മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അല്ലെങ്കിൽ എസ്‌യുവികളാണ് ഇപ്പോൾ ഇന്ത്യൻ വാഹന വിപണിയിലെ താരം. മിക്ക ഉപഭോക്താക്കളും പ്രായോഗികമായ ഇത്തരം മോഡലുകളിലേക്ക് ശ്രദ്ധതിരിക്കുമ്പോൾ രാജ്യത്തെ ഒട്ടുമിക്ക എല്ലാ ബ്രാൻഡുകളും എസ്‌യുവികളിലാണ് ആശ്രയം പ്രാപിച്ചിരിക്കുന്നതും.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

ടാറ്റ പഞ്ച് പോലുള്ള മൈക്രോ എസ്‌യുവികൾ മുതൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള ഫുൾ-സൈസ് മോഡലുകൾ വരെ അവ എല്ലാ ആകൃതിയിലും വലിപ്പത്തിലും വരുന്നുമുണ്ട്. തീർച്ചയായും നമ്മുടെ വിപണിയിലെ ആഡംബര വിഭാഗവും കൂടെ ഇതിൽ ഉൾപ്പെടുത്തിയാൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിര വളരെ നീണ്ടതായിരിക്കും.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

പുതിയ എസ്‌യുവി വാങ്ങുന്നതു പോലെ തന്നെ ഡിമാന്റാണ് സെക്കൻഡ് ഹാൻഡ് വിപണിയിലും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കുള്ളത് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. യാത്രകളുടെ 70 ശതമാനം നഗരത്തിലും 30 ശതമാനം ഹൈവേകളിലും ചെലവഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഒരു മിഡ്-സൈസ് എസ്‌യുവി തെരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതമായ കാര്യം.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

ഉയർന്ന സീറ്റിംഗ് പൊസിഷനും ധാരാളം സ്പെയ്‌സുമുള്ള ഇവ യാത്രകളെ അതിഗംഭീരമാക്കുമെന്നു തന്നെ വേണം പറയാൻ. ഒരു സെക്കൻഡ് ഹാൻഡ് എസ്‌യുവി തിരയുന്നയാളാണ് നിങ്ങളെങ്കിൽ ഏറ്റവും വിശ്വാസകരമായി വാങ്ങാൻ കഴിയുന്ന കുറച്ച് മിഡ്-സൈസ് എസ്‌യുവി മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യയിൽ മിഡ്-സൈസ് എസ്‌യുവിയെ എന്നല്ല സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തെ തന്നെ ജനപ്രിയമാക്കിയ മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. 2015-ൽ ആദ്യമായി സമാരംഭിച്ച ക്രെറ്റയുടെ രണ്ട് തലമുറകളാണ് ഇന്ത്യൻ വിപണിയിലെത്തി തരംഗമായത്. ഇന്ന് രണ്ടാംതലമുറ ആവർത്തനത്തിനേക്കാൾ ഏവർക്കുമിഷ്‌ടം ക്രെറ്റയുടെ ആദ്യതലമുറ പതിപ്പിനെ തന്നെയാണ്.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

അതിനാൽ യൂസ്ഡ് കാർ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റയ്ക്ക് വൻ ഡിമാന്റാണുള്ളതും. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ചോയ്‌സുകളും ഹ്യുണ്ടായി ക്രെറ്റയിൽ ആദ്യകാലം മുതൽ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, അലോയ് വീലുകൾ തുടങ്ങിയ സജ്ജീകരണങ്ങളും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നുണ്ട്. ഇനി ഇന്റീരിയറിലേക്ക് നോക്കിയാലാവട്ടെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ് എന്നിങ്ങനെ ചില പ്രീമിയം ഫീച്ചറുകളുമായാണ് ക്രെറ്റ വരുന്നത്.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

