മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ഇരുചക്ര വാഹനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. പ്രതിവർഷം ദശലക്ഷക്കണക്കിന് യൂണിറ്റുകൾ നിരത്തിലിറങ്ങുന്നതിനുമാണ് നാം സാക്ഷ്യംവഹിക്കുന്നത്. ഓരോ വർഷവും ഏകദേശം 12-15 ദശലക്ഷം ടൂ വീലറുകൾ ഇന്ത്യയിൽ വിൽക്കപ്പെടുന്നുവെന്നാണ് കണക്കുകളും.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ഈ എണ്ണം പ്രതിവർഷം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നതും യാഥാർഥ്യമാണ്. കൊവിഡിനു ശേഷം വ്യക്തിഗത യാത്രാ മാർഗങ്ങളിലുണ്ടായ വർധനവും വാഹന വിപണിക്ക് കരുത്തായിട്ടുണ്ട്. നഗര യാത്രകൾക്ക് എപ്പോഴും പലരും മുൻഗണന കൊടുക്കുന്നതും തെരഞ്ഞെടുക്കുന്നതും ടൂ വീലറുകളാണ്. അതിനാൽ തന്നെ മികച്ച സിറ്റി റൈഡിംഗ് ബൈക്കുകൾ ഏതെല്ലാമെന്ന് നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ബജാജ് പ്ലാറ്റിന

പ്ലാറ്റിന എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിൽ ഓർമ വരുന്ന കാര്യമാണ് മൈലേജിന്റേത്. ബജാജിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് പ്ലാറ്റിന. 52,915 മുതൽ 58,042 രൂപ വരെ വിലയുള്ള ഈ കമ്മ്യൂട്ടർ ബൈക്കിന് 75-90 കിലോമീറ്റർ നൽകാൻ കഴിയും.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ഹാൻഡ്‌ലിംഗ് വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ ബൈക്കിന് മികച്ച റൈഡിംഗ് മികവാണുള്ളതും. ബജാജിന്റെ പുതിയ സാങ്കേതികവിദ്യയായ ExhausTec സംവിധാനവുമായി എത്തുന്ന പ്ലാറ്റിന സെഗ്‌മെന്റിലെ മറ്റ് ബൈക്കുകളേക്കാൾ മികച്ച 100 സിസി എഞ്ചിനുകളിൽ ഒന്നാണ് വാഗ്‌ദാനം ചെയ്യുന്നത്. വളരെ മിതവ്യയമുള്ളതും ഉയർന്ന വേഗതയിൽ സമ്മർദ്ദം കുറയ്ക്കുന്നതുമാണ്.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ഹീറോ സ്‌പ്ലെൻഡർ

ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ ഇരുചക്ര വാഹന വിപണിയുടെ മുഖമുദ്രയാണ് സ്‌പ്ലെൻഡർ. ഇന്ധനക്ഷമതയിലും യാത്രാമാർഗത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് 100 സിസി എഞ്ചിനിൽ തന്നെയാണ് ഇത് ഇപ്പോഴും നിലനിൽക്കുന്നത്. ഇത് വളരെ ഭാരം കുറഞ്ഞ ബൈക്കുകളിൽ ഒന്നാണ്.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ഒരു ലിറ്റർ പെട്രോളിൽ ഏകദേശം 60 കിലോമീറ്ററിനു മുകളിൽ മൈലേജ് നൽകാനും ഹീറോ സ്പ്ലെൻഡർ പ്രാപ്‌തമാണ്. സ്‌പ്ലെൻഡർ വളരെ ചെലവ് കുറഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഒന്നുകൂടിയാണ്. ഇതിന്റെ പ്രാരംഭ വില വരുന്നത് 63,000 രൂപയിലാണ്.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

യമഹ FZ

വിപണിയിലെ ഏറ്റവും വിശ്വസനീയമായ ബൈക്കുകളിലൊന്നാണ് യമഹ FZ. യമഹയുടെ ജാപ്പനീസ് എഞ്ചിനുകൾ അങ്ങനെയാണെന്ന് ഇതിനകം തന്നെ തെളിയിച്ചിട്ടുള്ളതുമാണ്. ഇതൊരു ചെറിയ ബൈക്കാണെന്നത് കണക്കിലെടുക്കുമ്പോൾ മാത്രമല്ല, റൈഡിംഗ് കംഫർട്ടും മികച്ച മൈലേജും സിറ്റി യാത്രകൾക്ക് ഏറ്റവും അനുയോജ്യമാണ്.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

