Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ ആവശ്യം ക്രമാനുഗതമായി വർധിച്ചുവരികയാണ്. മാത്രമല്ല വാഹന നിർമാതാക്കൾ മികച്ച റേഞ്ചുള്ള പുതിയ ഇവികൾ അവതരിപ്പിക്കുന്നതിനാൽ ഇതുസംബന്ധിച്ച ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലെ ഉത്കണ്ഠകളും കുറഞ്ഞുവരികയാണ്.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

മാത്രമല്ല ടയർ 1, ടയർ 2 നഗരങ്ങളിൽ ഇരുചക്ര വാഹന വിഭാഗത്തിൽ ഇലക്‌ട്രിക് മോഡലുകളുടെ ഡിമാന്റും വർധിച്ചുവരികയാണ്. ഉയർന്നു നിൽക്കുന്ന ഇന്ധന വിലയിൽ നട്ടംതിരിയുന്നവരെല്ലാം ചെലവു കുറഞ്ഞ ദൈനംദിന യാത്രാ ഓപ്ഷനുകൾ തേടി ഇലക്‌ട്രിക്കിലേക്ക് മാറുകയാണ്.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

ഇന്ത്യയിൽ അധികം വൈകാതെ തന്നെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ നിരയും വലുതാണ്. അവ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടതും അത്യാവിശ്യമാണ്.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

വോൾവോ XC40 റീചാർജ്

സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയിൽ നിന്നുള്ള വരാനിരിക്കുന്ന ഇലക്ട്രിക് മോഡലാണ് XC40 റീചാർജ്. ഈ ഇലക്ട്രിക് എസ്‌യുവി ഈ വർഷം ആദ്യ പാദത്തോടെ പുറത്തിറക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

വോൾവോ XC40 റീചാർജിനെക്കുറിച്ച് പറയുമ്പോൾ, ഇത് പൂർണമായും നിർമ്മിച്ച യൂണിറ്റായാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ( CBU). ഡിസൈനിന്റെ കാര്യത്തിൽ രൂപഘടനയെല്ലാം സ്റ്റാൻഡേർഡ് വോൾവോ XC40 എസ്‌യുവിക്ക് സമാനമാണ്. എന്നാൽ പൂർണമായും സീൽ ചെയ്ത ഫ്രണ്ട് ഗ്രില്ലും കുറച്ച് വിഷ്വൽ മാർക്കിംഗും പോലുള്ള കുറച്ച് നവീകരണങ്ങളും ഇതിൽ കാണാനാവും.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

മൊത്തം 402 bhp പവറിൽ 660 Nm torque ഉത്പാദിപ്പിക്കുന്ന ഒരു ജോടി ഇലക്ട്രിക് മോട്ടോറുകളാണ് വോൾവോ XC40 റീചാർജിന് കരുത്ത് പകരുന്നത്. മാത്രമല്ല ഈ ഇലക്ട്രിക് മോട്ടോറുകൾ 78kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതും.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

ഈ സജ്ജീകരണം വോൾവോ XC40 റീചാർജിനെ നിശ്ചലാവസ്ഥയിൽ നിന്ന് 4.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ എത്താനും ഫുൾ ചാർജിൽ 419 കിലോമീറ്റർ വരെ സഞ്ചരിക്കാനും പ്രാപ്തമാക്കുന്നു.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

ടാറ്റ ആൾട്രോസ് ഇവി

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോൺ ഇവി. ടാറ്റ ആൾട്രോസ് ഇവിയുടെ സ്വന്തമാക്കിയ അതേ വിജയം ആവർത്തിക്കാൻ ടാറ്റ പ്രീമിയം ഹാച്ച്ബാക്കിന്റെ ബാറ്ററി മോഡലുമായാകും അടുത്തതായി രംഗത്തെത്തുക.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

അതിനുപുറമെ ടാറ്റ ആൾട്രോസ് ഇവി നെക്‌സോൺ ഇവിയിൽ നിന്നുള്ള അതേ സജ്ജീകരണങ്ങളും പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ ബോഡി വെയ്റ്റും മികച്ച എയറോഡൈനാമിക്‌സും കൂടി കൈവരിക്കുന്നതോടെ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയേക്കാൾ മികച്ച പ്രകടനവും റേഞ്ചും ആൾട്രോസ് ഇവി നൽകുമെന്നാണ് അനുമാനം.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