തെരഞ്ഞെടുക്കുന്ന വേരിയന്റും മോഡൽ ഇയറും അനുസരിച്ച് 8 ലക്ഷം മുതൽ 13 ലക്ഷം വരെ സെക്കൻഡ് ഹാൻഡ് ക്രെറ്റയ്ക്ക് മുടക്കേണ്ടി വരും. എന്നാൽ വളരെ വിശ്വാസയോഗ്യമായ വാഹനത്തിന് മികച്ച മൈലേജും കൂടി ലഭിക്കുന്നതിനാൽ മുടക്കുന്ന പണത്തിന് ഇത് വളരെ മൂല്യവത്താക്കുന്നുണ്ട്.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

കിയ സെൽറ്റോസ്

കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യത്തെ കാറാണ് സെൽറ്റോസ് എസ്‌യുവി. പല സെഗ്മെന്റ് ഫീച്ചറുകൾകൊണ്ട് നിറഞ്ഞാടിയ മോഡൽ രാജ്യത്ത് അതിവേഗമാണ് ഹിറ്റായത്.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

തികച്ചും ആകർഷകമായ വിലയിൽ ബോൾഡ് സ്‌റ്റൈലിംഗ്, പ്രീമിയം ഫീച്ചറുകളുടെ ഒരു നീണ്ട നിര, സ്‌മാർട്ട് ടെക്ക് എന്നിവ വാഗ്ദാനം ചെയ്തതിനാൽ എസ്‌യുവി പ്രേമികൾക്കിടയിൽ തലയെടുപ്പോടെ നിൽക്കാൻ 2019-ൽ ഇറങ്ങിയ ഈ വാഹനത്തിന് ഇപ്പോഴും സാധിക്കും.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

കൂടാതെ കിയ തങ്ങളുടെ ഈ മിഡ്-സൈസ് എസ്‌യുവിയിൽ കഴിവുള്ള എഞ്ചിൻ ഓപ്ഷനുകളുടെ ഒരു നിരയും സജ്ജീകരിച്ചിട്ടുണ്ട്. സെൽറ്റോസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ട് ഏകദേശം മൂന്നു വർഷമായിട്ടുണ്ട്. അതിനാൽ യൂസ്ഡ് കാർ വിപണിയിലും ധാരാളം മോഡലുകൾ കണ്ടെത്താനാവും.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, അലോയ് വീലുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ് തുടങ്ങിയ സ്‌മാർട്ട് ഫീച്ചറുകൾക്ക് പുറമെ കണക്റ്റഡ് കാർ ടെക്ക് ഓപ്ഷനും സെൽറ്റോസ് നൽകുന്നു. അതിനാൽ തെരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച് 10 ലക്ഷം മുതൽ 18 ലക്ഷം വരെ വിലയ്‌ക്ക് നല്ലൊരു സെൽറ്റോസ് സ്വന്തമാക്കാനാവും.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

റെനോ ഡസ്റ്റർ

ഈ സെഗ്മെന്റിന്റെ ആദ്യകാലത്തെ ഏറ്റവും കഴിവുറ്റ മോഡലുകളിൽ ഒന്നായിരുന്നു റെനോ ഡസ്റ്റർ. ഇന്ത്യയിൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട വാഹനം കൂടിയാണ് ഈ ഫ്രഞ്ച് കാർ. കമ്പനി അടുത്തിടെ ഇന്ത്യയിൽ മോഡൽ നിർത്തലാക്കിയെങ്കിലും 2012 മുതൽ ഡസ്റ്റർ രാജ്യത്തെ സാന്നിധ്യമായതിനാൽ സെക്കൻഡ് ഹാൻഡ് വിപണിയിലും സുലഭമായി വാഹനം ലഭിക്കും.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

AWD ഓപ്ഷൻ ഉൾപ്പെടെ എസ്‌യുവിയുടെ പെട്രോൾ, ഡീസൽ പതിപ്പുകളും ലഭിക്കും.മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സിനൊപ്പം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ എഞ്ചിൻ ഓപ്ഷനുകളിലാണ് ഡസ്റ്റർ ലഭ്യമാവുക.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

