ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

സംഭവ ബഹുലമായ 2020 കടന്നുപോയപ്പോൾ പുതുവർഷമായ 2021-നെ ഏവരും പ്രതീക്ഷയോടെയാണ് വരവേറ്റത്ത്. എന്നാൽ രണ്ടാംതരംഗവും തുടർന്നുണ്ടായ
ഒന്നിലധികം ലോക്ക്ഡൗണുകളും അർദ്ധചാലക ക്ഷാമവും നിറഞ്ഞുകേട്ടു.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

എങ്കിലും പുതിയ കാർ ലോഞ്ചുകളുടെയും വിൽപ്പനയുടെയും കാര്യത്തിൽ കാർ നിർമാതാക്കളെ സംബന്ധിച്ചിടത്തോശം ഒരു നല്ല വർഷമായിരുന്നു. ചില ബ്രാൻഡുകൾ പുതിയ സെഗ്‌മെന്റുകളിൽ വരെ പരീക്ഷണത്തിനറങ്ങി.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

അതേസമയം മറ്റുള്ളവ അവരുടെ മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന എഞ്ചിനുകളുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ ചില പുതുമകളും നടപ്പിലാക്കി. 2021-ൽ മാസ് മാർക്കറ്റ് കാറുകളിൽ അവതരിപ്പിച്ച മികച്ച 5 പുതിയ പ്രീമിയം ഫീച്ചറുകൾ ഏതെല്ലാമെന്നുള്ള കാര്യമാണ് ഇവിടെ വിശദീകരിക്കുന്നത്.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS)

സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ തയാറാവാത്ത ഇന്ത്യൻ ഉപഭോക്താക്കൾക്കായി കൊണ്ടുവന്ന അതിനൂതനമായ സാങ്കേതികവിദ്യയാണ് അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS). 2021-ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഫീച്ചറും ഇതുതന്നെയായിരുന്നു.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

മഹീന്ദ്ര XUV700, എംജി ആസ്റ്റർ എന്നിവയിലാണ് ഈ ഡ്രൈവർ സുരക്ഷാ സാങ്കേതികവിദ്യ കൊണ്ടുവന്നത്. ആസ്റ്ററിന്റെ ഷാർപ്പ്, സാവി എന്നിങ്ങനെ ആദ്യ രണ്ട് വകഭേദങ്ങളിൽ ADAS ലഭ്യമാണെങ്കിലും മഹീന്ദ്ര തങ്ങളുടെ പുത്തൻ എസ്‌യുവിയുടെ ടോപ്പ് എൻഡ് AX7 വേരിയന്റുകളിൽ മാത്രമാണ് ഈ സജ്ജീകരണം വാഗ്‌ദാനം ചെയ്യുന്നത്.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

രണ്ട് എസ്‌യുവികളിലെയും ADAS സാങ്കേതികവിദ്യ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ്-എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

64 കളർ ആംബിയന്റ് ലൈറ്റിംഗ്

ഒന്നിലധികം മാസ് മാർക്കറ്റ് കാറുകളിൽ ആംബിയന്റ് ലൈറ്റിംഗ് കണ്ടിട്ടുണ്ടെങ്കിലും 64-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നത് മെർസിഡീസ് ബെൻസ് ഉൾപ്പെടെയുള്ള ആഢംബര ബ്രാൻഡുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നായിരുന്നു. എന്നാൽ 2021 ഇക്കാര്യത്തിനും മാറ്റംവരുത്തി.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

64-കളർ ആംബിയന്റ് ലൈറ്റിംഗ് ഇപ്പോൾ ഹ്യുണ്ടായി അൽകസാറിന്റെ ടോപ്പ് സിഗ്നേച്ചർ വേരിയന്റിൽ ലഭ്യമാണ്. മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗുമായി കിയ സെൽറ്റോസ് ഇതിനകം ലഭ്യമാണെങ്കിലും വരാനിരിക്കുന്ന കാരെൻസ് എംപിവിക്ക് അതിന്റെ ഹ്യുണ്ടായി മോഡലിനെപ്പോലെ 64 നിറങ്ങളുടെ ഓപ്‌ഷൻ ഉണ്ടായിരിക്കും.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

ഹ്യുണ്ടായി അൽകസാർ, ഫെയ്‌സ്‌ലിഫ്റ്റ് ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV700 എന്നിവയിലെ പൊതുവായ സവിശേഷതകളിൽ ഒന്ന് പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ. ഈ മൂന്ന് എസ്‌യുവികൾക്കും 10 ഇഞ്ചിലധികം (കോമ്പസിൽ 10.2 ഇഞ്ച്, XUV700-ലും അൽകാസറിലും 10.25 ഇഞ്ച്) ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കും.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

അൽകസാറിന്റെ ഡിസ്‌പ്ലേയ്ക്ക് ഔട്ട്‌സൈഡ് റിയർവ്യൂ മിറർ (ORVM) മൗണ്ട് ചെയ്ത ക്യാമറകളിൽ നിന്ന് ഫീഡ് റിലേ ചെയ്യാൻ കഴിയുമെങ്കിലും XUV700 എസ്‌യുവിയിൽ ഉള്ളതിന് നാവിഗേഷൻ, ഡ്രൈവ് വിവരങ്ങൾ, ADAS അസിസ്റ്റന്റുകൾ എന്നിവ ലഭിക്കുന്നുണ്ട്. മൂന്ന് എസ്‌യുവികളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം വിവരങ്ങൾ അവയുടെ ഡിജിറ്റൽ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

