ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ തലവര തന്നെ മാറിമറിഞ്ഞ വർഷമായിരുന്നു 2021. ധാരാളം സ്റ്റാർട്ട്അപ്പ് കമ്പനികൾ വരെ നിറഞ്ഞാടിയ കാലത്ത് പല വിപ്ലവകരമായ തീരുമാനങ്ങൾകൊണ്ട് ഓലയും സിമ്പിളും ഏഥറും എല്ലാം പല പുതുമകളാണ് വിപണിയെ പരിചയപ്പെടുത്തിയത്.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

അടുത്ത വർഷം കൂടുതൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തന്നെയാണ് പല കമ്പനികളും പദ്ധതിയിട്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ വൈദ്യുതീകരണത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

വരുന്ന പുതുവർഷത്തിൽ നിങ്ങൾ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ പരിചയപ്പെട്ടിരിക്കേണ്ട ചില മോഡലുകളുണ്ട്. 2022-ൽ ഇന്ത്യയിൽ വരാനിരിക്കുന്ന മികച്ച പത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളും മോട്ടോർസൈക്കിളുകളും ഏതെല്ലാമെന്ന് അറിഞ്ഞിരുന്നാലോ?

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

അൾട്രാവയലറ്റ് F77

ഏകദേശം രണ്ട് വർഷം മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച സ്പോർട്ടി ഇലക്‌ട്രിക് മോട്ടോർസൈക്കിളായിരുന്നു അൾട്രാവയലറ്റ് F77. പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാതിനാൽ മോഡൽ 2022-ൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ഇലക്ട്രിക് മോട്ടോർസൈക്കിൾ 2022 മധ്യത്തോടെ ഉത്പാദനത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.9 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയും മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയും കൈവരിക്കാൻ ശേഷിയുള്ള അൾട്രാവയലറ്റ് F77 ഒരു പെർഫോമൻസ് അധിഷ്ഠിത ഇ-മോട്ടോർസൈക്കിളായിരിക്കും.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് ഇലക്ട്രിക്

കഴിഞ്ഞ കുറച്ചു മാസങ്ങളായി സുസുക്കി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ബർഗ്‌മാൻ സ്ട്രീറ്റ് 125 അടിസ്ഥാനമാക്കി കമ്പനി വികസിപ്പിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ. ഇതിനകം തന്നെ നിരത്തുകളിൽ പലതവണ കണ്ടെത്തിയിരിക്കുന്ന ടൂ വീലർ അടുത്ത വർഷത്തോടെ യാഥാർഥ്യമാവുമെന്നാണ് സൂചന.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

2022 ആദ്യ പകുതിയിൽ തന്നെ ബർഗ്മാനെ അടിസ്ഥാനമാക്കിയുള്ള ഇലക്‌ട്രിക് സ്കൂട്ടറിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൂർണ ചാർജിൽ പരമാവധി 100 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ള മോഡലിന്റെ മറ്റ് വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ടോർക്ക് T6X

2016 ലാണ് ടോർക്ക് ആദ്യമായി T6X വിപണിയിൽ പരിചയപ്പെടുത്തുന്നത്. എന്നാൽ പല കാരണങ്ങളാലും ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ലോഞ്ച് വൈകുകയായിരുന്നു. ടോർക്ക് T6X 2022-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

പൂർണ ചാർജിൽ ഏകദേശം 100 കിലോമീറ്റർ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററിന് അടുത്തായിരിക്കും. ടാറ്റ മോട്ടോർസിന്റെ സഹായത്തോടെയാണ് മോഡൽ വിപണിയിൽ എത്തുക എന്ന കാര്യവും കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താൻ ടോർക്കിനെ സഹായിക്കും.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ഹീറോ വൈഡ

അടുത്ത വർഷം ഇലക്ട്രിക് സ്‌കൂട്ടർ സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്ന ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. തായ്‌വാനിലെ ഗോഗോറോയുടെ പങ്കാളിത്തത്തോടെയാണ് കമ്പനി പുത്തൻ ഇവിയെ വികസിപ്പിച്ച് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

വൈഡ എന്നു പേരിടുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ഹീറോയുടെ ആദ്യ ഇ-സ്‌കൂട്ടർ എന്ന നിലയിൽ ശ്രദ്ധേയമാകാൻ പ്രാപ്‌തമായിരിക്കും. മോഡലിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹീറോ വൈഡ ഇവിക്ക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സജ്ജീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

എംഫ്ലക്‌സ് വൺ

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കായ എംഫ്‌ളക്‌സ് വണ്ണിനെ എംഫ്‌ളക്‌സ് മോട്ടോർസ് 2022-ൽ പുറത്തിറക്കും. 72 bhp കരുത്തിൽ 84 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് ലിക്വിഡ് കൂൾഡ് ഇൻഡക്ഷൻ മോട്ടോറാണ് തുടിപ്പേകുന്നത്.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

വെറും 3 സെക്കൻഡിനുള്ളിൽ മോട്ടോർസൈക്കിൾ 0-60 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും 200 കിലോമീറ്ററിന്റെ പരമാവധി വേഗത എംഫ്ലക്സ് വണ്ണിനുണ്ടാവുമെന്നുമാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. കൂടാതെ ജിപിഎസ് നാവിഗേഷൻ സിസ്റ്റം, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും ഇതിന് ലഭിക്കും.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ഹീറോ ഇലക്ട്രിക് AE-47

