ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

ഇന്ത്യയിൽ വാഹന വ്യവസായം അതിവേഗമാണ് വളരുന്നത്. പുതിയ കാർ ലോഞ്ചുകൾ പതിവായി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മനസിലാക്കാം നമ്മുടെ വിപണിയെ കാർ നിർമാതാക്കളെല്ലാം എത്രമാത്രം പ്രണയിക്കുന്നുണ്ടെന്ന്.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

ഈ വർഷം സ്കോർപിയോ N, അർബൻ ക്രൂയിസർ ഹൈറൈഡർ, മെറിഡിയൻ, ബ്രെസ തുടങ്ങിയ പുതിയ എസ്‌യുവികളെല്ലാം വിപണിയിലേക്ക് എത്തുന്നതിനാണ് നാം സാക്ഷിയായത്. എന്നാൽ ബജറ്റ് സെഗ്മെന്റിൽ മികച്ച മോഡലുകളൊന്നുമില്ലെന്ന് ഇത് അർഥമാക്കുന്നില്ല കേട്ടോ...

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

എട്ടു ലക്ഷം രൂപയാണ് നിങ്ങളുടെ ബജറ്റെങ്കിൽ ഈ പൈസയ്ക്ക് ഇന്ത്യൻ വിപണിയിൽ ചില കോംപാക്‌ട് എസ്‌യുവികളും പ്രീമിയം ഹാച്ച്ബാക്കുകളും വരെ ലഭ്യമാവും. ഈ മുടക്കുന്ന വിലയ്ക്ക് ഇവയെല്ലാം ശരിക്കും മൂല്യവത്താണ് താനും. ഈ ബജറ്റിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മികച്ച കാറുകളെ ഒന്നു പരിചയപ്പെടാം.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

മാരുതി സുസുക്കി

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകൾ അത് മാരുതി സുസുക്കിയിൽ നിന്നുള്ളതാണ്. ഈ ബജറ്റിൽ പാസഞ്ചർ വാഹന വിപണിയിൽ മാരുതിയാണ് ഏറ്റവും കൂടുതൽ മോഡലുകൾ വാഗ്ദാനം ചെയ്യുന്നത്. ആൾട്ടോ അല്ലെങ്കിൽ എസ്-പ്രെസോ പോലെയുള്ള എൻട്രി ലെവൽ ഹാച്ച്ബാക്കുകൾ വരെ സ്വന്തമാക്കാനാവും.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

എന്നാൽ 8 ലക്ഷത്തിൽ താഴെയുള്ള ബജറ്റിൽ ബലേനോ പോലുള്ള മാന്യമായ കാർ തന്നെ സ്വന്തമാക്കാം. 6.42 ലക്ഷം മുതൽ 9.60 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്ഷോറൂം വില. 90 bhp കരുത്തിൽ 113 Nm torque നൽകുന്ന 1.2 ലിറ്റർ എഞ്ചിനാണ് ഇതിന്റെ ഹൃദയം. കൂടാതെ ഹെഡ്-അപ്പ് ഡിസ്‌പ്ലേയും 360 ഡിഗ്രി ക്യാമറയും പോലുള്ള ഏറ്റവും പുതിയ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട് കമ്പനി.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

ടാറ്റ മോട്ടോർസ്

പാസഞ്ചർ വാഹന വിപണിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ടാറ്റ ഹ്യുണ്ടായിയുമായി കടുത്ത മത്സരത്തിലാണ്. നെക്‌സോൺ അവരുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നമാണ്. പഞ്ചിനൊപ്പം കമ്പനിയുടെ വിൽപ്പനയും വർധിച്ചു. വിപണിയിലെ ഏറ്റവും സുരക്ഷിതമായ കാറുകളും അതാത് കോസ്മെറ്റിക് നവീകരണങ്ങളോടെ ലഭ്യമായ വിവിധ പതിപ്പുകളും അവർക്കുണ്ട്.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

ടിയാഗോയെയും ടിഗോറിനെയും മാറ്റി നിർത്തിയാൽ 8 ലക്ഷം രൂപയിൽ താഴെയുള്ള ബജറ്റിലേക്ക് നോക്കിയാൽ ടാറ്റ മോട്ടോർസിന് പഞ്ച്, ആൾട്രോസ് എന്നീ രണ്ട് കിടിലൻ മോഡലുകളാണുള്ളത്. ഈ വിലയ്ക്ക് ഈ രണ്ട് കാറുകളിൽ ഏതെങ്കിലും വാങ്ങുന്നതുമാണ് ഉചിതം.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

