Celerio മുതൽ Nexon EV വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

ഒരു കാർ വാങ്ങുക എന്നത് നമ്മൾ ഇന്ത്യക്കാർ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണ്. ശരിയായ കാർ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട് എന്നതും ഓർമിക്കേണ്ടതുണ്ട്.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

ഒരു കാർ വാങ്ങുന്നയാളുടെയും മനസിൽ ഇപ്പോൾ ഉയരുന്ന ചില പ്രധാന ചോദ്യങ്ങളാണ് ഏത് കാർ വാങ്ങണം, റീസെയിൽ വാല്യു, സുരക്ഷാ ഫീച്ചറുകൾ, ഡീസലോ, പെട്രോളോ അല്ലെങ്കിൽ ഇലക്ട്രിക്കോ എന്ന കാര്യങ്ങളൊക്കെ.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

ദൈനംദിന യാത്രകൾക്ക് തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ കഴിവുകളുള്ള മികച്ച ഇന്ധനക്ഷമതയുള്ള കാറുകൾ തന്നെയാകും ഏറ്റവും അനുയോജ്യം. ഇതോടൊപ്പം ചില മറ്റ് സവിശേഷതകളും മേന്മകളും വേണ്ടതും അത്യാവിശ്യമാണ്. അത്തരം ചില കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

ടാറ്റ നെക്സോൺ ഇലക്‌ട്രിക്

വില അൽപം കൂടുതലാണെങ്കിലും ദൈനംദിന യാത്രകൾക്ക് വിശ്വസിച്ച് കൂടെ കൂട്ടാനാവുന്ന മോഡലാണ് ടാറ്റ നെക്സോൺ ഇലക്‌ട്രിക്. 13.99 ലക്ഷം മുതൽ 16.85 ലക്ഷം രൂപ വരെ വിലയുള്ള നെക്‌സോൺ ഇവി നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് എന്നതും ശ്രദ്ധേയമാണ്.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

നിലവിൽ രാജ്യത്തെ മൊത്തം ഇലക്ട്രിക് കാർ വിൽപ്പനയുടെ 60 ശതമാനത്തിനടുത്താണ് ടാറ്റ നെക്സോൺ ഇവിയുടെ വിപണി വിഹിതം. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറിലേക്ക് പവർ ട്രാൻസ്മിറ്റ് ചെയ്യുന്ന 30.2kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രധാന സവിശേഷത.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

ഈ ഇലക്ട്രിക് മോട്ടോർ പരമാവധി 129 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. വെറും 9.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും നെക്സോൺ ഇലക്‌ട്രിക്കിന് കഴിയും. ഇതിന്റെ ബാറ്ററി പായ്ക്ക് സ്റ്റാൻഡേർഡ് 15A എസി ചാർജർ വഴി ചാർജ് ചെയ്യാൻ ഏകദേശം 8 മണിക്കൂറും DC ഫാസ്റ്റ് ചാർജർ വഴി വെറും 1 മണിക്കൂറും (80% വരെ) എടുക്കും.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

വാഹനത്തിന്റെ മേന്മകൾ

പെട്രോൾ/ഡീസൽ കാറുകളെ അപേക്ഷിച്ച് കുറഞ്ഞ റണ്ണിംഗ് കോസ്റ്റ്

5 സ്റ്റാർ GNCAP ഉള്ള ഏറ്റവും സുരക്ഷിതമായ ഇന്ത്യയിൽ നിർമിച്ച വാഹനം

ഫീച്ചർ ലോഡഡും ആക്രമണാത്മകമായ വിലയും

വീട്ടിൽ ചാർജ് ചെയ്യാം

ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ച്

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

പോരായ്‌മകൾ

യഥാർഥ സാഹചര്യങ്ങളിൽ 180-200 കിലോമീറ്റർ മാത്രം റേഞ്ച്

വിശ്വാസ്യത പ്രശ്നങ്ങൾ

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

പുതിയ മാരുതി സെലേറിയോ

പെട്രോൾ മാനുവൽ, എഎംടി ഓപ്ഷനുകളിൽ ലഭ്യമായ പുതിയ മാരുതി സെലേറിയോയുടെ വില 4.99 ലക്ഷം മുതൽ 6.94 ലക്ഷം രൂപ വരെയാണ്. 26.68 കിലോമീറ്റർ എന്ന എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയാണ് കാറിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

