ഫീച്ചറുകളാൽ സമ്പന്നരായ ഏറ്റവും മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ
വാഹനങ്ങളുടെ കാര്യത്തിലും ആധുനികവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്.എല്ലാ കമ്പനികളും തങ്ങളുടെ മോഡലുകളിലും ടൺ കണക്കിന് ഫീച്ചറുകൾ കുത്തിനിറച്ചാണ് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്.

അതിൽ വലിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മറ്റ് വോയ്‌സ് കമാൻഡുകൾ എന്നീ നിരവധി ഫീച്ചറുകൾ ഇന്നത്തെ മിക്ക ഇരുചക്ര വാഹനങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അതിനാൽ ഒരു മോഡൽ തെരഞ്ഞെടുക്കുക എന്ന കാര്യം വളരെ പ്രയാസമേറിയ ഒന്നായി മാറിയിട്ടുണ്ട്.

പെട്രോൾ ഇരുചക്ര വാഹനങ്ങളേക്കാൾ ഇലക്ട്രിക് മോഡലുകൾക്ക് ഇന്ന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ദൈനംദിന യാത്രകൾക്കായി ഇവികളാണ് ഏറ്റവും മികച്ചത്. പെട്രോൾ കാശ് ലാഭിക്കാമല്ലോ.. ഇനി ഫീച്ചർ റിച്ചായ ഇലക്‌ട്രിക് വാഹനമാണ് നിങ്ങൾ തേടുന്നതെങ്കിൽ ഈ മികച്ച മോഡലുകളെ പരിഗണിക്കാം.

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്
അടുത്തിടെയാണ് ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടറിനെ പരിഷ്ക്കരിച്ച് കമ്പനി വിപണിയിൽ എത്തിച്ചത്. സ്റ്റാൻഡേർഡ്, S, ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ മോഡൽ ഇപ്പോൾ തെരഞ്ഞെടുക്കാൻ സാധിക്കും.

ഐക്യൂബിന്റെ ആദ്യ രണ്ട് വേരിയന്റുകൾക്കും 5 ഇഞ്ച് TFT സ്‌ക്രീനിൽ പരിഷ്‌ക്കരിച്ച ഉപയോക്തൃ ഇന്റർഫേസ് (UI) ലഭിക്കുമ്പോൾ ST മോഡലിന് വലിയ 7 ഇഞ്ച് TFT സ്‌ക്രീൻ ലഭിക്കുന്നു. അതൊരു ടച്ച്‌സ്‌ക്രീൻ യൂണിറ്റ് കൂടിയാണ് എന്നതാണ് ശ്രദ്ധേയം.

സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, നാവിഗേഷൻ സഹായം, ജിയോ ഫെൻസിംഗ്, റേഞ്ച് ഇൻഡിക്കേഷൻ, ചാർജ് സ്റ്റാറ്റസ്, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഓവർസ്പീഡ് അലേർട്ട് എന്നിവയ്‌ക്കൊപ്പമാണ് ഈ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വരുന്നത്.ഇവയെല്ലാം ടിവിഎസിന്റെ സമർപ്പിത SmartXonnect ആപ്പ് വഴിയാണ് സാധ്യമാക്കുന്നത്. ഇത് പര്യാപ്തമായി തോന്നിയില്ലെങ്കിൽ യുഎസ്ബി ചാർജിംഗ് സോക്കറ്റും ബൂട്ട് ലൈറ്റും സ്റ്റാൻഡേർഡായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏഥർ 450X
7 ഇഞ്ച് TFT ടച്ച്‌സ്‌ക്രീനാണ് ഏഥർ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ഇതിലൂടെ നിങ്ങൾക്ക് നാവിഗേഷൻ ഡാറ്റയും ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളും സമയം അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് സ്‌ക്രീൻ ബ്രൈറ്റ്നെസും തീമുകളും ലഭിക്കും.

കൂടാതെ റൈഡറിന് റൈഡ് സ്ഥിതിവിവരക്കണക്കുകളും ചാർജ് സ്റ്റാറ്റസും നൽകുകയും അടുത്തുള്ള ഏഥർ ഗ്രിഡ് പോയിന്റുകൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.ഇതുമാത്രമല്ല 450X സെൽഫ് ക്യാൻസലിംഗ് ഇൻഡിക്കേറ്ററുകളും സൈഡ്-സ്റ്റാൻഡ് സെൻസറുമായാണ് ഏഥർ 450X ഇലക്‌ട്രിക് സ്‌കൂട്ടർ വരുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായാണ് 450X മോഡലിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ സ്‌കൂട്ടറിനെ 'ഫൈൻഡ് മൈ വെഹിക്കിൾ' ഫംഗ്‌ഷൻ, ലെഫ്റ്റ് സ്വിച്ച് ഗിയർ വഴി ഫോൺ കോളുകളോ മ്യൂസിക്കോ നിയന്ത്രിക്കാനുള്ള കഴിവ്, കൂടാതെ ഒരു വോയ്‌സ് അസിസ്റ്റന്റ് പോലും സജ്ജീകരിക്കാൻ ഏഥറിന് കഴിഞ്ഞിട്ടുണ്ട്.

