നെക്സോൺ ഇവിയുടെ ബാറ്ററി മാറാൻ ചെലവായത് 7 ലക്ഷം രൂപ, സൗജന്യമായി മാറ്റി നൽകി ടാറ്റ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് നെക്സോൺ ഇവി. മറ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേന കുറഞ്ഞ വിലയും ടാറ്റയുടെ ബ്രാൻഡിംഗുമാണ് വാഹനത്തിന്റെ ഇത്രയും ഹിറ്റാക്കിയത്.

അധികം കംപ്ലയിന്റുകളൊന്നും തന്നെയില്ലാതെ മുന്നോട്ടു പോവുന്ന നെക്സോൺ ഇവി അടുത്തിടെ അഗ്നിക്കിരയായ വാർത്തയും വീഡിയോയുമെല്ലാം ഇന്റർനെറ്റിൽ വൈറലായിരുന്നു. ദേ ഇപ്പോൾ ഒരു ടാറ്റ നെക്‌സോൺ ഇവിയുടെ ഉടമയ്ക്ക് 68,000 കിലോമീറ്ററിൽ ബാറ്ററി മാറ്റിവെക്കേണ്ടി വന്നതിന്റെ കഥയാണ് ട്രെൻഡിംഗ് ആവുന്നത്.

ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ ബാറ്ററി മാറ്റിവെക്കാനായി ഈ ഉടമയ്ക്ക് ചെലവായതാവട്ടെ 7 ലക്ഷം രൂപയാണ്. എന്നാൽ വാറണ്ടിക്ക് കീഴിൽ കവർ ചെയ്യാൻ ഉടമയ്ക്കായതാണ് ശ്രദ്ധേയമായ കാര്യം. ടാറ്റ പൂർണമായും സൗജന്യമായാണ് ഈ സേവനം നൽകിയതെന്നും ഉടമ അവകാശപ്പെടുന്നു.

ഇന്ത്യയിൽ ഒരു ഇവി ബാറ്ററിയുടെ വിലയുടെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കൊന്നു പരിശോധിച്ചാലോ?

ഒരു ഇലക്‌ട്രിക് വാഹനത്തിലെ ഏറ്റവും ചെലവേറിയ ഘടകങ്ങളിലൊന്നാണ് ബാറ്ററികൾ. ഒപ്റ്റിമൽ പെർഫോമൻസ് കൂടുതലും വാഹനത്തിന്റെ ബാറ്ററി ഹെൽത്തിനെ അടിസ്ഥാനമാക്കിയായിരിക്കും. ഈയിടെ പുറത്തുവന്ന കേസിൽ ഓഡോമീറ്ററിൽ 68,000 കിലോമീറ്റർ ഓടിയ, രണ്ട് വർഷത്തോളം പൂർത്തിയാക്കിയ ഇലക്‌ട്രിക് എസ്‌യുവിയുടെ ബാറ്ററി ഹെൽത്ത് ഡിഗ്രേഡേഷൻ പ്രശ്‌നം നേരിടേണ്ടി വന്നതാണ് റീപ്ലേസ്മെന്റിന് കാരണമായത്.

പൂർണ ചാർജിൽ നിന്നും 15 ശതമാനം ചാർജിലെത്തുമ്പോൾ വാഹനത്തിന്റെ റേഞ്ച് കുറയുകയും വാഹനം നിന്നുപോവുന്ന പ്രശ്‌നവും ഉടമ ടാറ്റയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ടാറ്റ മോട്ടോർസ് നിലവിൽ നെക്‌സോൺ ഇവിയുടെ ബാറ്ററി പായ്ക്കിന് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതിനാൽ ഈ പ്രശ്‌നം സൗജന്യമായി പരിഹരിക്കാൻ സാധിച്ചുവെന്നതാണ് നേട്ടം.

വാറണ്ടിക്ക് പുറമെ ഏഴ് ലക്ഷം രൂപയോളം ഇതിന് ചെലവ് വരുമെന്നാണ് ഉടമ പോസ്റ്റിൽ അവകാശപ്പെടുന്നത്. ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾ ഇപ്പോഴും വികസിത ഘട്ടത്തിൽ ആയതിനാൽ അതിൽ ഉപയോഗിക്കുന്ന ബാറ്ററികളും നവീന ഘട്ടത്തിലാണ്. സാങ്കേതികവിദ്യ ഇനിയും പക്വത പ്രാപിച്ചിട്ടില്ലെന്ന് സാരം.

ഈ ഘട്ടത്തിലെ മിക്ക സാങ്കേതിക ശകലങ്ങളെയും പോലെ ബാറ്ററികൾ നിർമിക്കാനും വളരെ ചെലവേറിയതാണ്. സമ്പദ്‌വ്യവസ്ഥകൾ വില ഗണ്യമായി കുറച്ചു. ബാറ്ററി പായ്ക്കുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ ഒരു kWh-ന് 15,000 മുതൽ 20,000 രൂപ വരെ വിലയുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ ടാറ്റ നെക്‌സോണിന്റെ 30.3kWh ബാറ്ററി പായ്ക്കിന് 6.06 ലക്ഷം രൂപയാണ് മുടക്കുമുതലായി വരിക.