66 bhp കരുത്തിൽ 89 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ K10C, 3 സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. കൂടാതെ പുതിയ സ്റ്റൈലിംഗും കോംപാക്‌ട് ഹാച്ച്ബാക്കിനെ മികച്ചതാക്കുന്നുണ്ട്.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

മേന്മകൾ

താങ്ങാവുന്ന വില

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാ

4 പേർക്ക് മാന്യമായ ഇടം

മാരുതി കാറുകൾ പരിപാലിക്കാൻ എളുപ്പവും താങ്ങാനാവുന്നതുമാണ് എന്ന ഘടകം

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

പോരായ്‌മകൾ

GNCAP ക്രാഷ് ടെസ്റ്റിൽ 2 സ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രം നേടിയ സ്വിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള നിർമാണം.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

ടാറ്റ ടിയാഗോ

5 ലക്ഷം മുതൽ 7.07 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ടാറ്റ ടിയാഗോ 4 സ്റ്റാർ GNCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗുള്ള അതിന്റെ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ്. 85 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന്റെ ഹൃദയം.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും എഎംടി ഓട്ടോമാറ്റിക്കുമാണ് ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാനാവുന്നത്.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

മേന്മകൾ

താങ്ങാവുന്ന വില

മാനുവലിലും എഎംടിയിലും മാന്യമായ കാര്യക്ഷമത

സുരക്ഷിതം

സാമാന്യം മേശമല്ലാത്ത സവിശേഷതകൾ

സുന്ദരമായ രൂപം

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

പോരായ്‌മകൾ

ഇന്റീരിയർ നിലവാരം മെച്ചപ്പെടുത്താമായിരുന്നു

എഞ്ചിൻ പ്രകടനം ശരാശരി

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

മാരുതി സ്വിഫ്റ്റ്/ഡിസയർ/ബലേനോ

89 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 4 സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് മൂന്ന് മോഡലുകൾക്കും കരുത്തേകുന്നത്. സ്വിഫ്റ്റും ഡിസയറും മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ ബലെനോയ്ക്ക് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

മേന്മകൾ

കുറഞ്ഞ മെയിന്റനെൻസ്

മികച്ച ഡിസൈൻ

മികച്ച എഞ്ചിൻ പെർഫോമൻസ്

കൂടുതൽ ഇന്ധനക്ഷമത

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

പോരാ‌യ്‌മകൾ

ക്രാഷ് ടെസ്റ്റുകളിലെ മോശം പ്രകടനം

അതത് സെഗ്മെന്റുകളിലെ മികച്ച സവിശേഷതകളുടെ അഭാവം

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണിത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഹാച്ച്ബാക്ക് വിപണിയിൽ എത്തുന്നത്. ആദ്യത്തേത് 82 bhp കരുത്തിൽ 114 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

അതേസമയം രണ്ടാമത്തെ യൂണിറ്റ് 99 bhp പവറും 172 Nm torque ഉം ആണ് നൽകുന്നത്. 5.28 ലക്ഷം മുതൽ 8.50 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

മേന്മകൾ

കാണാൻ കൊള്ളാവുന്ന രൂപം

ഫീച്ചർ-ലോഡഡ് ഇന്റീരിയർ

നല്ല എഞ്ചിൻ പെർഫോമൻസ്

കുറഞ്ഞ മെയിന്റനെൻസ്

സെലേറിയോ മുതൽ നെക്സോൺ ഇവി വരെ; ദൈനംദിന യാത്രകൾക്ക് കൂടെ കൂട്ടാവുന്ന മികച്ച കാറുകൾ ഇവയൊക്കെ

പോരായ്‌മകൾ

GNCAP ക്രാഷ് ടെസ്റ്റിലെ പരാജയം

മൈലേജിലെ പോരായ്‌മകൾ

Most Read Articles

Malayalam
English summary
The top indian cars for better daily commuting details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X