ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ കാർ വില അതിവേഗം ഉയരുന്ന സാഹചര്യമാണുള്ളത്. ഇൻപുട്ട്, നിർമാണ ചെലവുകളിലുണ്ടായ വർധനവ് കാരണമാണ് വാഹങ്ങൾക്ക് ഇത്തരത്തിൽ വില ഉയരാൻ കാരണമാകുന്നതെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

ഇത് പുതിയതായി ഒരു കാർ വാങ്ങുന്നവർക്ക് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. പുതിയ സാമ്പത്തിക വർഷം തുടങ്ങുമ്പോഴും പുതിയ കലണ്ടർ വർഷം ആരംഭിക്കുമ്പോഴുമുള്ള ഒരു ചടങ്ങായി ഈ വർധനവ് മാറികഴിഞ്ഞു. പോരാത്തതിന് ഇടയ്ക്ക് ചില മാസങ്ങളിലും ഓരോ കാരണങ്ങൾ പറഞ്ഞ് വില ഉയർത്താനും കമ്പനികൾ ശ്രമിക്കാറുണ്ടെന്നതും മറ്റൊരു വസ്‌തുതയാണ്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

ഒരു പുതിയ കാർ വാങ്ങുന്ന ഉപഭോക്താവ് ഇപ്പോൾ ധാരാളം പണം ചെലവഴിക്കേണ്ടതുണ്ട്. കൊവിഡിനു ശേഷം വ്യക്തിഗത യാത്രാ മാർഗങ്ങൾക്ക് മുൻഗണന കൊടുക്കുന്ന സാഹചര്യത്തിൽ ചെറിയ ബഡ്‌ജറ്റിൽ വാങ്ങാൻ കഴിയുന്ന കുറച്ച് കാറുകൾ ഇപ്പോഴും നമ്മുടെ വിപണിയിലുണ്ട്. പ്രത്യേകിച്ച് ഇരുചക്ര വാഹനത്തിൽ നിന്ന് കാറിലേക്ക് ഒരു മാറ്റം നടത്താൻ ആഗ്രഹിക്കുന്നവർക്കായാണ് ഇവയിൽ ഭൂരിഭാഗവും നിലകൊള്ളുന്നത്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിലോ അല്ലെങ്കിൽ ചെറിയ ബഡ്‌ജറ്റിൽ ഒരു പുതിയ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുള്ളവരോ ആണെങ്കിൽ ഈ കാറുകളെ തീർച്ചയായും പരിഗണിക്കാം.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

ഹ്യുണ്ടായി സാൻട്രോ

ഏവർക്കും പരിചിതമായ ഒരു മോഡലാണ് ഹ്യുണ്ടായി സാൻട്രോ. മുൻഗാമിയുടെ രൂപസാദൃശ്യമോ സ്വഭാവമോ ഇല്ലെങ്കിലും ബജറ്റ് കാർ സെഗ്മെന്റിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് നിലവിലെ സാൻട്രോ. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സോ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കോ ഉപയോഗിച് തെരഞ്ഞെടുക്കാൻ കഴിയുന്ന 1.1 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന്റെ ഹൃദയം.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

69 bhp കരുത്തിൽ 99 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഹ്യുണ്ടായി സാൻട്രോയുടെ 1.1 ലിറ്റർ പതിപ്പ്. ഇതിനു പുറമെ ഒരു സിഎൻജി ഓപ്ഷനും കമ്പനി ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിൻ പവർ 60 bhp, 85 Nm torque എന്നിങ്ങനെയായി കുറയും.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷൻ മാത്രമേ ഇതിൽ ലഭ്യമാവുകയുമുള്ളൂ. 4.86 ലക്ഷം മുതൽ 6.44 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി സാൻട്രോയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

മാരുതി സുസുക്കി എസ്-പ്രെസോ

മാരുതിയുടെ ചെറിയ ക്രോസ്ഓവർ ഹാച്ച്ബാക്കായ എസ്-പ്രെസോ ഇന്ന് നമ്മുടെ നിരത്തുകളിലെ നിറസാന്നിധ്യമാണ്. ആദ്യകാലങ്ങളിൽ ഡിസൈനിന്റെ പേരിൽ പല കളിയാക്കലുകളും ഉണ്ടായിരുന്നുവെങ്കിലും കണ്ടുകണ്ട് ആളുകൾക്കിടയിൽ ജനപ്രിയനായി മാറിയ വാഹനം കൂടിയാണ് എസ്-പ്രെസോ.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

