ആരും പറഞ്ഞുതന്നിട്ടില്ല! പോളോയെക്കാൾ മെയിന്റനെൻസുള്ള 2 ലക്ഷത്തിന്റെ ടാറ്റ കാർ

പുതിയൊരു വാഹനം വാങ്ങുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ പരിഗണിക്കേണ്ട നിർണായകമായ വശങ്ങളിലൊന്നാണ് കാർ മെയിന്റനൻസ്. പോക്കറ്റ് കീറരുതെന്ന് കരുതിയാണ് പലരും മാരുതിയും ടൊയോട്ടയുമെല്ലാം കൂടുതൽ വാങ്ങുന്നതിന്റെ പ്രധാന കാരണം. സാധാരണക്കാരെല്ലാം മാരുതിയെ ആശ്രയിക്കുന്നത് അറ്റകുറ്റപ്പണി ചെലവ് മറ്റ് വാഹന നിർമാതാക്കളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് തന്നെയാണ്. ഒപ്പം സ്പെയർ പാർട്‌സുകളുടെ ലഭ്യതയും അവയുടെ കുറഞ്ഞ വിലയും കൂടിയാവുമ്പോൾ പിന്നെ ആളുകൾ ഒന്നും ആലോചിക്കാതെ മാരുതി കാർ വാങ്ങിപ്പോവും. ഇനി സെക്കൻഡ് ഹാൻഡിലേക്ക് വന്നാലും മാരുതിക്കാണ് അവിടെയും ഡിമാന്റുള്ളത്.

എന്നാൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയുള്ള കാർ പുറത്തിറക്കിയിരുന്നത് മാരുതിയല്ല. ടാറ്റയായിരുന്നു. ഇന്ത്യന്‍ വാഹന ചരിത്രത്തിൽ തന്നെ വലിയ വിപ്ലവമായ 1 ലക്ഷം രൂപയുടെ നാനോ കാര്‍. ഇന്നും ജനപ്രിയ മോഡലുകളിൽ ഒന്നായി തുടരുന്ന നാനോ സാധാരണക്കാരനെയും കുറഞ്ഞ വരുമാനമുള്ളവരെയും കാര്‍ എന്ന സ്വപ്നം കാണാന്‍ പ്രാപ്തമാക്കി. പക്ഷേ രത്തൻ ടാറ്റ പ്രതീക്ഷിച്ചതു പോലൊരു വിജയം സ്വന്തമാക്കാൻ ഒരിക്കലും ഈ കുഞ്ഞൻ കാറിന് സാധിച്ചിരുന്നില്ല.

Tata Nano Is More Expensive To Maintain Than Volkswagen Polo

വേണമെങ്കിൽ കാലം തെറ്റി പുറത്തിറങ്ങിയ കാർ എന്ന് ടാറ്റ നാനോയെ വിശേഷിപ്പിക്കാം. പക്ഷേ എപ്പോഴെങ്കിലും നാനോയുടെ മെയിന്റനെൻസ് ചെലവുകളെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇക്കഴിഞ്ഞയിടക്ക് അത്തരത്തിലൊരു വാർത്ത ഇന്റർനെറ്റിൽ പ്രചരിക്കുകയും ചെയ്‌തിട്ടുണ്ട്. ഏറ്റവും താങ്ങാനാവുന്ന ഇന്ത്യൻ കാറിന് പല ജർമൻ കാറുകളേക്കാളും കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നുണ്ടെന്നതാരുന്നു അതിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

അതായത് ഫോക്‌സ്‌വാഗൺ പോളോയെക്കാൾ മെയിന്റനൻസാണ് ടാറ്റ നാനോയ്ക്ക് വരുന്നതെന്ന് സാരം. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് നാനോയുടെ ചരിത്രത്തിലേക്ക് ചെറുതായൊന്ന് പോവാം. 2008-ലാണ് ടാറ്റ മോട്ടോർസ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറായ നാനോ അവതരിപ്പിക്കുന്നത്. ഇരുചക്ര വാഹനത്തിൽ മഴയും വെയിലും കൊണ്ട് പോവുന്നവർക്ക് അപ്ഗ്രേഡ് ചെയ്യാൻ പറ്റിയ കാറായാണ് ഇതിനെ രത്തൻ ടാറ്റ കണ്ടിരുന്നത്.

Tata Nano Is More Expensive To Maintain Than Volkswagen Polo

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന വിശേഷണത്തോടെ വിപണിയിൽ എത്തിയെങ്കിലും മോശം മാർക്കറ്റിംഗ് കാരണം നാനോയ്ക്ക് പരാജയം രുചിക്കേണ്ടി വന്നു. ഒപ്പം ഇന്ത്യക്കാരുടെ കാർ എന്ന സങ്കൽപ്പത്തോട് നീതി പുലർത്താനും അന്ന് നാനോയ്ക്ക് കഴിഞ്ഞില്ല. 2008-ല്‍ ആദ്യമായി നാനോ അവതരിപ്പിക്കുമ്പോള്‍ 1 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നിരുന്നത്. എന്നാല്‍ 2018 ആയപ്പോഴേക്കും 2.05 ലക്ഷം രൂപ മുതല്‍ 2.97 ലക്ഷം രൂപ വരെയായി ഈ ഇത്തിരി കുഞ്ഞന്റെ വില.