എന്നാൽ വരാനിരിക്കുന്ന ആൾട്രോസ് ഇവി 30kWh ബാറ്ററി പായ്ക്കിനൊപ്പം വരുമോ അതോ വലിയ 40kWh ബാറ്ററി പായ്ക്കിനൊപ്പം വരുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഉടൻ തന്നെ നെക്സോൺ ഇവിയിൽ വലിയ ബാറ്ററി സജ്ജീകരണവുമായി പരിഷ്ക്കരിച്ച് കമ്പനി അവതരിപ്പിക്കും.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

മഹീന്ദ്ര KUV 100 ഇലക്ട്രിക്

ഇന്ത്യൻ വിപണിയിൽ ടാറ്റ നെക്‌സോൺ ഇവിയുടെ വിജയം മഹീന്ദ്ര KUV100 മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് വികസിപ്പിക്കാൻ മഹീന്ദ്രയെ പ്രേരിപ്പിക്കുകയായിരുന്നു. തുടർന്ന് 2020-ലെ ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്രയിൽ നിന്നുള്ള ഈ ഇലക്ട്രിക് എസ്‌യുവി ആദ്യമായി പ്രദർശിപ്പിക്കുന്നതും.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

മഹീന്ദ്ര KUV100 കുഞ്ഞൻ എസ്‌യുവിയുടെ വൈദ്യുത പതിപ്പിന് ആക്രമണാത്മക വില നൽകുമെന്നാണ് സൂചന. വരാനിരിക്കുന്ന ടാറ്റ ടിയാഗോ ഇവി പോലുള്ള ചെറിയ ഇവികളുമായി ഈ ഇലക്ട്രിക് കാർ മത്സരിക്കാനാകും കമ്പനി പ്രാപ്‌തമാക്കുക.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

ടാറ്റ ടിയാഗോ ഇവി

2022 മെയ് മാസത്തോടെ ടാറ്റ ടിയാഗോ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ലോഞ്ച് ചെയ്യുമ്പോൾ ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായിരിക്കുമിതെന്ന് ഉറപ്പാണ്. ഇലക്ട്രിക് കാറുകളിൽ ഏറ്റവും വില കുറഞ്ഞ മോഡലാണെങ്കിലും ടിയാഗോ ഇവിയ്ക്ക് പെട്രോൾ മോഡലിന്റെ അതേ ബിൽഡ് ക്വാളിറ്റി ഉണ്ടായിരിക്കും.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

അതിനുപുറമെ ടാറ്റ ടിയാഗോ ഇവി അതിന്റെ കോംപാക്‌ട് സെഡാൻ പതിപ്പായ ടിഗോർ ഇവിയുമായി പവർട്രെയിൻ സജ്ജീകരണവും പങ്കിടും. കുറഞ്ഞ ഭാരമുള്ളതിനാൽ ടിഗോർ ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ടിയാഗോ ഇവി അധിക റേഞ്ചും അൽപ്പം മെച്ചപ്പെട്ട പ്രകടനത്തോടെയും വരുമെന്നാണ് കണക്കുകൂട്ടൽ. ഏകദേശം 7 മുതൽ 10 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

പുതിയ ടാറ്റ നെ്ക്സോൺ ഇവി

40kWh ബാറ്ററി പായ്ക്കോടെ നവീകരിച്ച ടാറ്റ നെക്സോൺ ഇവി അവതരിപ്പിക്കാൻ ടാറ്റ തയാറെടുത്തു വരികയാണ്. ഈ നവീകരണങ്ങളിലൂടെ 400 കിലോമീറ്ററിലധികം റേഞ്ച് കൈവരിക്കാനാണ് കമ്പനിയുടെ നീക്കവും.

Tiago ഇവി മുതൽ Volvo XC40 റീചാർജ് വരെ, ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾ

പുതിയ ടാറ്റ നെ്ക്സോൺ ഇവി അതിന്റെ വലിയ ബാറ്ററി പായ്ക്ക് നിലവിലെ മോഡലിനൊപ്പം ഒരു 'ലോംഗ്-റേഞ്ച്' പതിപ്പായി വിൽക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Tuesday, March 22, 2022, 9:41 [IST]
English summary
Tata tiago ev to volvo xc40 recharge upcoming electric cars in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X