ഹീറോ മോട്ടോകോർപ്പാണെന്ന് പലരും കരുതുന്ന കമ്പനിയാണ് ഹീറോ ഇലക്ട്രിക്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളുമായി ബന്ധമുണ്ടെങ്കിലും ഹീറോ ഇലക്ട്രിക് തികച്ചും സ്വതന്ത്രമായൊരു കമ്പനിയാണ്.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

നിലവിൽ ഏറ്റവും കൂടുതൽ ഇലക്‌ട്രിക് മോഡലുകൾ ഇന്ത്യയിലുള്ള ബ്രാൻഡാണ് ഹീറോ ഇലക്‌ട്രിക്. പുതിയ AE-47 ഇ-മോട്ടോർസൈക്കിൾ കൂടി വിപണിയിൽ അവതരിപ്പിക്കുന്നതോടെ കമ്പനിയുടെ നിര കൂടുതൽ ശക്തമാവും. 3.5 kWh ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ 4 kW ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ ഹൃദയം.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ഇ-ബൈക്കിന് പവർ, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ ഉണ്ടായിരിക്കും. ഇവ യഥാക്രമം 85 കിലോമീറ്റർ, 160 കിലോമീറ്റർ റേഞ്ച് എന്നിങ്ങനെയാണ് വാഗ്‌ദാനം ചെയ്യുക.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ഒഖിനാവ Oki100

ഒഖിനാവ ഓട്ടോടെക് അടുത്ത വർഷം ആദ്യം Oki100 എന്ന പേരിൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. ഇത് ഒരു പെർഫോമൻസ് അധിഷ്ഠിത മോഡലായിരിക്കുമെന്നതാണ് ശ്രദ്ധേയം. കൂടാതെ ഇത് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സംവിധാനവും അവതരിപ്പിക്കും. ഒറ്റ ചാർജിൽ ഏകദേശം 200 കി.മീ ഡ്രൈവിംഗ് റേഞ്ചാണ് ഇലക്‌ട്രിക് ബൈക്കിന് പ്രതീക്ഷിക്കുന്നത്. ഒപ്പം പരമാവധി വേഗത 120 കിലോമീറ്ററും ആയിരിക്കും.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ഒഖിനാവ Oki90

Oki100 മോഡലിനൊപ്പം Oki90 എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറും ഒഖിനാവ പുറത്തിറക്കുന്നുണ്ട്. വരാനിരിക്കുന്ന ഈ ഇ-സ്‌കൂട്ടറിന് പൂർണ ചാർജിൽ 200 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയും പ്രതീക്ഷിക്കാം. Oki100 മോട്ടോർസൈക്കിളിന് സമാനമായി Oki90 സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സജ്ജീകരണവും വാഗ്‌ദാനം ചെയ്യും.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

കൊമാകി വെനീസ്

2022 തുടക്കത്തോടെ തന്നെ ഇന്ത്യയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാനാണ് കൊമാകി ഉന്നംവെക്കുന്നത്. ഒരു സ്കൂട്ടറും ഒരു മോട്ടോർസൈക്കിളുമായിരിക്കും ശ്രേണിയിലേക്ക് പ്രവേശിക്കുക. ആദ്യത്തേതിന് വെനീസ് എന്ന് പേരിടും.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

കൂടാതെ റീജനറേറ്റീവ് ബ്രേക്കിംഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, കൂറ്റൻ അണ്ടർസീറ്റ് സ്റ്റോറേജ് തുടങ്ങി നിരവധി ഫീച്ചറുകൾ സ്‌കൂട്ടറിൽ ഉണ്ടായിരിക്കും. വെനീസ് മോഡലിന്റെ മറ്റ് സാങ്കേതിക സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പെർഫോമൻസും ശ്രേണിയുടെ കണക്കുകളും ശ്രദ്ധേയമാകുമെന്ന് തന്നെ കരുതാം.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

കൊമാകി റേഞ്ചർ

കൊമാകിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ 2022-ന്റെ തുടക്കത്തിൽ പുറത്തിറക്കാനിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ആയിരിക്കും. 'റേഞ്ചർ' എന്ന് വിളിക്കപ്പെടുന്ന ഇ-ബൈക്ക് 5 kW ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 4 kW ബാറ്ററി പായ്ക്കാണ് നൽകുന്നത്.

ഇലക്‌ട്രിക്കിലുമുണ്ട് നീണ്ടനിര, 2022-ൽ വരാനിരിക്കുന്ന മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹങ്ങൾ

ഇക്കാരണത്താൽ തന്നെ പെർഫോമൻസ് കണക്കുകളും ശ്രദ്ധേയമായിരിക്കും. അതേസമയം റേഞ്ചും ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്താൻ തക്കം മാന്യമായിരിക്കുമെന്നും കരുതാം. ക്രൂയിസ് കൺട്രോൾ, റിവേഴ്സ് ഡ്രൈവ് മോഡ് എന്നിവയ്‌ക്കൊപ്പം സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും റീജനറേറ്റീവ് ബ്രേക്കിംഗും ഇതിന് ലഭിക്കും.

Most Read Articles

Malayalam
English summary
The top upcoming electric two wheelers in india in 2022 details
Story first published: Monday, December 20, 2021, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X