റെവ് ശ്രേണിയിലുടനീളം എഞ്ചിനിൽ നിന്ന് വൈബ്രേഷനുകളോ കാഠിന്യമോ അനുഭവപ്പെടില്ലെന്നതും യാഥാർഥ്യമാണ്. പുതിയ മോഡലുകൾക്ക് പൂർണമായ എൽഇഡി ലൈറ്റിംഗ് സജ്ജീകരണം ലഭിക്കും. ബിഎസ്-VI പരിഷ്ക്കാരങ്ങൾക്കൊപ്പം FZ മോട്ടോർസൈക്കിളിന് ഒരു ഫ്യൂവൽ ഇൻജക്‌റ്റഡ് സംവിധാനവും ലഭിക്കുന്നു. ഇത് വിശ്വാസ്യത കുറച്ചുകൂടി വർധിപ്പിക്കുന്നു.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ഇന്ധനക്ഷമതയിൽ യാതൊരു സ്വാധീനവും ചെലുത്താതെ പരിഷ്ക്കരിച്ച എഞ്ചിനിൽ യമഹ 50 കിലോമീറ്ററിൽ അധികം മൈലേജാണ് അവകാശപ്പെടുന്നതും. നിലവിൽ 1.08 ലക്ഷം രൂപയുടെ ആകർഷകമായ എക്‌സ്‌ഷോറൂം വിലയിലാണ് FZ വിപണിയിൽ എത്തുന്നതും.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ഹോണ്ട യൂണികോൺ

ഈ പേര് കേൾക്കുമ്പോൾ തന്നെ അറിയാവുന്ന കാര്യമാണ് മോട്ടോർസൈക്കിളിന്റെ ഗുണനിലവാരവും പരിഷ്കൃത നിലയും. ഒരു പതിറ്റാണ്ടിലേറെയുള്ള പാരമ്പര്യവും മോഡലിന്റെ കരുത്താണ്. ഹോണ്ടയാണ് ഏറ്റവും വിശ്വസനീയവും ദീർഘകാലം നിലനിൽക്കുന്നതുമായ ഇരുചക്ര വാഹനങ്ങൾ നിർമിക്കുന്നതെന്ന് നമ്മെ മനസിലാക്കി തന്ന ബൈക്കുകളിലൊന്നാണ് ഇത്.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

45 കിലോമീറ്ററിലധികം മൈലേജാണ് ഹോണ്ട യൂണികോണിൽ അവകാശപ്പെടുന്നത്. മികച്ച പെർഫോമൻസ് കണക്കുകൾ ഉള്ളത് എന്നത് പരിഗണിക്കപ്പെടുമ്പോൾ സിറ്റി റൈഡുകൾക്ക് തികച്ചും അനുയോജ്യമാണ് ഈ ജാപ്പനീസ് ബൈക്ക്. നിലവിൽ ഒരു ലക്ഷം രൂപയിൽ താഴെയാണ് മോഡലിന്റെ എക്സ്ഷോറൂം വില എന്നതും ശ്രദ്ധേയമാണ്.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ഹോണ്ട ഹോർനെറ്റ്

ഹോണ്ട ഹോർനെറ്റ് എന്ന പേര് ഇന്ത്യക്കാർക്ക് പുതുമയുള്ളതല്ലെങ്കിലും ഹോർനെറ്റ് 2.0 പതിപ്പ് അൽപം പുതിയതാണ്. പൂർണമായും പുതിയ 180 സിസി എഞ്ചിനിലാണ് ബൈക്കിപ്പോൾ വിപണിയിൽ എത്തുന്നത്. അതോടൊപ്പം തന്നെ ഹാൻഡ്‌ലിംഗ് ഡൈനാമിക്‌സിനെ സഹായിക്കുന്ന അപ്സൈഡ് ഡൗൺ ഫോർക്കുകളും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

അധിക മൈലേജ് ഒന്നും അവകാശപ്പെടാനില്ലെങ്കിലും റൈഡിംഗ് മികവും സിറ്റി സാഹചര്യങ്ങളിൽ 45 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയും നൽകാൻ ഹോണ്ട ഹേർനെറ്റിന് സാധിക്കും. നിലവിൽ 1.25 ലക്ഷം മുതൽ 1.30 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

ബജാജ് പൾസർ 150

ബജാജിന്റെ പൾസർ ശ്രേണി ഇന്ത്യയിലെ ചെറിയ സ്‌പോർട്‌സ് ബൈക്കുകളുടെ തമ്പുരാനാണ് 150 സിസി മോഡൽ. 2001-ൽ ബജാജ് ഇന്ത്യയിലെ ആദ്യത്തെ സ്‌പോർട്‌സ് ബൈക്കായാണ് പൾസറിനെ പുറത്തിറക്കുന്നത്.

മൈലേജും സിറ്റി യാത്രകളിലെ മിടുക്കും, ഇക്കാര്യത്തിൽ കേമൻമാരായ ചില ബൈക്കുകളെ പരിചയപ്പെട്ടാലോ?

പൾസറിനെ വേറിട്ട് നിർത്തുന്നത് അതിന്റെ ഭംഗിയുള്ള രൂപവും ആക്രമണാത്മക കളർ ഓപ്ഷനുകളും ബാക്ക്‌ലിറ്റ് ഹാൻഡിൽബാർ സ്വിച്ചുകൾ പോലുള്ള സവിശേഷതകളുമാണ്. പൾസർ 150 മൈലേജിന്റെ കാര്യത്തിലും അത്ര മോശക്കാരനല്ല. നിലവിൽ 96,000 രൂപയുടെ എക്സ്ഷോറൂം വിലയാണ് മോട്ടോർസൈക്കിളിനുള്ളത്.

Most Read Articles

Malayalam
English summary
The best city riding motorcycles for better mileage and convenience
Story first published: Tuesday, November 2, 2021, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X