താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

ഇന്ധനവില അതിരുകടന്ന നിലയിലേക്ക് കുതിച്ചുയരുന്ന സാഹചര്യത്തിൽ മൈൽഡ് ഹൈബ്രിഡ് സെഗ്‌മെന്റിലേക്കാണ് ഇന്ത്യൻ വാഹന പ്രേമികളുടെ നോട്ടം മുഴുവനും. ഹൈബ്രിഡ് വാഹനങ്ങള്‍ എന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെന്നതും യാഥാർഥ്യം.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

2013-ൽ ടൊയോട്ടയാണ് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ ഹൈബ്രിഡ് കാറായ പ്രിയസിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇതോടെയാണ് ഈ സാങ്കേതികവിദ്യയെ കുറിച്ച് ജനം അറിഞ്ഞു തുടങ്ങിയതും. പെട്രോൾ എഞ്ചിന്റെയും ഇലക്ട്രിക്‌ എഞ്ചിന്റെയും സമ്മിശ്രരൂപമാണു ഹൈബ്രിഡ് എഞ്ചിനുകള്‍.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

അതിന്റെ ചുരുങ്ങിയ പതിപ്പാണ് മൈൽഡ് ഹൈബ്രിഡ് മോഡലുകൾ. മൈല്‍ഡ് ഹൈബ്രിഡില്‍ ഇലക്ട്രിക്‌ മോട്ടോറാണ് അധിക പവര്‍ നല്‍കാനായി ഉപയോഗിക്കുന്നത്. വാഹനത്തിന് കൂടുതല്‍ കരുത്ത് ആവശ്യമുള്ളപ്പോൾ ഇലക്ട്രിക് മോട്ടോര്‍ എഞ്ചിനില്‍ ഒരു സൈഡ് കിക്ക് പോലെ പ്രവര്‍ത്തിക്കുന്നു.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

കുറഞ്ഞ വേഗതയിൽ ഹൈബ്രിഡ് സാങ്കേതികവിദ്യ അടിസ്ഥാനപരമായി ഒരു ഇലക്ട്രിക് മോട്ടോറാണ് ഇവിടെ ഉപയോഗിക്കുന്നത്. അതേസമയം ഉയർന്ന വേഗതയിൽ പരമ്പരാഗത പെട്രോൾ എഞ്ചിനിലേക്കും ഇവ മാറുന്നു.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

ഈ സമ്പൂർണ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കുറഞ്ഞ ചെലവ് അനുരൂപമാക്കുന്നത് മൈൽഡ് ഹൈബ്രിഡ് അല്ലെങ്കിൽ സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റമാണ്. ഇത് ഹൈബ്രിഡ് സിസ്റ്റത്തിന്റെ ഗുണങ്ങൾ താങ്ങാനാവുന്ന വിലയിൽ ആസ്വദിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

മൈൽഡ് ഹൈബ്രിഡ് കാറുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ പോലെ ചാർജ്ജ് ചെയ്യേണ്ടതില്ല എന്നതാണ് പ്രധാന ഗുണം. എന്നാൽ പ്ലഗ്-ഇൻ ഹൈബ്രിഡ് പോലെ സ്വതന്ത്രമായി വൈദ്യുതോർജ്ജത്തിൽ ഓടിക്കാൻ ഇവയ്ക്ക് കഴിയില്ലെന്നത് ഒരു പോരായ്‌മയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

എംജി ഹെക്‌ടറും ഹെക്‌ടർ പ്ലസും

17.44 ലക്ഷം രൂപ, 18.54 ലക്ഷം രൂപ എന്നിങ്ങനെ യഥാക്രമം എക്സ്ഷോറൂം വിലയുള്ള അഞ്ച് സീറ്റർ, ഏഴ് സീറ്റർ എസ്‌യുവി മോഡലുകളാണ് എംജി ഹെക്‌ടറും ഹെക്‌ടർ പ്ലസും. പ്രധാന ബാറ്ററി ചാർജ്ജുചെയ്യുന്നതിന് ആവശ്യമായ പരമ്പരാഗത ആൾട്ടർനേറ്റർ മാറ്റിസ്ഥാപിക്കുന്ന ഒരു സംയോജിത ജനറേറ്റർ മോട്ടോറിന്റെ സഹായത്തോടെയുള്ള 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത്.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിന് പരമ്പരാഗത കാർ ബാറ്ററിക്ക് പുറമെ ഒരു പ്രത്യേക ലിഥിയം-അയൺ ബാറ്ററിയും ഇവയിലുണ്ട്. റീജനറേറ്റീവ് ബ്രേക്കിംഗ് വഴി ജനറേറ്റർ മോട്ടോർ തന്നെയാണ് ബാറ്ററി ചാർജ് ചെയ്യുന്നത്. എഞ്ചിൻ കാര്യക്ഷമത വർധിപ്പിക്കുന്നതിന് അധിക ടോർഖ് ആവശ്യമുള്ള കുറഞ്ഞ വേഗതയിൽ 20 Nm ബൂസ്റ്റ് നൽകാൻ ഈ മുഴുവൻ സിസ്റ്റത്തിനും കഴിയും.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

