മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

ഇന്ന് വിപണിയിൽ ഏറ്റവും ജനപ്രിയമായ സെഗ്മെന്റ് എസ്‌യുവികളുടേതാണെന്ന് നിസംശയം പറയാം. മൈക്രോ മുതൽ പ്രീമിയം ആഢംബര സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

ഉയർന്ന ഡ്രൈവിംഗ് പൊസിഷനും കാഴ്ച്ചയിലെ ഗാംഭീര്യവുമാണ് എസ്‌യുവികളെ താരങ്ങളാക്കിയത്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ എസ്‌യുവി മോഡലുകൾ അണിനിരക്കുന്നത് സബ്-4 മീറ്റർ കോംപാക്‌ട് ശ്രേണിയിലാണ്. ഏകദേശം പത്തോളം വാഹനങ്ങളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. എല്ലാ പ്രമുഖ ബ്രാൻഡുകളും ഇറങ്ങിയതും ഇതേ മേഖലയിലാണെന്നതും കൗതുകകരമാണ്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

ഒരു സാധാരണക്കാരന് സ്വപ്‌നം കാണാൻ സാധിക്കുന്ന ബജറ്റിലെത്തുന്നതാണ് കോംപാക്‌ട് എസ്‌യുവികളെ പ്രിയപ്പെട്ടതാക്കുന്നത്. എങ്കിലും എസ്‌യുവികൾ ഏത് കാർ നിർമാതാവിൽ നിന്നായാലും അഞ്ച് ലക്ഷത്തിലധികം രൂപ മുടക്കേണ്ടി വരുമെന്നതാണ് യാഥാർഥ്യം.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

എന്നാൽ മുടക്കുന്ന പണത്തിനൊത്ത മൂല്യം തരുന്ന എത്ര മോഡലുകളുണ്ടാകും ഈ ശ്രേണിയിൽ? കാഴ്ച്ചയിൽ കണ്ട് ചുമ്മാ അങ്ങ് ഒരു വാഹനം സ്വന്തമാക്കിയിട്ട് കാര്യമില്ലല്ലോ. മികച്ച നിർമാണ നിലവാരമുള്ള മികവിന്റെ പൂർണതയായി കണക്കാക്കാവുന്ന സബ് കോംപാക്‌ട് എസ്‌യുവികൾ ഏതെല്ലാമെന്ന് അറിയേണ്ടേ?

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

Nissan Magnite

ജാപ്പനീസ് കാർ നിർമാതാക്കളായ Nissan-ൽ നിന്നുള്ള വാഹനമാണ് ഈ പട്ടികയിൽ ആദ്യം ഇടംപിടിക്കുന്ന മോഡൽ എന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. പൊട്ടിപാളീസായി ആകെ തകർന്നു നിന്ന കമ്പനിയെ ഉന്നതങ്ങളിക്ക് കൈപിടിച്ചുയർത്തിയ മികവാണ് Magnite-ന് പറയാനുള്ളത്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

കാഴ്ച്ചയിലേതു പോലെ തന്നെ കേമൻ തന്നെയാണ് Magnite. ഉയർന്ന നിലവാരമുള്ള ബോഡിയും ഏറ്റവും പുതിയ സവിശേഷതകൾ, സുഖകരവും വിലകുറഞ്ഞതും തുടങ്ങീ കാരണങ്ങളാണ് സബ് കോംപാക്‌ട് എസ്‌യുവി നിരയിൽ Magnite-നെ വ്യത്യസ്‌തമാക്കുന്നത്. ഇക്കാര്യങ്ങൾക്കൊപ്പം കരുത്തുറ്റ രണ്ട് പെട്രോൾ എഞ്ചിൻ കൂടി ചേരുമ്പോൾ മോഡലിനെ തീർച്ചയായും വിശ്വസിക്കാം.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

Tata Nexon

പുതുയുഗത്തിലെ ടാറ്റ കാറുകളുടെ ഗുണനിലവാരത്തെ കുറിച്ച് എടുത്തുപറയേണ്ട ഒരു കാര്യവുമില്ല. ഇന്ത്യയുടെ പ്രിയപ്പെട്ട സബ് കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ് Nexon എന്ന് നിസംശയം പറയാം. ഈ മോഡലിൽ കൂടിയാണ് കമ്പനി ജനഹൃദയങ്ങളിലേക്ക് ചേക്കേറിയതെന്നും പറയാം.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

