ക്ലച്ചുംവേണ്ട, ഗിയറുംമാറേണ്ട! ഇപ്പോൾ വാങ്ങാനാവുന്ന ഏറ്റവും മികച്ച ഓട്ടോമാറ്റിക് കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

റോഡിൽ കാറുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനനുസരിച്ച് നിരത്തുകളിൽ ട്രാഫിക് ജാമുകളും കൂടിവരും. ഇന്ന് വീടുകളിൽ ഒരു കാറോ, ടൂവീലറോ എങ്കിലും ഇല്ലാത്തവർ വളരെ ചുരുക്കമായതിനാൽ തന്നെ റോഡിൽ വാഹനങ്ങളുടെ പൂരമാണ്.

നഗരത്തിരക്കിലേക്ക് കാറുമായി ഇറങ്ങാന്‍ പലരും മടി കാണിക്കുന്നതിന്റെ പ്രധാന കാരണവും ഈ വലി ബ്ലോക്കുകൾ തന്നെയാണ്. ഇത് യാത്രാസമയം കൂടുക മാത്രമല്ല, നിങ്ങളുടെ ഇടതു കാലിന് പണിതരികയും ചെയ്യും. ഇവിടെയാണ് ഓട്ടോമാറ്റിക് കാറുകളുടെ പ്രാധാന്യം വരുന്നത്.

ക്ലച്ചുംവേണ്ട, ഗിയറുംമാറേണ്ട! ഇപ്പോൾ വാങ്ങാനാവുന്ന ഏറ്റവും മികച്ച ഓട്ടോമാറ്റിക് കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഏത് റോഡിലും ഡ്രൈവിംഗ് അനായാസമാക്കുന്ന ക്ലച്ച്ലെസ് കാറുകൾക്ക് ജനപ്രീതി വർധിക്കാനും കാരണം നിരത്തുകളിലെ തിരക്ക് തന്നെയാണ്. ഇപ്പോൾ രാജ്യത്ത് വിൽക്കുന്ന മിക്കവാറും എല്ലാ കാറുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി വരാനുള്ള കാരണവും മുകളിൽ പറഞ്ഞവയാണ്. നിരവധി കാറുകൾ ഓട്ടോമാറ്റിക് വാഗ്ദാനം ചെയ്യുന്നതിനാൽ, ഏതാണ് മികച്ചത്? അല്ലെങ്കിൽ ആൾക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നത് ഏതാണെന്ന സംശയം പലർക്കുമുണ്ടാവും. അത് പരിഹരിക്കാൻ 2022-ലെ ഏറ്റവും മികച്ച ചില ഓട്ടോമാറ്റിക് കാറുകളെ നമുക്കൊന്നു പരിചയപ്പെടാം.

മാരുതി സുസുക്കി ആൾട്ടോ K10

2022-ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ K10. 5.55 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഓട്ടോമാറ്റിക് കാർ കൂടിയാണ്. 5 സ്പീഡ് AMT (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ആണ് ആൾട്ടോ K10-ൽ വരുന്നത്. അതിനാൽ, ഒതുക്കമുള്ളതും ഇടുങ്ങിയ എളുപ്പത്തിൽ കൊണ്ടുനടക്കാനും കഴിയുന്നതിനാൽ നഗര യാത്രകളിൽ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ആൾട്ടോ K10.

മാരുതി സുസുക്കി ഡിസയർ

വാഹന വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യൻ വാഹന ഭീമനായ മാരുതി സുസുക്കിയാണ് മുന്നിൽ. കാർ നിർമാതാക്കളുടെ പ്രാഥമിക ശ്രദ്ധ മൈലേജാണ്. ഇതുതന്നെയാണ് ഇവരുടെ മോഡലുകൾ ഇത്രയും ഹിറ്റാവാൻ കാരണം. എത്ര സുരക്ഷയുണ്ടെങ്കിലും മൈലേജില്ലെങ്കിൽ ആരും വാങ്ങില്ലെന്ന് സാരം.
മാരുതി സുസുക്കി ഡിസയർ എഎംടി ഏറ്റവും കാര്യക്ഷമമായ നിർമിത വാഹനങ്ങളിൽ ഒന്നാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഡിസയറിന് ഏകദേശം 24.1 കിലോമീറ്റർ മൈലേജുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നു. ഈ കണക്കുകൾ മാനുവൽ പതിപ്പിനേക്കാൾ കൂടുതലാണ്.

