ആഡംബര കാർ വിറ്റു, പകരം സെലിബ്രിറ്റി യൂട്യൂബർ വാങ്ങിയത് മഹീന്ദ്രയുടെ ഈ 7 സീറ്റർ എസ്‌യുവി; കാരണം കേട്ടോ...

യൂട്യൂബും വ്ലോഗിംഗുമെല്ലാം ട്രെൻഡായതോടെ രക്ഷപ്പെട്ട അനേകം ആളുകളെ നമുക്ക് കാണാൻ കഴിയും. വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റുന്ന ഏറ്റവും എളുപ്പ മാർഗങ്ങളിൽ ഒന്നായി സോഷ്യൽ മീഡിയ ഇപ്പോൾ മാറിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയോ മറ്റ് അഭിരുചികളോ ഒന്നും വേണ്ടെങ്കിലും ആളുകളെ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ചാനൽ സ്ഥിരമായി കാണാനാനും അൽപം ഒന്ന് കഷ്‌ടപ്പെടേണ്ടി വരുമെന്ന് മാത്രം. അത്ര എളുപ്പമുള്ള പണിയൊന്നുമല്ല ഇത്. ഒന്ന് ആത്മാർത്ഥമായി പ്രയത്നിച്ചാൽ എളുപ്പത്തിൽ സെലിബ്രിറ്റി സ്റ്റാറ്റസ് നേടാനും വരുമാന മാർഗമാക്കാനും യൂട്യൂബ് ഉപയോഗപ്പെടുത്താം എന്നുമാത്രം. ഇത്തരത്തിൽ മാതൃകയാക്കാനാവുന്നയാളാണ് ഗീക്കി രഞ്ജിത്.

ടെക്ക് സംബന്ധിയായ പ്രൊഡക്റ്റ് റിവ്യൂ ചാനൽ തുടങ്ങി കേരളത്തിൽ വരെ സബ്സ്ക്രൈബേഴ്‌സുള്ള യൂട്യൂബറാണ് ഗീക്കി രഞ്ജിത്. യൂട്യൂബിന്റെ സാധ്യതകൾ നേരത്തെ തന്നെ അറിഞ്ഞ് വ്ലോഗിംഗിലേക്ക് ഇറങ്ങിയ ഇദ്ദേഹത്തിന്റെ ചാനലിന് ഇന്ന് 3.3 മില്യൺ സബ്സ്ക്രൈബേഴ്‌സാണുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സുമുള്ള ഇംഗ്ലീഷ് ടെക് ചാനലാണ് ഗീക്കി രഞ്ജിത്.

Tech Youtuber Geeky Ranjit Sells His BMW Luxury Sedan And Bought Mahindra XUV700

ഗാഡ്‌ജെറ്റുകളേയും സ്‌മാർട്ട്‌ഫോണുകളേയും കുറിച്ചുള്ള അവലോകനങ്ങളും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നുമുള്ള നിർദേശങ്ങളാണ് ഇദ്ദേഹം പങ്കുവെക്കുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് രഞ്ജിത് തന്റെ ആരാധകരിലേക്ക് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. പുതിയ യാത്രകൾക്കായി പുത്തനൊരു എസ്‌യുവി സ്വന്തമാക്കിയതാണ് ആ വാർത്ത.

അതും ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാൻ കൊടുത്ത് മഹീന്ദ്രയുടെ പുത്തൻ 7 സീറ്റർ എസ്‌യുവിയാണ് ഗീക്കി രഞ്ജിത് വാങ്ങിയിരിക്കുന്നത് എന്നതറിഞ്ഞാൽ പലരും നെറ്റി ചുളുക്കിയേക്കും. പ്രശസ്ത ടെക് യൂട്യൂബർ തൻ്റെ ബിഎംഡബ്ല്യു വിറ്റിട്ട് സ്വന്തമാക്കിയത് XUV700 മോഡലാണ്. പുത്തൻ പ്രീമിയം എസ്‌യുവി ഗരാജിലെത്തിച്ച വിവരം ഇദ്ദേഹം X പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