ഇത് ഒരു പരമ്പരാഗത എസ്‌യുവി മാത്രമല്ല. Tata Nexon സുഖകരമാണ്. ശക്തമായ ഡീസൽ, പെട്രോൾ, ഇലക്‌ട്രിക് എഞ്ചിനുകളും ചേരുന്നതോടെ സബ് കോംപാക്‌ട് എസ്‌യുവി നിരയിലെ തട്ടുപൊളിപ്പൻ മോഡലാവുകയാണിവൻ. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ 5 സ്റ്റാർ നേടിയതും നിർമാണ നിലവാരത്തെ എടുത്തുകാണിക്കുകയാണ്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

എൻ‌വി‌എച്ച് ലെവലുകൾ മാത്രമാണ് Tata Nexon-ന്റെ ഒരു പോരായ്‌മയായി എടുത്തുപറയാനുള്ളത്. അത് പരിഹരിക്കാനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഭാവിയായ ഇലക്ട്രിക് വേരിയന്റിലും വാഹനം തെരഞ്ഞെടുക്കാനാവും എന്നതും അങ്ങേയറ്റം സ്വീകാര്യമായ ഒന്നാണ്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

Mahindra XUV300

Mahindra XUV300 എന്ന പേര് പരാമർശിക്കാതെ അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികളുടെ പട്ടിക പൂർത്തിയാകില്ല. നിലവിലുള്ള XUV300 ഒരു അത്ഭുതമാണെന്നു തന്നെ വേണം പറയാൻ. ഒരു പഴയ വാഹനമായിരുന്നിട്ടും ഇപ്പോഴും നിരവധി സവിശേഷതകൾ ഉള്ള രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനമാണിത്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

ഗ്ലോബൽ എൻക്യാപ് ക്രാഷ്ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാണിതെന്നതും ശ്രദ്ധേയമായ നേട്ടമാണ്. സാങ്‌യോങ് ടിവോളിയുടെ പുനർനിർമിത മോഡലാണെങ്കിലും XUV300 Mahindra-യുടെ സവിശേഷമായ ചില കാര്യങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോളും ഹീറ്റഡ് ഫങ്ഷനുള്ള റിയർ വ്യൂ മിററുകളും സബ് കോംപാക്‌ട് എസ്‌യുവി നിരയിൽ മോഡലിനെ വ്യത്യസ്‌തമാക്കുന്നുണ്ട്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

Hyundai Venue

ഒരു കാർ നന്നായി രൂപകൽപ്പന ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുമ്പോൾ നിരവധി വശങ്ങൾ അതിൽ ഉൾപ്പെടും. കണക്റ്റഡ് കാർ സാങ്കേതികവിദ്യ ആദ്യമായി സബ് കോംപാക്‌ട് എസ്‌യുവി നിരയിൽ അവതരിപ്പിക്കുന്ന മോഡലാണ് Hyundai Venue. ഇൻബിൽറ്റ് ഇന്റർനെറ്റ് കണക്ഷനെ പിന്തുണയ്ക്കാൻ പ്രാപ്തമാക്കുന്ന സവിശേഷതയാണിത്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

ധാരാളം സവിശേഷതകളും ഈ സംവധാനത്തിലൂടെ ഉപയോഗപ്പെടുത്താം. അതിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, റിമോട്ട് ക്ലൈമറ്റ് കൺട്രോൾ, ജിയോഫെൻസിംഗ്, ലൈവ് OTA അപ്‌ഡേറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു. കണക്റ്റഡ് കാർ സാങ്കേതികവിദ്യയ്‌ക്കൊപ്പം Hyundai Venue ഇപ്പോഴും ഒരു നല്ല പാക്കേജാണ്. ശക്തമായ ടർബോ പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും ഒരു പ്രധാന ഹൈലൈറ്റായി എടുത്തുപറയാം.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

