കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹൈലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യയിൽ അത്ര ജനപ്രിയമല്ലാത്ത സെഗ്മെന്റാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. നിലവിൽ ജസൂസുവിന്റെ ഡി-മാക്‌സ് വി-ക്രോസ് മാത്രമാണ് രാജ്യത്ത് തന്റേതായ ഇടംകണ്ടെത്തി മുന്നോട്ടുപോവുന്നത്. ടാറ്റ സെനോൺ ഉൾപ്പടെ പരാജയപ്പെട്ടവരുടെ നിര നീണ്ടതുമാണ്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

എന്നാൽ അടുത്തതായി ഭാഗ്യപരീക്ഷണത്തിന് എത്തുന്നത് ടൊയോട്ടയാണ്. അവതരിപ്പിച്ച എല്ലാ അന്താരാഷ്‌ട്ര വിപണികളിലും ഹിറ്റായ ഹിലക്‌സ് പിക്കപ്പുമായാണ് ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നത്. ഒറിജിനൽ ടൊയോട്ട പ്രൊഡക്‌ട് എന്നതിനാൽ ആളുകൾ ഇരച്ചെത്താനുള്ള സാധ്യതകളും അങ്ങേയറ്റമാണ്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

2022 ജനുവരിയിലാണ് ഇന്ത്യയിൽ ഹിലക്‌സ് പിക്കപ്പ് ട്രക്കിനെ അവതരിപ്പിക്കാൻ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പദ്ധതിയിട്ടിരിക്കുന്നു. ഇതിനോടകം തന്നെ രാജ്യത്ത് എത്തിയിരിക്കുന്ന മോഡലിനെ ആകംക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നതും.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഓഫ് റോഡ് കഴിവുകൾക്കൊപ്പം ദൈനംദിന ഉപയോഗങ്ങൾക്കും തികച്ചും പ്രാവർത്തികമാണ് ഇത്തരം ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകൾ എന്നതാണ് ആവേശംകൊള്ളിക്കുന്ന കാര്യം. വരാനിരിക്കുന്ന ടൊയോട്ട ഹിലക്‌സിനെ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഒരേയൊരു ലൈഫ്‌ സ്‌റ്റൈൽ പിക്കപ്പ് ട്രക്കായ സൂസു ഡി-മാക്‌സുമായി താരതമ്യം ചെയ്യാം.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഡിസൈനും വലിപ്പവും

അഗ്രസീവ് ഹെഡ്‌ലാമ്പുകൾ, കൂറ്റൻ ഫ്രണ്ട് ഗ്രിൽ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ, സ്‌പോർട്ടി ലുക്കിംഗ് 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയുള്ള വളരെ സുന്ദരമായ പിക്കപ്പ് ട്രക്കാണ് ടൊയോട്ട ഹിലക്‌സ്. ഇതിന് ചുറ്റും കട്ടിയുള്ള കറുത്ത ക്ലാസിംഗും സമ്മാനിച്ചിരിക്കുന്നത് വാഹനത്തിന് ഒരു മസ്ക്കുലർ രൂപം നൽകാനും ഏറെ സഹായകരമായിട്ടുണ്ട്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഇസൂസു ഡി-മാക്‌സ് യഥാർഥത്തിൽ ഡി-മാക്‌സ് വി-ക്രോസ്, ഡി-മാക്‌സ് ഹൈലാൻഡർ എന്നിങ്ങനെ വ്യത്യസ്‌ത ബോഡി ശൈലികളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യയിലെ ഡി-മാക്‌സ് അൽപം പഴഞ്ചനാണെന്ന് പറയാം.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ തലമുറ മോഡലല്ല ഇന്ത്യയിലെത്തുന്നതെന്ന് സാരം. ഈ ഡിസൈൻ വർഷങ്ങളായി നിലവിലുള്ളതിനാൽ തന്നെ പലർക്കും ഇക്കാര്യത്തിൽ മടുപ്പുളവാക്കിയേക്കാം. എന്നാൽ പിക്കപ്പ് ട്രക്കിന് ഇപ്പോഴും ധാരാളം റോഡ് സാന്നിധ്യമുണ്ടെന്നത് തള്ളിക്കിളയാനാവില്ലാത്ത കാര്യമാണ്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ബൾബസ് ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട് ഗ്രിൽ, ഗ്യാപ്പിംഗ് ഫ്രണ്ട് ബമ്പർ, ചതുരാകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം ഇസൂസു ഡി-മാക്‌സിന്റെ വളരെ സുന്ദരമായ ഡിസൈൻ ഘടകങ്ങളാണ്. വി-ക്രോസിന് 18 ഇഞ്ച് അലോയ് വീലുകളും, ഹൈലാൻഡറിന് 16 ഇഞ്ച് സ്റ്റീൽ വീലുകളുമാണ് ലഭിക്കുന്നത്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഇനി വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 5,330 മില്ലീമീറ്റർ നീളം 1,855 മില്ലീമീറ്റർ വീതി, 1815 മില്ലീമീറ്റർ ഉയരം, 3,085 മില്ലീമീറ്റർ വീൽബേസ് എന്നിവയാണ് ടൊയോട്ടയുടെ ഹിലക്‌സ് പിക്കപ്പിനുള്ളത്. എന്നാൽ മറുവശത്ത് ഇസൂസു ഡി-മാക്‌സിന് 5,295 മില്ലീമീറ്റർ നീളം, 1,860 മില്ലീമീറ്റർ വീതി, 1,840 മില്ലീമീറ്റർ ഉയരം, 3,095 മില്ലീമീറ്റർ വീൽവേസ് എന്നിവയാണുള്ളത്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

