സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

യാത്രകളെ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പ്രത്യേകിച്ച്, ട്രെയിനിലെ ദീർഘദൂര യാത്രകൾ. സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത് എത്താനുള്ള തിടുക്കത്തിൽ ഇന്ന് പലരും ദീർഘ ദൂര ട്രെയിൻ യാത്രകൾ നടത്താറില്ല എന്നതാണ് വാസ്തവം. സമയ ലാഭത്തിനായി വിമാനങ്ങൾ തേടിയെത്തുമ്പോൾ അവർ നഷ്‌ടപ്പെടുത്തുന്നത് വ്യത്യസ്‌തമായ അനുഭവങ്ങളാണെന്ന് പറയാം.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

അതായത് ഓരോ ട്രെയിൻ യാത്രയും ഓരോ വ്യത്യസ്‌ത അനുഭവമായിരിക്കും ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുക. യാത്രകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനൊപ്പം മികച്ച സുഖസൗകര്യങ്ങളാണ് ഇന്നത്തെ നമ്മുടെ ട്രെയിനുകളിലുള്ളത്. അജ്ഞാത പ്രദേശങ്ങളിലൂടെ ചൂളമടിച്ച് പായുന്ന ട്രെയിനുകൾ ശരിക്കും വലിയൊരു കണ്ടുപിടുത്തം തന്നെയാണ്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

വളരെ ചുരുങ്ങിയ ചെലവിൽ ദീർഘദൂരങ്ങൾ താണ്ടാനാവുമെന്നതാണ് ഇവയുടെ പ്രത്യേകതകളിൽ ഒന്ന്. നാട്ടിൻപുറങ്ങളും മരുഭൂമി, മഞ്ഞ്, വനപാതകൾ തുടങ്ങിയ വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ പര്യവേക്ഷണം ചെയ്‌തുള്ള യാത്രകളാണ് ട്രെയിനുകൾ നമുക്ക് സമ്മാനിക്കുന്നത്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

സഞ്ചാരപ്രിയരായ പലർക്കും പുതിയ കാര്യങ്ങൾ അറിയാനും അനുഭവിക്കാനും എപ്പോഴും ഒരു ത്വരയുണ്ടാവും. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ ഏതെല്ലാമാണെന്നാണ് ഇന്ന് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്താൻ പോവുന്നത്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് മുതൽ കന്യാകുമാരി വരെ)

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകളിലൊന്ന് സമ്മാനിക്കുന്നത് ഇന്ത്യൻ റെയിൽവേ ആണെന്നതിൽ ആരും ആശ്ചര്യപ്പെടേണ്ടതില്ല. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലെ ദിബ്രുഗഢിൽ നിന്ന് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്ക് ഓടുന്ന ഇന്ത്യൻ റെയിൽവേയുടെ വിവേക് എക്‌സ്‌പ്രസ് സീരീസിലെ പ്രതിവാര എക്‌സ്പ്രസ് ട്രെയിനാണ് ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

57 സ്റ്റേഷനുകളിലൂടെ കടന്നു പോവുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസാണ് ഇത്. നാല്​ ദിവസം നീളുന്ന യാത്രയാണ് ദിബ്രുഗഡ് മുതൽ കന്യാകുമാരി വരെ എത്താൻ വേണ്ടിവരുന്നതും. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ് വിവേക് എക്സ്പ്രസ്. മാറുന്ന ഭൂപ്രകൃതിയെയും വൈവിധ്യമായ സംസ്കാരങ്ങളെയും ഭാഷകളെയും ഭക്ഷണങ്ങളും മനുഷ്യരെയും നേരട്ടനുഭവിക്കാനുള്ള അവസരമാണ് ഈ യാത്രയിൽ നമുക്കുണ്ടാവുക.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

കനേഡിയൻ (ടൊറന്റോ മുതൽ വാൻകൂവർ വരെ)

ഒന്റാറിയോയിലെ ടൊറന്റോയിലെ യൂണിയൻ സ്റ്റേഷനും കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിലെ പസഫിക് സെൻട്രൽ സ്റ്റേഷനും ഇടയിൽ സർവ്വീസ് നടത്തുന്ന വയാ റെയിൽ നടത്തുന്ന ഒരു ഭൂഖണ്ഡാന്തര പാസഞ്ചർ ട്രെയിനാണ് കനേഡിയൻ. കാനഡയിലെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെയുള്ള മൂന്ന് ദിവസത്തെ സാഹസിക യാത്രയാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

ഇത് ടൊറന്റോയിൽ നിന്നും ആരംഭിച്ച് വാൻകൂവറിൽ അവസാനിക്കുമ്പോൾ ഏകദേശം 4,460 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. 1955-ന് മുമ്പ്, ടൊറന്റോയ്ക്കും ചിക്കാഗോയ്ക്കും ഇടയിലുള്ള കനേഡിയൻ പസഫിക് റെയിൽവേ ട്രെയിനായിരുന്നു കനേഡിയൻ എന്നതും ചരിത്രമാണ്. മഞ്ഞ് മൂടിയ മലനിരകളും വനപ്രദേശങ്ങളും ഹിമ കരടികളും മാനുകളും നിറഞ്ഞ കാഴ്ച ആസ്വദിച്ചുകൊണ്ടുള്ള യാത്ര സഞ്ചാരികളെ തീർത്തും ഉല്ലസിപ്പിക്കും.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