ബ്ലൂടൂത്ത് സിസ്റ്റത്തിന് അനുബന്ധമായി പ്രവർത്തിക്കുകയും ഡാറ്റാ കൈമാറ്റത്തിന് സഹായിക്കുകയും ചെയ്യുന്ന വൈഫൈ കണക്റ്റിവിറ്റിയും ഇതിന് ലഭിക്കുന്നു. ഇലക്‌ട്രോണിക് സിം കാർഡ് വഴിയുള്ള 4G കണക്ഷനും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഓല S1 പ്രോ
ഓല ഇലക്‌ട്രിക് തങ്ങളുടെ മുൻനിര സ്‌കൂട്ടറായ S1 പ്രോയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന 7 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സജ്ജീകരിച്ചിരിക്കുന്നത്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അതിന്റെ രൂപവും ശബ്ദവും ഇഷ്ടാനുസൃതമാക്കാമെന്നതാണ് ഹൈലൈറ്റ്.

വ്യത്യസ്ത റൈഡറുകൾക്കായി ഒന്നിലധികം പ്രൊഫൈലുകൾ സൃഷ്‌ടിക്കാനും വോയ്‌സ് കമാൻഡുകൾ ഉപയോഗിക്കാനും കോൾ, മെസേജ് അലേർട്ടുകൾ സെറ്റു ചെയ്യാനും കഴിയും. സൈഡ് സ്റ്റാൻഡ്, ടാംപെറിങ്, ജിയോഫെൻസിംഗ് അലേർട്ടുകൾ എന്നിവ പോലുള്ള മറ്റ് അലേർട്ടുകളും മോഡലിൽ ലഭിക്കും. സ്‌മാർട്ട്‌ഫോണിനെ പ്രോക്‌സിമിറ്റി കീ ആയി ഉപയോഗിക്കുന്ന ഒരു കീലെസ് ഇഗ്നിഷൻ സിസ്റ്റവും ഓല S1 പ്രോയ്ക്ക് ലഭിക്കുന്നു.

അതേസമയം ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് MoveOS 2.0 കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ അപ്‌ഡേറ്റ്, നാവിഗേഷൻ, കമ്പാനിയൻ ആപ്പ്, ക്രൂയിസ് കൺട്രോൾ, ബ്ലൂടൂത്ത്, പെർഫോമൻസ് മെച്ചപ്പെടുത്തലുകൾ തുടങ്ങിയ ഗുണവിശേഷങ്ങൾ ഉപയോഗിച്ച് S1 പ്രോയെ കൂടുതൽ മികച്ചതാക്കുന്നു.

ടോർക്ക് ക്രാറ്റോസ്
ഇലക്‌ട്രിക് സെഗ്മെന്റിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിൾ മോഡലാണ് ടോർക്ക് ക്രാറ്റോസ്. മൾട്ടി ഡ്രൈവ് മോഡ്, റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്സ് മോഡ്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഇൻ-ആപ്പ് നാവിഗേഷൻ, യുഎസ്ബി ചാർജിംഗ്, ജിയോ ഫെൻസിംഗിനൊപ്പം ആന്റി-തെഫ്റ്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളുള്ള ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റ് എന്നു പറയാം.

ലോ ബാറ്ററി ഇൻഡിക്കേറ്റർ, ഹസാർഡ് ലൈറ്റുകൾ, ക്ലോക്ക്, ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവയാണ് രണ്ട് വേരിയന്റുകളിലായി എത്തുന്ന ടോർക്ക് ക്രാറ്റോസിന്റെ മറ്റ് സവിശേഷതകൾ.

ഒഖിനാവ ഓഖി 90
ഗുർഗാവോൺ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഒഖിനാവ തങ്ങളുടെ ഏറ്റവും പുതിയ ഓഖി 90 ഫ്ലാഗ്ഷിപ്പ് സ്‌കൂട്ടറിനെ നിരവധി സവിശേഷതകളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂട്ടറിലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ബാറ്ററി വോൾട്ടേജ് വിവരങ്ങൾ തുടങ്ങിയവയെല്ലാം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

തീർന്നില്ല, ഇതിനു പുറമെ യുഎസ്ബി ചാർജിംഗ്, ജിപിഎസ് ഉപയോഗിച്ചുള്ള സ്കൂട്ടർ ട്രാക്കിംഗ്, 'ഫൈൻഡ് മൈ ഡിവൈസ്', ഡ്രൈവർ ബിഹേവിയർ, ആന്റി-തെഫ്റ്റ് അലാറം എന്നിവയും ഒഖിനാവ ഓഖി 90 ഇവിയിൽ ലഭ്യമാവും. കീലെസ് ഇഗ്നിഷനും ഒരു പ്രത്യേക പാർക്കിംഗ് മോഡും വരെ ഇലക്‌ട്രിക് സ്‌കൂട്ടറിലുണ്ട്.


Click it and Unblock the Notifications