15 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ബൂട്ട് സ്പേസുള്ള എസ്‌യുവികൾ
ഒരു എസ്‌യുവി വാങ്ങുന്നതിനും ഇഷ്‌ടപ്പെടാനും ഓരോരുത്തർക്കും വ്യത്യസ്ത കാരണങ്ങളാണുള്ളത്. ചിലർ ഡ്രൈവിംഗ് ഹരത്തിനായി തെരഞ്ഞെടുക്കുമ്പോൾ ചിലർക്ക് അധിക ലെഗ് സ്പേസിനും അവരുടെ ഉയരത്തിന് അനുയോജ്യമായ ഗ്രൗണ്ട് ക്ലിയറൻസുമാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് പലേരയും ആകർഷിക്കുന്നത്.

എന്നാൽ ഇത്തരമൊരു കാർ വാങ്ങുമ്പോൾ മിക്കവരും പ്രതീക്ഷിക്കുന്നത് വലിയ ബൂട്ട് സ്പേസാണെന്നതും ഒരു യാഥാർഥ്യമാണ്. ദീർഘദൂര യാത്രകളിൽ ലഗേജുകൾ ഉൾക്കൊള്ളാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഏറ്റവും മികച്ച ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നതും എന്നാൽ 15 ലക്ഷം രൂപയിൽ താഴെ വിലയുള്ളതുമായ ഇന്ത്യയിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന 5 എസ്‌യുവി വാഹനങ്ങൾ ഏതൊക്കെയെന്ന് ഒന്നു പരിചയപ്പെട്ടാലോ?

എംജി ഹെക്‌ടർ
13.94 ലക്ഷം രൂപയിൽ ആരംഭിക്കുന്ന പെട്രോൾ പതിപ്പായ എംജി ഹെക്‌ടർ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങുന്ന ഏറ്റവും മികച്ച എസ്‌യുവികളിൽ ഒന്നാണ്. അതോടൊപ്പം 587 ലിറ്റർ ബൂട്ട് സ്പേസും മോഡലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഇത് നിങ്ങളുടെ എല്ലാ ലഗേജുകൾക്കും മതിയായ സംഭരണം ഉറപ്പാക്കുന്നു. സ്വന്തം ഇന്റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പേരുകേട്ടതാണ് ഹെക്‌ടർ എന്നതും ഓർമിക്കേണം. കൂടാതെ 14.16 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനിലാണ് ഈ എസ്‌യുവി പ്രവർത്തിക്കുന്നത്.

ടാറ്റ ഹാരിയർ
ടാറ്റ ഹാരിയറിന് എല്ലായിടത്തും ഗംഭീരമായ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ലാൻഡ് റോവറിൽ നിന്നും ഉരുത്തിരിഞ്ഞ പ്ലാറ്റ്ഫോമും എല്ലാം എസ്‌യുവിയുടെ ജനപ്രിയ കാര്യങ്ങളാണ്. ഈ ടാഗുമായി പൊരുത്തപ്പെടാൻ ഹാരിയറിന് ഉയർന്ന ബൂട്ട് സ്പേസും ഉണ്ട്.

എസ്‌യുവിയുടെ 425 ലിറ്റർ റിയർ സ്റ്റോറേജ് കമ്പാർട്ട്‌മെന്റ് അതിശയിപ്പിക്കുന്നതാണ്. 14.49 ലക്ഷം രൂപയിൽ ആരംഭിക്കുന്ന മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളുള്ള ഡീസൽ മാത്രമുള്ള കാറാണിത്. കൂടാതെ തെരഞ്ഞെടുക്കാൻ 18 വകഭേദങ്ങളും ഹാരിയറിലുണ്ട്. കൂടാതെ പനോരമിക് സൺറൂഫ് മുതൽ 6-വേ പവർഡ് ഡ്രൈവിംഗ് സീറ്റ് വരെ ഈ എസ്‌യുവിയിൽ ടാറ്റ ഒരുക്കിയിട്ടുണ്ടെന്നതും മാറ്റുകൂട്ടുന്ന ഘടകമാണ്.