Tech Youtuber Geeky Ranjit Sells His BMW Luxury Sedan And Bought Mahindra XUV700

മുമ്പ് ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു 3-സീരീസ് 330i M സ്പോർട്ട് സെഡാൻ കൊടുത്ത് മഹീന്ദ്ര XUV700 വാങ്ങിയതിന്റെ കാരണവും ഗീക്കി രഞ്ജിത്ത് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ താമസിക്കുന്ന പ്രദേശത്ത് വലിയ റോഡുകളില്ലെന്നും, പൊട്ടിപ്പൊളിഞ്ഞ ഇത്തരം റോഡുകളിലൂടെയുള്ള വാഹന യാത്ര തനിക്ക് പ്രശ്‌നമായി മാറിയെന്നുമാണ് പോസ്റ്റിൽ പറയുന്നത്. ആയതിനാൽ ഇനി മുമ്പോട്ടുള്ള യാത്രകൾക്ക് സെഡാനുകളേക്കാൾ മികച്ചത് സ്പോർട് യൂട്ടിലിറ്റി വാഹനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായം പ്രായമേറുന്നതിനാൽ സെഡാനിൽ കയറുന്നതും ഇറങ്ങുന്നതും വെല്ലുവിളിയായി തുടങ്ങിയെന്നും ബിഎംഡബ്ല്യു കാറിൽ കിട്ടാത്ത അപ്-റൈറ്റ് സീറ്റിംഗാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഗീക്കി രഞ്ജിത് സൂചിപ്പിച്ചു. തൻ്റെ കുടുംബത്തിന് വിശാലമായ കാർ വേണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 മോഡലിലേക്ക് എത്തുന്നത്. കാർ അധികം ഉപയോഗിക്കാത്ത ആളായതിനാൽ ഡീസലിന് പകരം പെട്രോൾ മോഡലാണ് ഗീക്കി രഞ്ജിത് തെരഞ്ഞെടുത്തിരിക്കുന്നത്.

Tech Youtuber Geeky Ranjit Sells His BMW Luxury Sedan And Bought Mahindra XUV700

ദൈനംദിന ഉപയോഗത്തിനും സിറ്റി ആവശ്യങ്ങൾക്കുമായി ടാറ്റ നെക്‌സോൺ ഇവി മാക്‌സാണ് ഉപയോഗിക്കാറ്. ദീർഘദൂര ആവശ്യങ്ങൾക്കും മുഴുവൻ ഫാമിലിയുമായുള്ള യാത്രകൾക്കും വേണ്ടിയായിരിക്കും മഹീന്ദ്രയിൽ നിന്നുള്ള മൂന്നുവരി മോഡൽ തെരഞ്ഞെടുത്തത്. XUV700 എസ്‌യുവിയുടെ ടോപ്പ് എൻഡ് AX7 L പെട്രോൾ ഓട്ടോമാറ്റിക് 7 സീറ്റർ വേരിയന്റാണ് ടെക്ക് യൂട്യൂബർ സ്വന്തമാക്കിയിരിക്കുന്നത്. പ്രീമിയം ഫീൽ നൽകുന്ന മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനാണ് വാഹനത്തിനുള്ളത്.

ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, വെൻ്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, മെമ്മറി ഫംഗ്‌ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ഫംഗ്ഷൻ എൽഇഡി ഡിആർഎൽ, സ്‌മാർട്ട് ഡോർ ഹാൻഡിലുകൾ, 18 ഇഞ്ച് അലോയ് വീൽ തുടങ്ങിയ ഫീച്ചറുകളാൽ മഹീന്ദ്ര XUV700 എസ്‌യുവി സമ്പന്നമാണ്. അടുത്തിടെ ടോപ്പ് എൻഡ് വേരിയന്റിന്റെ വില കുറച്ചതിന്റെ ആനുകൂല്യവും യൂട്യൂബറിന് ലഭിച്ചിട്ടുണ്ടാവും.

മുമ്പ് 21.54 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന XUV700 എസ്‌യുവിയുടെ ടോപ്പ് എൻഡ് പതിപ്പിന് 2.20 ലക്ഷം രൂപ വെട്ടിക്കുറക്കുകയാണുണ്ടായത്. ഇതുകാരണം 19.49 ലക്ഷം രൂപ മുടക്കിയാൽ മാത്രം മതിയാവും ഈ വേരിയന്റ് സ്വന്തമാക്കാൻ. 2 ലക്ഷം വിൽപ്പന നാഴികക്കല്ല് കൈവരിച്ചതിന്റെ ആഘോഷത്തിനായാണ് കമ്പനി ഈയൊരു വിലക്കുറവ് അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന നാല് മാസത്തേക്ക് ഈ വിലയിൽ വാഹനം സ്വന്തമാക്കാനും സാധിക്കും.

200 bhp കരുത്തിൽ പരമാവധി 380 Nm torque സൃഷ്ടിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് മഹീന്ദ്ര XUV700 AX7 L വേരിയന്റ് വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാവുമാണ്. ഇതുകൂടാതെ 2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും വാഹനത്തിലുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും നേടിയിട്ടുള്ളതിനാൽ എസ്‌യുവിയിലെ യാത്രയും അടിപൊളിയായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 19, 2024, 12:49 [IST]
English summary
Tech youtuber geeky ranjit sells his bmw luxury sedan and bought mahindra xuv700 here is why
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X