ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് Tata Motors

ഫോർഡ് ഇന്ത്യയുടെ സാനന്ദ് നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ടാറ്റ മോട്ടോർസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. ടാറ്റ മോട്ടോർസ് അമേരിക്കൻ വാഹന നിർമാതാക്കളുടെ മുഴുവൻ സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കും. അതിൽ സ്ഥിതിചെയ്യുന്ന യന്ത്രസാമഗ്രികളും ഉപകരണങ്ങളും വാഹന നിർമാണ പ്ലാന്റും എല്ലാ ജീവനക്കാരും മൊത്തം 725.7 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്.

ഗുജറാത്ത് സർക്കാർ ടാറ്റ മോട്ടോർസിന് അനുമതി നൽകി‌യതിനെ തുടർന്നാണ് നടപടി. ഇരു കമ്പനികളും ചേർന്ന് സംസ്ഥാന സർക്കാരിന് സമർപ്പിച്ച അപേക്ഷയാണ് അം​ഗീകരിച്ചത്. ഇതോടെ ഫോർഡിന് പ്ലാന്റ് തുറക്കുന്ന ഘട്ടത്തിൽ സംസ്ഥാനം നൽകിയ ആനുകൂല്യങ്ങളും ഇളവുകളും ടാറ്റ മോട്ടോർസിനും ലഭിക്കും. 2023 ജനുവരി 10-ന് ഇടപാടിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങാനാണ് ഇരു കക്ഷികളും തീരുമാനിച്ചിരിക്കുന്നത്. ഇടപാടിന്റെ ഭാഗമായി ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വാഹന നിർമാണ പ്ലാന്റിലെ യോഗ്യരായ എല്ലാ ജീവനക്കാർക്കും ടാറ്റ മോട്ടോർസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിൽ (TPEML) സമാനമായ സേവനത്തിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും ആനുകൂല്യങ്ങളിലും ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് Tata Motors

പ്രതിവർഷം 4,20,000 യൂണിറ്റായി ഉത്പാദന ശേഷി വർധിപ്പിക്കാൻ ടാറ്റ മോട്ടോർസിന് കഴിയും. നിലവിൽ നിർമാതാവിന് പ്രതിവർഷം 3,00,000 യൂണിറ്റുകളുടെ നിർമാണ ശേഷിയുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ നിലവിൽ ഇന്ത്യയിൽ ടാറ്റ മോട്ടോർസാണ് മുൻനിര നിർമാതാക്കൾ. കൂടാതെ, കമ്പനി അതിന്റെ ഉൽപ്പന്നങ്ങളുമായി വളരെ നന്നായി പ്രവർത്തിക്കുന്നുമുണ്ട്. നിലവിൽ ടാറ്റയുടെ വാഹന നിരയിൽ ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്.

നെക്‌സോൺ ഇവി, ടിഗോർ ഇവി, അടുത്തിടെ പുറത്തിറക്കിയ ടിയാഗോ ഇവി എന്നിവയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ നിരയും ബ്രാൻഡിനുണ്ട്. ടാറ്റ മോട്ടോർ‌സ് വരുന്ന വർഷം ആൾട്രോസ് ഇവി, പഞ്ച് ഇവി എന്നിവയ്‌ക്കൊപ്പം തങ്ങളുടെ ഇലക്ട്രിക് വാഹന നിര ലൈനപ്പ് വിപുലീകരിക്കും. ടാറ്റ മോട്ടോർസിന് ഓരോ മാസവും ശരാശരി 5,500 മുതൽ 6,000 ബുക്കിംഗുകൾ വരെ ലഭിക്കുന്നുണ്ട്. എന്നാൽ 3,300-3,400 യൂണിറ്റുകൾ മാത്രമേ ഡെലിവറി ചെയ്യാനാകൂ.

ഫോർഡ് ഇന്ത്യ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കുന്നതോടെ സമയബന്ധിതമായി ഡെലിവറികൾ പൂർത്തീകരിക്കാനും ബ്രാൻഡിനാവും. സഫാരിയുടെയും ഹാരിയറിന്റെയും മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ. ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോർസ് ഏറ്റെടുത്തതിനെത്തുടർന്ന്, കരാറിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി ടാറ്റ മോട്ടോർസിൽ നിന്ന് ഭൂമിയും കെട്ടിടങ്ങളും പാട്ടത്തിനെടുത്ത് അതേ പ്ലാന്റിൽ തന്നെ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ എഞ്ചിൻ നിർമാണ പ്രക്രിയകൾ ഇതേ സ്ഥലത്ത് തുടരും.

ഫോര്‍ഡിന്റെ പവര്‍ട്രെയിന്‍ നിര്‍മാണം അവസാനിപ്പിക്കുന്ന മുറക്ക് ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന ഫോര്‍ഡ് ജീവനക്കാരെ ടാറ്റ മോട്ടോർസില്‍ എത്തിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ടാറ്റയുടെ നിലവിലെ വാഹനങ്ങളിലും ഭാവിയിലേക്കുള്ള വാഹനങ്ങള്‍ ഒരുക്കുന്നതിനുമായുള്ള മാറ്റങ്ങള്‍ പ്ലാന്റില്‍ വരുത്തുന്നതിന് കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയുടെ ടാറ്റ മോട്ടോർസ് ഒരുക്കുന്നുണ്ട്. ഈ പ്ലാന്റ് 3,043 പേർക്ക് നേരിട്ടും 20,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

അമേരിക്കൻ ബ്രാൻഡിന്റെ ആഗോള പുനർനിർമാണ പ്രക്രിയയുടെ ഭാഗമായി അവർ ഇന്ത്യയിൽ നിന്ന് പിൻമാറാൻ 2021-ലാണ് ഫോർഡ് തീരുമാനിച്ചത്. നേരത്തെ 2011-ൽ സാനന്ദ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഫോർഡ് 1 ബില്യൺ ഡോളർ അതായത് ഏകദേശം 8,000 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദശകത്തിൽ ഫോർഡ് 2 ബില്യൺ ഡോളറിന്റെ പ്രവർത്തന നഷ്ടം വരുത്തിയതോടെയാണ് രാജ്യത്തു നിന്നും പടിയിങ്ങിയത്. രാജ്യത്തെ പാസഞ്ചർ വാഹന വിഭാഗത്തിന്റെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് കമ്പനിക്ക് വിപണി വിഹിതമുണ്ടായിരുന്നു.

ഇന്ത്യയിൽ ലാഭമുണ്ടാക്കാനായി അമേരിക്കൻ വാഹന നിർമാതാക്കൾ പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ഗ്ലോബൽ റീസ്ട്രക്ചറിംഗ് പ്ലാനുകളുടെ ഭാഗമായിരുന്നു ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റം. ഫോർഡ് ഇക്കോസ്‌പോർട്ടിന്റെ അവസാന യൂണിറ്റ് ജൂലൈ മസം നിർമിച്ചായിരുന്നു ഇന്ത്യയിൽ നിന്നുള്ള കമ്പനിയുടെ പടിയിറക്കം. തമിഴ്‌നാട് പ്ലാന്റിൽ നിന്നാണ് ഐതിഹാസികമായ എൻഡവറും ഫോർഡ് നിർമിച്ചിരുന്നത്. അതേസമയം ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ നിന്നാണ് ഫോർഡ് ഇന്ത്യ ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ തുടങ്ങിയ ചെറിയ മോഡലുകൾ നിർമിച്ചിരുന്നത്.

More from DriveSpark

Article Published On: Saturday, December 31, 2022, 9:55 [IST]
English summary
Tata motors started the procedure of acquiring ford india s sanand manufacturing plant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X