മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്; ഓർത്തെടുക്കാം ബലേനോയുടെ RS പതിപ്പിനെ

സാധാരണക്കാരുടെ വാഹന നിർമാണ കമ്പനിയാണ് മാരുതി സുസുക്കി എന്നാണ് പൊതുവേയുള്ളൊരു ധാരണ. ഒരർഥത്തിൽ അത് ശരിതന്നെയാണ്. അധിക ചെലവുകളൊന്നുമില്ലാതെ വിശ്വാസത്തോടെ കൊണ്ടുനടക്കാൻ സാധിക്കുന്ന വാഹനങ്ങളാണ് മാരുതി എക്കാലവും നിർമിച്ചിട്ടുള്ളതും.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

മൈലേജും, കുറഞ്ഞ മെയിന്റനെൻസ് ചെലവുകളുമാണ് മാരുതി കാറുകളുടെ പ്രധാന പ്ലസ് പോയിന്റും. മാത്രമല്ല റീ-സെയിൽ വാല്യുവും മറ്റൊരു ആകർഷണമാണ്. ഒരു പെർഫോമൻസ് കാർ എന്നാൽ ആദ്യം ഓടിവരുന്നത് മറ്റ് പല കമ്പനികളുടെ പേരുകളായിരിക്കും.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

അവിടെ മാരുതി സുസുക്കിക്ക് പ്രത്യേകിച്ച് ഒരു സ്ഥാനവുമില്ല. എന്നാൽ ഈ ചിന്താഗതിക്ക് തികച്ചും വ്യത്യസ്‌തമായൊരു മോഡലിനെ കമ്പനി നമ്മുടെ വിപണിയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. പണ്ട് പണ്ട് പണ്ടെന്നുമല്ല ഈ കഥ നടക്കുന്നത്. 2017-ലാണ് സംഭവം. അതും ഇന്നും വിപണിയിൽ തരംഗമായി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ പെർഫോമൻസ് പതിപ്പായിരുന്നു എന്നതാണ് മറ്റൊരു കൗതുകം.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക് എന്ന ഖ്യാതിയോടെയാണ് ബലേനോ RS 2017-ൽ വിപണിയിലേക്ക് എത്തുന്നത്. ബൂസ്റ്റർ ജെറ്റ് എഞ്ചിൻ ഉപയോഗിച്ചുള്ള ഈ പ്രീമിയം ഹാച്ച് തികച്ചും ഡ്രൈവർ കേന്ദ്രീകൃതമായിരുന്നു. കാറിൽ കയറി ആക്‌സിലറേറ്റർ ഒന്ന് അമർത്തിയാൽ അങ്ങനെ പറപറക്കുന്നവൻ ഒന്നുമായിരുന്നില്ല ബലേനോയുടെ RS പതിപ്പ് എന്നത് മനസിൽ വെക്കേണ്ട കാര്യമാണ്.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

അന്ന് പോളോ ജിടി ടിഎസ്ഐ, പുന്തോ അബാർത്ത് തുടങ്ങിയ കാറുകളുമായി ഏറ്റുമുട്ടാനെത്തുന്ന കാറിന് 1.0 ലിറ്റർ മൂന്നു സിലിണ്ടർ ബുസ്റ്റർജെറ്റ് എഞ്ചിനാണ് മാരുതി സമ്മാനിച്ചത്. ഈ എഞ്ചിൻ 5,500 rpm-ൽ 102 bhp കരുത്തും 1,700 rpm-മുതൽ 4,500 rpm വരെ 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ബൂസ്റ്റർ ജെറ്റ് എഞ്ചിൻ ജോടിയാക്കിയതും. ബലെനോ RS വെറും 10.23 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമായിരുന്നു. ബലേനോയുടെ 1.2 ലിറ്റർ പതിപ്പിനേക്കാളും ചില സി-സെഗ്മെന്റ് സെഡാനുകളേക്കാളും വേഗതയേറിയതാരുന്നു ഈ പെർഫോമൻസ് കാർ.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

ഒരു ഹാച്ചിനെ 'ഹോട്ട് ഹാച്ച്' ആക്കുന്ന രണ്ടാമത്തെ പ്രധാന വശം അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സാണ്. ഇത് സാധാരണ ബലേനോയിൽ നിന്ന് വ്യത്യസ്തമാണോ എന്ന് അറിയാനും പലർക്കും താത്പര്യമുണ്ടായിരിക്കാം. അതേ അങ്ങനെ തന്നെയായിരുന്നു. പെർഫോമൻസിന് അടിവരയിടാൻ നിരവധി നവീകരണങ്ങളാണ് മാരുതി വാഹനത്തിൽ വരുത്തിയത്.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

മികച്ച ഹാൻഡിലിംഗിനായി 60 കിലോഗ്രാം ഭാരം കമ്പനി വർധിപ്പിച്ചു. പ്രധാന നവീകരണങ്ങളിൽ ഇക്കാര്യം എടുത്തുപറയാതിരിക്കാനാവില്ല. അതോടൊപ്പം കോർണറിംഗിലും പ്രകടനം മികച്ചതാക്കാൻ സ്റ്റാൻഡേർഡ് ബലേനോയേക്കാൾ വളരെ കഠിനമായ ചാസിയാണ് RS പതിപ്പിന് കമ്പനി സമ്മാനിച്ചതും.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

