Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

കാലഘട്ടങ്ങൾ മാറുമ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുന്ന വാഹനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുകയാണ്. നിർമാണ നിലവാരത്തിലായാലും എഞ്ചിൻ പ്രകടനങ്ങളുടെ കാര്യത്തിലായാലും എല്ലാ മോഡലുകളും ഇന്ന് ഒന്നിനൊന്ന് മെച്ചമാണ്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

നേരത്തെ ഇന്ധനക്ഷത മാത്രം നോക്കി കാർ വാങ്ങിയിരുന്ന ഉപഭോക്താക്കളുടെ മുൻഗണനകളും മാറിയതോടെ അവതരിപ്പിക്കുന്ന ഉൽപ്പന്നങ്ങളെല്ലാം മെച്ചപ്പെട്ടതാണെന്ന് കമ്പനികൾ ഉറപ്പുവരുത്താറുമുണ്ട്. ഉപഭോക്തൃ അഭിപ്രായങ്ങളും അവലോകനങ്ങളും സ്വീകരിച്ച് വാഹനങ്ങളെ മെച്ചപ്പെടുത്തുന്ന രീതിയും പല കമ്പനികളും സ്വീകരിച്ചിട്ടുണ്ട്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ഇവിടെയാണ് ശരാശരിയിൽ താഴെയുള്ള വാഹനം ഒരു മികച്ച വാഹനമായി മാറുന്നത്. കാലം മാറിയപ്പോൾ കോലവും നന്നാക്കി വിപണിയിൽ എത്തി ജനപ്രിയരായ ധാരാളം മോഡലുകളെ നമുക്കിടയിൽ കാണാനാവും. ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് എത്തിയ അത്തരം കിടിലൻ കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ടാറ്റ ടിയാഗോ

ടാറ്റയുടെ തലവര തെളിയിച്ച വാഹനമാണ് ടിയോഗോ. 2016-ൽ പുറത്തിറക്കിയ ഹാച്ച്ബാക്ക് 1.2 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനുമായാണ് വന്നത്. കാലക്രമേണ വാഹനത്തിന് നിരവധി ഉപഭോക്താക്കളെ ലഭിക്കുകയും ചെയ്‌തു. എന്നാൽ ചില സവിശേഷമായ ഫീച്ചറുകളും NVH ലെവലുകളുടെയും പേരിൽ ബജറ്റ് ഹാച്ച് ആദ്യ കാലങ്ങളിൽ അങ്ങേയറ്റം പഴികേട്ടിരുന്നു.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ടാറ്റ തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും നിരന്തരമായി പഠിക്കാൻ തുടങ്ങിയതിന്റെ ഫലമായി 2020-ന്റെ പകുതിയിൽ ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു. ഇവിടെയാണ് എഞ്ചിൻ വൈബ്രേഷൻ അൽപ്പം മെച്ചപ്പെട്ടത്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

അതോടെ ഹർമനിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുൾപ്പെടെ ചില പുതിയ സവിശേഷതകൾ വാഹനത്തിന് ലഭിക്കുകയും ചെയ്തു. അടുത്തിടെ സിഎൻജി പതിപ്പു കൂടി എത്തിയതോടെ ഈ നിരയിലെ ഏറ്റവും മിടുക്കൻ മോഡലായി ടിയാഗോ പേരെടുക്കുകയാണ്. അതോടൊപ്പം അടുത്തിടെ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും വാഹനത്തിലേക്ക് എത്തുകയുണ്ടായി.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

മാരുതി സുസുക്കി സെലേറിയോ

മാരുതി പ്രതീക്ഷിച്ചിരുന്ന അളവിൽ വിറ്റുപോവാത്ത ഒരു വാഹനമാണ് സെലേറിയോ. ഹാച്ച്ബാക്കിന്റെ ഏറ്റവും വലിയ പ്രശ്‌നം അതേ സെഗ്‌മെന്റിൽ നിന്നുള്ള മാരുതിയുടെ മറ്റൊരു വാഹനമായ വാഗൺആറിന്റെ സാന്നിധ്യമാണ്. ഒരേ എഞ്ചിനും കൂടുതൽ കാര്യക്ഷമമായ രൂപകൽപ്പനയും ഉള്ളതിനാൽ ആളുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് ടോൾബോയ് ഹാച്ച്ബാക്കിനെ തന്നെയാണ്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

