ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

ഫ്ലൈയിംഗ് ടാക്‌സി എന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും ഇതുവരെ നേരിട്ടുകാണാനോ പരീക്ഷണം നടത്തിയതായോ നാം കേട്ടിരുന്നില്ല. ലോകമെമ്പാടുമുള്ള വിവിധ കമ്പനികൾ അത്തരം സാങ്കേതികവിദ്യ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും പറക്കും ടാക്സികൾ ഇപ്പോഴും വിദൂര ഭാവിയാണ്.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

എന്നാൽ പറക്കും ടാക്സി എന്ന പദ്ധതി യാഥാർഥ്യമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൈനീസ് കമ്പനിയായ എക്‌സ്‌പെംഗാണ് പറക്കും കാറിന്‍റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ഗ്വാങ്ഷൂ ആസ്ഥാനമായുള്ള എക്‌സ്‌പെംഗ് (XPeng) എന്ന കമ്പനിയാണ് XPeng X2 എന്ന തങ്ങളുടെ പറക്കും കാറിന്‍റെ പരീക്ഷണം നടത്തിയത്.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

ട്രാഫിക്ക് ഒഴിവാക്കാനും ഏത് ലക്ഷ്യസ്ഥാനത്തും വേഗത്തിൽ എത്തിച്ചേരാനും കഴിയുന്ന തരത്തിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായിലെ ചൈനീസ് കോൺസുലേറ്റിന്റെയും ആഗോള മാധ്യമങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടെ 150-ലധികം പേർ എക്‌സ്‌പെംഗ് X2 ഫ്ലൈയിംഗ് ടാക്സിയുടെ ആദ്യ പറക്കലിന് സാക്ഷ്യം വഹിച്ചത്.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

യാത്രക്കാരില്ലാതെയാണ് ഇത്തവണ കമ്പനി തങ്ങളുടെ പരീക്ഷണ പറക്കൽ നടത്തിയത്. എന്നാൽ 2021 ജൂലൈയിൽ യാത്രക്കാരുമായി തങ്ങൾ പരീക്ഷണം നടത്തിയതായും കമ്പനി അവകാശപ്പെടുന്നു.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (DCAA) പ്രത്യേക ഓപ്പറേഷൻ റിസ്ക് അസസ്മെന്റ് പൂർത്തിയാക്കി പ്രത്യേക ഫ്ലൈയിംഗ് പെർമിറ്റ് നേടിയ ശേഷമാണ് ഇലക്ട്രിക് ഫ്ലൈയിംഗ് വെഹിക്കിൾ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ടത്. Xpeng Aeroht സ്വതന്ത്രമായി വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്ത ഒരു അഞ്ചാം തലമുറ ഫ്ലൈയിംഗ് കാറാണ് എക്സ്പെംഗ് X2.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

ടിയർഡ്രോപ് ആകൃതിയിലുള്ള രൂപകൽപ്പനയും സയൻസ് ഫിക്ഷൻ രൂപവും ഉള്ള ഒരു അടച്ച കോക്ക്പിറ്റാണ് വാഹനത്തിനുള്ളത്. ഇതിനായി വിമാനത്തിനുള്ളിലെ ആത്യന്തിക പ്രകടനം കൈവരിക്കുന്നതിന് വാഹനം ഉയർന്ന കാര്യക്ഷമതയുള്ള എയറോഡൈനാമിക്സ് സ്വീകരിച്ചു. ഭാരം കുറയ്ക്കുന്നതിന് എക്സ്പെംഗ് X2 ഒരു പൂർണമായ കാർബൺ ഫൈബർ ഘടനയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

രണ്ട് യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ഈ വാഹനം എട്ട് പ്രൊപ്പല്ലറുകളുടെ ഒരു സെറ്റ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഫ്ലൈറ്റ് സമയത്ത് കാർബൺ ഡൈ ഓക്സൈഡ് ഫ്ലൈയിംഗ് ടാക്‌സി ഉദ്‌വമനം ഉണ്ടാക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

കൂടാതെ താഴ്ന്ന ഉയരത്തിലുള്ള സിറ്റി ഫ്ലൈറ്റുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും വളരെ പ്രയോജനമുണ്ടാക്കുന്ന കാര്യമാണ്. ഹ്രസ്വദൂര നഗര യാത്രകൾക്ക് ഇത് നന്നായി യോജിച്ചതാണെന്ന് സാരം. മാത്രമല്ല വേഗത്തിലുള്ള മെഡിക്കൽ ഗതാഗതത്തിനുള്ള നല്ലൊരു പരിഹാരവുമാകാമിത്.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

മാനുവൽ, ഓട്ടോണമസ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളുമായാണ് ഫ്ലൈയിംഗ് ഇവി വരുന്നത്. ഓട്ടോണമസ് ഫ്ലൈറ്റിന്റെ സമയത്ത്, യാത്രക്കാർക്ക് ലളിതമായ സ്റ്റാർട്ട്, റിട്ടേൺ, ലാൻഡിംഗ് ഓപ്പറേഷനുകൾ എന്നിവയിലൂടെ മികച്ച ഫ്ലൈയിംഗ് അനുഭവം നൽകാനും എക്‌സ്‌പെംഗ് X2 മോഡലിന് സാധിക്കും.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

മണിക്കൂറിൽ 130 കിലോമീറ്റർ (80 മൈൽ) ആണ് ഇതിന്‍റെ ഉയർന്ന വേഗതയെന്നും കമ്പനി അറിയിച്ചു. വിമാനങ്ങൾ, ഹെലികോപ്‌ടറുകൾ എന്നിവയിൽ നിന്ന് വ്യത്യസ്‌തമായി ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.

ട്രാഫിക്കില്ലാതെ ആകാശത്തൂടെ പറപറക്കാം, പരീക്ഷണപ്പറക്കൽ നടത്തി ഫ്ലൈയിംഗ് ടാക്‌സി

അതേസമയം ബാറ്ററി ലൈഫ്, എയർ ട്രാഫിക് കണ്‍ട്രോൾ സുരക്ഷ, അടിസ്ഥാന സൗകര്യത്തിന്‍റെ പ്രശ്‌നങ്ങൾ എന്നിവ എക്‌സ്പെങ്ങിന് വെല്ലുവിളികൾ സൃഷ്‌ടിക്കുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, October 12, 2022, 16:42 [IST]
English summary
The xpeng x2 electric flying car completed trial run over the skies of dubai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X