ആഡംബരം പരകോടിയിൽ; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ലക്ഷ്വറി കാറുകൾ

പണ്ട് നമ്മുടെ വിപണിയിൽ വില കുറവുള്ള കാറുകൾ വാങ്ങാൻ ആവശ്യക്കാർ ഏറെയായിരുന്നു എന്നതാണ്. എന്നാൽ കാലം മാറിയതോടെ വൻതോതിൽ പ്രീമിയം കാറുകളും വിറ്റഴിക്കപ്പെടുന്നുണ്ടെന്നതാണ് ഇന്ത്യൻ വാഹന വിപണിയുടെ പ്രത്യേകത. ബജറ്റ് മോഡലുകൾക്ക് എത്രയേറെ ഡിമാന്റുണ്ടോ അത്രയും തന്നെ പ്രീമിയം ലക്ഷ്വറി മോഡലുകളും വാങ്ങാൻ ആളെത്തുന്നുണ്ട്.

കോടികൾ വിലയുള്ള വാഹനങ്ങൾ ഇവിടെ ചൂടപ്പം പോലെ വിറ്റഴിക്കുന്നുള്ളതിനാൽ ലോകത്തിലെ അത്യാഡംബര കാറുകളിൽ മിക്കതും ഇന്നു ഇന്ത്യയിൽ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി നമ്മുടെ രാജ്യം മാറിയത് ചുമ്മാതൊന്നുമല്ല. ഇവയെല്ലാം നിരത്തിൽ കാണുന്നത് നമുക്ക് സന്തോഷം നൽകുന്ന കാര്യം കൂടിയാണ്. ലക്ഷ്വറി കാറുകൾ സ്വന്തമാക്കാനായില്ലെങ്കിലും ഇതിനെകുറിച്ചെല്ലാം അറിയാനും നമുക്ക് താത്പര്യമുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കൂടിയ കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ആഡംബരം പരകോടിയിൽ; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ലക്ഷ്വറി കാറുകൾ

മെർസിഡീസ് ബെൻസ് മെയ്ബാക്ക് S-ക്ലാസ്: 2.57 കോടി മുതൽ 3.32 കോടി വരെ എക്സ്ഷോറൂം വില പരിധിയിൽ ലഭ്യമായ ഈ ലക്ഷ്വറി സെഡാൻ ഇന്ത്യൻ വിപണിയിൽ രണ്ട് വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. 3982 സിസി പെട്രോൾ, 5980 സിസി പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിന്റെ ഹൃദയം. രണ്ടാമത്തേത് 603 bhp കരുത്തും 900 Nm torque വരെ വികസിപ്പിക്കും.

ലാൻഡ് റോവർ റേഞ്ച് റോവർ: ഇന്ത്യൻ വിപണിയിൽ 2.38 കോടി മുതൽ 4.17 കോടി രൂപ വരെയാണ് ലാൻഡ് റോവർ റേഞ്ച് റോവറിന്റെ വില വരുന്നത്. SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ, SV എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ ഇത് ലഭ്യമാണ്. ഡീസൽ എഞ്ചിനിനൊപ്പം മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ആഡംബരം പരകോടിയിൽ; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ലക്ഷ്വറി കാറുകൾ

ബെന്റ്ലി കോണ്ടിനെന്റൽ ജിടി: ബെന്റ്ലി കോണ്ടിനെന്റൽ ജിടിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 3.57 കോടി രൂപയാണ്. 6.0 ലിറ്റർ W12 TSI എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന കോണ്ടിനെന്റൽ GT 659 bhp കരുത്തിൽ 900 Nm torque വരെ നൽകുന്ന ഈ എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ആസ്റ്റൺ മാർട്ടിൻ DBX: 3.82 കോടി മുതൽ 4.63 കോടി രൂപ വരെ എക്സ്ഷോറൂം വിലയുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡിന്റെ എസ്‌യുവി രാജ്യത്തെ എക്സ്പെൻസീവ് വാഹനങ്ങളുടെ നിരയിലെ പുലിക്കുട്ടിയാണ്. 697 bhp, 900 Nm torque എന്നിങ്ങനെ ഉത്പാദിപ്പിക്കുന്ന 4 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ആഡംബരം പരകോടിയിൽ; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ലക്ഷ്വറി കാറുകൾ

ബെന്റ്ലി ബെന്റയ്‌ഗ: 4.10 കോടി മുതൽ 6 കോടി രൂപ വരെയാണ് ബെന്റ്‌ലി ബെന്റയ്‌ഗയുടെ ഇന്ത്യയിലെ വില. രാജ്യത്തെ ഏറ്റവും ചെലവേറിയ ആഡംബര കാറുകളുടെ പട്ടികയിൽ ആറാം സ്ഥാനക്കാരനാണിവൻ. കാറിലെ 3996 സിസി പെട്രോൾ എഞ്ചിൻ 542 bhp പവറിൽ 770 Nm torque ഉത്പാദിപ്പിക്കും. 4.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഇതിന് പരമാവധി 290 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കാനാവും.