മികച്ച NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളും ഫീച്ചറുകളും ഉള്ള കാറുകളാണ് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കും പഞ്ച് മൈക്രോ എസ്‌യുവിയും. ആൾട്രോസ് കൂടുതൽ വിശാലവും കൂടുതൽ പ്രതികരിക്കുന്ന എഞ്ചിനോടുകൂടിയ കൂടുതൽ എയറോഡൈനാമിക് ഡിസൈനുമാണ് വാഗ്‌ദാനം ചെയ്യുന്നത് എന്നതിനാൽ പഞ്ചിനേക്കാൾ റെക്കമെന്റേഷൻ ആൾട്രോസിന് നൽകാം.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

ഹ്യുണ്ടായി

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലും ഹ്യൂണ്ടായിക്ക് ഗണ്യമായ വിപണി വിഹിതമുണ്ട്. ഗ്രാൻഡ് i10 നിയോസ്, i20, ഓറ തുടങ്ങിയ കാറുകൾ 8 ലക്ഷത്തിൽ താഴെ വിലയുള്ള മോഡലുകളായി ദക്ഷിണ കൊറിയൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്ന എഞ്ചിനുകളും മികച്ച ഇന്റീരിയറും ഏറ്റവും പുതിയ സവിശേഷതകളും ഉള്ള മാന്യമായ പാക്കേജാണ് ഹ്യുണ്ടായി കാറുകൾ.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

ഗ്രാൻഡ് i10 നിയോസ് പോലുള്ള ഹാച്ച്ബാക്ക് തെരഞ്ഞെടുത്താലും അത് കോസ്മെറ്റിക് അപ്‌ഗ്രേഡുകളുള്ള ഒരു പുതിയ കോർപ്പറേറ്റ് എഡിഷനിലും സ്വന്തമാക്കാം. അല്ലെങ്കിൽ ഈ ബജറ്റിൽ i20 പ്രീമിയം ഹാച്ച്ബാക്കിന്റേയോ അല്ലെങ്കിൽ ഓറയുടെ ബേസ് വേരിയന്റിന്റെയും നിങ്ങൾക്ക് പരിഗണിക്കാം.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

നിസാൻ

2005 മുതൽ ജീപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണ്. മുമ്പ് ഇത് ടെറാനോ, സണ്ണി, മൈക്രാ പോലുള്ള ഉൽപ്പന്നങ്ങളിലൂടെ ജനപ്രീതിയാർജിച്ച ബ്രാൻഡായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനിയുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ മാഗ്നൈറ്റാണ് നിസാന് പുതുജീവനേകിയത്.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

8 ലക്ഷം രൂപയ്ക്ക് മാഗ്നൈറ്റിന്റെ 1.0 NA പെട്രോൾ വേരിയന്റുകൾ നിങ്ങൾക്ക് സ്വന്തമാക്കാനാവും. കിടിലൻ ഇന്റീരിയറും ആധുനിക സവിശേഷതകളും ചേർന്ന് ഒരുക്കിയ ഈ കോംപാക്‌ട് എസ്‌യുവിക്ക് നിലവിൽ 5.97 ലക്ഷം മുതൽ 10.79 ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വിലയിൽ സ്വന്തമാക്കാനാവും.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

ഹോണ്ട

ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ള വാഹന നിർമാതാക്കളാണ് ഹോണ്ട. സിറ്റി, സിവിക് പോലുള്ള സെഡാനുകളിലൂടെ പേരെടുത്ത ജാപ്പനീസ് ബ്രാൻഡ് ഇന്ത്യൻ നിരത്തുകളിൽ വളരെക്കാലമായി പ്രചാരത്തിലുണ്ട്. വിശ്വസനീയവും പെട്രോൾ, ഡീസൽ പതിപ്പുകൾക്കുള്ള i-VTEC എഞ്ചിൻ ടെക്നോളജിയുമാണ് ഹോണ്ടയുടെ മുഖമുദ്ര.

ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

പെട്രോൾ, ഡീസൽ എഞ്ചിനുകൾ, മികച്ച ഇന്ധനക്ഷമതയുള്ള മാനുവൽ, സിവിടി ട്രാൻസ്മിഷൻ എന്നിവയ്‌ക്കൊപ്പം 8 ലക്ഷത്തിൽ താഴെ വിലയുള്ള കോംപാക്‌ട് സെഡാനായ അമേസാണ് ഈ വിലയിൽ സ്വന്തമാക്കാനാവുന്ന പ്രധാന മോഡൽ. ബജറ്റ് അൽപം കൂടി നീട്ടിയാൽ ജാസ് പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാനാവും.

Most Read Articles

Malayalam
English summary
The best cars that you can buy under 8 lakh rupees from india
Story first published: Tuesday, August 16, 2022, 18:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X