അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

മാരുതി സുസുക്കി ഡിസയർ അരങ്ങുവാഴുന്ന സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട 2018-ൽ പുറത്തിറക്കിയ എതിരാളിയായിരുന്നു അമേസ്. നിലവിൽ ഈ നിരയിലെ മുൻനിര വാഹനമായാണ് മോഡലിനെ കണക്കാക്കുന്നത്.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

മുൻഗാമിയിൽ നിന്നും തികച്ചും വ്യത്യസ്‌തനായി എത്തിയ രണ്ടാംതലമുറക്കാരനെയാണ് ആളുകൾ കൂടുതൽ നെഞ്ചിലേറ്റിയതും. പരിഷ്‌കരണത്തിന്റെയും പ്രകടനത്തിന്റെയും കാര്യത്തിൽ ആദ്യ മോഡലിന്റെ എല്ലാ പോരായ്‌മകളെയും മറികടക്കുന്നാണ് പരിഷ്ക്കാരി എത്തിയത്.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

സ്റ്റൈലിംഗിൽ അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്ന ഹോണ്ട ശരിക്കും സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയെ ഞെട്ടിച്ചെന്നും പറയാം. ഒരു ആധുനിക കാർ എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും അമേസ് ഒരു കിടിലൻ കാറാണ്.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

വയർലെസ് ചാർജിംഗ്, റിയർ എയർ-കോൺ വെന്റുകൾ എന്നിവ പോലുള്ള ചില സവിശേഷതകൾ അമേസിനില്ലെന്നാണ് എതിരാളികൾ ചൂണ്ടിക്കാട്ടുന്ന പ്രധാന പോരായ്‌മകൾ. എന്നിരുന്നാലും തന്റേതായ വ്യക്തിത്വം രൂപീകരിക്കുന്നതിൽ ഹോണ്ട ഒരിക്കലും പിന്നോട്ടുപോയിട്ടുമില്ല.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

ഹോണ്ട അമേസിനെ മികച്ചതാക്കുന്ന ചില പ്രധാന ഹൈലൈറ്റുകൾ ഒന്നു പരിചയപ്പെട്ടാലോ? രൂപകൽപ്പനയുടെ കാര്യത്തിൽ ആദ്യ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹോണ്ട അമേസ് തികച്ചും വ്യത്യസ്‌തനാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

രൂപകൽപ്പന അൽപ്പം യാഥാസ്ഥിതികമാണെങ്കിലും കാറിന്റെ സമതുലിതമായ രൂപത്തെ വാങ്ങുന്നവർ വിലമതിക്കുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. ടോപ്പ് വേരിയന്റുകളിൽ നിങ്ങൾക്ക് 15 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നുണ്ടെങ്കിലും എൽഇഡി ഹെഡ്‌ലാമ്പുകൾ അല്ലെങ്കിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ അമേസിന് ഇല്ലെന്നത് യാഥാർഥ്യമാണ്.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

അമേസിന്റെ ചേട്ടനായ സിറ്റിയെ പോലെ ഡയമണ്ട് കട്ട് അലോയ് വീലുകൾ നൽകിയിരുന്നെങ്കിൽ ഇതിനെ കൂടുതൽ മികച്ച പാക്കേജാക്കി മാറ്റുമായിരുന്നു. കാറിന്റെ മികച്ച നിർമാണ നിലവാരം ഇതിനെയെല്ലാം സാധൂകരിക്കുമെന്നതിനാൽ ഇതൊരു പോരായ്‌മയായി കാണേണ്ടതില്ല.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഹോണ്ട അമേസിന്റെ അകത്തളം വളരെ മനോഹരമാണ്. മുമ്പത്തേതിനേക്കാൾ കൂടുതൽ സ്ഥലം ക്യാബിനിൽ ഉണ്ടെന്നതും ശ്രദ്ധേയമാണ്. കാറിന്റെ നീളമുള്ള വീൽബേസാണ് സ്ഥലത്തിന്റെ കാര്യത്തിൽ സമ്പന്നനാക്കാൻ ഹോണ്ടയെ സഹായിച്ചത്.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

എടുത്തുപറയത്തക്ക ഫീച്ചർ ലിസ്റ്റുകളൊന്നും ഹോണ്ട അമേസിനില്ല. എന്നാലും ഒരു ഉപഭോക്താവിനെ തൃപ്‌തിപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള ഡിജിപാഡ്-2 എന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് അമേസിന് ലഭിക്കുന്നത്.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

ഇതിന് ഒരു സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിവിടി വേരിയന്റുകൾക്ക് പാഡിൽ ഷിഫ്റ്ററുകളും വരെ ലഭിക്കുന്നുണ്ട്. പിന്നിലെ യാത്രക്കാർക്കും പിൻ എസി വെന്റുകൾക്കുമായി മടക്കാവുന്ന സെൻട്രൽ ആംറെസ്റ്റും സെഡാനിൽ ഒരുക്കിയിട്ടുണ്ട്.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

എഞ്ചിൻ ഓപ്ഷനാണ് അമേസിന്റെ വിൽപ്പനയുടെ പ്രധാന കരുത്ത്. മികച്ച പരിഷ്‌കൃതമായ 1.2 ലിറ്റർ, 4 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എന്നിവയാണ് സെഡാനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

പെട്രോൾ എഞ്ചിൻ 89 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡീസൽ യൂണിറ്റ് 99 bhp പവറിൽ 200 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്.

അമേസിംഗ് ഹോണ്ട അമേസ്; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ താരം; മികവുകൾ ഇവ

സുരക്ഷയുടെ കാര്യത്തിലും ഹോണ്ട അമേസ് ഒട്ടും പിറകോട്ടല്ല. ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നീ സന്നാഹങ്ങളാണ് അമേസിൽ അണിനിരത്തിയിരിക്കുന്നത്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷക്കായി 4-സ്റ്റാർ റേറ്റിംഗാണ് സെഡാൻ സ്വന്തമാക്കിയിരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
The Best Things To Know About Honda Amaze Compact Sedan. Read in Malayalam
Story first published: Wednesday, July 21, 2021, 19:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X