നിസാൻ മാഗ്നൈറ്റ്

സിറ്റി യാത്രകളോടൊപ്പം അൽപം ലോംഗ് ഡ്രൈവും പോവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തെരഞ്ഞെടുക്കാനാവുന്ന മികച്ച സബ് കോം‌പാക്‌ട് എസ്‌യുവികൾ പരിഗണിക്കുമ്പോൾ നിസാൻ മാഗ്‌നൈറ്റിനെ പരിഗണിക്കാതെ വയ്യ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ ജാപ്പനീസ് കാറിന്റെ പ്രത്യേകത. ഏറ്റവും കുറഞ്ഞ വിലയും സിവിടി ഓട്ടോമാറ്റിക് ഓപ്ഷനുമാണ് മാഗ്നൈറ്റിന്റെ പ്രത്യേകത.

ഹ്യുണ്ടായി i20 N ലൈൻ

ആൾക്കൂട്ടത്തിൽ വേറിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമാക്കാനാവുന്ന മിടുക്കനാണ് ഹ്യുണ്ടായി i20 N ലൈൻ. വില അൽപം കൂടുതലാണെങ്കിലും പെർഫോമൻസ് കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് N ലൈൻ ഡിസിടി ഓട്ടോമാറ്റിക് വാങ്ങാം. മാത്രമല്ല, ഇതിന് മൊത്തത്തിൽ സ്റ്റിഫറായ സസ്പെൻഷൻ സജ്ജീകരണവുമുണ്ട്. കൂടാതെ i20 N ലൈനിലേക്ക് കൂടുതൽ പവർ എക്‌സ്‌ട്രാക്‌റ്റു ചെയ്യാനും ഗിയർബോക്‌സിന്റെ ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം വരുത്താനും കഴിയും.

കിയ സോനെറ്റ്

കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ നിരയിലെ ഏറ്റവും ചെറിയ മോഡലാണ് സോനെറ്റ്. സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ഡീസൽ വാഹനമാണ് ഇതെന്നതാണ് ഹൈലൈറ്റ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 1.5 ലിറ്റർ ടർബോ ഡീസൽ CRDi എഞ്ചിനിലാണ് ഈ കോംപാക്‌ട് എസ്‌യുവി വരുന്നത്. ഈ എഞ്ചിനും ട്രാൻസ്മിഷൻ കോമ്പോയും കിയ സെൽറ്റോസിന്റേതിന് സമാനമായി ട്യൂൺ ചെയ്തിട്ടുണ്ട്. താരതമ്യേന ഭാരം കുറഞ്ഞ വാഹനമായ കിയ സോനെറ്റ് മികച്ച പെർഫോമൻസാണ് നൽകുന്നത്.

ഹോണ്ട സിറ്റി

ഇന്ത്യയിലെ ഓട്ടോമാറ്റിക് കാറുകളുടെ മാനദണ്ഡമായി കണക്കാക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ഹോണ്ട സിറ്റി. രാജ്യത്ത്, ഏറ്റവും സുഗമവും സൗകര്യപ്രദവുമായ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഹോണ്ട സിറ്റിക്കുള്ളത്. സിവിടി ഗിയർബോക്സുമായാണ് പ്രീമിയം സി-സെഗ്മെന്റ് വരുന്നത്. ഈ കോമ്പോയിൽ വരുന്ന ഹോണ്ട സിറ്റി സെഗ്‌മെന്റിലും വില ശ്രേണിയിലും ഏറ്റവും കാര്യക്ഷമമായ വാഹനങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം.

സ്കോഡ സ്ലാവിയ

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗനും അതിന്റെ അനുബന്ധ കമ്പനിയായ സ്‌കോഡയും ഇന്ത്യൻ വാഹന വിപണിയിൽ നിലനിൽക്കാൻ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു. ഇതിനെയാണ് അവർ ഇന്ത്യ 2.0 പദ്ധതി എന്ന് വിളിക്കുന്നത്. ഇവിടെയാണ് ഇരു കമ്പനികളും ഇന്ത്യയിൽ നിർമിച്ചതും ഗവേഷണം നടത്തിയതുമായ കാറുകൾ ഇന്ത്യയ്ക്കായി പുറത്തിറക്കുന്നത്. ഈ പദ്ധതിയിൽ നിന്നും പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ് സ്കോഡ സ്ലാവിയ.

സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയും ഒരേ എഞ്ചിനും ട്രാൻസ്മിഷനും പങ്കിടുന്ന മറ്റ് കാറുകളാണ്. ഈ കാറുകൾക്കെല്ലാം തെരഞ്ഞെടുക്കാൻ രണ്ട് ടർബോ പെട്രോൾ എഞ്ചിനുകൾ ഉണ്ട്. രണ്ട് എഞ്ചിനുകളും വ്യത്യസ്ത ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 1.0 ലിറ്ററിന് ടോർക്ക് കൺവെർട്ടറും 1.5 ലിറ്ററിന് ഫോക്‌സ്‌വാഗന്റെ ഡിസിടി, ഡിഎസ്ജി ഗിയർബോക്‌സും ഉണ്ട്.

ഹോണ്ട സിറ്റി ഹൈബ്രിഡ്

ഇന്ത്യയിൽ വാങ്ങാനാവുന്ന ഏറ്റവും കാര്യക്ഷമമായ മോഡലുകളിൽ ഒന്നാണ് ഹോണ്ട സിറ്റി ഹൈബ്രിഡ്. എഞ്ചിനും അതോടൊപ്പം ഇലക്ട്രിക് മോട്ടോറും നൽകുന്നതിനാൽ 28 കി.മീ മൈലേജോളമാണ് വാഹനം നൽകുന്നത്. കൂടുതൽ കാര്യക്ഷമതയ്ക്കായി അറ്റ്കിൻസൺ സൈക്കിളിൽ പ്രവർത്തിക്കുന്ന ഒരു എഞ്ചിനുമായാണ് ഹോണ്ട സിറ്റി e-HEV വരുന്നത്. ഇ-സിവിടി എന്ന് വിളിക്കപ്പെടുന്ന ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനവുമായാണ് സെഡാൻ വിപണിയിൽ എത്തുന്നതും. ഇത് പ്രധാനമായും പവർ വ്യത്യാസപ്പെടുത്തുന്ന ഒരു മോട്ടോറാണ്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുന്ന രണ്ടാമത്തെ മോഡലാണ് ഏറ്റവും പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. 1.5 ലിറ്റർ കരുത്തുള്ള ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് മിഡ്-സൈസ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നതും.
ഇതിന് പരമാവധി 115 bhp പവറിൽ 122 Nm torque വരെ സൃഷ്ടിക്കാൻ കഴിയും, കൂടാതെ e-CVT ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. കുറഞ്ഞ NVH ലെവലുകളോടൊപ്പം സുഗമമായ ഡ്രൈവും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര ഥാർ

ഇന്ത്യൻ വാഹന നിർമാക്കളായ മഹീന്ദ്രയുടെ ഥാർ എസ്‌യുവിയാണ് ഇന്ത്യയിൽ വാങ്ങാനാവുന്ന ഏറ്റവും മികച്ച ഓട്ടോമാറ്റിക് കാറുകളുടെ പട്ടികയിൽ ഇടംപിടിക്കുന്ന മറ്റൊരു മോഡൽ. വ്യത്യസ്തമായ രീതിയിൽ അതുല്യമായതിനാലാണ് വാഹനം ഈ പട്ടികയിൽ ഇടംപിടിക്കുന്നത്. 4X4 ഡ്രൈവ്ട്രെയിനുമായി വരുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണിത്. ടർബോ പെട്രോൾ, ടർബോ ഡീസൽ എന്നീ രണ്ട് എഞ്ചിനുകളുടെ ഓപ്ഷൻ മഹീന്ദ്രയ്ക്ക് ലഭിക്കുന്നു. രണ്ട് എഞ്ചിനുകളിലും 4X4 ഓപ്ഷനും ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമാണ് അണിനിരത്തുന്നത്.

More from DriveSpark

Article Published On: Saturday, November 19, 2022, 12:30 [IST]
English summary
The best automatic cars that you can buy in 2022 without any doubt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X