്കൂർ 5 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയും.

More from DriveSpark

Article Published On: Thursday, September 22, 2022, 11:40 [IST]
English summary
Tata motors flagship suvs harrier and safari are being manufactured by an all women team now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X