അൽകസാറിന്റെ മിഡ് പ്ലാറ്റിനം വേരിയന്റിൽ നിന്ന് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് XUV700 എസ്‌യുവിയുടെ AX സീരീസിന് കീഴിലുള്ള എല്ലാ വേരിയന്റുകളിലും ഈ സവിശേഷത സജ്ജീകരിച്ചിട്ടുമുണ്ട്. ജീപ്പ് 10.2 ഇഞ്ച് ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നത് കോമ്പസിന്റെ ടോപ്പ് മോഡൽ S (O) പതിപ്പിൽ മാത്രമാണ്.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസുള്ള വ്യക്തിഗത റോബോട്ട്

എംജി ആസ്റ്റർ എസ്‌യുവിയാണ് ഈ സവിശേഷത ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഡാഷ്‌ബോർഡിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു റോബോട്ട്-ഹെഡ് പോലെയുള്ള ഉപകരണം, 'ഹലോ ആസ്റ്റർ' എന്ന് പറഞ്ഞാൽ സജീവമാക്കുന്നു. കൂടാതെ ഏറ്റവും പുതിയ വാർത്തകൾ, നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, തമാശകൾ പറയുക തുടങ്ങിയ കൗതുകകരമായ ജോലികളാണ് ഇത് ചെയ്യുന്നത്.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

അതോടൊപ്പം സൺറൂഫ്, ഡ്രൈവർ സൈഡ് വിൻഡോ, ക്ലൈമറ്റ് കൺട്രോൾ, കോളുകൾ, നാവിഗേഷൻ, മീഡിയ തുടങ്ങിയ കാർ ഫംഗ്‌ഷനുകളും ഇതിന് നിയന്ത്രിക്കാനാകും. ആസ്റ്റർ എസ്‌യുവിയുടെ ടോപ്പ് സാവി വേരിയന്റിലാണ് എം‌ജി ഈ രസകരമായ സാങ്കേതിക സവിശേഷത നൽകിയിരിക്കുന്നത്.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

10 ഇഞ്ചിന് മുകളിൽ വലിപ്പമുള്ള ടച്ച്സ്‌ക്രീൻ

നിരവധി എസ്‌യുവികളിൽ വലുതും മികച്ചതുമായ ടച്ച്‌സ്‌ക്രീൻ സംവിധാനങ്ങൾ കാണാൻ കഴിഞ്ഞ വർഷമായിരുന്നു 2021. ജീപ്പ്, മഹീന്ദ്ര, ഫോക്‌സ്‌വാഗൺ, സ്‌കോഡ, ഹ്യുണ്ടായി എന്നീ കമ്പനികളാണ് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേകൾ അവതരിപ്പിച്ച ബ്രാൻഡുകൾ.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

അവയെല്ലാം കണക്റ്റഡ് കാർ സാങ്കേതികവിദ്യയും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. XUV700 എസ്‌യുവിയുടെ ഡിസ്‌പ്ലേയ്ക്ക് ഇന്ത്യയിൽ ആദ്യമായി ആമസോൺ-അലക്‌സ ബിൽറ്റ്-ഇൻ ഇന്റഗ്രേഷൻ, സൊമാറ്റോ, ജസ്റ്റ് ഡയൽ പോലുള്ള ഇൻ-ബിൽറ്റ് ആപ്പുകൾ, ഒരു ജി-മീറ്റർ, ലാപ് ടൈമർ എന്നിവയും ലഭിച്ചു.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

മെമ്മറി പ്രവർത്തനവും ഡ്രൈവർ ഡ്രൗസിനെൻസ് ഡിറ്റക്ഷനുള്ള പവർഡ് ഡ്രൈവർ സീറ്റ്

പ്രീമിയം കാറുകളിലും ആഡംബര കാറുകളിലും ഡ്രൈവർ സീറ്റിന്റെ മെമ്മറി ഫംഗ്‌ഷനെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടായിരിക്കും. XUV700 ഉപയോഗിച്ച് മഹീന്ദ്ര ഈ സവിശേഷതയെ ജനാധിപത്യവത്കരിക്കാൻ തീരുമാനിച്ചതാണ് ഈ വർഷത്തെ മറ്റൊരു വലിയ കാര്യം.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

മൂന്ന് ലെവലുകൾ വരെയുള്ള മെമ്മറി ഫംഗ്‌ഷനോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റുമായാണ് എസ്‌യുവി വിപണിയിൽ എത്തിയിരിക്കുന്നത്. കാർ അൺലോക്ക് ചെയ്യുമ്പോൾ എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി സീറ്റിനെ സ്വയമേവ പിന്നിലേക്ക് സ്ലൈഡുചെയ്യുന്ന സംവിധാനവും ഇതിലുണ്ട്.

ADAS മുതൽ AI അസിസ്റ്റന്റ് വരെ; 2021-ൽ അവതരിപ്പിച്ച ചില പ്രീമിയം ഫീച്ചറുകൾ

മഹീന്ദ്ര എസ്‌യുവിയിലെ മറ്റൊരു രസകരമായ സവിശേഷത ഡ്രൈവർ ഡ്രൗസിനെൻസ് കണ്ടെത്തലാണ്. ഡ്രൈവർ മയക്കത്തിലാണെന്നോ ഉറങ്ങുകയാണെന്നോ തിരിച്ചറിഞ്ഞാൽ അത് ഡ്രൈവറെ വീണ്ടും ജാഗ്രതയിലേക്ക് തിരികെകൊണ്ടുവരുന്ന ഫീച്ചറാണിത്. ഈ രണ്ട് ഫീച്ചറുകളും മോഡലിന്റെ ടോപ്പ് AX7 വേരിയന്റിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
The best new premium features introduced in cars in 2021
Story first published: Thursday, December 23, 2021, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X