ഹ്യുണ്ടായി ക്രെറ്റ
ഇന്ത്യയിലെ എസ്‌യുവികളുടെ കാര്യത്തിൽ ഹ്യുണ്ടായി ക്രെറ്റ പണത്തിനുള്ള മികച്ച മൂല്യമാണ് നൽകുന്നത്. പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന ഈ കാറിന്റെ വില വെറും 10.23 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

വോയ്‌സ് പ്രാപ്‌തമാക്കിയ സൺറൂഫ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോമാറ്റിക് എയർ പ്യൂരിഫയർ എന്നിവയും അതിലേറെയും പോലുള്ള സ്വഭാവ സവിശേഷതകളോടെ, അതിന്റെ വിഭാഗത്തിലെ ഏറ്റവും ഫീച്ചർ പായ്ക്ക് ചെയ്ത മെഷീനുകളിൽ ഒന്നാണിതെന്നും അവകാശപ്പെടാം.

അതിലും പ്രധാനമായി ഹ്യുണ്ടായി ക്രെറ്റയ്ക്ക് 433 ലിറ്റർ സ്റ്റോറേജ് സ്പേസും 15 ലക്ഷം രൂപയിൽ താഴെയുള്ള മികച്ച ബൂട്ട് സ്പേസുള്ള എസ്‌യുവികൾ തേടി എത്തുന്നവരെ തൃപ്തിപ്പെടുത്താനും പാകമാണ്.

കിയ സെൽറ്റോസ്
കിയ സെൽറ്റോസ് അതിന്റെ ബോൾഡ് രൂപവും രസകരമായ ഡ്രൈവിംഗ് അനുഭവവും സമന്വയിപ്പിക്കുന്ന എസ്‌യുവി വാഹനമാണ്. കൂടാതെ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്ന വൈവിധ്യമാർന്ന ഇന്റീരിയറുകളും മോഡൽ വാഗ്ദാനം ചെയ്യുന്നു.

വാരാന്ത്യ യാത്രകൾക്കോ, ദീർഘ ദൂര യാത്രകൾക്കോ ആവശ്യമായ നിങ്ങളുടെ ലഗേജുകൾ ഉൾക്കൊള്ളുന്നതിനോ ആവശ്യമായ എല്ലാത്തിനും കിയ സെൽറ്റോസിന്റെ 433 ലിറ്റർ ബൂട്ടിന് താങ്ങാനാവും. 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു വാഹനത്തിന് തീർച്ചയായും അവകാശപ്പെടാൻ ഇതിലും അധികം കാര്യങ്ങളുമുണ്ട്.

റെനോ കൈഗർ
റെനോ കൈഗർ ഒരു കോംപാക്‌ട് എസ്‌യുവിയാണെങ്കിലും സെഗ്മെന്റിലെ ഏറ്റവും വലിയ ബൂട്ട് സ്പേസ് വാഗ്‌ദാനം ചെയ്യുന്ന മോഡലാണിത്. ഇതുകൂടാതെ അതിമനോഹരമായ ഡിസൈനും സ്‌പോർട്ടി പ്രകടനവും കൊണ്ട് ആരുടേയും മനംമയക്കാനും വാഹനം പ്രാപ്‌തമാണ്.

നിങ്ങൾ ഏത് തരത്തിലുള്ള പ്രതലത്തിലാണ് വാഹനമോടിച്ചാലും ഈ എസ്‌യുവി നിങ്ങളെ ആനന്ദിപ്പിക്കുമെന്നും റെനോ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത് രണ്ട് വ്യത്യസ്ത പെട്രോൾ എഞ്ചിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ARAI പ്രകാരം 18.24 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ സ്പേസിന്റെ കാര്യത്തിലും റെനോ കൈഗർ വളരെ വിശാലമാണ്. 405 ലിറ്ററിന്റെ ബൂട്ട് സ്‌പെയ്‌സാണ് അതിൽ ഏറ്റവും ശ്രദ്ധേയമാണ്. ഇത് നല്ല അളവിലുള്ള ലഗേജുകൾ ഉൾക്കൊള്ളാൻ ഒരു എസ്‌യുവി തിരയുന്ന ആരെയും സന്തോഷിപ്പിക്കും.

15 ലക്ഷം രൂപയിൽ താഴെ വിലയുള്ള വളരെ കുറച്ച് എസ്‌യുവികളേ മികച്ച ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതാണ് മറ്റൊരു കൗതുകകരമായ വസ്‌തുത. എന്നാൽ നിങ്ങളുടെ സൗകര്യാർത്ഥം അവയിൽ ഏറ്റവും മികച്ച അഞ്ച് എസ്‌യുവികളെ തന്നെയാണ് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








