Nexon മുതൽ e-Troen വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈ-വോൾട്ടേജ് ഇലക്‌ട്രിക് കാറുകൾ
വുമൺസ് ഡേ, ഫാദേഴ്‌സ് ഡേ എന്നിവ പോലെ തന്നെ ഇലക്‌ട്രിക് വാഹനങ്ങൾക്ക് വേണ്ടിയും ഒരു പ്രത്യേക ദിവസമുണ്ട്. അതേ സെപ്റ്റംബർ 9 അതായത് ഇന്ന് ലോക ഇവി ദിനമായാണ് ആഘോഷിക്കുന്നത്.

പ്രധാനമായും ഗതാഗത ആവശ്യങ്ങൾക്ക് വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ഇലക്ട്രിക് പവർട്രെയിനുകളുടെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിനായാണ് ഇങ്ങനൊരു ദിവസം.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആവശ്യം ആഗോള വിപണിയിലെന്ന പോലെ തന്നെ ഇന്ത്യയിലും വർധിച്ചുവരികയാണ്. എങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങൾ വാങ്ങുന്ന അതേ വേഗത ഇവിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും ഇപ്പോൾ കൂടുതൽ പ്രായോഗിക ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനാണ് വാഹന നിർമാതാക്കൾ മുൻഗണന കൂടുതൽ കൊടുക്കുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഏറ്റവും മികച്ച ഹൈ-വോൾട്ടേജ് ഇലക്‌ട്രിക് വാഹനങ്ങൾ ഏതെല്ലാമാണെന്ന് ഒന്ന് അറിഞ്ഞിരുന്നാലോ?

ടാറ്റ നെക്സോൺ ഇവി
രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ഹൈ-വോൾട്ടേജ് ഇവിയാണ് നെക്സോൺ ഇലക്‌ട്രിക്. ടാറ്റയുടെ ഇലക്ട്രിക് പവർട്രെയിൻ സാങ്കേതികവിദ്യയായ സിപ്‌ട്രോണിന്റെ അരങ്ങേറ്റവും ഈ കോംപാക്‌ട് എസ്‌യുവി ഇത് അടയാളപ്പെടുത്തുകയുണ്ടായി.

നെക്സോൺ ഇവിയിലെ ഉയർന്ന വോൾട്ടേജ് സെറ്റപ്പ് 30.2 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. അത് സ്ഥിരമായ മാഗ്നറ്റ്-തരം ഇലക്ട്രിക് മോട്ടോറിലേക്കാണ് പവർ അയക്കുന്നത്. ഇത് 120 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മാത്രമല്ല 312 കിലോമീറ്റർ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു സാധാരണ ചാർജർ ഉപയോഗിട്ട് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. എന്നാൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ചാർജിംഗ് സമയം 60 ശതമാനമായി കുറയുന്നു.

ടാറ്റ ടിഗോർ ഇവി
ഇന്ത്യൻ ഇലക്ട്രിക് വാഹന നിരയിലെ ഏറ്റവും പുതിയ സാന്നിധ്യമാണ് 2021 ടിഗോർ ഇവി. മാത്രമല്ല രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറും ഇതുതന്നെയാണ്. പരിഷ്ക്കരിച്ച സെഡാനിൽ 26 kWh ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഇതിൽ 74 bhp പവറും 170 Nm torque ഉൺ ഉപയോഗിക്കുന്ന ഉയർന്ന വോൾട്ടേജ് സജ്ജീകരണമാണ് ലഭിക്കുന്നത്. ഹൈ-വോൾട്ടേജ് റെൻഡേഷനിൽ ടിഗോർ ഇവി 306 കിലോമീറ്റർ ARAI സർട്ടിഫൈഡ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നതും.

കൂടാതെ എട്ടു മണിക്കൂർ 45 മിനിറ്റിനുള്ളിൽ ഒരു സ്റ്റാൻഡേർഡ് ചാർജർ വഴി ഇലക്ട്രിക് ടിഗോർ ഇലക്‌ട്രിക് ചാർജ് ചെയ്യാനാകും. അതേസമയം ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ സമയം 65 മിനിറ്റ് മാത്രമേ വേണ്ടി വരൂ.
സബ്സിഡികൾ ഇല്ലാതെ 11.99 ലക്ഷം രൂപയുടെ പ്രരംഭ വിലയിലാണ് ടിയോർ ഇലക്‌ട്രിക്കിന്റെ എൻട്രി ലെവൽ വേരിയന്റി വിപണിയിൽ എത്തുന്നത്.

എംജി ZS ഇലക്‌ട്രിക്
ഹെക്‌ടറിന്റെ വിജയത്തിനു പിന്നാലെ എംജി വിപണിയിൽ എത്തിച്ച രണ്ടാമത്തെ മോഡലായിരുന്നു ZS ഇലക്‌ട്രിക് എസ്‌യുവി. 44.5 kWh ബാറ്ററി പായ്ക്ക് അടങ്ങുന്ന ഉയർന്ന വോൾട്ടേജ് എഞ്ചിനാണ് വാഹനത്തിൽ എംജി ഉപയോഗിച്ചിരിക്കുന്നത്. ZS ഇവിയിലെ ഇലക്ട്രിക് മോട്ടോർ പരമാവധി 143 bhp കരുത്തും 353 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടാതെ ZS ഇലക്‌ട്രിക് ഒന്നിലധികം വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നുവെന്ന കാര്യവും സ്വീകാര്യമാണ്. 21 ലക്ഷം രൂപ മുതലാണ് ഈ എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. പൂർണ ചാർജിൽ 419 കിലോമീറ്റർ റേഞ്ച് വരെ നൽകാൺ എംജിയുടെ ഈ ഇലക്‌ട്രിക് വാഹനത്തിന് സാധിക്കും.

