കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

സിലിണ്ടറുകളുടെ എണ്ണം കൂടുംതോറും പരിഷ്‌കൃത നിലയും കൂടുമെന്നു വേണം പറയാൻ. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ 3 സിലിണ്ടർ കാറുകളാണ്. 3 സിലിണ്ടർ ടർബോ പെട്രോൾ കാറുകൾ അവയുടെ കാര്യക്ഷമതയ്ക്കും കരുത്തിനും പേരുകേട്ടതാണ്.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

പെർഫോമൻസ് കാറുകളുടെ ചെറിയ പതിപ്പുകളാണ് ടർബോ എഞ്ചിൻ വാഹനങ്ങളെന്നു പറയാം. എന്നാൽ ഇത്തരം മോഡലുകളെല്ലാം കൂടുതലും 3 സിലിണ്ടർ യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. അതേസമയം അവയുടെ 4 സിലിണ്ടർ അവതാരങ്ങൾ അതേ ടർബോ പെട്രോൾ എഞ്ചിനുകൾ കൂടുതൽ കരുത്തൻമാരാണ്.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

അതോടൊപ്പം തന്നെ മികച്ച പെർഫോമൻസും വാഗ്‌ദാനം ചെയ്യും. ഇന്ത്യൻ വിപണിയിലുള്ള ചില താങ്ങാനാവുന്ന 4 സിലിണ്ടർ ടർബോ പെട്രോൾ കാറുകൾ ഏതെല്ലാമെന്ന് ഒന്ന് പരിചയപ്പെട്ടാലോ?

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

സ്കോഡ കുഷാഖ്

രണ്ട് ടർബോ പെട്രോൾ ഓപ്ഷനുകളിലാണ് സ്കോഡ കുഷാഖിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ 1.0 ലിറ്റർ 3 സിലിണ്ടർ ടിഎസ്ഐ എഞ്ചിൻ ഓപ്ഷൻ ആഢംബരവും ഇന്ധനക്ഷമതയും ഉള്ള ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

അതേസമയം കരുത്തുറ്റ 1.5 ലിറ്റർ 4 സിലിണ്ടർ ടിഎസ്ഐ എഞ്ചിനാണ് മിഡ്-സൈസ് എസ്‌യുവിയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നത്. സ്കോഡ ഒക്ടാവിയയുടെ വിനോദം തേടുന്ന താൽപര്യക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനാണ് ഈ എഞ്ചിനിലൂടെ സ്കോഡ ഉന്നംവെക്കുന്നത്.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

കുഷാഖിലെ 1.5 ലിറ്റർ 4 സിലിണ്ടർ ടിഎസ്ഐ എഞ്ചിൻ പരമാവധി 148 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്, കൂടാതെ മികച്ച ടോർഖും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാന്യമായ പവർ കണക്കുകൾ ഉണ്ടായിരുന്നിട്ടും അതിന്റെ സജീവ സിലിണ്ടർ സാങ്കേതികവിദ്യ കാരണം മാന്യമായ മൈലേജ് കണക്കുകളാണ് എസ്‌യുവി പ്രതിധാനം ചെയ്യുന്നത്.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

ഹ്യുണ്ടായി ക്രെറ്റ 1.4 ടർബോ GDI

1.4 ലിറ്റർ ടർബോ ജിഡിഐ എഞ്ചിൻ ഓപ്‌ഷൻ വാഗ്ദാനം ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഇതിനകം തന്നെ ജനപ്രിയമായ ഹ്യുണ്ടായി ക്രെറ്റ പെർഫോമൻസ് കാറുകളുടെ ഗണത്തിലെ ഏറ്റവും ഡിമാന്റുള്ള എസ്‌യുവികളിൽ ഒന്നായി മാറിയെന്നു വേണം പറയാൻ.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഹ്യുണ്ടായിയിൽ നിന്നുള്ള ശക്തവും എന്നാൽ കാര്യക്ഷമവുമായ എഞ്ചിൻ ഓഫറാണ് എന്ന കാര്യവും വാഹന പ്രേമികളെ ആകർഷിക്കും. 138 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിന് ലിറ്ററിന് 17 കിലോമീറ്റർ മൈലേജും നൽകും.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

