നെക്സോണിന്റെ സുരക്ഷ മുൻ നിർത്തി രസകരമായ പരസ്യവുമായി ടാറ്റ
വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്സോൺ. ഗ്ലോബൽ NCAP ഏജൻസിയിൽ നിന്ന് ഫൈവ്-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടുന്ന ഇന്ത്യയുടെ ആദ്യത്തേതും ഏക കാറുമാണിത്.

അന്നുമുതൽ ടാറ്റ മോട്ടോഴ്‌സ് കാറിൽ സുരക്ഷാ സവിശേഷതകൾ ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്നതിന് ഊന്നൽ നൽകി വിപണിയിൽ വാഹനത്തിന് കൂടുതൽ വിൽപ്പന സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കുന്നു.

ചില രസകരമായ പരസ്യങ്ങൾ സൃഷ്ടിച്ച് നിർമ്മാതാക്കൾ ഈ സന്ദേശം കൈമാറാൻ ശ്രമിക്കുന്നു. അപകടങ്ങൾ, അവ സംഭവിക്കുന്നു എന്ന് പറയുന്ന അത്തരമൊരു പരസ്യമാണ് ഇപ്പോൾ വൈറലാവുന്നത്. സുരക്ഷയെ കേന്ദ്രീകരിച്ച് ബ്രാൻഡിൽ നിന്നുള്ള നാലാമത്തെ പരസ്യമാണിത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഭർത്താവിന് വാതിൽ തുറക്കുന്ന ഒരു സ്ത്രീയിൽ നിന്നാണ് ഏറ്റവും പുതിയ പരസ്യം ആരംഭിക്കുന്നത്. തുടർന്ന് അവൾ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു, ഭർത്താവ് അമ്മായിയച്ഛനെയും അമ്മായിയമ്മയെയും കുറിച്ച് കാര്യങ്ങൾ പറയാൻ തുടങ്ങുന്നു.

അതിരാവിലെ പൂജകൾ, ഉറങ്ങുമ്പോളുള്ള കൂർക്കം തുടങ്ങിയ കാര്യങ്ങ വിളിച്ചു പറയുന്നു. അയാൾ യഥാർത്ഥത്തിൽ മോശം കാര്യങ്ങൾ പറയാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് ഭാര്യ തടസ്സപ്പെടുത്തുകയും അവളുടെ മാതാപിതാക്കൾ ഇതിനകം അവിടെയുണ്ടെന്ന് പറയുന്നു.

അയാൾ ചുറ്റും നോക്കുമ്പോൾ അവർ ഇരുവരും ഇവരുടെ സംഭാഷണം ശ്രദ്ധിക്കുന്നത് കണ്ടെത്തുകയും അവിടെ അംഗങ്ങൾക്കിടയിൽ ഒരു മോശം അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

'അപകടം, അവ സംഭവിക്കുന്നു' എന്ന അടിക്കുറിപ്പ് സ്‌ക്രീനിൽ തെളിയുന്നു. അക്ഷരാർഥത്തിൽ കുടുംബത്തിൽ ഒരു അപകടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും അതിൽ യാത്രക്കാരെ രക്ഷിക്കാൻ സുരക്ഷിതമായ വാഹനം ഉണ്ടായിരിക്കണമെന്നും ടാറ്റ മോട്ടോർസ് ജനങ്ങളെ ഇങ്ങനെയാണ് കാണിക്കാൻ ആഗ്രഹിക്കുന്നത്.

ടാറ്റ നെക്സോൺ അതിന്റെ വിഭാഗത്തിൽ വളരെ ജനപ്രിയമായ വാഹനമാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടായി വെന്യു തുടങ്ങിയ കോംപാക്റ്റ് എസ്‌യുവികളുമായി ഇത് മത്സരിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ഹ്യുണ്ടായി വെന്യു തീർച്ചയായും നെക്‌സോണിന്റെ വിൽപ്പനയെ സാരമായി ബാധിച്ചു. നെക്സോൺ മാത്രമല്ല, വിപണിയിൽ എത്തിയ നാൾ മുതൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മാരുതി ബ്രെസ്സയുടെ വിൽപ്പനയെ പോലും ഇത് ബാധിച്ചു.

ഈ പ്രശ്‌നം പരിഹരിക്കാൻ ടാറ്റ മോട്ടോർസ് നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത വർഷം ഡെൽഹിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ കമ്പനി പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Most Read: അപകടത്തിൽ നിന്ന് രക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

നിർമ്മാതാക്കൾ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. കഠിനമായ സാഹചര്യങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും വാഹനം പരീക്ഷണയേട്ടം നടത്തുന്നത് കണ്ടെത്തിയിരുന്നു. ടാറ്റ മോട്ടോഴ്‌സ് ഓട്ടോ എക്‌സ്‌പോ പവലിയനിലും നെക്സോൺ ഇവി കാണുമെന്ന് പ്രതീക്ഷിക്കാം.
Most Read: നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന മാറ്റങ്ങള്‍

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ നെക്സോൺ ലഭ്യമാണ്. 1.2 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ് പെട്രോൾ എഞ്ചിൻ, ഇത് 110 bhp കരുത്തും 170 Nm torque ഉം ഉൽപാദിപ്പിക്കുന്നു.
Most Read: ഓക്ടോബറിൽ മികച്ച വിൽപ്പന നേടിയ 10 എസ്‌യുവികൾ

1.5 ലിറ്റർ റിവോട്ടോർക്ക് എഞ്ചിനാണ് ഡീസൽ പതിപ്പിന് കരുത്ത് പകരുന്നത്, ഇത് 110 bhp പരമാവധി കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് ഒരു ഓപ്ഷനായി എഎംടി ഗിയർബോക്സ് ലഭിക്കുന്നു.


Click it and Unblock the Notifications








