നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന മാറ്റങ്ങള്‍
2020 ഓട്ടോ എക്‌സ്‌പോയില്‍ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. നിരവധി തവണ വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

വിപണിയില്‍ ടാറ്റയ്ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി കൊടുത്ത മോഡല്‍ കൂടിയാണ് നെക്സോണ്‍. അതുകൊണ്ട് തന്നെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 2020 -ന്റെ മധ്യത്തില്‍ തന്നെ മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പുതുക്കിയ ബമ്പര്‍, പുതിയ പ്രൊജക്ട് ഹെഡ്‌ലാമ്പിനൊപ്പം തന്നെ പുതിയ പതിപ്പില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പും ഇടം പിടിച്ചേക്കും. അതിനൊപ്പം തന്നെ നേരത്തെ ഉണ്ടായിരുന്ന ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍ക്ക് പകരം പ്ലാസിക്ക് വില്‍ കപ്പുകളും ഇടംപിടിച്ചേക്കും.

നെക്‌സണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയായ 'ഇംമ്പാക്ട് 2.0' ഇടം പിടിച്ചേക്കും. ഹാരിയറിലാണ് ഈ ഡിസൈന്‍ ഭാഷ്യം ടാറ്റ ആദ്യം അവതരിപ്പിച്ചത്. ടാറ്റയില്‍ നിന്നുതന്നെ ഉള്ള ആള്‍ട്രോസിലും ഈ ഡിസൈന്‍ തന്നെയാകും ലഭിക്കുക. പുതിയ ഡിസൈനോടുകൂടിയ ടെയില്‍ ലാമ്പും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

അതിനൊപ്പം തന്നെ അകത്തളത്തിലും ഒരുപാട് മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. പൂര്‍ണ്ണ-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സീറ്റ് അപ്ഹോള്‍സ്റ്ററി, ഡാഷ് ബോര്‍ഡ്, ക്യാബിന്‍ ലേ ഔട്ട് എന്നിവയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ബ്ലൂടൂത്ത് കണക്ടിവിറ്റിയും എട്ട് സ്പീക്കറുകളുള്ള ഹര്‍മ്മന്‍-കാര്‍ഡണ്‍ കണക്ട്-നെക്സ്റ്റ് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടിഫങ്ഷനല്‍ സ്റ്റിയറിങ് വീല്‍ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ അതേ മാതൃകയിലുള്ള സ്റ്റിയറിങ് വിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നതോടെ ഡ്രൈവര്‍ക്ക് സ്റ്റിയറിങ് വിലില്‍ തന്നെ വേയിസ് കണ്‍ട്രോള്‍ ചെയ്യുന്നതിനും, കോള്‍ അറ്റന്റ് ചെയ്യുന്നതിനും സാധിക്കും.

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും മെക്കാനിക്കല്‍ ഫീച്ചറുകളുടെ കാര്യത്തിലും മാറ്റങ്ങള്‍ പ്രതീക്ഷാം. മലിനീകരണം നീയന്ത്രിക്കുന്ന എന്‍ജിന്‍ ബിഎസ് VI നിലവാരത്തിലേക്ക് മാറുന്നുണ്ടെന്നതും പുതിയ പതിപ്പിലെ സവിശേഷതകളിലൊന്നാണ്.
Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

നിലവില്‍ പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്‌സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍.
Most Read: 2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്പോര്‍ട് തുടങ്ങിയവരാണ് നെക്സോണിന്റെ എതിരാളികള്‍. നെക്സോണിന്റെ ഇലക്ട്രിക്ക് പതിപ്പും അധികം വൈകാതെ വിപണിയില്‍ എത്തും.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയത്. രൂപത്തില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് ഇലക്ട്രിക് വാഹനവും. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.

അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്സ് വാഹനത്തിലുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