തീർന്നില്ല, അതോടൊപ്പം സ്റ്റിയറിംഗിനും അധിക ഭാരം നൽകി. ബോഡി റോൾ കുറയ്ക്കുന്നതിനായി കർശനമായ സസ്പെൻഷനും പെർഫോമൻസ് കാറിലേക്ക് മാരുതി കൊണ്ടുവന്നു. ബ്രേക്കിംഗ് മെച്ചപ്പെടുത്താൻ നാല് വീലുകളിലും കമ്പനി ഡിസ്ക്ക് ബ്രേക്കാണ് വാഗ്‌ദാനം ചെയ്‌തത്.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

പ്രീമിയം ഹാച്ച്ബാക്ക് ശേണിയിലെത്തിയ ബലേനൊയുടെ രൂപം തന്നെയാണ് RS വേരിയന്റിലും കാണാനായത്. അതായത് ഡിസൈനിൽ ഒരു പിരഷ്ക്കാരവും മാരുതി നൽകിയില്ലെന്ന് ചുരുക്കം. എന്നിരുന്നാലും കൂടുതൽ സ്റ്റൈലിഷ് ലുക്ക് ലഭിക്കുന്നതിനായി ബമ്പറിൽ ചെറിയൊരു മാറ്റവും കറുത്ത അലോയ് വീലും ഹോട്ട് ഹാച്ചിന് നൽകി.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

ഗൺമെറ്റൽ ഗ്രേയിൽ പൂർത്തിയാക്കിയ പുതിയ ഗ്രിൽ RS-ന് ഒരു സ്പോർട്ടി രൂപം കൊടുത്തു. ഫോക്‌സ്‌വാഗൺ പോളോ ജിടി ടിഎസ്‌ഐയും അബാർത്ത് പുണ്ടോയും മാത്രമാണ് ബലേനോ RS പതിപ്പുമായി മാറ്റുരച്ചത്. എന്നാൽ ഈ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള പെർഫോമൻസ് മാരുതിക്ക് നിറവേറ്റാനായില്ലെന്നതാണ് യാഥാർഥ്യം.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

എങ്കിലും ബലേനോ RS മറ്റ് രണ്ട് എതിരാളികളേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് അവതരിപ്പിച്ചത് എന്ന കാര്യം വളരെ സ്വീകാര്യമായിരുന്നു. യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച അതേ പ്രകടനത്തോടു കൂടി ബലേനോ RS ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി അനുകൂലമായിരുന്നേനെ.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

ബൂസ്റ്റർ ജെറ്റ് എഞ്ചിനോടുകൂടിയ യൂറോ-സ്പെക്ക് ബലേനോ 112 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. ഇത് പോളോ ജിടി ടിഎസ്ഐയ്ക്ക് സമാനമായ കണക്കുകളായിരുന്നു. ഏകദേശം 8.69 ലക്ഷം രൂപയുടെ എക്സ്ഷോറും വിലയിലാണ് RS പതിപ്പിനെ മാരുതി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

സ്റ്റാൻഡേർഡ് ബലേനോയെപ്പോലെ തികച്ചും ഡ്രൈവറുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഇണങ്ങുന്ന കാര്‍ തന്നെയായിരുന്നു ബലേനോ RS. പോളോ ജിടിയോടും പുന്തോ അബാര്‍ത്തിനോടും കിടപിടിക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് മാരുതി സുസുക്കിയുടെ ഈ കാറിനുണ്ടെന്ന് ദൈനംദിന ഉപയോഗത്തിൽ മാത്രമാകും മനസിലാക്കാനാവുക.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

കുറഞ്ഞ കെര്‍ബ് ഭാരം, ഏത് വിധേനയും പണിയെടുക്കാന്‍ തയാറുള്ള എഞ്ചിന്‍, മാനുവല്‍ ഗിയര്‍ ബോക്‌സ്, മികച്ച ബ്രേക്കിംഗ് എന്നിവയെല്ലാം ഒത്തിണങ്ങിയ ഒരു ഇന്ത്യൻ കാറായി ഇതിനെ കണ്ടാൽ മതി.

മാരുതിയുടെ ആദ്യ പെർഫോമൻസ് ഹാച്ച്ബാക്ക്; ഓർത്തെടുക്കാം ബലേനോ RS പതിപ്പിനെ

കൊടുക്കുന്ന തുകയ്ക്കുള്ള മൂല്യം തീര്‍ച്ചയായും ഈ കാറില്‍ പ്രതീക്ഷിക്കാം. നമ്മുടെ റോഡ് സാഹചര്യങ്ങൾക്ക് തീർത്തും ഇണങ്ങും ഈ പെർഫോമൻസ് കാർ. മാത്രമല്ല എല്ലാ മാരുതി സുസുക്കി കാറുകളേയും പോലെ തന്നെ എപ്പോഴും വിശ്വാസത്തോടെ ആശ്രയിക്കാനും കഴിയും.

Most Read Articles

Malayalam
English summary
The unsung story of the maruti suzuki baleno rs performance hatch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X