കന്നികിരീടത്തിൽ മുത്തമിട്ട ഇന്ത്യയുടെ പെൺപുലികൾക്ക് സിയറ സമ്മാനിച്ച് ടാറ്റ മോട്ടോർസ്

ഐസിസി 2025 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് സ്നേഹ സമ്മാനവുമായി ടാറ്റ മോട്ടോർസ് (Tata Motors). ചരിത്ര വിജയം ആഘോഷിക്കുന്നതിന് വമ്പൻ പ്രഖ്യാപനം നടത്തിയ കമ്പനി ഒടുവിലിതാ വാക്കുപാലിച്ചിരിക്കുകയാണ്. ബ്രാൻഡ് പുതുതായി വിപണിയിലെത്തിച്ച സിയറ എസ്‌യുവി ടീമിലെ ഓരോ അംഗത്തിനും സമ്മാനമായി നൽകുമെന്ന ടാറ്റയുടെ പ്രഖ്യാപനം അന്നേ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വാഹനം കൈമാറുകയാണെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് കമ്പനി. സിയറയുടെ ഏത് വേരിയൻ്റ് വേണമെങ്കിലും കളിക്കാർക്ക് തെരഞ്ഞെടുക്കാനും കമ്പനി അവസരം കൊടുക്കുന്നുണ്ട്.

വനിതാ ക്രിക്കറ്റ് ടീമിനെ ടാറ്റ മോട്ടോഴ്‌സ് ആദരിക്കുന്നതിനായി പ്രത്യേക പരിപാടി ആസൂത്രണം ചെയ്‌താണ് സിയറ കൈമാറുന്ന വിവരം അറിയിച്ചിരിക്കുന്നത്. ജനുവരി 16-ന് പൊതുജനങ്ങൾക്കായുള്ള ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് തന്നെ സിയറ 2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങളുടെ മുറ്റത്തെത്തും. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.

Tata Motors Gifted Sierra SUV To Indian Women s Cricket World Cup Team

രണ്ട്‌ തവണ കൈവിട്ട ഏകദിന ലോകകപ്പ്‌ ഇന്ത്യൻ വനിതകൾ ഇത്തവണ സ്വന്തമാക്കിയത് ആധികാരമായിട്ടായിരുന്നു. ആഭ്യന്തര വിപണിയിലേക്കുള്ള സിയറയുടെ മടങ്ങിവരവും ഇതേസമയത്തായിരുന്നതിനാലാണ് ഈ വാഹനം തന്നെ താരങ്ങൾക്ക് സമ്മാനമായി നൽകാൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചത്. ഇന്നലെ മുതൽ എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

ടാറ്റയുടെ എസ്‌യുവി നിരയിൽ കർവ് കൂപ്പെ എസ്‌യുവിക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിയറയുടെ എക്സ്ഷോറൂം വില 11.49 ലക്ഷം മുതൽ 21.49 ലക്ഷം രൂപ വരെയാണ്. മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് ടാറ്റ മോട്ടോർസിൻ്റെ ഡീലർഷിപ്പുകൾ വഴിയോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയോ 21,000 രൂപ ടോക്കൺ തുക നൽകി വാഹനം പ്രീ ബുക്ക് ചെയ്യാം. 2026 ജനുവരി പകുതിയോടെ ഡെലിവറികൾ ആരംഭിക്കും.

Tata Motors Gifted Sierra SUV To Indian Women s Cricket World Cup Team

സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ്എന്നിവയുൾപ്പെടെ നിരവധി വകഭേദങ്ങളിൽ സിയറ ലഭ്യമാണ്. ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിൽ പണികഴിച്ചിരിക്കുന്ന ന്യൂജെൻ സിയറ ഇതിനോടകം വലിയ ഓളം സൃഷ്‌ടിച്ചിട്ടുണ്ട്. പഴയ മോഡലിലെ ഐക്കണിക് ഡിസൈൻ പുതുരൂപത്തിൽ കൊണ്ടുവന്നതെല്ലാം ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്.

1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിക്കുവാനായി ബോക്സി രൂപഘടന, ഉയർന്ന ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബി-പില്ലർ, വിൻഡോ ലൈനിൽ ഒരു കിങ്ക് എന്നിവ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്. ഒപ്പം ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ തുടങ്ങിയവയെല്ലാം അടിപൊളിയായി ഡിസൈനുമായി ചേർന്ന് നിൽക്കുന്നുണ്ട്.

Tata Motors Gifted Sierra SUV To Indian Women s Cricket World Cup Team

ആധുനിക ക്രാഷ്-സേഫ്റ്റി ചട്ടങ്ങൾ കാരണം പഴയ 3-ഡോർ എസ്‌യുവിയുടെ വ്യത്യസ്തമായ കർവ്‌ഡ് റിയർ ഗ്ലാസ് വിഭാഗം പകർത്താൻ കഴിഞ്ഞില്ലെങ്കിലും ഡിസൈനർമാർ റിയർ വിൻഡോയ്ക്കും ക്വാർട്ടർ ഗ്ലാസിനും മുകളിലുള്ള ഭാഗം റൂഫ് റെയിലിലേക്ക് നീട്ടിയത് അടിപൊളിയായിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ സിയറയുടെ ഇൻ്റീരിയറും അടിപൊളിയായിട്ട് പൂർത്തിയാക്കാൻ ടാറ്റ മോട്ടോർസ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ, പ്രത്യേക പാസഞ്ചർ സ്ക്രീൻ എന്നിവയുള്ള ട്രൈ-സ്ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട് സിയറയുടെ സവിശേഷതയാണ്. ഡാഷ്-മൗണ്ടഡ് സൗണ്ട്ബാറുള്ള JBL സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, 20-ലധികം സഹായ സവിശേഷതകളുള്ള ലെവൽ 2 ADAS എന്നിവയെല്ലാമാണ് എസ്‌യുവിയുടെ പ്രധാന ഫീച്ചറുകൾ.

1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് സിയറയിലെ എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ആളുകൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനും സാധിക്കുന്നതാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവ ഉൾപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളോടാണ് സിയറ മത്സരിക്കാനിറങ്ങുന്നത്.

More from DriveSpark

Article Published On: Wednesday, December 17, 2025, 11:26 [IST]
English summary
Tata motors gifted sierra suv to indian womens cricket world cup team
കൂടുതല്‍... #tata motors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X