ഈസ്റ്റേൺ ആൻഡ് ഓറിയന്റൽ എക്സ്പ്രസ്

സിംഗപ്പൂരിൽ നിന്ന് തായ്‌ലൻഡിലേക്ക്, മലേഷ്യ വഴിയുള്ള യാത്രയാണ് ഈസ്റ്റേൺ ആൻഡ് ഓറിയന്റൽ എക്സ്പ്രസ് സമ്മാനിക്കുന്നത്. കിഴക്കൻ ഏഷ്യയിലെ സംസ്കാരത്തെ തൊട്ടറിയാൻ കഴിയുന്ന യാത്രയാണിതെന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. സിംഗപ്പൂരിൽ നിന്ന് മലേഷ്യ വഴി തായ്‌ലൻഡിലേക്ക് നാല് ദിവസത്തിനുള്ളിൽ എത്താം.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

ഇതൊരു ആഡംബര ട്രെയിനാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. പൗരാണിക ക്ഷേത്ര നഗരത്തിൽകൂടിയുള്ള ഈ ട്രെയിൻ യാത്ര യാത്രികർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും നൽകുക എന്നും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

ട്രാൻസ്-സൈബീരിയൻ എക്സ്പ്രസ് (മോസ്കോ മുതൽ വ്ലാഡിവോസ്റ്റോക്ക്)

9,289 കിലോമീറ്ററിലധികം നീളമുള്ള ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽപ്പാതയാണ് ട്രാൻസ്-സൈബീരിയൻ. പടിഞ്ഞാറൻ റഷ്യയെ രാജ്യത്തിന്റെ കിഴക്ക് ഭാഗവുമായി ബന്ധിപ്പിക്കുന്ന ഈ യാത്ര ആറ് ദിവസത്തോളം നീണ്ടുനിൽക്കും. 67 സ്റ്റേഷനുകളാണ് യാത്രയിൽ ട്രെയിൻ പിന്നിടുന്നത്. സൈബീരിയൻ മനോഹാരിത ആവോളം ആസ്വദിക്കാൻ കഴിയുന്ന ട്രെയിൻ യാത്രയാണിത്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

കാലിഫോർണിയ സെഫിർ (ചിക്കാഗോ മുതൽ സാൻ ഫ്രാൻസിസ്കോ വരെ)

മലയാളികളായ നമുക്ക് പലപ്പോഴും സുപരിചതമായ പേരുകളാണ് ചിക്കാഗോയും സാൻഫ്രാൻസിസ്കോയുമെല്ലാം. അമേക്കയിലെ ഈ പ്രമുഖ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചിക്കാഗോ-സാൻ ഫ്രാൻസിസ്കോ റൂട്ട് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ റൂട്ടാണിത്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

ഏകദേശം 3,920 കിലോമീറ്റർ ദൂരം പിന്നിടാൻ 51 മണിക്കൂറിലധികം​ യാത്രയാണ് കാലിഫോർണിയ സെഫിറിലൂടെ വേണ്ടിവരുന്നത്. രണ്ടര ദിവസത്തോളം വരുന്ന യാത്രയാണെങ്കിൽ പോലും റോഡ്-വിമാന യാത്രക്കൾക്ക് നൽകാൻ കഴിയാത്തത്ര പ്രകൃതിരമണീയമായ കാഴ്ചയാണ് ഇതിലെ യാത്ര നമുക്ക് സമ്മാനിക്കുന്നത്. കൊളറാഡോയിലെ വെസ്റ്റേൺ സ്ലോപ്പ് മലയിടുക്കുകൾ, റോക്കീസ്, സിയറ നെവാഡ എന്നിവ കാണാനും സഞ്ചാരികൾക്ക് ഇതിലൂടെ അവസരമുണ്ട്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

ഇന്ത്യൻ പസഫിക് (പെർത്ത് മുതൽ സിഡ്നി വരെ)

മുകളിൽ പറഞ്ഞ അമേരിക്കൻ നഗരങ്ങളെ പോലെ തന്നെ സുപചിരിതവും കേട്ടുകേൾവിയുമുള്ള ഓസ്ട്രേലിയയിലെ രണ്ട് പ്രധാന നഗരങ്ങളാണ് പെർത്തും സിഡ്‌നിയും. ഈ രണ്ട് സിറ്റികളെ തമ്മിൽ ബന്ധിപ്പിക്കാനായി 4,352 കിലോമീറ്ററോളം ദൂരമാണ് ഇന്ത്യൻ പസഫിക് ട്രെയിൻ യാത്രയിൽ പിന്നിടേണ്ടത്.

സഞ്ചാരികളെ ഇതിലേ ഇതിലേ... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

പെർത്തിൽ നിന്ന് സിഡ്‌നി വരെ നാല് പകലും മൂന്ന് രാത്രിയും കൊണ്ടാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. കുക്കിന്റെ പ്രേത നഗരമായ അഡ്‌ലെയ്ഡിലും ബ്രോക്കൺ ഹില്ലും കടന്നാണ് ട്രെയിൻ സഞ്ചാരികളെ കൊണ്ടുപോകുന്നത്. ഓസ്‌ട്രേലിയയുടെ അതി മനോഹരമായ നീല മലനിരകളിലെ വനങ്ങളും വെള്ളച്ചാട്ടങ്ങളും ഈ യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്.

Article Published On: Sunday, October 9, 2022, 9:00 [IST]
English summary
The longest train journeys in the world that you should experience once
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X