ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഓട്ടോമാറ്റിക് കാറുകൾക്ക് ഇന്ത്യയിൽ ഭാവിയില്ലെന്ന് പണ്ട് പ്രവചിച്ചവർ വരെ അന്തംവിട്ടുനിൽക്കുന്ന ട്രെൻഡും ഡിമാന്റുമാണ് ഗിയർലെസ് കാറുകൾക്ക് ഇന്ന് വിപണിയിലുള്ളത്. ഇന്നത്തെ സാഹചര്യത്തിൽ വാഹനമോടിക്കാൻ കൂടുതൽ സൗകര്യപ്രദവും എളുപ്പവുമാണെന്നതാണ് ഇത്തരം കാറുകളെ ജനപ്രിയമാക്കിയത്.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

നിലവിൽ ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്കവരും കാറോ ബൈക്കോ സ്വന്തമായുള്ളവരാണ്. അതിനാൽ തന്നെ നിരത്തുകളിൽ മുമ്പെങ്ങുമില്ലാത്ത തിരക്കാണ് നമുക്ക് കാണാനാവുന്നത്. ക്ലച്ച് ചവിട്ടി ഗിയർമാറ്റി പോവുന്നത് പലരെയും അലോസരപ്പെടുത്തുന്ന കാര്യവുമാണ്. ആയതിനാൽ ഓട്ടോമാറ്റിക് കാറുകൾക്ക് ഇന്ന് നമുക്കിടയിൽ വളരെയധികം പ്രാധാന്യവുണ്ട്.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഓട്ടോമാറ്റിക്കിൽ തന്നെ എഎംടി, സിവിടി, ടോർക്ക് കൺവെർട്ടർ, ഡിസിടി, ഐഎംടി എന്നിങ്ങനെ അത്യാധുനിക വ്യത്യസ്‌തമാർന്ന ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഉപഭോക്താക്കൾക്ക് ഇന്ന് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. എന്നാൽ ഇവയെല്ലാം മാനുവൽ ഓപ്ഷനേക്കാൾ വിലയേറിതാണെന്നതാണ് വസ്‌തുത.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

അതിനാൽ ചുരുങ്ങിയ ബജറ്റിൽ നല്ല ഓട്ടോമാറ്റിക് കാറാണ് തിരയുന്നതെങ്കിൽ എന്തുകൊണ്ട് ഒരു സെക്കൻഡ് ഹാൻഡ് മോഡലിലേക്ക് പോയ്ക്കൂടാ.. നിരവധി മികച്ച ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുള്ള യൂസ്‌ഡ് കാറുകൾ ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ്. അത്തരം ചില കിടിലൻ ഓട്ടോമാറ്റിക് കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കി ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ബലേനോ. യൂസ്ഡ് കാർ വിപണിയിലും വളരെ ഡിമാന്റുള്ള മോഡലാണിത്. പുതിയ 2022 മോഡൽ ഇപ്പോൾ ഒരു ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുമ്പോൾ പഴയ പതിപ്പ് കൂടുതൽ സങ്കീർണമായ മികച്ച സിവിടി ഓപ്ഷനിലാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നത്.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

അതിനാൽ മാരുതി ബലേനോയുടെ യൂസ്‌ഡ് ഓട്ടോമാറ്റിക് പതിപ്പ് തെരഞ്ഞെടുക്കുന്നത് തീർച്ചയായും മികച്ചൊരു തീരുമാനമായിരിക്കും. മോഡൽ വർഷവും കാറിന്റെ അവസ്ഥയും അനുസരിച്ച് 5.50 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വിലയിൽ ബലേനോയുടെ സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് പതിപ്പ് ലഭ്യമാവും.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഹ്യുണ്ടായി i20

പ്രീമീയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ മറ്റൊരു ജനപ്രിയമായ മോഡലാണ് ഹ്യുണ്ടായി i20. ഇന്ത്യയിൽ ഈ സെഗ്‌മെന്റിനെ ജനപ്രിയമാക്കിയ കാറാണിതെന്നും വേണമെങ്കിൽ പറയാം. യൂസ്‌ഡ് ഓട്ടോമാറ്റിക് വിപണിയിൽ ഇതിന്റെ രണ്ടാംതലമുറ മോഡലായിരിക്കും കൂടുതൽ പ്രായോഗികം.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

നിലവിലെ തലമുറ മോഡലിന് രണ്ട് അഡ്വാൻസ്ഡ് ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (iVT), ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) എന്നിവയാണ് ലഭിക്കുന്നത്. സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ കൂടുതലായി കണ്ടെത്താൻ എളുപ്പവും സെക്കൻഡ് ജനറേഷനിലെത്തിയ സിവിടി ഓട്ടോമാറ്റിക് പതിപ്പായിരിക്കും.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