ഒരൊറ്റ ചാർജിൽ 500 കിലോമീറ്റർ പരിധിയുള്ള പുതുക്കിയ മോഡൽ പുറത്തിറക്കുന്നതിനായും ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ട്. വെറും 8.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും എംജി ZS ഇവിക്ക് കഴിയും.

ഹ്യുണ്ടായി കോന
ഇന്ത്യൻ ഇലക്ട്രിക് വാഹന രംഗത്തെ ആദ്യ മോഡലാണ് കൊറിയക്കാരനായ ഹ്യുണ്ടായി കോന. 23.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പരിചയപ്പെടുത്തിയ ഈ എസ്‌യുവി 136 bhp കരുത്തും 395 Nm torque ഉം നൽകുന്ന പെർമനെന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹ്യുണ്ടായി കോനയിലെ ബാറ്ററിക്ക് 39.2 kWh ശേഷിയാണുള്ളത്. കൂടാതെ ഇത് 452 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. പൂർണ ചാർജിനായി ബാറ്ററി പായ്ക്ക് ആറ് മണിക്കൂറിലധികം സമയം എടുക്കും. ഫാസ്റ്റ് ചാർജർ ഉള്ളതിനാൽ വെറും 57 മിനിറ്റിനുള്ളിൽ 0-80 ശതമാനം ചാർജ് കൈവരിക്കാൻ ഇതിനാകും.

മെർസിഡീസ് ബെൻസ് EQC
രാജ്യത്തെ ആദ്യത്തെ ആഢംബര ഇലക്ട്രിക് എസ്‌യുവിയാണ് മെർസിഡീസ് ബെൻസ് EQC. ഈ GLC അധിഷ്ഠിത വൈദ്യുതീകരിച്ച എസ്‌യുവിയുടെ വില ആരംഭിക്കുന്നത് 99.30 ലക്ഷം രൂപയിൽ നിന്നാണ്. ഫ്ലോറിന്റെ അടിയിൽ ഇരിക്കുന്ന 85 kWh ബാറ്ററി പായ്ക്കിലാണ് ഇത് വരുന്നത്.

EQC എസ്‌യുവി 408 bhp പവറും 765 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം 5.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ ഇൻക്യുമെന്റ് കൺസോളിനും ഇൻഫോടെയ്ൻമെന്റ് യൂണിറ്റിനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകളും EQC പരിചയപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ WLTP ശ്രേണി 400 കിലോമീറ്ററാണ്.

ജാഗ്വർ ഐ-പേസ്
ഡിസൈനിനായി വേൾഡ് കാർ ഓഫ് ദി ഇയർ പദവി ലഭിച്ച ആദ്യത്തെ ഇലക്‌ട്രിക് വാഹനമാണ് ജാഗ്വർ ഐ-പേസ്. ഇലക്ട്രിക് ക്രോസ്ഓവറിന് രസകരമായ ഒരു രൂപഘടനയാണുള്ളത്. 400 bhp പവറിൽ 696 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബാറ്ററി എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.

0-100 കിലോമീറ്റർ വേഗത വെറും 4.4 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഐ-പേസ് പ്രാപ്‌തമാണ്. പൂർണ ചാർജിൽ ഇതിന് ഏകദേശം 470 കിലോമീറ്റർ WLTP സർട്ടിഫൈഡ് റേഞ്ച് നൽകാൻ കഴിയും. ഇതിനായി വലിയ 90 kWh ബാറ്ററി പായ്ക്കാണ് ജാഗ്വർ ഉപയോഗിച്ചിരിക്കുന്നത്.

ഔഡി ഇ-ട്രോൺ
മെഡസിഡീസ് ബെൻസ് EQC മോഡലിന്റെ പ്രധാന എതിരാളിയായി ഇന്ത്യയിലെത്തിയ ഇലക്‌ട്രിക് എസ്‌യുവിയായിരുന്നു ഔഡി ഇ-ട്രോൺ. 99.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയുള്ള മോഡൽ ഇ-ട്രോൺ 50, ഇ-ട്രോൺ 55, ഇ-ട്രോൺ 55 സ്പോർട്ട്ബാക്ക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

71 kWh, 95 kWh എന്നീ വ്യത്യസ്‌ത ബാറ്ററി പായ്ക്കുകൾ ഉപയോഗിച്ചും ഔഡി ഇ-ട്രോൺ തെരഞ്ഞെടുക്കാം. അതോടൊപ്പം തന്നെ 308 bhp/540 Nm, 402 bhp/664 Nm torque എന്നിങ്ങനെ വ്യത്യസ്‌ത പവർ ഔട്ട്പുട്ടുള്ള മോട്ടോറുകളും ആഢംബര ഇവിയുടെ പ്രത്യേകതാണ്. WLTP-സർട്ടിഫൈഡ് ഡ്രൈവിംഗ് റേഞ്ച് 359 കിലോമീറ്റർ മുതൽ 484 കിലോമീറ്റർ വരെയാണ്.


Click it and Unblock the Notifications