കൂടാതെ മോട്ടോർ ജനറേറ്ററും സമർപ്പിത ബാറ്ററിയും ഒരു എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഹെക്‌ടർ, ഹെക്‌ടർ പ്ലസ് എസ്‌യുവികൾക്ക് നൽകുന്നുമുണ്ട്. ഇത് ട്രാഫിക്ക് സമയത്ത് കൂടുതൽ കാര്യക്ഷമത പുറത്തെടുക്കാനും മോഡലുകളെ സഹായിക്കുന്നു.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

മാരുതി സുസുക്കി

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഏറ്റവും വില കുറഞ്ഞ കാറുകളാണ് നിലവിൽ മാരുതി സുസുക്കി നിർമിക്കുന്നത്. കമ്പനിയുടെ മുൻ തലമുറ ഡീസൽ എഞ്ചിനുകളിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലൂടെ, മാരുതി അവരുടെ നിലവിലെ തലമുറ പെട്രോൾ എഞ്ചിനുകളിൽ സാങ്കേതികവിദ്യ സ്ഥിരതയോടെ വിജയകരമായി പൊരുത്തപ്പെടുത്തുന്നുമുണ്ട്.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

ബലേനോ ഹൈബ്രിഡ് (7.45 ലക്ഷം രൂപ), വിറ്റാര ബ്രെസ (9.85 ലക്ഷം രൂപ), എസ്-ക്രോസ് (8.39 ലക്ഷം രൂപ), സിയാസ് (8.42 ലക്ഷം രൂപ), എർട്ടിഗ (7.96 ലക്ഷം രൂപ) എന്നിവയാണ് ഈ സാങ്കേതികവിദ്യയുള്ള നിലവിലെ മാരുതി സുസുക്കി മോഡലുകൾ. തങ്ങളുടെ കാറുകൾ കൂടുതൽ ലാഭകരമാക്കാൻ ബ്രാൻഡ് എർട്ടിഗയുടെ ഒരു സിഎൻജി പതിപ്പ് മറ്റ് മോഡലുകൾക്കൊപ്പം അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

ടൊയോട്ട

മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിൽ പുറത്തിറക്കുന്ന ഗ്ലാൻസ (8.13 ലക്ഷം രൂപ), അർബൻ ക്രൂയിസർ (11.19 ലക്ഷം രൂപ) മോഡലുകളിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ യൊടോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

സാങ്കേതികവിദ്യ പങ്കിടുന്ന ടൊയോട്ടയും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന അതേ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ തന്നെയാണ് റിബാഡ്‌ജ് ചെയ്‌ത ഈ മോഡലുകളിലും ഉൾച്ചേർത്തിരിക്കുന്നത്. മാരുതി സുസുക്കിയുടെ സാങ്കേതികവിദ്യയും ടൊയോട്ടയുടെ വിശ്വാസ്യതയും ഈ രണ്ട് കാറുകളെ ഏറെ അഭിലഷണീയമാക്കുന്നുവെന്നതാണ് പ്രധാന ഹൈലൈറ്റ്.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

ആഭ്യന്തര വാഹന വിപണിയില്‍ ഹൈബ്രിഡ് വിപ്ലവം തന്നെയാണ് ഭാവിയിൽ വരാനിരിക്കുന്നത്. സമ്പൂർണ ഇലക്‌ട്രിക്കിലേക്ക് ചേക്കേറാൻ മടിയുള്ള മാരുതി സുസുക്കി ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള കാറുകളിലേക്കാണ് നീങ്ങുന്നത്. 2030 ഓടെ പഴയ മോഡലുകൾ നിരത്തില്‍ നിന്നു അപ്രതക്ഷ്യമാവുകയും ചെയ്യും.

താങ്ങാനാവുന്ന വിലയും പ്രായോഗികതയും, ഏറ്റവും മികച്ച മൈൽഡ്-ഹൈബ്രിഡ് കാറുകൾ

മഹീന്ദ്രയുടെ ബൊലോറോ, സ്കോർപിയോ മോഡലുകളിലേക്ക് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എത്തുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. വരാനിരിക്കുന്ന പുതുതലമുറ പതിപ്പുകളിലേക്കാകും ഇത് അവതരിപ്പിക്കുക.

Most Read Articles

Malayalam
English summary
The best mild hybrid cars in india that you can buy in affordable price
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X