6 സ്പീഡ് മാനുവൽ, 7 സ്പീഡ് DCT ഗിയർബോക്‌സ് ഓപ്ഷനുകളിലും ഹ്യുണ്ടായി ക്രെറ്റ 1.4 ലിറ്റർ ടർബോ GDI ലഭ്യമാണ്. ഇതോടൊപ്പം വെന്റിലേറ്റഡ് സീറ്റുകൾ, ക്യാബിൻ എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ് തുടങ്ങി നിരവധി നൂതന സൗകര്യങ്ങളുള്ള വിശാലമായ അകത്തളവും ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

മഹീന്ദ്ര XUV700

മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമാണ് XUV700. പല കാര്യങ്ങളാലും ഇതിനോടകം തന്നെ ജനപ്രിയമായ എസ്‌യുവി കമ്പനിയുടെ തന്നെ മറ്റ് മോഡലുകളിൽ നിന്നു വരെ തികച്ചും വ്യത്യസ്‌തമാണ്. അത്യാധുനിക ഫീച്ചർ, ഡ്രൈവർ സഹായ സാങ്കേതികവിദ്യകളുമാണ് മോഡലിന്റെ മുഖമുദ്ര.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

XUV700 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഏറ്റവും പുതിയ 2.0 ലിറ്റർ എംഹോക്ക് ടർബോ പെട്രോളാണ് ഏവരുടേയും ശ്രദ്ധ ആകർഷിക്കുന്ന എഞ്ചിൻ. ഈ ഡയറക്ഷൻ ഇഞ്ചക്ഷൻ ടർബോ പെട്രോൾ യൂണിറ്റ് 197 bhp കരുത്തും 380 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

ഇന്റലിജന്റ് കോക്ക്പിറ്റ് ഇന്റീരിയറുകൾ, സ്കൈ-റൂഫ്, ക്യാബിൻ എയർ പ്യൂരിഫയർ, തുടങ്ങിയ ഏറ്റവും പുതിയ ഫീച്ചറുകളോടെയാണ് ഈ കാർ വരുന്നത്. മുതിർന്ന ഏഴ് പേർക്ക് സുഖമായി ഇരിക്കാൻ കഴിയുന്ന ഒരേയൊരു എസ്‌യുവിയും XUV700 ആണെന്ന് നിസംശയം പറയാം.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ

ഫോക്‌സ്‌വാഗനിൽ നിന്നുള്ള സുഖകരവും എന്നാൽ സ്‌പോർട്ടിവുമായ വാഹങ്ങളിൽ ഒന്നാണ് ടൈഗൂൺ. വളരെ കഴിവുള്ള ഒരു മിഡ്-സൈസ് എസ്‌യുവി കൂടിയാണിത്. സ്കോഡ കുഷാഖിലെന്ന പോലെ തന്നെ ഇക്കണോമിക്കായ 3 സിലിണ്ടർ 1.0 ലിറ്റർ TSI എഞ്ചിനും കൂടുതൽ ശക്തമായ 1.5 ലിറ്റർ 4-സിലിണ്ടർ TSI എഞ്ചിനുമായാണ് കാർ വരുന്നത്.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

വാഹനത്തിന്റെ ടോപ്പ് വേരിയന്റുകളിൽ ലഭ്യമായ 1.5 ലിറ്റർ TSI എഞ്ചിൻ ഫോക്‌സ്‌വാഗനിൽ നിന്നുള്ള കാര്യക്ഷമവും എന്നാൽ ശക്തവുമായ ഓഫറാണ്. 148 bhp പവറും 250 Nm torque ഉം നിർമിക്കുന്ന ഈ കാറിന് എആർഎഐ ഇന്ധനക്ഷമത ലിറ്ററിന് 17.88 കിലോമീറ്ററാണ്.

കരുത്തും കാര്യക്ഷമതയും, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുള്ള താങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

നിഷ്‌ക്രിയവും ഭാരം കുറഞ്ഞതുമായ ലോഡുകളിൽ 2 സിലിണ്ടറുകൾ നിർജ്ജീവമാക്കുന്ന സെഗ്‌മെന്റ്-ഫസ്റ്റ് ആക്റ്റീവ് സിലിണ്ടർ ടെക്‌നോളജി കാരണം ഉയർന്ന ഇന്ധനക്ഷമത കണക്കുകൾ നൽകാനും ടൈഗൂൺ പ്രാപ്‌തമാണ്.

Most Read Articles

Malayalam
English summary
The affordable 4 cylinder turbo petrol engine suvs that you can buy in india details
Story first published: Thursday, December 30, 2021, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X