വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

ഫ്രാഞ്ചൈസി ക്രമീകരണത്തിന് കീഴിൽ വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാണ കമ്പനിയായ ടാറ്റ മോട്ടോർസ്. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രം പ്രവർത്തനക്ഷമമാക്കാനാണ് ബ്രാൻഡ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

അഹമ്മദാബാദിൽ വാഹന സ്‌ക്രാപ്പേജ് സൗകര്യം സ്ഥാപിക്കുന്നതിനായി ഈ വർഷം ആദ്യം ടാറ്റ ഗുജറാത്ത് സർക്കാരുമായി സഹകരണത്തിൽ ഏർപ്പെട്ടിരുന്നതും ശ്രദ്ധേയമായ നീക്കങ്ങളിൽ ഒന്നായിരുന്നു. രാജ്യത്ത് ഓരോ വർഷവും ഏകദേശം 25,000 ട്രക്കുകളാണ് പൊളിക്കുന്നതെന്നാണ് കണക്കുകൾ.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

എന്നാൽ ഇന്ത്യയിൽ ശരിയായ ചിട്ടയായ സ്ക്രാപ്പേജ് സൗകര്യങ്ങളൊന്നുമില്ലെന്നത് വലിയൊരു പോരായ്‌മയായാണ് ടാറ്റ മോട്ടോർസ് കണക്കാക്കുന്നത്. ഒരു യൂറോപ്യൻ വിദഗ്‌ധരുമായി ചേർന്ന് അവരുടെ സഹായത്തോടെ തങ്ങൾ ഒരു മോഡൽ സ്‌ക്രാപ്പിംഗ് സെന്റർ ഉണ്ടാക്കിയെന്ന് ടാറ്റ മോട്ടോർസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രസിഡന്റുമായ ഗിരീഷ് വാഗ് പറഞ്ഞു.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

കൂടാതെ ഫ്രാഞ്ചൈസി ക്രമീകരണത്തിലൂടെ തങ്ങൾ ഈ മോഡൽ വിന്യസിക്കാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്‌ക്രാപ്പേജ് സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായി ഫ്രാഞ്ചൈസി പങ്കാളികൾക്ക് ടാറ്റ മോട്ടോർസ് ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LOI) അയച്ചു തുടങ്ങിയിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്ക്രാപ്പേജ് സെന്റർ പാസഞ്ചർ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കുമായി വികസിപ്പിച്ചെടുക്കുനാണ് ശ്രമിക്കുന്നത്.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

കൂടാതെ പ്രതിവർഷം 36,000 വാഹനങ്ങൾ വരെ റീസൈക്കിൾ ചെയ്യാനുള്ള ശേഷിയും ഇതിനുണ്ടാകും എന്നതാണ് ശ്രദ്ധേയം. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന വീക്ഷണത്തെക്കുറിച്ച് സംസാരിക്കവേ, ആദ്യ പാദത്തിൽ വ്യവസായം 44 ശതമാനം വളർച്ച കൈവരിച്ചതായും കമ്പനി വ്യവസായത്തേക്കാൾ കൂടുതൽ വളർന്നതായും ഗിരീഷ് വാഗ് പറഞ്ഞു.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

ആർ‌ബി‌ഐ സൂചിപ്പിച്ചതുപോലെ ഈ വർഷം ജിഡിപി വളർച്ച ഏകദേശം 9-10 ശതമാനമാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വ്യവസായം ഏകദേശം 20 ശതമാനം വളരുമെന്നുമാണ് കണക്കുകൂട്ടലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

വിവിധ മോഡലുകളുടെ ഇലക്ട്രിക്, സിഎൻജി പതിപ്പുകൾ ഉൾപ്പെടെ വാണിജ്യ വാഹന വിഭാഗത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനും തദ്ദേശീയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ശ്രമിച്ചുവരികയാണ്. ആഗോള ചിപ്പ് ക്ഷാമത്തിൽ ടാറ്റ ദൈനംദിന അടിസ്ഥാനത്തിൽ പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഇത് കമ്പനിയുടെ ചെറുകിട വാണിജ്യ വാഹനങ്ങളുടെയും ഇന്റർമീഡിയറ്റ് വാണിജ്യ വാഹനങ്ങളുടെയും ഉത്പാദനത്തെ ബാധിക്കുമെന്നും ഗിരീഷ് വാഗ് അഭിപ്രായപ്പെട്ടു.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

സെമികണ്ടക്‌ടർ ചിപ്പുകൾ ഓരോ വാഹനത്തിനും ഉപയോഗിക്കുന്ന ചിപ്പുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്. വാഹനത്തെ ശക്തിപ്പെടുത്തുന്ന ഒരു പ്രത്യേക ഘടകത്തിൽ ചിപ്പ് ഉപയോഗം പകുതിയായി കുറയ്ക്കാനാണ് ബ്രാൻഡ് ലക്ഷ്യമിട്ടത്. ആപ്ലിക്കേഷൻ നിർദ്ദിഷ്‌ട ചിപ്പുകളെ സ്റ്റാൻഡേർഡ് ചിപ്പുകളിലേക്ക് പരിവർത്തനം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

ഇന്ത്യയിലെ മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര പോലുള്ള മറ്റ് പ്രമുഖ വാഹന നിർമാതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റയ്ക്ക് നിലവിൽ സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമം താരതമ്യേന കുറവാണെന്ന് പറയാം. ഇതിനായി ജാഗ്വർ, ലാൻഡ് റോവർ എന്നിവയുടെ വൈദഗ്ധ്യം ടാറ്റ ഉപയോഗിച്ചതാണ് വിജയകരമായത്.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

ഇനി വാഹന സ്ക്രാപ്പിംഗിലേക്ക് നോക്കിയാൽ പതിനഞ്ചു വർഷം പൂർത്തിയായ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങൾ അടുത്ത വർഷം ഏപ്രിൽ മുതൽ പൊളിച്ചു നീക്കാനാണ് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ റീ റജിസ്ട്രേഷൻ നൽകൂവെന്നതാണ് ഇനി നടപ്പിലാകാൻ ഒരുങ്ങുന്നത്.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

2021 ഫെബ്രുവരിയിൽ നടന്ന കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിക്കുന്നത്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറുകൾക്ക് പുതുക്കൽ ഫീസായി 5,000 രൂപ പോളിസി നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ 15 വർഷം പഴക്കമുള്ള ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് നിലവിലെ 300 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 1,000 രൂപയായി വർധിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വാഹന സ്‌ക്രാപ്പേജ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ടാറ്റ മോട്ടോർസ്

സർക്കാർ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പിംഗ് നയം നടപ്പാവുന്നതോടെ വാഹന വ്യവസായത്തിനും ഉണർവേകുമെന്നാണ് കണക്കുകൂട്ടൽ. ഇതിലൂടെ പുതിയ വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുമെന്നാണ്​ പ്രതീക്ഷ. പൊളിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഘടകങ്ങൾ പുനരുപയോഗം ചെയ്യാൻ കഴിയുന്നതിനാൽ സ്ക്രാപ്പേജ് പോളിസി വാഹനഘടകങ്ങളുടെ വില കുറയ്ക്കാനും സഹായകരമാവും.

Most Read Articles

Malayalam
English summary
Tata motors planning to set up vehicle scrappage centres details
Story first published: Thursday, November 18, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X