എന്നിരുന്നാലും 2021 നവംബറിൽ മാരുതി സുസുക്കി സെലേറിയോയെ കൂടുതൽ മികച്ചതാക്കി പുറത്തിറക്കി. വാഗൺആറുമായി ഒരേ എഞ്ചിൻ പങ്കിടുന്നുണ്ടെങ്കിലും ഇതിന് നിരവധി നവീകരണങ്ങൾ ലഭിക്കുന്നുണ്ട്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ഒരു വലിയ ട്രാക്ക്, മികച്ച സൗന്ദര്യശാസ്ത്രം, ഉള്ളിൽ കൂടുതൽ സവിശേഷതകൾ എന്നിവ സെലേറിയോയ്ക്ക് അവകാശപ്പെടുനുണ്ട്. മുൻതലമുറ മോഡലിനേക്കാൾ മികച്ച കാര്യക്ഷമായ എഞ്ചിനും കൂടി ചേരുന്നതോടെ സെലേറിയോയെ ഈ ഗണത്തിൽ പെടുത്താനാവും.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

ഹ്യുണ്ടായി ഗ്രാൻഡ് i10 ഒട്ടും മോശമായിരുന്നില്ലെന്നതിൽ തർക്കമൊന്നുമില്ലാത്ത വസ്‌തുതയാണ്. എന്നാൽ എന്നാൽ മുഖം മിനുക്കി നിയോസ് ആയതോടെ മോഡൽ കൂടുതൽ മെച്ചപ്പെട്ടു. 2013 സെപ്റ്റംബറിലാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 പുറത്തിറക്കുന്നത്. മുടക്കുന്ന പണത്തിനൊത്ത മൂല്യം നൽകുന്നതിൽ കൊറിയൻ ബ്രാൻഡ് ഇവിടെ വിജയിക്കുകയാണുണ്ടായത്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

എന്നാൽ ഇന്ധനക്ഷമതയും പവർ കണക്കുകളും അൽപം കുറവാണെന്ന വിമർശനമാണ് അക്കാലയളവിൽ i10 ഹാച്ചിനുണ്ടായിരുന്നത്. ആദ്യ തലമുറ മോഡലിനും ഇതേ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മൂന്നാം തലമുറ ആവർത്തനത്തിൽ നിയോസായി രൂപമെടുത്തപ്പോൾ കഥയാകെ മാറി.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഇന്റീരിയർ മുതൽ എഞ്ചിനിൽ വരെ അടിമുടി പരിഷ്ക്കാരമാണ് ഹ്യുണ്ടായി നടപ്പിലാക്കിയത്. മികച്ച ടച്ച്സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്‌ടീവിറ്റി ഫീച്ചറുകൾ എല്ലാം നിറച്ച് ഗ്രാൻഡ് i10 നിയോസിനെ കമ്പനി വേറെ തലങ്ങളിലേക്കാണ് എത്തിച്ചത്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് കാപ്പ എഞ്ചിനു പുറമെ 1.0 ലിററർ ടർബോ പെട്രോൾ എഞ്ചിന്റെ സാന്നിധ്യവും ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിച്ചു.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ടാറ്റ നെക്സോൺ

മികച്ച രീതിയിൽ ടാറ്റ നിർമിച്ചെടുത്ത വാഹനമാണ് നെക്‌സോൺ. ഇന്നു രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും ഇതുതന്നെയാണ്. ഈ ലിസ്റ്റിൽ എന്തുകൊണ്ട് നെക്സോൺ ഇടംപിടിക്കുന്നുവെന്ന് ആലോചിക്കുന്നവരായിരിക്കും പലരും. എന്നാൽ ആദ്യ തലമുറ നെക്സോണിന് കാര്യമായ പാനൽ വിടവുകൾ പോലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

