വലയം കാത്ത് മെഡൽ തൂക്കി, ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾകീപ്പറിന് ഇലക്‌ട്രിക് പേടകം സമ്മാനിച്ച് ടാറ്റ

പാരീസ് ഒളിംപിക്‌സിൽ (Paris Olympics) ഇന്ത്യയുടെ അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറും നായകനുമായിരുന്ന പിആർ ശ്രീജേഷിന് (PR Sreejesh) പുത്തനൊരു കാർ സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം രത്തൻ ടാറ്റയുടെ വണ്ടിക്കമ്പനിയായ ടാറ്റ മോട്ടോർസ് (Tata Motors). ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയതിന് ആദരവായാണ് ബ്രാൻഡിന്റെ ഏറ്റവും പുതിയ ഇലക്‌ട്രിക് കൂപ്പെ എസ്‌യുവിയായ കർവ് ഇവി (Curvv EV) ഹോക്കിയിലെ ഇതിഹാസ താരത്തിന് കൈമാറിയിരിക്കുന്നത്. കൊച്ചിയില്‍ ടാറ്റ മോട്ടോർസ് ഇലക്ട്രിക് ഒണ്‍ലി ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പുതിയ വാഹനം സമ്മാനിച്ചിരിക്കുന്നത്.

പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ ഒളിമ്പ്യൻമാർക്ക് പുത്തൻ വിൻഡ്‌സർ ഇവി എംജി മോട്ടോർ സമ്മാനിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ടാറ്റയുടെ ഈ നീക്കം വളരെ പെട്ടന്നായിരുന്നു. കുടുംബസമേതം എത്തിയാണ് ശ്രീജേഷ് പുത്തൻ ടാറ്റ കർവ് ഇവിയുടെ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്. ഒളിമ്പിക് ഗെയിംസിലെ 8 മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്.

Tata Motors Gifts Curvv EV To Olympian PR Sreejesh

പാരീസ് ഒളിംപിക്സിൽ മാത്രമല്ലാതെ ടോക്യോ ഒളിംപിക്സിലും വെങ്കല മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു ശ്രീജേഷ്. കഴിഞ്ഞ മാസമാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 17.49 ലക്ഷം രൂപ മുതലാണ് കർവ് ഇവിയുടെ വില ആരംഭിക്കുന്നത്. ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് S, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് A എന്നീ വേരിയന്റുകളിലെത്തുന്ന ഇവിക്ക് 21.99 ലക്ഷം വരെയും വില ഉയരും.

വെർച്വൽ സൺറൈസ്, ഫ്ലേം റെഡ്, എംപവേർഡ് ഓക്സൈഡ്, പ്രിസ്റ്റൈൻ വൈറ്റ്, പ്യുവർ ഗ്രേ എന്നിങ്ങനെ വ്യത്യസ്‌ത കളർ ഓപ്ഷനുകളാലും വാഹനം സമ്പന്നമാണ്. കർവ് ഇവി സ്വന്തമാക്കാൻ താത്പര്യമുള്ളവർക്ക് ഇന്ത്യയിലുടനീളമുള്ള ടാറ്റ മോട്ടോർസിന്റെ സമർപ്പിത ഇവി ഷോറൂമുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ടാറ്റയുടെ കൂപ്പെ എസ്‌യുവി ബുക്ക് ചെയ്യാം. ഡെലിവറി ആരംഭിച്ചതിനാൽ അധികം താമസമൊന്നുമില്ലാതെ വാഹനം കൈയിലും കിട്ടും.

Tata Motors Gifts Curvv EV To Olympian PR Sreejesh

കർവ് ഇവിക്ക് രണ്ട് ബാറ്ററി പായ്ക്ക് ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട്. ക്രിയേറ്റീവ്, അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് വേരിയൻ്റുകൾക്ക് 40.5kWh ബാറ്ററിയും അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ്, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് A വേരിയൻ്റുകൾക്ക് 55kWh ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്. നേരത്തെ കര്‍വ് ഇവിയുടെ 55 kWh ബാറ്ററി 585 കിലോമീറ്ററും 45 kWh ബാറ്ററി പായ്ക്കിന് 502 കിലോമീറ്ററുമായിരുന്നു ക്ലെയിംഡ് റേഞ്ച്.

എന്നാല്‍ പുതിയ എംഐഡിസി മാനദണ്ഡങ്ങള്‍ പ്രകാരം 55 kWh ബാറ്ററിക്ക് 502 കിലോമീറ്ററും 45 kWh ബാറ്ററിക്ക് 430 കിലോമീറ്ററുമാണ് റേഞ്ച് എന്ന് പുനർനിർവചിക്കുകയും ചെയ്‌തിരുന്നു. രണ്ട് വലിപ്പത്തിലുള്ള ബാറ്ററി പായ്ക്കുകളും സിംഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 45 kWh ബാറ്ററി പാക്കുള്ള വകഭേദങ്ങൾക്ക് 148 bhp കരുത്തിൽ പരമാവധി 215 Nm torque വരെ സൃഷ്ടിക്കാൻ കഴിയും.

Tata Motors Gifts Curvv EV To Olympian PR Sreejesh

വലിയ 55 kWh ബാറ്ററിയുള്ള വേരിയൻ്റിന് 165 bhp പവറിൽ 215 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക. വെറും 8.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയുമെന്ന് ടാറ്റ പറയുന്നു. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയായും നിജപ്പെടുത്തിയിട്ടുണ്ട്. കൂപ്പെ എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന ടാറ്റ മോട്ടോർസിന്റെ പുതുതലമുറ ബാറ്ററി പായ്ക്കുകൾ അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഡിസി ചാർജർ (70 കിലോവാട്ട്) ചെയ്താൽ 15 മിനിറ്റിനുള്ളിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുന്ന റേഞ്ച് കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം 40 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10-80 ശതമാനം ചാർജ് ചെയ്യാനും ഇത് അനുവദിക്കും. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗ് കഴിവുകളോടെയാണ് ടാറ്റ കർവ് ഇവി വരുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബ്ലാങ്കഡ്-ഓഫ് ഗ്രിൽ, ഗ്ലോസി ബ്ലാക്ക് ക്ലാഡിംഗും ഇൻസെർട്ടുകളും, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, എയ്‌റോ ഇൻസെർട്ടുകളുള്ള ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയാണ് കർവ് കൂപ്പെ ഇലക്ട്രിക് എസ്‌യുവിയെ ലുക്കിന്റെ കാര്യത്തിൽ കിടിലമാക്കുന്നത്.

ഇന്റീരിയറിലേക്ക് നോക്കിയാൽ പ്രീമിയം കാറുകളോട് പോലും കിടപിടിക്കുന്ന രീതിയിൽ കിടിലമായാണ് അകത്തളത്തെ ഒരുക്കിയിരിക്കുന്നത്. ഇതിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വയർലെസ് മൊബൈൽ ചാർജർ, ADAS സ്യൂട്ട്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ജെസ്ച്ചർ കൺട്രോൾ വഴി തുറക്കാനാവുന്ന ടെയിൽഗേറ്റ്, പിൻ സീറ്റുകൾക്ക് ടൂ-സ്റ്റെപ്പ് റിക്ലൈൻ ഫംഗ്‌ഷൻ എന്നിവയും ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Friday, September 6, 2024, 10:17 [IST]
English summary
Tata motors gifts curvv ev to olympian pr sreejesh details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X