റോൾസ് റോയ്‌സ് വ്രെയ്ത്ത്: 6.22 കോടി രൂപ മുതൽ 7.21 കോടി രൂപ വരെ എക്സ്ഷോറൂം വില വരുന്ന ഈ അത്യാഡംബര കാറിന് 5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഇതിനായി 6.6 ലിറ്റർ പെട്രോൾ എഞ്ചിനാണ് വ്രെയ്ത്ത് കൂപ്പെയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 591 bhp കരുത്തിൽ 900 Nm torque വരെ നൽകാനും ശേഷിയുള്ളതാണ്.

ആഡംബരം പരകോടിയിൽ; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ലക്ഷ്വറി കാറുകൾ

റോൾസ് റോയ്സ് കലിനൻ: ഇതെന്താ റോൾസ് റോയ്‌സ് കാറുകൾ മാത്രമേ ഈ പട്ടികയിൽ കാണാനുള്ളൂവെന്ന് ആലോചിക്കുന്നവർ കുറച്ചുകൂടി ക്ഷമ കാണിക്കണം. ഇന്ത്യയിൽ 6.95 കോടി രൂപയാണ് റോൾസ് റോയ്സ് കലിനന് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ലെതർ പൊതിഞ്ഞ ഡാഷ്‌ബോർഡും ഓട്ടോമാറ്റിക്കായി അടയ്ക്കാൻ കഴിയുന്ന വാതിലുകളും ഫീച്ചർ ചെയ്യുന്ന ഇതിന് 563 bhp പവറിൽ പരമാവധി 850 Nm torque പുറപ്പെടുവിക്കുന്ന 6.8 ലിറ്റർ പെട്രോൾ എഞ്ചിനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

റോൾസ് റോയ്സ് ഡോൺ: ഇന്ത്യയിൽ വാങ്ങാൻ ഏറ്റവും ചെലവേറിയ ആഡംബര കാറുകളുടെ പട്ടികയിൽ റോൾസ് റോയ്‌സിന്റെ അടുത്ത മോഡലാണ് ഇടംപിടിച്ചിരിക്കുന്നത്. 563 bhp പവറിൽ 820 Nm torque നൽകുന്ന 6.6 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. എ-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ വാഹനത്തിന് 7.30 കോടി രൂപ മുതൽ 7.85 കോടി രൂപ വരെയാണ് ആഭ്യന്തര വിപണിയിലെ എക്സ്ഷോറൂം വില വരുന്നത്.

ആഡംബരം പരകോടിയിൽ; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ലക്ഷ്വറി കാറുകൾ

റോൾസ് റോയ്സ് ഫാന്റം: 8.99 കോടി മുതൽ 10.58 കോടി രൂപ വരെ വിലയുള്ള റോൾസ് റോയ്സ് ഫാന്റമാണ് നമ്മുടെ രാജ്യത്തെ ഏറ്റവും വില കൂടിയ രണ്ടാമത്തെ വാഹനം. 6.8 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആഡംബര കാറിന്റെ ഹൃദയം. ഇത് 563 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ്: ഓപ്ഷണൽ ആക്‌സസറികളും ഉപകരണങ്ങളും ഉൾപ്പെടെ ഏതാണ് 12.25 കോടി രൂപ വില വരുന്ന റോൾസ് റോയ്‌സിന്റെ ഈ മോഡലാണ് ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ചെലവേറിയ ആഡംബര കാറുകളിലൊന്ന്. ബ്രാൻഡിന്റെ ഓൾ-അലൂമിനിയം സ്‌പേസ് ഫ്രെയിം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റിന് 600 bhp പവറിൽ 900 Nm torque വരെ നൽകുന്ന 6.75 ലിറ്റർ V12 എഞ്ചിനാണ് തുടിപ്പേകുന്നത്.

More from DriveSpark

Article Published On: Tuesday, February 28, 2023, 14:15 [IST]
English summary
These are the most expensive cars that you can buy in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X