കൂടാതെ ഇന്നു കാണുന്ന സുപ്രധാന ഫീച്ചർ സവിശേഷതകളും വാഹനത്തിൽ ഇല്ലായിരുന്നു. കൂടാതെ നിരവധി ഉപഭോക്താക്കൾ ചില സമയങ്ങളിൽ എഎംടി ഗിയർബോക്‌സിന്റെ അവസ്ഥയെ കുറിച്ച് ടാറ്റയോട് പരാതിയും ഉന്നയിച്ചിരുന്നു. 2016-ൽ വാഹനം എത്തിയതിനു വിപരീതമായാണ് 2020-ൽ ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റ് കളത്തിലെത്തിയത്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

2020 മുതൽ 2022 വരെ ടാറ്റ സമഗ്രമായി നെക്സോണിനെ പരിഷ്ക്കരിക്കുകയും പ്രധാനപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയും നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും ചെയ്തു. 2020-ൽ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സൺറൂഫ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളും പുതിയതും ബോൾഡ്തുമായ ഡിസൈനും നെക്‌സോണിന് ലഭിച്ചു.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ഇപ്പോൾ കാസിരംഗ എഡിഷനൊപ്പം നെക്‌സോണിന് എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും ടാറ്റ സമ്മാനിക്കുന്നുണ്ട്. എന്നാൽ ഇന്നുയരുന്ന പോരായ്മ എസ്‌‌യുവിയുടെ പിൻ ഡിസൈനിനെ കുറിച്ചു മാത്രമാണ്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

മാരുതി സുസുക്കി സിയാസ്

2014 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി തങ്ങളുടെ സി-സെഗ്‌മെന്റ് സെഡാനായ മാരുതി സുസുക്കി സിയാസിന്റെ ഒരു കൺസെപ്റ്റ് പ്രദർശിപ്പിക്കുന്നത്. ഏതോ വിദേശ നിരത്തിലുള്ള ആഢംബര സെഡാനായി കാണപ്പെട്ടങ്കിലും പതിവുപോലെ പ്രൊഡക്ഷൻ രൂപത്തിലേക്ക് എത്തിയപ്പോൾ അടിസ്ഥാന രൂപകല്പന ഒഴിച്ച് മറ്റ് വശങ്ങളെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

വിപണിയിൽ എത്തിയതിനു ശേഷം ആദ്യ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം 2014-ലെ കൺസെപ്‌റ്റിന് സമാനമായ ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും പിന്നീട് മാരുതി സിയാസിന് ലഭിച്ചു. കൂടാതെ ഡിസൈൻ മാറ്റത്തോടെ കമ്പനി പഴയ 1.4 ലിറ്റർ പെട്രോൾ എഞ്ചിന് പകരം പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ നൽകി.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ഈ എഞ്ചിന് പരമാവധി 103 bhp പവറിൽ 138 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായി. അതോടൊപ്പം മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം കൂടി ജോടിയാക്കിയതോടെ മികച്ച സി-സെഗ്മെന്റ് സെഡാനായി സിയാസ് മാറി.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

മഹീന്ദ്ര ഥാർ

അടുത്തത് പ്രശസ്ത എസ്‌യുവി നിർമാതാക്കളായ മഹീന്ദ്രയുടെ ഥാറാണ് ഈ പട്ടികയിൽ ഇടംപിടിക്കുന്ന മറ്റൊരു വാഹനം. 2010-ൽ പുറത്തിറക്കിയ മോഡലിന് കരുത്തുറ്റതും ലക്ഷ്യബോധമുള്ളതുമായ ഒരു ഓഫ്-റോഡർ പ്രതിഛായായിരുന്നു ഉണ്ടായിരുന്നത്. 2015-ൽ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റഡ് ഥാറിന്റെ കാര്യവും ഇതുതന്നെയായിരുന്നു.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

