Kia Seltos എസ്‌യുവിയെ വെല്ലാൻ ദേ ഇവരുണ്ട്... പകരം പരിഗണിക്കാവുന്ന മോഡലുകൾ

ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ച മോഡലാണ് കിയ സെൽറ്റോസ്. നിലവിൽ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നു കൂടിയാണിത്. വെന്റിലേറ്റഡ് സീറ്റുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ അവതരിപ്പിച്ച സെഗ്‌മെന്റിലെ ആദ്യത്തെ മോഡലും സെൽറ്റോസ് തന്നെ.!

മാത്രമല്ല, ഇതിന് ധാരാളം എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ ഉണ്ടെന്നതും വേറിട്ടുനിർത്തുന്ന കാര്യമാണ്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. അതേസമയം 5 വ്യത്യസ്‌ത തരം ഗിയർബോക്‌സ് കോമ്പോയും കമ്പനി സെൽറ്റോസിൽ ഒരുക്കിയിട്ടുണ്ട്. അതിൽ മാനുവൽ, സിവിടി, iMT, ടോർക്ക് കൺവേർട്ടർ, ഡിസിടി എന്നിവ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. ഇക്കാര്യങ്ങളെല്ലാം 10.49 രൂപയ്ക്കും 18.65 ലക്ഷം രൂപയ്ക്കും ഇടയിൽ നിങ്ങൾക്ക് ലഭ്യമാവുകയും ചെയ്യും.

Kia Seltos എസ്‌യുവിയെ വെല്ലാൻ ദേ ഇവരുണ്ട്... പകരം പരിഗണിക്കാവുന്ന മോഡലുകൾ

ആയതിനാൽ എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താൻ കിയ സെൽറ്റോസിന് സാധിക്കുകയും ചെയ്യും. എന്നാൽ ഈ സെഗ്മെന്റിൽ നിങ്ങൾ പരിഗണിക്കേണ്ട ഒരേയൊരു കാർ ഇതാണോ? അല്ലേയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. അതിനാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സെൽറ്റോസ് എന്ന എസ്‌യുവി വാങ്ങാൻ തീരുമാനിച്ചാൽ അതിനു മുമ്പ് നിങ്ങൾ പരിഗണിച്ചിരിക്കേണ്ട ചില മികച്ച മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ കൂടി ഇന്ന് നമ്മുടെ വിപണിയിലുണ്ട്. അത് ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഹ്യുണ്ടായി ക്രെറ്റ

സെൽറ്റോസിന്റെ ഏറ്റവും പ്രധാനപ്പെട്ട എതിരാളി ക്രെറ്റയാണ്. വിലനിർണയം, ഫീച്ചറുകൾ, എഞ്ചിനുകൾ, പ്ലാറ്റ്‌ഫോം എന്നിവയുടെ കാര്യത്തിൽ കിയ സെൽറ്റോസിന്റെ ഏറ്റവും അടുത്ത ബദലുകളിൽ ഒന്നാണിത്. സെൽറ്റോസും ക്രെറ്റയും ശരിക്കും ഒരമ്മ പെറ്റ മക്കളാണെന്ന് പറയാം. ഒരേ എഞ്ചിൻ, പ്ലാറ്റ്ഫോം തുടങ്ങിയ കാര്യങ്ങളെല്ലാം ഇരുമോഡലുകളും പങ്കുവെക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഹ്യുണ്ടായി ലോഗോയ്‌ക്കൊപ്പം വരുന്ന വിശ്വാസ്യതയും ക്രെറ്റയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് പാർക്കിംഗ് ബ്രേക്ക്, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളും ക്രെറ്റയ്ക്ക് ലഭിക്കുന്നു. സെൽറ്റോസുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രെറ്റയുടെ ഇന്റീരിയർ അൽപ്പം വായുസഞ്ചാരവും പ്രീമിയവും ആയി അനുഭവപ്പെട്ടേക്കാം...

Kia Seltos എസ്‌യുവിയെ വെല്ലാൻ ദേ ഇവരുണ്ട്...

എംജി ആസ്റ്റർ

കിയ സെൽറ്റോസിന് പകരം പരിഗണിക്കാവുന്ന കിടിലൻ മോഡലുകളിൽ ഒന്നാണ് എംജി ആസ്റ്റർ. 115 bhp പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ, ഏകദേശം 140 bhp നൽകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവുന്നത്. ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് കോമ്പിനേഷനും ആസ്റ്ററിനുണ്ട്. അഡാപ്റ്റീവ് ക്രൂയിസ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവയും അതിലേറെയും പോലുള്ള ADAS സവിശേഷതകൾ ലഭിക്കുന്നു എന്നതാണ് ആസ്റ്ററിന്റെ പ്രത്യേകത. പൊതുവേ ഓട്ടോമാറ്റിക് പാർക്കിംഗ് ബ്രേക്കും ഓട്ടോ ഹോൾഡും പോലുള്ള ഗിസ്‌മോസുള്ള സെൽറ്റോസിനേക്കാൾ അൽപ്പം കൂടുതൽ ഫീച്ചർ ലോഡഡ് ആണ് ഇത്. എന്നിരുന്നാലും ADAS ടെക് എംജിയുടെ വാഹനത്തെ സെഗ്മെന്റിൽ വേറിട്ടു നിർത്തുന്നുണ്ട്.

