എവിടെയും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

ലോകത്തിലെ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിൽ പോലും അനായാസം സഞ്ചരിക്കാൻ കഴിവുകളുള്ളവരാണ് ആംഫീബിയസ് വാഹനങ്ങൾ. കരയിൽ മാത്രമല്ല വെള്ളത്തിലും സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും. ഈ സെഗ്‌മെന്റിൽ നിന്നുള്ള ഏറ്റവും പ്രിയപ്പെട്ട ഉൽപ്പന്നങ്ങളിലൊന്നാണ് റഷ്യ നിർമിക്കുന്ന ഷെർപ്പ് എന്ന മോഡൽ.

എവിയെും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

ഇവ ഇനി ഇന്ത്യയിലും എത്തുകയാണ്. ബ്രാൻഡ് അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പേജ് വരെ ഇതിനായി ഉണ്ടാക്കിയിരിക്കുകയാണ്. ഒരു കണ്ടെയ്നറിൽ നിന്ന് പുറത്തെത്തിക്കുന്ന രണ്ട് മോഡലുകളുടെ വീഡിയോ പുറത്തുവിട്ടാണ് ഷെർപ്പ് നമ്മുടെ രാജ്യത്തേക്കും എത്തുന്നുവെന്ന വാർത്ത പങ്കുവെച്ചിരിക്കുന്നത്.

എവിയെും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

ഒരു ഓൾ ടെറൈൻ വാഹനമായ ഷെർപ്പ് ജൂലൈ 5 മുതൽ ജൂലൈ 10 വരെ ഹരിയാനയിലെ മനേസറിൽ നടക്കാനിരിക്കുന്ന പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. കഠിനപരമായ ഭൂപ്രദേശങ്ങളിൽ മോഡലിന്റെ കഴിവുതെളിയിക്കാനായാണ് ഇത്തരത്തിലൊരു പരിപാടിയുമായി കമ്പനി രാജ്യത്തേക്ക് എത്തിയിരിക്കുന്നത്.

നിലവിലുള്ളതിൽ വെച്ച് ഏറ്റവും വൃത്തികെട്ടതായി കാണപ്പെടുന്ന എടിവി എന്നാണ് ഷെർപ്പിനെ വിളിക്കുന്നത്. ഭീമാകാരമായ 63 ഇഞ്ച് ടയറുകൾക്കിടയിൽ ഇരിക്കുന്ന ചെറിയ ക്യാബിനാണ് വാഹനത്തിലെ ഹൈലൈറ്റ്. മാത്രമല്ല, ഈ ടയറുകളിലെ ട്രെഡ് പാറ്റേൺ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഉയർന്ന തലത്തിലുള്ള ട്രാക്ഷൻ വാഗ്ദാനം ചെയ്യുന്നതിനായാണ്.

എവിയെും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

അതിനാൽ ഷെർപ്പിന് അക്ഷരാർഥത്തിൽ ഒട്ടു കഷ്‌ടപ്പെടാതെ ഏത് മലഞ്ചെരുവും കയറാൻ കഴിയും. ഷെർപ്പ് ഒരു ചെറിയ വാഹനമാണ്. ഇതിന്റെ നീളം 3,400 മില്ലീമീറ്റർ മാത്രമാണ്. 2,300 മില്ലീമീറ്റർ വീതിയുള്ളപ്പോൾ 2,520 മില്ലീമീറ്റർ ഉയരമാണ് ഈ എടിവി മോഡലിനുള്ളത്.

എവിയെും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിൽ ഒരിക്കലും രാജയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ടയർ ഇൻഫ്ലേഷൻ സിസ്റ്റവും മറ്റും പോലെ നിരവധി ഗാഡ്‌ജെറ്ററികളും ഷെർപ്പിന് ലഭിക്കുന്നുണ്ട്.

എവിയെും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഷെർപ്പിന്റെ ഹൃദയം. ഇത് പരമാവധി 45 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 1300 കിലോഗ്രാം ഭാരമാണ് എടിവി മോഡലിനുള്ളത്.

എവിയെും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

അതിനാൽ 45 കിലോമീറ്ററാണ് പരമാവധി വേഗത. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. രസകരമെന്നു പറയട്ടെ ഒരു സ്റ്റിയറിംഗ് വീലിന് പകരമായി ഷെർപ്പിൽ ഒരു സ്‌കിഡ് സ്റ്റിയറിംഗ് സിസ്റ്റമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

എവിയെും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിൽ ഷെർപ്പിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കൻ ഐക്യനാടുകളിൽ ഇത് ഏകദേശം 43 ലക്ഷം രൂപയ്ക്കാണ് വിൽക്കുന്നത്. ഷെർപ്പിന്റെ എൻട്രി ലെവൽ വേരിയന്റ് സോഫ്റ്റ് ടോപ്പ് റൂഫ് ഉപയോഗിച്ചാണ് വിൽക്കുന്നത്.

എവിയെും പോകാം എന്തും ചെയ്യാം! ഷെർപ്പ് എടിവി മോഡലുകളും ഇന്ത്യയിലേക്ക്

വിചിത്രവും എന്നാൽ ശേഷിയുള്ളതുമായ ഓൾ ടെറൈൻ വാഹനത്തിലുമുള്ള ഓപ്‌ഷണൽ എക്സ്ട്രാകളിൽ ഒരു ഹാർഡ്‌ടോപ്പ്, 50 ലിറ്റർ ഫ്യുവൽ ടാങ്ക്, ഓൺ‌ബോർഡ് ജനറേറ്റർ എന്നിവ ഉൾപ്പെടുന്നു. ഇതിൽ നാല് യാത്രക്കാർക്ക് ഇരിക്കാനും കഴിയും. എന്നിരുന്നാലും, സീറ്റ് ബെൽറ്റുകൾ രണ്ടെണ്ണത്തിൽ മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
English summary
The Russian ATV Sherp Launching In India Soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X