എന്നാൽ 2020-കളുടെ അവസാനം അടിമുടി മാറിയ ഥാറിനെയാണ് മഹീന്ദ്ര വിപണിയിൽ എത്തിച്ചത്. ഇപ്പോൾ മഹീന്ദ്ര ഥാർ ഒരു ഓഫ്-റോഡർ മാത്രമല്ല, നഗര-ഹൈവേ യാത്രകൾക്കും ഒരേ പോലെ അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ലൈഫ്-സ്റ്റൈൽ മോഡലാണ്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

ഡീസൽ, ടർബോ പെട്രോൾ എഞ്ചിനുകൾ പോലും പുതിയതാണ്. നവീകരിച്ച ഇന്റീരിയർ, കൂടുതൽ ഫീച്ചറുകൾ, 4 സ്റ്റാർ എൻക്യാപ്പ് റേറ്റിംഗ് എന്നിവ വാഹനത്തെ ഇത്തവണ കൂടുതൽ ഗംഭീരമാക്കുന്നുണ്ട്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

മഹീന്ദ്ര XUV500 (XUV700)

ചീറ്റപ്പുലിയുടെ ആകൃതിയും ഗംഭീര പെർഫോമൻസും കാരണം ഫാൻസുണ്ടാക്കിയ വാഹനമായിരുന്നു മഹീന്ദ്ര 2011-ൽ പുറത്തിറക്കിയ XUV500. ഏകദേശം ഒരു ദശാബ്ദക്കാലത്തിനിടയിൽ വാഹനം രണ്ട് ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെയും പരിഷ്ക്കാരത്തിലൂടെയും കടന്നു പോയെങ്കിലും ഫീച്ചർ സവിശേഷതകളും എഞ്ചിനും അതേപടി നിലനിൽക്കുകയായിരുന്നു.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

എന്നാൽ പോയ വർഷം അടിമുടി മാറ്റങ്ങളുമായി XUV500 എസ്‌യുവിയുടെ പിൻഗാമായായി XUV700 വിപണിയിലെത്തിയതോടെ ലോകോത്തര നിലവാരത്തിലേക്കാണ് മഹീന്ദ്രയും ഈ എസ്‌യുവിയും മാറിയത്. ADAS പോലുള്ള നൂതന ഡ്രൈവർ സഹായ സാങ്കേതികവിദ്യകളടക്കമാണ് ഇപ്പോൾ മഹീന്ദ്ര വാഹനത്തെ അണിനിരത്തിയിരിക്കുന്നത്.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

എംജി ഹെക്‌ടർ

2019-ൽ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ മുടക്കുന്ന പണത്തിനൊത്ത മൂല്യം നൽകിയിരുന്ന വാഹനമായിരുന്നു എംജി ഹെക്‌ടർ എങ്കിലും വിചിത്രമായ വാഹന രൂപകല്പനകളും ആനുപാതികമല്ലാത്ത അലോയ് വീലുകളും ഉള്ളതിനാൽ പലരും വാഹനത്തിലേക്ക് എത്തിയിരുന്നില്ല.

Tiago മുതൽ XUV500 വരെ; ശരാശരിയിൽ നിന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന കിടിലൻ കാറുകൾ

എന്നാൽ കാലക്രമേണ 2021-ൽ എംജി തങ്ങളുടെ എതിരാളികൾക്കൊപ്പം പിടിച്ചു നിൽക്കാൻ ഹെക്ടറിനെ ആധികാരികമായി പരിഷ്ക്കരിച്ചു. വയർലെസ് ചാർജിംഗ്, മെച്ചപ്പെടുത്തിയ തൈ സപ്പോർ്ട്ട്, വെന്റിലേറ്റഡ് സീറ്റുകൾ, സ്മാർട്ട് വാച്ച് വഴിയുള്ള റിമോട്ട് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർ എന്നിവയുമായി ഫെയ്‌സ്‌ലിഫ്റ്റഡ് ഹെക്ടർ വരുന്നതോടെ കൂടുതൽ മെച്ചപ്പെട്ടു.

Article Published On: Friday, March 25, 2022, 18:21 [IST]
English summary
Tata tiago to mahindra xuv500 the below average models turned to a fantastic car through updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X