Maruti Suzuki Vitara Brezza

പരിമിതമായ സവിശേഷതകളോടെ എന്നാൽ മികച്ച സുരക്ഷയോടെ Maruti മെനഞ്ഞെടുത്ത സബ് കോംപാക്‌ട് എസ്‌യുവിയാണ് Vitara Brezza. വിശ്വാസ്യത, പരിഷ്ക്കരണം, എൻ‌വി‌എച്ച് ലെവലുകൾ, റീസെയ്ൽ വാല്യൂ എന്നിവയുടെ കാര്യത്തിൽ Brezza എന്ന മോഡലിനൊപ്പം നിൽക്കാൻ വേറാരുമില്ല.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

ഇന്ത്യയിലെ ഡീസൽ എഞ്ചിൻ (DDiS200) ഉപയോഗിച്ചിരുന്ന മുൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായി രാജ്യത്ത് വിൽക്കുന്ന നിലവിലെ Vitara Brezza പെട്രോൾ എഞ്ചിനിൽ മാത്രമാണ് വരുന്നത്. കൂടുതൽ കരുത്തുള്ള 1.5 ലിറ്റർ നാച്ചുറൽ ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഡ്രൈവിംഗ് ശൈലി അനുസരിച്ച് ഇത് ഏകദേശം 18-20 കിലോമീറ്റർ എന്ന മാന്യമായ മൈലേജും നൽകുന്നു.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

Ford Ecosport

ഈ സെഗ്മെന്റിലെ തുടക്കക്കാരനാണ് Ford Ecosport. ഡ്രൈവിംഗ് പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്നു വേണം പറയാൻ. ഒരു പതിറ്റാണ്ട് മുമ്പ് കാണപ്പെടുന്നതിന് സമാനമാണെങ്കിലും തീർച്ചയായും ആധുനികമാണ് എന്ന് വിശേഷിപ്പിക്കാതിരിക്കാനാവില്ല.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

ഈ കാലഘട്ടത്തിൽ ഒരാൾക്ക് ആവശ്യമായ എല്ലാ സവിശേഷതകളും സംവിധാനങ്ങളുമായാണ് Ecosport വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ ശക്തമായ എഞ്ചിൻ ഓപ്ഷനുകളുടെ സാന്നിധ്യമാണ് ഡ്രൈവിംഗ് പ്രേമികളെ വാഹനത്തിലേക്ക് അടുപ്പിക്കുന്നത്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

എന്നാൽ സെഗ്മെ്റിലെ എതിരാളികളുമായി വേറിട്ടുനിൽക്കുന്നത് Ford Ecosport എസ്‌യുവിയുടെ സസ്പെൻഷൻ സജ്ജീകരണമാണ്. ഇതോടൊപ്പം നിർമാണ തികവും കൂടിയാകുമ്പോൾ ജനപ്രീതിയാർജിക്കാനും സഹാക്കുന്നു.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

Kia Sonet

സാങ്കേതികതയായാലും സവിശേഷതകളായാലും എപ്പോഴും അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുണ്ട്. അവർക്കുള്ള വാഹനമാണ് Kia Sonet. Hyundai Venue-വുമായി പ്ലാറ്റ്ഫോം പങ്കിടുന്ന ഈ കൊറിയക്കാരൻ അതിമനോഹരമായാണ് നിർമിച്ചിരിക്കുന്നതും. വൈവിധ്യമാർന്ന എഞ്ചിൻ ഗിയർബോക്‌സ് കോമ്പിനേഷനും സബ് കോംപാക്‌ട് സെഗ്മെന്റിൽ Kia Sonet രാജാവാണ്.

മികവിന്റെ പൂർണത; അത്യുഗ്രൻ നിർമാണ നിലവാരമുള്ള സബ് കോംപാക്‌ട് എസ്‌യുവികൾ ഇവരൊക്കെ

എന്നാൽ സോനറ്റിന്റെ യൂണിക് സെല്ലിംഗ് പോയിന്റ് ഫീച്ചറുകൾ തന്നെ ആയിരിക്കണം. എസ്‌യുവിയുടെ ടോപ്പ് എൻഡ് ജിടി-ലൈൻ വേരിയന്റിൽ വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ്, കണക്റ്റഡ് കാർ ടെക്, എയർ പ്യൂരിഫയർ എന്നിവയും അതിലേറെയും വരുന്നു.

Most Read Articles

Malayalam
English summary
The best sub compact suvs that have a great build quality
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X