കാഴ്ച്ചയിലല്ല, പ്രായോഗികതയിലാണ് എസ്-പ്രെസോയുടെ വിജയവും. ബജറ്റ് കാർ സെഗ്മെന്റിൽ മാന്യമായ ഇന്റീരിയർ സ്പേസ് വാഗ്ദാനം ചെയ്യുന്ന മോഡലും ഇതുതന്നെയാണ്. 68 bhp പവറിൽ 90 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ മാരുതി സുസുക്കി കാറിന് ലഭിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

ഇത് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പമാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഈ കാറിലും ഒരു സിഎൻജി ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭ്യമാവും. 59 bhp കരുത്തിൽ 78 Nm torque ആണ് ഇതര എഞ്ചിൻ ഓപ്ഷൻ നൽകുന്നത്. 3.85 ലക്ഷം മുതൽ 5.56 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

റെനോ ക്വിഡ്

വ്യക്തിപരമായി പറഞ്ഞാൽ റെനോയുടെ ചെറിയ ക്രോസ്ഓവർ ഹാച്ച്ബാക്ക് അതിന്റെ സെഗ്മെന്റിലെ ഏറ്റവും സുന്ദരമായ കാറാണിത്. ചെറുകാർ വിഭാഗത്തിൽ ചരിത്രം തീർക്കാനും ഈ മോഡലിന് സാധിച്ചിട്ടുണ്ട്. 54 bhp കരുത്തിൽ 72 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 800 സിസി പെട്രോൾ എഞ്ചിനിലും 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനിലും ക്വിഡ് സ്വന്തമാക്കാനാവും.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

68 bhp പവറും 91 Nm torque ഉം ആണ് 1.0 ലിറ്റർ പതിപ്പ് നൽകുന്നത്. രണ്ട് എഞ്ചിനുകളിലും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭ്യമാണ്. ശേഷി കൂടിയ യൂണിറ്റിൽ ഒരു എഎംടി ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാനാവും. 4.49 ലക്ഷം മുതൽ 5.83 ലക്ഷം രൂപ വരെയാണ് റെനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

ഡാറ്റ്സൻ റെഡി-ഗോ

നിസാന്റെ ബഡ്‌ജറ്റ് കാർ വിഭാഗമാണ് ഡാറ്റ്സൻ. എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഏറ്റവും കുഞ്ഞൻ കാറായി റെഡി-ഗോയെ വിശേഷിപ്പിക്കാം. താങ്ങാനാവുന്നതും, മിതവ്യയമുള്ളതും, മാന്യമായ സ്പേസും നൽകുന്ന വാഹനമാണെങ്കിലും റെഡി-ഗോ ഇന്ത്യയിൽ അത്ര ജനപ്രിയമായ കാറല്ല എന്നതാണ് നിരാശയുളവാക്കുന്ന കാര്യം.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

54 bhp, 72 Nm torque എന്നിവ നൽകുന്ന 0.8 ലിറ്റർ പെട്രോൾ, 68 bhp, 91 Nm torque കരുത്തുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഡാറ്റ്സൻ റെഡി-ഗോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമ്പോൾ വലിയ എഞ്ചിനിൽ 5 സ്പീഡ് എഎംടി ഓപ്ഷനും ലഭ്യമാണ്. 3.83 ലക്ഷം മുതൽ 4.95 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

മാരുതി സുസുക്കി ആൾട്ടോ 800

3.25 ലക്ഷം മുതൽ 4.95 ലക്ഷം രൂപ വരെ വിലയുള്ള മാരുതി സുസുക്കി ആൾട്ടോ 800 ആണ് ബഡ്‌ജറ്റ് കാർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകളെ കണ്ടെത്തുന്ന മോഡൽ. മാരുതി സുസുക്കിയുടെ പാസഞ്ചർ കാർ നിരയിലെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ് ആൾട്ടോ ഹാച്ച്ബാക്ക് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് മോഡലുകളെ അറിയാമോ?

48 bhp കരുത്തിൽ 69 Nm torque സൃഷ്ടിക്കാൻ കഴിവുള്ള 0.8 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആൾട്ടോയ്‌ക്ക് തുടിപ്പേകുന്നത്. ഒരു സിഎൻജി ഓപ്ഷനിലും വാഹനം സ്വന്തമാക്കാം. അത് 41 bhp പവറിൽ 60 Nm torque ആണ് നൽകുന്നത്. ഗിയർബോക്‌സ് ഓപ്ഷനിൽ 5 സ്പീഡ് മാനുവൽ മാത്രമാണ് ആൾട്ടോയിൽ ലഭ്യമാവുന്നത്.

More from DriveSpark

Article Published On: Monday, March 28, 2022, 10:25 [IST]
English summary
The best affordable hatchbacks in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X