അതായത് ചുരുക്കിപ്പറഞ്ഞാൽ ഹിലക്‌സിന് ഡി-മാക്‌സിനേക്കാൾ അൽപ്പം നീളമുണ്ട്. എന്നാൽ ഇസൂസു മോഡൽ കൂടുതൽ വിശാലവും ഉയരവും വലിയ വീൽബേസുമാണ് നൽകുന്നത്. ഡിസൈനിന്റെ കാര്യത്തിൽ ഒരു ചോദ്യം ചെയ്യലുമില്ലാതെ ടൊയോട്ട തന്നെ വിജയം നേടുന്നു. പഴഞ്ചൻ ഇസൂസുവിനേക്കാൾ പുതുമയുള്ളതും ആക്രമണാത്മകവുമായ ഹിലക്‌സിന്റെ ഡിസൈൻ തന്നെയാണ് മുന്നിട്ടുനിൽക്കുക.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഇന്റീരിയർ സ്റ്റൈലിംഗും സവിശേഷതകളും

ടൊയോട്ട ഹിലക്‌സിന്റെ ക്യാബിൻ ഡിസൈൻ ലളിതവും എന്നാൽ ഷാർപ്പ് ലുക്കിംഗുമാണ്. ഒരു പ്രീമിയം ടച്ച് നൽകില്ലെങ്കിലും പ്രീമിയത്തേക്കാൾ പ്രയോജനകരമാണിത്. ചെലവ് ചുരുക്കലിന്റെ താൽപ്പര്യത്തിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുമായി ധാരാളം പാനലുകൾ, സ്വിച്ച് ഗിയർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുതലായവ പങ്കിടും. എന്നാൽ ഫീച്ചർ വിപുലമായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയും അതിലേറെയും ഹിലക്‌സ് വാഗ്ദാനം ചെയ്യും. നിരവധി സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ടാകും.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഇസൂസു ഡി-മാക്‌സിന്റെ ഇന്റീരിയർ വളരെ സൗമ്യവും അടിസ്ഥാനപരവുമാണെന്നു വേണം പറയാൻ. ചുറ്റും കട്ടിയുള്ള പ്ലാസ്റ്റിക്കുകളാണ് കാണാനാവുക. എൽഇഡി പ്രൊജക്ടർ ലാമ്പുകൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയാണ് മോഡലിന്റെ ടോപ്പ് വേരിയന്റിന് ലഭിക്കുന്നത്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

6 വരെ എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഡിസന്റ് അസിസ്റ്റ്, പവർ-അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്രൂയിസ് കൺട്രോൾ തുടങ്ങിയവ ഓഫറിലുള്ള സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഫോർ-വീൽ-ഡ്രൈവ് പതിപ്പിന് ഷിഫ്റ്റ്-ഓൺ-ഫ്ലൈ ട്രാൻസ്ഫർ കേസ് ലഭിക്കുന്നു. അതുപോലെ, ഓഫ്-റോഡ് സാഹസികതകൾക്ക് മികച്ചതാണ് ഡി-മാക്‌സ്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

സാങ്കേതിക സവിശേഷതകൾ

പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ടൊയോട്ട ഹിലക്‌സിന് ഇന്ത്യൻ വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. അതിൽ 2.4 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റും 2.8 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റുമായിരിക്കും തെരഞ്ഞെടുക്കാനാവുക.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്‌സ് ഓപ്ഷനിൽ ഉണ്ടാവുക. താഴ്ന്ന വേരിയന്റുകൾ റിയർ-വീൽ-ഡ്രൈവ് മോഡലുകളായിരിക്കും. അതേസമയം ഉയർന്ന വേരിയന്റുകൾക്ക് ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം ലഭിക്കും.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഇസൂസു ഡി-മാക്‌സ് വി-ക്രോസ്, ഡി-മാക്‌സ് ഹൈലാൻഡർ എന്നിവയ്ക്ക് 1.9 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പരമാവധി 163 bhp പവറിൽ 360 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു. താഴ്ന്ന വേരിയന്റുകൾ റിയർ-വീൽ ഡ്രൈവ് ഫോർമാറ്റിൽ ലഭ്യമാണ്. ടോപ്പ് വേരിയന്റുകൾ ഫോർ വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് ലഭിക്കുക.

കൊമ്പൻമാർ നേർക്കുനേർ; ടൊയോട്ട ഹിലക്‌സും ഇസൂസു ഡി-മാക്‌സും തമ്മിൽ മാറ്റുരയ്ക്കാം

വില

ഇന്നോവ ക്രിസ്റ്റയ്ക്കും ഫോർച്യൂണറിനും ഇടയിൽ സ്ഥാപിക്കുന്ന ടൊയോട്ട ഹിലക്‌സിന് 25 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ഇസൂസു ഡി-മാക്‌സിന്റെ ഹൈലാൻഡർ വേരിയന്റിന് 18.05 ലക്ഷം രൂപ മുതൽ 21.06 ലക്ഷം രൂപയാണ് വില. വി-ക്രോസ് ശ്രേണിക്ക് 25.59 ലക്ഷവും മുടക്കേണ്ടി വരും. ടൊയോട്ടയേക്കാൾ താങ്ങാനാവുന്ന വിലയാണ് ഇത് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
The comparison between toyota hilux and isuzu d max lifestyle pickup truck
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X