ബാക്കി തുക കമ്പനി സുരക്ഷിതമാക്കിയ ലാഭവിഹിതമായി കണക്കാക്കാം. ഈ സാഹചര്യത്തിൽ ടാറ്റ മോട്ടോർസിന്റെ ലാഭവിഹിതം ഏകദേശം 13 ശതമാനമാണ്. എന്നാൽ ലോജിസ്റ്റിക്‌സ്, സ്പെയർ പാർട്‌സുകളുടെ നികുതി, ഇനത്തിന്റെ അപാരമായ സെൻസിറ്റിവിറ്റി എന്നിവ ഈ ഉയർന്ന വിലയ്ക്ക് കാരണമാകാം.

ബാറ്ററി പായ്ക്കുകൾ മിക്കവാറും മുഴുവൻ യൂണിറ്റായാണ് ലഭ്യമാവുന്നത്. ബാറ്ററിയുടെ സെല്ലുകൾ ഒരു വലിയ ബാറ്ററിയിൽ നൽകിയിരിക്കുന്നതിനാൽബാറ്ററി പായ്ക്ക് നന്നാക്കുന്നത് കാറിലെ മറ്റേതൊരു മെക്കാനിക്കൽ ഘടകത്തേക്കാളും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

ആയതിനാൽ ഇത് വാഹനത്തിന്റെ ഏറ്റവും ചെലവേറിയ ഭാഗങ്ങളിൽ ഒന്നായി മാത്രമല്ല, നിർണായകമായ ഒന്നാക്കി മാറ്റുന്നുവെന്നു വേണം പറയാൻ. അതായത് മനുഷ്യന് ഹൃദയം എങ്ങിനാണോ അങ്ങനെ.

ഈയൊരു പ്രാരംഭ ഘട്ടത്തിൽ ബാറ്ററി ശോഷണം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാം. ബാറ്ററി പായ്ക്കിന് അതിന്റെ ജീവിതത്തിന്റെ ആരംഭം മുതൽ ഒരു തകരാർ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ കഠിനമായ കാലാവസ്ഥയിൽ ഉപയോഗിക്കുമ്പോഴോ ക്രമരഹിതമായി ചാർജ് ചെയ്യുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്യുമ്പോൾ പോലുള്ള അപൂർവ സന്ദർഭങ്ങളിൽ ബാറ്ററിയുടെ ഹെൽത്ത് വിനാശകരമായി കുറയുന്നു.

ഭൂരിഭാഗം നിർമാതാക്കളും ഡീഗ്രേഡേഷൻ ഇഫക്റ്റ് കുറയ്ക്കുന്നതിന് ഒരു ചെറിയ ബഫർ സൂക്ഷിക്കുന്നുണ്ട്. പായ്ക്കിൽ അധിക സെല്ലുകൾ ഉണ്ടായിരിക്കാൻ അനുവദിക്കുന്ന, വ്യക്തമാക്കിയതിനേക്കാൾ അല്പം വലിയ ബാറ്ററി പായ്ക്ക് ഇൻസ്റ്റാൾ ചെയ്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഒരു സെൽ തകരാറിലാകുമ്പോൾ ഈ സെല്ലുകൾ സ്വയം സജീവമാകും.

ടാറ്റയുടെ 8 വർഷത്തെ വാറണ്ടി പ്ലാൻ മിക്ക ഉപയോക്താക്കൾക്കും ഒരു അനുഗ്രഹമാണ്. ഇലക്ട്രിക് കാറും വാതകത്തിൽ പ്രവർത്തിക്കുന്ന കാറും തമ്മിലുള്ള സാമ്പത്തിക താരതമ്യം ചെയ്യുമ്പോൾ ഇന്റേണൽ കമ്പഷൻ പവർ വാഹനങ്ങൾക്ക് തീർച്ചയായും മെയിന്റനെൻസ് ചെലവ് അധികമാണ്. ഇത് ഇവികൾക്ക് ഇല്ലാത്തതിനാൽ കൂടുതൽ പണം ലാഭിക്കാനാവുമെന്ന് സാരം.

കൂടാതെ വാഹനത്തിന്റെ പ്രായത്തിനനുസരിച്ച് ഇന്ധനക്ഷമതയുടെ കണക്കുകൾ കുറയുന്നതും പരിഗണിക്കേണ്ടതുണ്ട്. ആയതിനാൽ ഇലക്‌ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നത് അൽപം ചെലവേറിയ കാര്യമാണെങ്കിലും ഇത്തരം പാഴ്ച്ചെലവുകൾ ഒരു ഉടമയ്ക്ക് ലാഭിക്കാനാവും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.


Click it and Unblock the Notifications