അതിനുമുമ്പുള്ള പഴയതലമുറ മോഡൽ 4-സ്പീഡ് ഓട്ടോമാറ്റിക്കോടെയാണ് വന്നത്. കാറിന്റെ മോഡൽ വർഷവും അവസ്ഥയും അനുസരിച്ച് 3 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയുള്ള വിലയിൽ ഹ്യുണ്ടായി i20-യുടെ യൂസ്‌ഡ് ഓട്ടോമാറ്റിക് വേരിയന്റ് സ്വന്തമാക്കാനാവും.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഹോണ്ട ജാസ്

പ്രീമിയം ഹാച്ച്ബാക്ക് വാങ്ങുന്നവർക്കിടയിലെ പ്രിയങ്കരനാണ് ഹോണ്ട ജാസ്. ശക്തമായ ഫിറ്റും ഫിനിഷും, മാന്യമായ ഫീച്ചറുകളും, റിഫൈൻഡായ എഞ്ചിനുകളും, പെട്രോൾ എഞ്ചിനൊപ്പമുള്ള ഒരു സിവിടി ഓട്ടോമാറ്റിക് ഓപ്ഷനുമാണ് വാഹനം ഇത്രയും ജനപ്രിയമാവാൻ കാരണമാവുന്നത്.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

കുറച്ചുകാലമായി പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കാത്തതിനാൽ ഹോണ്ട ജാസ് ഇന്ന് പുത്തൻ കാർ വാങ്ങുന്നവർക്കിടയിൽ നിന്നും അൽപം മാറിനിൽക്കുകയാണ്. ആയതിനാൽ ഒരു സെക്കൻഡ് ഹാൻഡ് ജാസ് ഓട്ടോമാറ്റിക്കിലേക്ക് പോവുന്നത് ഒരിക്കലും നിരാശപ്പെടുത്തിയേക്കില്ലെന്നു വേണം പറയാൻ. 5 ലക്ഷം രൂപ മുതലുള്ള വിലയിൽ ഗിയർലെസ് ജാസ് സുലഭമായി വാങ്ങാനാവും.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഫോക്‌സ്‌‌വാഗൺ പോളോ ജിടി TSI

ഇന്ത്യയിൽ പെർഫോമൻസ് ഹാച്ച്ബാക്കുകളെ പ്രശസ്തമാക്കിയ കാറാണ് പോളോ ജിടി TSI. ഇന്നും ചുരുങ്ങിയ ബജറ്റിൽ ഓട്ടോമാറ്റിക് പെർഫോമൻസ് കാർ തിരയുന്ന ഏതൊരാൾക്കും നിസംശയം തെരഞ്ഞെടുക്കാനാവുന്ന മോഡലാണിത്. ഡയറക്ട്-ഷിഫ്റ്റ് ഗിയർബോക്‌സ് അല്ലെങ്കിൽ ഡിഎസ്ജി ഓട്ടോമാറ്റിക് ആയിരുന്നു ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഇന്ന് വിപണിയിൽ പുത്തൻ ഫോക്‌സ്‌‌വാഗൺ പോളോ ജിടി TSI മോഡൽ വാങ്ങാനാവില്ലെ എന്നതിനാൽ ഈ കാറിന് അൽപം കൂടുതൽ ഡിമാന്റ് ഉണ്ടാവാൻ സാധ്യതയുണ്ട്. 6 ലക്ഷം മുതൽ രൂപ മുതൽ 8 ലക്ഷം രൂപ വരെയുള്ള വിലയിൽ ഒരെണ്ണം ലഭ്യമായാൽ തരക്കേടില്ലാത്ത ഒരു ഡീലായിരിക്കുമത്.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഹ്യുണ്ടായി ഗ്രാൻഡ് i10

കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിലെ വളരെ ജനപ്രിയമായ കാറാണ് ഹ്യുണ്ടായി ഗ്രാൻഡ് i10. സൗകര്യപ്രദമായ സിറ്റി കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് മോഡലിൽ ഒരു ഓട്ടോമാറ്റിക് ഓപ്ഷനും ലഭ്യമാണ്. പുതിയ ഗ്രാൻഡ് i10 നിയോസിന് എഎംടി യൂണിറ്റ് നൽകുമ്പോൾ മുൻ തലമുറ മോഡലിന് 4-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റാണ് ഹ്യുണ്ടായി സമ്മാനിച്ചത്.

ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഒരു പുതിയ ഗ്രാൻഡ് i10 നിയോസ് എഎംടിക്ക് നിങ്ങൾക്ക് ഏകദേശം 8 ലക്ഷം മുതൽ രൂപ മുതൽ 10 ലക്ഷം രൂപയാണ് വരെ ഓൺറോഡ് വില മുടക്കേണ്ടി വന്നേക്കാം. അതേസമയം അൽപ്പം പഴയ മോഡലായ ഗ്രാൻഡ് i10 ഓട്ടോമാറ്റിക്കാണെങ്കിൽ ഏകദേശം രൂപ. 4 ലക്ഷം മുതൽ രൂപ 6 ലക്ഷം രൂപ പരിധിയിൽ വാങ്ങാനാവുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

More from DriveSpark

Article Published On: Tuesday, July 5, 2022, 8:30 [IST]
English summary
The top second hand automatic hatchbacks that you can buy in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X