2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

എസ്‌യുവികളുടെ കാലഘട്ടമാണ് ഇന്ത്യൻ നിരത്തുകളിൽ. എന്നിരുന്നാലും എൻട്രി ലെവൽ, കോംപാക്‌ട് ഹാച്ച്ബാക്കുകളും സെഡാനുകളും രാജ്യത്ത് ജനപ്രിയമായി തുടരുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഗൂഗിളിൽ ഏതെങ്കിലും പ്രത്യേക വിഷയത്തിന് ലഭിക്കുന്ന സേർച്ചുകളുടെ എണ്ണം കാണുക എന്നതാണ് ജനപ്രീതി അളക്കുന്നതിനുള്ള ഒരു മാർഗം.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

2021-ൽ വാഹനങ്ങൾക്കായുള്ള ഇന്ത്യയിലെ ഗൂഗിൾ സെർച്ച് നോക്കുമ്പോൾ പ്രതിമാസം ശരാശരി 8 ലക്ഷത്തിലധികം സെർച്ചുകളാണ് നടക്കുന്നത്. ഇക്കാര്യത്തിൽ ഒന്നാമതു നിൽക്കുന്നതാവട്ടെ കിയ സെൽറ്റോസും. എന്നിരുന്നാലും എസ്‌യുവികളെ മാറ്റിനിർത്തിയാൽ എൻട്രി, കോം‌പാക്‌ട് സെഗ്‌മെന്റ് നോക്കുമ്പോൾ 2021 ജനുവരി മുതൽ നവംബർ വരെയുള്ള സെർച്ച് ഫലങ്ങളിൽ ഈ 5 കാറുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

മാരുതി സുസുക്കി ഡിസയർ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാനുമാണ് മാരുതി സുസുക്കി ഡിസയർ. അതിനാൽ 2021-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കാറും ഡിസയർ ആയിരിക്കുമെന്നതിൽ അതിശയമൊന്നും വേണ്ട. ഏകദേശം 4.50 ലക്ഷം പ്രതിമാസ സെർച്ചിംഗുകളാണ് നടക്കുന്നത്.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

സ്‌റ്റൈലിങ്ങിന്റെയും സുഖസൗകര്യങ്ങളുടെയും കാര്യത്തിൽ സബ്‌ കോംപാക്‌ട് സെഡാൻ എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താനും പ്രാപ്‌തമാണ്. കൂടാതെ മാനുവൽ, എഎംടി ഓപ്ഷനുകളുടെ ഓപ്‌ഷനുകളുള്ള ഒരു പെപ്പി 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് കാർ വരുന്നതും.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

ടാറ്റ ആൾട്രോസ്

സ്വദേശീയ വാഹന നിർമാതാക്കളിൽ നിന്നുള്ള കൂടുതൽ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ടാറ്റ ആൾട്രോസ്. കൂടാതെ പ്രീമിയം ഹാച്ച്ബാക്ക് മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. 2021-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്‌ത രണ്ടാമത്തെ കാറാണിതെന്നതും മോടികൂട്ടുന്നുണ്ട്.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയതിലും പ്രീമിയം ഹാച്ച്ബാക്ക് ജനപ്രിയമാണ്. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് മോഡൽ എത്തുന്നത്. എല്ലാം 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നു.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

ഹോണ്ട സിറ്റി

ഇന്ത്യയിലെ ഐതിഹാസിക വാഹനങ്ങളിൽ ഒന്നാണ് ഹോണ്ട സിറ്റി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സെഡാനുകളിൽ ഒന്നാണിതെന്നതും ശ്രദ്ധേയമാണ്. പ്രതിമാസം ശരാശരി 3.6 ലക്ഷത്തിലധികം സെർച്ചുകളാണ് വാഹനത്തിനായി ഗൂഗിളിനെ തേടിയെത്തിയത്. ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഹോണ്ട സിറ്റിക്ക് ഇന്ത്യയിൽ ഇപ്പോഴും ശക്തമായ ആരാധകരുണ്ടെന്നതും നേർക്കാഴ്ച്ചയാണ്.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

2020-ലാണ് ഏഴാം തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും സിറ്റി തെരഞ്ഞെടുക്കാൻ സാധിക്കും.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

ടാറ്റ ടിയാഗോ

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്യപ്പെട്ട നാലാമത്തെ കാറാണ് ടിയാഗോ ഹാച്ച്ബാക്ക്. എൻട്രി ലെവൽ മോഡൽ കമ്പനിയുടെ നിരയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലും ചെറുകാർ സെഗ്‌മെന്റിൽ ജനപ്രിയമായ വാഹനവുമാണ്.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയതും ടിയാഗോയുടെ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത വർഷം മോഡലിന്റെ സിഎൻജി ഓപ്ഷനും വിപണിയിൽ എത്തും. ഇതോടെ ഹാച്ച്ബാക്ക് കൂടുതൽ ജനഹൃദയങ്ങളിലേക്ക് ചേക്കേറും.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

മാരുതി സുസുക്കി ആൾട്ടോ 800

ആൾട്ടോ 800 എന്നും അറിയപ്പെടുന്ന മാരുതി സുസുക്കി ആൾട്ടോ ചെറുകാർ സെഗ്മെന്റിലെ കിംഗ് മേക്കറാണ്. 2021-ൽ ഗൂഗിളിൽ ശരാശരി 3 ലക്ഷത്തിലധികം പ്രതിമാസ സെർച്ചിംഗുകളോടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

രണ്ട് പതിറ്റാണ്ടിലേറെയായി വിപണിയിൽ തകർത്താടുന്ന മോഡൽ കൂടിയാണ്. കൂടാതെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ മുൻനിരയിലാണ് ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക്.

2021-ൽ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത കാറുകളെ അറിയാം

സ്റ്റാൻഡേർഡായി 800 സിസി പെട്രോൾ എഞ്ചിനുമായി വരുന്ന മാരുതി സുസുക്കി ആൾട്ടോ 2022-ൽ പുതിയ തലമുറയിലേക്ക് ചേക്കേറാനും തയാറെടുക്കുകയാണ്.

Most Read Articles

Malayalam
English summary
The most google searched cars in india on 2021 details
Story first published: Sunday, December 26, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X