സെക്കൻഡ് ഹാൻഡ് വിപണിയിൽ എസ്‌യുവിയുടെ മാനുവൽ പതിപ്പ് വേഗം കണ്ടെത്താനാവുമെങ്കിലും റെനോയ്ക്ക് മുമ്പ് എഎംടി, സിവിടി ഓട്ടോമാറ്റിക് ഓപ്ഷനുകളും ഉണ്ടായിരുന്നു. തെരഞ്ഞെടുക്കുന്ന വേരിയൻറ് അല്ലെങ്കിൽ മോഡൽ വർഷം അനുസരിച്ച് 3 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയുള്ള വിലയ്ക്ക് മാന്യമായ ഒരു യൂസ്ഡ് റെനോ ഡസ്റ്റർ സ്വന്തമാക്കാനാവും.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

നിസാൻ കിക്‌സ്

ഒരു വിധത്തിൽ ഡസ്റ്ററിന്റെ കൂടുതൽ ആധുനിക പ്രതിരൂപമായിരുന്നു നിസാൻ കിക്‌സ്. ഇത് ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന കാര്യം പലരും മനസിലാക്കിയതുമില്ല.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌മാർട്ട് ഇന്റീരിയർ, മാന്യമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൂടാതെ 360-ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സവിശേഷതകളും സാങ്കേതികവിദ്യകളും നിറഞ്ഞ മിടുക്കനായിരുന്നു ജാപ്പനീസ് ബ്രാൻഡിന്റെ ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

ഡസ്റ്ററിലെ അതേ മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എഞ്ചിനുകൾ സജ്ജീകരിച്ചിരിക്കുന്ന ഡസ്റ്ററുമായി കിക്‌സ് അതിന്റെ എഞ്ചിനുകളും പങ്കിട്ടു.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

അതിനാൽ എസ്‌യുവി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മോഡലാണെന്ന് മനസിലാക്കിയാൽ വളരെ വിശ്വാസപൂർവം വാങ്ങാം കിക്‌സിനെ. ഏകദേശം 9 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയുള്ള വിലയ്ക്ക് നിസാൻ കിക്‌സ് വാങ്ങാനാവും.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

ജീപ്പ് കോമ്പസ്

മിഡ്-സൈസ് എസ്‌യുവി ഗണത്തിൽ കൂട്ടാനാവുന്ന പ്രീമിയം മോഡലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് 2017-ൽ പുറത്തിറക്കിയ കോമ്പസ്. ആദ്യമായി പുറത്തിറക്കിയപ്പോൾ എസ്‌യുവിക്ക് ആകർഷകമായ പ്രാരംഭ വിലയായ 14.95 ലക്ഷം രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈയിടെ ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചതിന് ശേഷം പുത്തൻ മോഡലിന് വില വൻതോതിൽ ഉയർത്തുകയും ചെയ്‌തു.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

ആയതിനാൽ യൂസ്‌ഡ് കാർ വിപണിയിൽ നാല് അല്ലെങ്കിൽ അഞ്ച് വർഷം പഴക്കമുള്ള കോമ്പസ് അധികം മുതൽ മുടക്കില്ലാതെ സ്വന്തമാക്കാൻ കഴിയുന്ന ഒരു മോഡലാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളും ഓഫ്-റോഡിംഗ് കഴിവും ഈ ജീപ്പ് എസ്‌യുവിയുടെ പ്രത്യേകതയാണ്.

മികച്ച സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ

അതിനാൽ യൂസ്‌ഡ് ജീപ്പ് കോമ്പസ് വാങ്ങാനാഗ്രഹിക്കുന്നുവെങ്കിൽ തെരഞ്ഞെടുക്കുന്ന വേരിയന്റും മോഡൽ ഇയറും പരിഗണിച്ച് ഏകദേശം 13 മുതൽ 20 ലക്ഷം രൂപ വരെയുള്ള ശ്രേണിയിൽ എസ്‌യുവി സ്വന്തമാക്കാം. നിലവിലെ വിപണി അനുസരിച്ചുള്ള വില നിർണയമാണിത്. ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് പ്രത്യേകം ഓർമിക്കുമല്ലോ.

Article Published On: Wednesday, June 29, 2022, 10:34 [IST]
English summary
The best second hand mid size suvs that you should consider
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X