സ്കോഡ കുഷാഖ്

കിയ സെൽറ്റോസിന്റെ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് സ്കോഡ കുഷാഖ് സെൽറ്റോസിൽ നിങ്ങൾ കാണുന്ന മിക്കവാറും എല്ലാ സവിശേഷതകളും ഇതിനും ലഭിക്കുന്നുണ്ട്. കൂടാതെ അത്യുഗ്രൻ ടിഎസ്ഐ എഞ്ചിൻ ഓപ്ഷനുകളാണ് മോഡലിന്റെ മറ്റൊരു പ്രത്യേകതയായി എടുത്തു പറയാനാവുന്നത്. കൃത്യമായി പറഞ്ഞാൽ ഇതിന് 114 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോളും 150 bhp നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുമാണ് തുടിപ്പേകുന്നത്. കൂടാതെ, സെൽറ്റോസിന്റെ 3-സ്റ്റാർ റേറ്റിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് കുഷാഖിനെ ശരിക്കും അർഥവത്താക്കുന്നുമുണ്ട്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ

കിയ സെൽറ്റോസിന്റെ ജർമൻ എതിരാളിയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ. ക്രെറ്റയും സെൽറ്റോസും പോലെ തന്നെയാണ് കുഷാഖും ടൈഗൂണും എന്നു പറയാം. എന്നാൽ സ്കോഡയുടെ മോഡലിൽ നിന്നും വ്യത്യസ്‌തമായി ഇത് കൂടുതൽ ആധുനികവും രസകരവും അൽപ്പം സ്‌പോർട്ടിയുമായി കാണപ്പെന്നുവെന്നു പറയാം. കുഷാഖിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണും നിർമിച്ചിരിക്കുന്നത്. ആയതിനാൽ സുരക്ഷ ഇവിടെയും മികച്ചതാണ്. കൂടാതെ ഇതിന് അതേ എഞ്ചിനുകളും ലഭിക്കുന്നു. എന്നിരുന്നാലും ടൈഗൂണിന് അൽപ്പം മെച്ചപ്പെട്ട റോഡ് സാന്നിധ്യമുണ്ടെന്ന് പറയാം. മൊത്തത്തിൽ, മികച്ച ഹാൻഡ്‌ലിംഗ് ഉള്ള പെർഫോമൻസ് ഓറിയന്റഡ് കാർ ആഗ്രഹിക്കുന്ന ആളുകൾക്ക് ടൈഗൂൺ, കുഷാക്ക് എന്നിവ മികച്ച ഓപ്ഷനുകളാണ്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

കിയ സെൽറ്റോസിന്റെ ഏറ്റവും പുതിയ എതിരാളികളിൽ ഒന്നാണ് മാരുതിയുടെ ഗ്രാൻഡ് വിറ്റാര. ഇതിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. അതിൽ ഒന്ന് സ്ട്രോംഗ് ഹൈബ്രിഡാണ്. ഇതിലൂടെ 27 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നതും. ഈ ഒറ്റക്കാരത്താൽ സെൽറ്റോസിന് പകരം നിങ്ങൾക്ക് ഗ്രാൻഡ് വിറ്റാരയെ പരിഗണിക്കാം. ഈ എസ്‌യുവിയുടെ ഹൈബ്രിഡ് അല്ലാത്തത വേരിയന്റ് AWD എന്ന ഓപ്ഷനുമായാണ് വരുന്നത് എന്നതും അതിശയകരമാണ്. ഫീച്ചറുകളിലേക്ക് വരുമ്പോൾ, ഗ്രാൻഡ് വിറ്റാര കൂറ്റൻ പനോരമിക് റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഡ്രൈവറുകൾ, ഇൻഫോടെയ്ൻമെന്റ് യൂണിറ്റുകൾ, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നതും.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

ഗ്രാൻഡ് വിറ്റാരയുടെ ഇരട്ടയാണ് ഹൈറൈഡർ. കാഴ്ചയ്ക്ക് പുറമെ ഈ കാറുകളിൽ വ്യത്യാസമൊന്നുമില്ല. വിറ്റാര കൂടുതൽ ബോക്‌സിയും പ്ലെയിനും ആയി കാണപ്പെടുമ്പോൾ, ഹൈറൈഡർ ഷാർപ്പും സ്‌പോർട്ടിയറും ആണെന്ന് പറയാം. മൈൽഡ്, സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളും വാഹനത്തിന്റെ പ്രത്യേകതയാണ്. എന്നിരുന്നാലും ഇതിന് AWD ഓപ്ഷൻ ലഭിക്കുന്നില്ലെന്ന കാര്യം എടുത്തുപറയാം. ഹൈറൈഡറിന് 10.48 മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, December 28, 2022, 10:11 [IST]
English summary
The best alternative mid size suv models that you consider instead of kia seltos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X