വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

ഡീസൽ എഞ്ചിൻ ഓപ്ഷനുള്ള എസ്‌യുവി മോഡലുകൾക്ക് വിപണിയിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത ഒന്നു വേറെ തന്നെയാണ്. ഡീസൽ കാർ വിൽപ്പനയിൽ തുടർച്ചയായി ഇടിവുണ്ടായിട്ടും സ്പോർട്‌സ് യൂട്ടിലിറ്റി വിഭാഗത്തിൽ മാത്രം ഇന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഡീസൽ മോഡലുകളാണ്.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

പെട്രോൾ വേരിയന്റുകളെ അപേക്ഷിച്ച് ഡീസൽ എസ്‌യുവികൾ കൂടുതൽ ശക്തവും ഇന്ധനക്ഷമതയും നൽകുന്നുവെന്നതാണ് ഇവ ഇത്രയും ജനപ്രിയമായി മാറാനുള്ള പ്രധാന കാരണം. എന്നാൽ കരുത്തുറ്റ പവർഫുൾ മോഡലുകളെ തേടിയെത്തുന്നവരും ഡീസൽ പതിപ്പുകളിലേക്കാണ എത്തുന്നത്. 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ ഡീസൽ എസ്‌യുവികൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

മഹീന്ദ്ര XUV700 ഡീസൽ

25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഏറ്റവും ശക്തമായ ഡീസൽ എസ്‌യുവിയാണ് മഹീന്ദ്രയുടെ XUV700. 2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് എഞ്ചിനോടു കൂടിയാണ് ഈ മോഡൽ വരുന്നത്. എൻട്രി ലെവൽ വേരിയന്റിന് 155 bhp കരുത്തും 360 Nm torque ഉം ഉള്ളപ്പോൾ മോഡലിന്റെ AX വേരിയന്റുകൾക്ക് പരാമാവധി 185 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് മഹീന്ദ്ര XUV700 ഡീസൽ സ്വന്തമാക്കാനുമാവും. Zip, Zap, Zoom, Custom എന്നിങ്ങനെ മഹീന്ദ്ര XUV700 AX ഡീസൽ മോഡലുകൾക്ക് നാല് ഡ്രൈവ് മോഡുകളും ഉണ്ട്. നിലവിൽ എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾ 12.49 ലക്ഷം മുതൽ 23.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

ജീപ്പ് കോമ്പസ് ഡീസൽ

അമേരിക്കൻ എസ്‌യുവി ബ്രാൻഡായ ജീപ്പ് 2021 ജനുവരിയിലാണ് പരിഷ്ക്കരിച്ച കോമ്പസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് അടുത്തിടെ 2022 ഫെബ്രുവരിയിൽ പുതിയ കോമ്പസ് ട്രെയിൽ‌ഹോക്ക് പതിപ്പും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

173 bhp കരുത്ത് വികസിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്. 9 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമാണ് ജീപ്പ് കോമ്പസ് ഡീസലിന് തുടിപ്പേകുന്നത്. എസ്‌യുവി മോഡൽ ലൈനപ്പിൽ ആറ് ഡീസൽ വേരിയന്റുകൾ ഉൾപ്പെടുന്നുണ്ട്. ഇവയ്ക്ക് 19.49 ലക്ഷം രൂപ മുതൽ 29.34 ലക്ഷം രൂപ വരെയാണ് രാജ്യത്തെ എക്സ്ഷോറൂം വില.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

ടാറ്റ ഹാരിയർ/സഫാരി ഡീസൽ

ടാറ്റയുടെ ജനപ്രിയ എസ്‌യുവികളാണ് ഹാരിയറും സഫാരിയും. രാജ്യത്തെ ഏറ്റവും ശക്തമായ ഡീസൽ എസ്‌യുവി മോഡലുകളാണിവയെന്ന് നിസംശയം പറയാം. ഹാരിയറും സഫാരിയും 170 bhp പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ ഡീസൽ എഞ്ചിനിലാണ് വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും ഇവ തെരഞ്ഞെടുക്കാനാവും.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

4WD, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയുമായി പൊരുത്തപ്പെടുന്ന ലാൻഡ് റോവറിൽ നിന്നുള്ള ഒമേഗ ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ എസ്‌യുവികൾ നിർമിച്ചിരിക്കുന്നതും. ഹാരിയർ ഡീസലിന് 14.49 ലക്ഷം മുതൽ 21.70 ലക്ഷം രൂപ വരെ വില വരുമ്പോൾ ടാറ്റ സഫാരി ഡീസൽ വേരിയന്റുകൾക്ക് നിലവിൽ 14.99 ലക്ഷം മുതൽ 23.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

എംജി ഹെക്ടർ/ ഹെക്ടർ പ്ലസ് ഡീസൽ

എംജി മോട്ടോർസ് ഇന്ത്യ 2021 ഫെബ്രുവരിയിൽ ഹെക്ടർ, ഹെക്ടർ പ്ലസ് മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറക്കി. രണ്ട് എസ്‌യുവികളിലും 2.0 ലിറ്റർ, ഡീസൽ എഞ്ചിനാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

ഓയിൽ ബർണർ യൂണിറ്റ് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. എംജി ഹെക്‌ടർ ഡീസൽ വില 15.48 ലക്ഷം രൂപയിൽ തുടങ്ങി 19.90 ലക്ഷം രൂപ വരെ ഉയരും. 7,6 സീറ്റർ ഹെക്‌ടർ ഡീസൽ പതിപ്പിന്റെ രാജ്യത്തെ എക്സ്ഷോറൂം വില 15.49 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെയാണ്.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

ഇസൂസു വി ക്രോസ്

2021 മെയ് മാസത്തിലാണ് ഇസൂസു ഇന്ത്യ എസ് ക്യാബ്, ഹൈ-ലാൻഡർ, വി-ക്രോസ് 4X2 Z എന്നീ മൂന്ന് വേരിയന്റുകളുടെയും ബിഎസ്-VI പതിപ്പുകളുമായി വിപണിയിലേക്ക് എത്തുന്നത്. മൂന്ന് മോഡലുകളും 1.9 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് വരുന്നത്.

വില 25 ലക്ഷത്തിൽ താഴെ, ഇന്ത്യയിലെ ഏറ്റവും പവർഫുൾ ഡീസൽ എസ്‌യുവി മോഡലുകൾ

ഇവ പരമാവധി 161 bhp കരുത്തിൽ 360 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. വി-ക്രോസ് വേരിയന്റുകൾ 4WD സിസ്റ്റവും 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. മോഡലിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 11.96 ലക്ഷം മുതൽ 21.00 ലക്ഷം രൂപ വരെയാണ്.

Article Published On: Friday, March 4, 2022, 11:08 [IST]
English summary
The most powerful diesel engine suv models in india under rs 25 lakh details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X