ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

എസ്‌യുവികളും എം‌പി‌വികളും നിലവിൽ ഇന്ത്യൻ വിപണിയിൽ ശക്തമായ ഡിമാന്റ് നേടികൊണ്ടിരിക്കുകയാണ്. വലിയ കുടുംബങ്ങൾക്ക് ഒന്നിച്ച് യാത്ര ചെയ്യാനാവുമെന്നതാണ് ഇത്തരം വാഹനങ്ങളുടെ ഏറ്റവും വലിയ പൊസിറ്റീവ് കാര്യം.

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

ഡിസൈൻ, ഫീച്ചറുകൾ, പെർഫോമൻസ് എന്നിവയ്‌ക്ക് പുറമേ, വാങ്ങുന്നവർ ഇപ്പോൾ മികച്ച സുരക്ഷാ മാനദണ്ഡങ്ങൾക്കും ഫീച്ചറുകൾക്കും തുല്യ മുൻഗണന നൽകുന്ന കാലഘട്ടമാണിത്. ഇന്ത്യയിൽ സുരക്ഷിതമായ കാറുകൾക്കായുള്ള വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് പല ബ്രാൻഡുകളും ഇപ്പോൾ തങ്ങളുടെ മോഡലുകൾ മെച്ചപ്പെട്ട സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പണിതീർക്കുന്നത്.

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

അവിടെയാണ് ADAS ഡ്രൈവർ അധിഷ്ഠിത ടെക്നോളജി പ്രാധാന്യമർഹിക്കുന്നതും. ഇന്ത്യയിൽ ഉടൻ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി വരുന്ന ജനപ്രിയ എസ്‌യുവികളെയും എം‌പി‌വികളെയും നമുക്കൊന്ന് പരിചയപ്പെട്ടാലോ?

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്

എം‌ജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ

അടുത്തിടെ ബ്രാൻഡ് പുറത്തുവിട്ടിരുന്നു. കിടിലൻ പുതിയ ഫീച്ചറുകൾ, കോസ്‌മെറ്റിക് നവീകരണങ്ങൾ, ADAS സുരക്ഷാ സാങ്കേതികവിദ്യ എന്നിവയുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ വാഹനം വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ കമ്പനി പുതിയ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും.

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

ടൊയോട്ട ഇന്നോവ ഹൈക്രോസ്

ടൊയോട്ട ഇന്നോവ ഹൈർക്രോസ് ഉടൻ തന്നെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. പിന്നീട് ഇന്ത്യയിലേക്കും എംപിവികളുടെ രാജാവ് എഴുന്നള്ളും. പുതിയ ക്യാബിൻ, പുതിയ പ്ലാറ്റ്ഫോം, പുത്തൻ എക്സ്റ്റീരിയർ ഡിസൈൻ, പുതിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം ഇടംപിടിക്കുന്ന പുതിയ ഇന്നോവ ഹൈക്രോസിൽ ടൊയോട്ട സേഫ്റ്റി സെൻസ് (TSS) ADAS സുരക്ഷാ സാങ്കേതികവിദ്യയും കമ്പനി കൊണ്ടുവരും.

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

ഹ്യുണ്ടായി ക്രെറ്റ/അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ്

ഹ്യുണ്ടായി ക്രെറ്റയും അതിന്റെ മൂന്നുവരി മോഡലായ അൽകസാറും നിലവിൽ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും ജനപ്രിയമായ മോഡലുകളാണ്. ചില മാറ്റങ്ങളുമായി രണ്ട് എസ്‌യുവികളും അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

റിയർ ക്രോസ്-ട്രാഫിക് അവോയ്‌ഡൻസ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ പോലുള്ള ഫീച്ചറുകൾ ലഭിക്കുന്ന ADAS സുരക്ഷാ സാങ്കേതികവിദ്യയായിരിക്കും വരാനിരിക്കുന്ന മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത.

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം വിപണിയിൽ അരങ്ങേറുമെന്നാണ് കൊറിയൻ ബ്രാൻഡ് സൂചന നൽകിയിരിക്കുന്നത്. ADAS സേഫ്റ്റി സ്യൂട്ട്, വലിയ പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ എന്നിവയുൾപ്പെടെ നിരവധി പ്രധാന അപ്‌ഡേറ്റുകൾ എസ്‌യുവിക്ക് ലഭിക്കും. എന്നിരുന്നാലും എഞ്ചിൻ ഓപ്ഷനുകൾ സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

ടാറ്റ ഹാരിയർ/സഫാരി

ടാറ്റയുടെ ജനപ്രിയരായ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. പുതിയ ഫീച്ചറുകൾ, മികച്ച സുരക്ഷാ ഫീച്ചറുകൾ, അപ്‌ഡേറ്റ് ചെയ്ത പവർട്രെയിൻ ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യും.

ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം, കൊളീഷൻ മിറ്റിഗേഷൻ സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളുള്ള ADAS സ്യൂട്ടിനൊപ്പം രണ്ട് എസ്‌യുവികളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, October 18, 2022, 18:18 [IST]
English summary
These popular indian cars will get adas safety feature very soon details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X