അന്ന് പുതിയത് വാങ്ങാൻ ആളില്ലായിരുന്നുവെങ്കിലും 2018-ൽ നിർത്തലാക്കിയതിന് ശേഷം ചെറുകാറിന് ആവശ്യക്കാർ ഏറി. വലിയ തിരക്കുള്ള നഗരങ്ങളിലെല്ലാം വലിപ്പം കുറഞ്ഞ നാനോ നല്ലൊരു പ്രായോഗികമായ ഓപ്ഷനാണെന്ന് തിരിച്ചറിഞ്ഞ് പലരും വാങ്ങിയിരുന്നു. അടുത്തിടെ ടീം ബിഎച്ച്പി എന്ന ഓട്ടോമൊബൈൽ വെബ്സൈറ്റിൽ ടാറ്റ നാനോ ട്വിസ്റ്റിൻ്റെ ഉടമ തൻ്റെ മെയിൻ്റനൻസ് ചെലവ് പങ്കിട്ടതോടെയാണ് മുകളിൽ പറഞ്ഞ മെയിന്റനെൻസിന്റെ കാര്യം പലരും ആലോചിക്കുന്നത്.

Tata Nano

ഒരു ജർമൻ കാർ മേച്ചുകൊണ്ട് നടക്കുന്നതിനേക്കാൾ ചെലവേറിയതാണ് നാനോയുടെ അവസ്ഥയെന്നാണ് ഉടമ പങ്കുവെച്ചിരിക്കുന്നത്. 2015 മോഡലാണ് അദ്ദേഹത്തിന്റെ നാനോ ട്വിസ്റ്റ് വേരിയന്റ്. ഉടമ പറയുന്നതനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മൊത്തത്തിൽ കണക്കാക്കിയിരിക്കുന്ന 20,000 രൂപയുടെ മെയിന്റനെൻസ് ചെലവാണ് വാഹനത്തിന് വന്നത്. ടൂവീലറിൽ നിന്നും കാറിലേക്കുള്ള മികച്ച അപ്ഗ്രേഡായിട്ടാണ് ടാറ്റ നാനോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആയതിനാൽ ആദ്യഘട്ടങ്ങളിൽ മോഡലിന് വളരെ കുറഞ്ഞ മെയിൻ്റനൻസ് മാത്രമായിരുന്നു വേണ്ടി വന്നിരുന്നത്. എന്നാൽ കാലപ്പഴക്കം ചെല്ലുന്തോറും മെയിൻ്റനൻസ് കോസ്റ്റും പതിയെ ഉയരാൻ തുടങ്ങി. വിറ്റ് ഒഴിവാക്കാമെന്ന് ആലോചിച്ചപ്പോൾ റീസെയിൽ വാല്യുവും കുറവായിരുന്നുവെന്നും ഉടമ പറയുന്നു. പക്ഷേ ഇത്രയും ചെറിയ കാറിന് എങ്ങനെ ഉയർന്ന മെയിന്റനെൻസ് വേണ്ടിവരുമെന്ന് ചിന്തിക്കുന്നവരുമുണ്ടാവും അല്ലേ.

അക്കാലത്തെ ഏറ്റവും താങ്ങാനാവുന്ന കാറുകളിലൊന്നായതിനാൽ മോഡലിൻ്റെ പാർട്‌സുകൾ കണ്ടെത്തുന്നത് വലിയ മെനക്കേടാണ്. കാലപ്പഴക്കം ചെന്നതിനാൽ ഈ മോഡലിന് ആവശ്യമായ സ്പെയറുകൾ കണ്ടെത്താൻ സർവീസ് സെൻ്ററുകൾക്ക് പോലും കഴിഞ്ഞില്ല. ഇത് പിന്നീട് മെയിൻ്റനൻസ് ചാർജുകൾ വർധിക്കാൻ കാരണമായി. മാത്രമല്ല പുതിയ കാറുകളെ അപേക്ഷിച്ച് പഴയ ടാറ്റ കാർ ഉടമകളോട് ടാറ്റ സർവീസ് സെൻ്ററുകൾക്ക് കാര്യമായ പരിഗണനയില്ലെന്നും നാനോയുടെ ഉടമ കുറിപ്പിൽ പറയുന്നുണ്ട്.

അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ടാറ്റ നാനോയ്ക്ക് പല ജർമൻ കാറുകളേയും അപേക്ഷിച്ച് വലിയ പരിപാലനം ആവശ്യമായി വരും. ചെറിയ വാഹനമാണല്ലോ കൊക്കിലൊതുങ്ങുമല്ലോ എന്ന് കരുതി വേഗം ചെന്ന് തലവെച്ച് കൊടുക്കരുത് കേട്ടോ. നിങ്ങളുടെ സ്ഥലത്ത് നാനോ നന്നാക്കാൻ പറ്റിയ വർക്ക്ക്ഷോപ്പുകൾ ഉണ്ടോയെന്നും പാർട്‌സുകളുടെ ലഭ്യത എങ്ങനെയാണെന്നുമെല്ലാം അറിഞ്ഞുവെച്ചതിന് ശേഷം മാത്രമേ ഇനിയൊരു സെക്കൻഡ് ഹാൻഡ് വാങ്ങാവൂ.

More from DriveSpark

Article Published On: Saturday, November 9, 2024, 17:00 [IST]
English summary
Tata nano is more expensive to maintain than volkswagen polo
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X