Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ഇന്ത്യന്‍ നിരത്തുകളില്‍ ഓഫ്-റോഡ് എസ്‌യുവികള്‍ കൂടുതല്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച 5 ഓഫ്-റോഡ് എസ്‌യുവികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

മഹീന്ദ്ര ഥാര്‍

ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ഓഫ്-റോഡ് എസ്‌യുവികളില്‍ ഒന്നാണ് പുതിയ മഹീന്ദ്ര ഥാര്‍. എസ്‌യുവി ഐക്കണിക് സ്‌റ്റൈലിംഗും പ്രായോഗികമായി അനന്തമായ പരിഷ്‌ക്കരണ സാധ്യതകളുമായാണ് വരുന്നത്.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

അതിനുപുറമെ, പുതിയ മഹീന്ദ്ര ഥാര്‍ ഗ്ലോബല്‍-NCAPല്‍ നിന്നുള്ള 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും നേടിയിട്ടുണ്ട്. മഹീന്ദ്ര ഥാര്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 130 bhp പവറും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Most Read: റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ എപ്പോഴും മഞ്ഞ ബോർഡുകളിൽ എഴുതുന്നത് എന്തുകൊണ്ട്?

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

അതേസമയം 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് 150 bhp പീക്ക് പവറും 320 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓഫ്-റോഡ് കഴിവിനെ സഹായിക്കുന്നതിന്, മഹീന്ദ്ര ഥാര്‍ ഷിഫ്റ്റ്-ഓണ്‍-ഫ്‌ലൈ ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റവും 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും വാഗദാനം ചെയ്യുന്നു.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ഫോഴ്‌സ് ഗൂര്‍ഖ

രാജ്യത്തെ ഓഫ്-റോഡ് പ്രേമികളെ പ്രീതിപ്പെടുത്തുന്നതിനായി അടിസ്ഥാനപരമായി രൂപകല്‍പ്പന ചെയ്ത ഒരു എസ്‌യുവിയാണ് ഫോഴ്സ് ഗൂര്‍ഖ. കൂടാതെ, അവസാന നിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളുമായാണ് ഗൂര്‍ഖ എത്തുന്നത്.

Most Read: സ്റ്റേഷൻ വാഗണുകൾ/ എസ്റ്റേറ്റ് മോഡലുകൾ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണങ്ങൾ എന്ത്?

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

2.6 ലിറ്റര്‍ മെര്‍സിഡീസില്‍ നിന്നുള്ള, ഡയറക്ട്-ഇഞ്ചക്ഷന്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ ഫോഴ്സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ ഇപ്പോള്‍ ബിഎസ് VI അനുസരിച്ചുള്ളതാണ് കൂടാതെ ഈ യൂണിറ്റ് 91 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി ഹൈഡ്രോളിക് ആക്റ്റിവേറ്റഡ് ക്ലച്ച് ബൂസ്റ്ററോടുകൂടിയ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് ഫോഴ്‌സ് ഗൂര്‍ഖയും വരുന്നത്. എക്സ്ട്രീം ഓഫ്-റോഡ് കഴിവിനായി ഫ്രണ്ട്, റിയര്‍ ആക്സിലുകളില്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലുകളുള്ള ശക്തമായ ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റവും എസ്‌യുവിയില്‍ ഉണ്ട്.

Most Read: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ടൊയോട്ട ഫോര്‍ച്യൂണര്‍

ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ എസ്‌യുവികളിലൊന്നായി ഖ്യാതി നേടിയിട്ടുണ്ട്. അതിനുപുറമെ, ടൊയോട്ട ഫോര്‍ച്യൂണര്‍ വളരെ കഴിവുള്ള ഒരു ഓഫ്-റോഡ് എസ്‌യുവിയാണ്, എവിടെ പോയാലും വാഹനം പെട്ടെന്ന് ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നു.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ഓഫ്-റോഡ് കഴിവിന്റെ കാര്യത്തില്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മുമ്പ് ആക്സസ് ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നതിന് കുറഞ്ഞ ശ്രേണിയിലുള്ള കരുത്തുറ്റ ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.

Most Read: ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

201.5 bhp പീക്ക് പവറും 500 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. എന്നിരുന്നാലും, മാനുവല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ച വേരിയന്റുകളില്‍ ടോര്‍ക്ക് 420 Nm മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ജീപ്പ് കോമ്പസ് ട്രയല്‍ഹോക്ക്

ജീപ്പ് കോമ്പസ് ട്രെയില്‍വാക്ക് മികച്ച ഓഫ്-റോഡ് കഴിവുള്ള വളരെ കഴിവുള്ള ഒരു എസ്‌യുവിയാണ്. അതുകൂടാതെ, ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉള്ള വളരെ ആഡംബരമുള്ള ക്യാബിനാണ് ഇത് അവതരിപ്പിക്കുന്നത്.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

167.72 bhp പീക്ക് പവറും 350 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹോക്കിന് കരുത്തേകുന്നത്. ഈ ശക്തിയും ടോര്‍ക്കും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും അയയ്ക്കുന്നു.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ഓഫ്-റോഡ് കഴിവിനെ സഹായിക്കുന്നതിന്, ജീപ്പ് കോമ്പസ് ട്രെയ്ല്‍ഹോക്ക് കൂടുതല്‍ ഓഫ്-റോഡ് ഫ്രണ്ട്‌ലി 17 ഇഞ്ച് അലോയ് വീലുകള്‍, 'റോക്ക്' മോഡ്, വര്‍ദ്ധിച്ച ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയുമായാണ് വരുന്നത്.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ജീപ്പ് റാംഗ്ലര്‍

ജീപ്പ് റാംഗ്ലര്‍ ഒരു ഐക്കണിക്ക് ഓഫ്-റോഡ് എസ്‌യുവിയാണ്. ഓഫ്-റോഡ് പ്രമികള്‍ക്കിടയില്‍ എന്നും ജനപ്രീയ മോഡല്‍ കൂടിയാണ് ജീപ്പ് റാംഗ്ലര്‍. ഇതിനുപുറമെ, നീക്കം ചെയ്യാവുന്ന ഡോറുകളും, റൂഫ് പാനലുകളുമായാണ് ജീപ്പ് റാംഗ്ലര്‍ വരുന്നത്.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

ഇന്ത്യയില്‍, അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ജീപ്പ് റാംഗ്ലര്‍ വാഗ്ദാനം ചെയ്യുന്നു. ജീപ്പ് റാംഗ്ലറിന്റെ രണ്ട് വേരിയന്റുകളിലും 264 bhp കരുത്തും 400 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്.

Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

നിങ്ങള്‍ക്ക് ഓഫ്-റോഡ് ഇഷ്ടമാണെങ്കില്‍, റൂബിക്കോണ്‍ തിരഞ്ഞെടുക്കേണ്ട വേരിയന്റാണ്, കാരണം അത് എക്സ്ട്രീം ഓഫ്-റോഡിങ്ങിന് മുന്നിലും പിന്നിലും ലോക്കിംഗ് ഡിഫറന്‍ഷ്യലുകളോടൊപ്പം വരുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, May 17, 2022, 10:12 [IST]
English summary
Thar to wrangler find here some best off road suvs you can buy in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X