ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

പോയ രണ്ടു വർഷങ്ങളായി ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള കൂടുമാറ്റത്തിലാണ് വിപണി. കാർ വ്യവസായത്തിൽ സമ്പൂർണ വൈദ്യുതീകരണം ഇനിയും കുറച്ചുവർഷങ്ങൾ അകലെയാണെങ്കിലും ഹൈബ്രിഡ് പോലുള്ള സാങ്കേതികവിദ്യകൾ അടുത്തിടെയായി ആളുകളുടെ പ്രിയം പിടിച്ചുപറ്റുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

കുറഞ്ഞ മലിനീകരണമുള്ള വൈദ്യുതീകരിച്ച വാഹനങ്ങൾ പരിസ്ഥിതി ബോധമുള്ള വാങ്ങുന്നവർക്ക് മികച്ച ഓപ്ഷനാണ്. ഹോണ്ട സിറ്റി ഹൈബ്രിഡ് കാറിന്റെ വരവോടെ ഈ സാങ്കേതികവിദ്യയെ കുറിച്ച് കൂടുതൽ ആളുകൾ അറിയാനും തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ കാർ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മികച്ച അഞ്ച് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

1. ഹോണ്ട സിറ്റി e:HEV

ഇന്ത്യയിലെ ബഹുജന വിപണിയിലെത്തുന്ന ആദ്യത്തെ ശക്തമായ ഹൈബ്രിഡ് കാറാണ് ഹോണ്ട സിറ്റി. ഇതിന് സാധാരണ സിറ്റിയുടെ അതേ ഡിസൈനാണുള്ളതെങ്കിലും ഇതിന് അധിക ഉപകരണങ്ങളും മികച്ച ഹോണ്ട സെൻസിംഗ് പോലുള്ള സുരക്ഷാ സവിശേഷതകളും ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

ഇതിന് കരുത്തേകുന്നത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയിരിക്കുന്ന യൂണിറ്റിൽ ഒരു സ്റ്റാർട്ടർ-ജനറേറ്ററും ഫ്രണ്ട് ആക്‌സിലിലെ പ്രൊപ്പൽഷൻ മോട്ടോറും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇവ പ്രവർത്തിക്കുന്നതിലൂടെ ഹോണ്ട സിറ്റി ഹൈബ്രിഡിന് പരമാവധി 126 bhp കരുത്തിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാൻ സാധിക്കും.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

2. ടൊയോട്ട കാമ്രി

സിറ്റിയിൽ നിന്നും കുറച്ച് സെഗ്‌മെന്റുകൾ മുകളിലേക്ക് മാറുമ്പോൾ ഹൈബ്രിഡ് കാർ നിരയിൽ ടൊയോട്ട കാമ്രി ഇടംപിടിച്ചിരിക്കുന്നതു കാണാം. മികച്ച സൗകര്യം നൽകുന്നതിൽ പേരുകേട്ട മോഡലാണിത്. പ്രത്യേകിച്ച് പിൻ സീറ്റുകളിൽ.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

കാറിന്റെ ഹൈബ്രിഡ് എഞ്ചിനിൽ സിവിടിയുമായി ജോടിയാക്കിയ 2.5 ലിറ്റർ പെട്രോൾ എഞ്ചിനും ഫ്രണ്ട് ആക്‌സിലിൽ ഒരു ഇലക്ട്രിക് മോട്ടോറിന് പവർ നൽകുന്ന നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററിയുമാണ് അടങ്ങിയിരിക്കുന്നത്. ഇതിന് പരമാവധി 218 പവറോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

3. ബിഎംഡബ്ല്യു 745 Le

ബിഎംഡബ്ല്യു 7 സീരിസിന് ഇന്ത്യൻ വിപണിയിൽ ‘745 Le' വേരിയന്റിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷൻ ലഭിക്കുന്നുണ്ട്. ഹൈബ്രിഡ് എഞ്ചിൻ ഒരു 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് വിപണിയിൽ എത്തുന്നതും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇഡ്രൈവ് മോട്ടോറും ആഡംബര വാഹനത്തിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

ഇത് പരമാവധി 394 bhp കരുത്തിൽ 600 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മലിനീകരണം കൂടുതൽ കുറയ്ക്കുന്നതിനായി ഓൺബോർഡ് ബാറ്ററി ഒരു എക്സ്റ്റേണൽ ചാർജർ വഴി ചാർജ് ചെയ്യാനും സാധിക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

4. ലെക്‌സസ് NX 350h

എസ്‌യുവികൾക്കും പരിസ്ഥിതി സൗഹൃദവും ആകാം എന്ന് ലെക്‌സസ് NX സീരീസ് പ്രകടമാക്കുന്നു. NX 350h ഒരു 5 സീറ്റർ ആഡംബര സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായാണ് ഇന്ത്യയിൽ സ്ഥാനംപിടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 2.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളും ടൊയോട്ടയുടെ ലക്ഷ്വറി വാഹന ബ്രാൻഡായ ലെക്‌സസ് സ്ഥാപിച്ചിട്ടുണ്ട്. ഓരോ ആക്‌സിലിലും ഇടംപിടിച്ചിരിക്കുന്ന ഇവ പരമാവധി 243 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

5. വോൾവോ XC90 റീചാർജ്

ധാരാളം ആഡംബരങ്ങളുള്ള ഒരു വലിയ (7-സീറ്റർ) എസ്‌യുവി ആഗ്രഹിക്കുന്ന, എന്നാൽ മലിനീകരണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന ഹൈബ്രിഡ് കാറാണ് വോൾവോ XC90 റീചാർജ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ

2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം സൂപ്പർചാർജ്ഡ്, ടർബോചാർജ്ഡ് എന്നീ സംവിധാനങ്ങളോടെയാണ് വിപണിയിൽ എത്തുന്നത്.

Article Published On: Thursday, May 5, 2022, 13:12 [IST]
English summary
The best hybrid cars in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X