സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

പുതിയ ജോലിയുടെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റേണ്ടി വരുമ്പോൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാര്യത്തിലും പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

ഇതു ചെയ്‌തില്ലെങ്കിൽ ഇൻഷുറൻസ് പോലുള്ള ചില കാര്യങ്ങൾ ഉടമയ്ക്ക് നഷ്‌ടമായേക്കാം. ഇത്തരം സന്ദർഭത്തിൽ മറക്കാൻ പാടില്ലാത്തതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളിൽ ഒന്നാണ് കാർ ഇൻഷുറൻസ്. അതായത് മറ്റൊരു നഗരത്തിലേക്ക് താമസം മാറുമ്പോൾ കാറിന്റെ സംരക്ഷണത്തിനായി ഇൻഷുറൻസ് പോളിസി പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

നിങ്ങളുടെ ഏറ്റവും പുതിയ വിലാസവും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് ഇൻഷുറൻസ് പുതുക്കേണ്ടതായുണ്ട്. താമസം മാറിയ വിവരം ഇൻഷൂററെ അറിയിക്കുകയും വീണ്ടും രജിസ്ട്രേഷനായി മുൻ നഗരത്തിന്റെ ആർടിഒയിൽ നിന്ന് എൻഒസി നേടുകയും വേണം.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

പോളിസി ഇന്ത്യയിലുടനീളം സാധുതയുള്ളതാണെങ്കിലും, സ്ഥലം മാറ്റുമ്പോൾ പ്ലാനുകൾ മാറുന്നതോ അപ്‌ഗ്രേഡ് ചെയ്യുന്നതോ ചിലപ്പോൾ പരിഗണിക്കേണ്ടി വന്നേക്കാം എന്നതിനാലാണിത്. ഒരു പ്രദേശത്തിന്റെ ഇൻഷുറൻസ് ഒരു പുതിയ സ്ഥലത്തിന് അനുയോജ്യമല്ലായിരിക്കാം.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

ഉദാഹരണത്തിന്, പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് നിങ്ങൾ മാറുകയാണെങ്കിൽ പ്രത്യേക പരിരക്ഷയുള്ള ഒരു സമഗ്രമായ പ്ലാൻ എടുക്കുന്നതായിരിക്കും അത്യുത്തമം. ഡിജിറ്റലൈസേഷൻ മാറ്റിമറിച്ച മറ്റൊരു മേഖലയാണ് ഇൻഷുറൻസിന്റേത്.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

ഇക്കാലത്ത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലിരുന്ന് ഒരു ഇൻഷുറൻസ് പോളിസി എടുക്കാനോ, പുതുക്കാനോ കഴിയും. പോളിസി ഏതാണ്ട് ഒരേ സമയം കാലഹരണപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പുതിയ കമ്പനിയെ തെരഞ്ഞെടുക്കാനും കഴിയുമെന്നതാണ് ഡിജിറ്റലൈസേഷന്റെ മറ്റൊരു ഗുണം.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ കൂടുതൽ അനുയോജ്യമായ ഓപ്ഷനുകൾ കണ്ടെത്താനും ചില ഗവേഷണങ്ങൾ നടത്താനും ഇത്തരത്തിലുള്ള ഓൺലൈൻ സംവിധാനത്തിലൂടെ നിങ്ങൾക്കാവുകയും ചെയ്യും. പഴയ കമ്പനി വാഗ്ദാനം ചെയ്യാത്ത ചില അധിക ആനുകൂല്യങ്ങൾ നേടാൻ ഇത് സഹായകരവുമായേക്കാം.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

കൂടാതെ ഇൻഷുറൻസ് കമ്പനികൾ മാറുകയാണെങ്കിൽ, കവറേജ് വിടവ് ഒഴിവാക്കാനും സാധിക്കും. സ്ഥലം മാറുമ്പോൾ കൂടെ ഇൻഷുറൻസും പുതുക്കുകയാണെങ്കിൽ നോ-ക്ലെയിം ബോണസ് മാറ്റാനും മറക്കരുത്. ഈ കാലയളവിൽ ഇൻഷുറൻസ് ക്ലെയിമുകളൊന്നും നടത്തിയിട്ടില്ലെങ്കിൽ, കാർ ഉടമയ്ക്ക് നൽകുന്ന കിഴിവാണിത്.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

നിങ്ങളുടെ വാഹനം സുരക്ഷിതമായി ഓടിച്ചതിന് ഒരു പ്രതിഫലം ലഭിക്കുന്നതിനു തുല്യമാണ് നോ-ക്ലെയിം ബോണസുകൾ. സ്ഥലം മാറുന്നതിനിടയിൽ ഒരു പുതിയ കാർ വാങ്ങുകയാണെങ്കിൽ, അത് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

ഇൻഷുറൻസ് കമ്പനികൾ മാറുകയാണെങ്കിൽപ്പോലും, നോ-ക്ലെയിം ബോണസ് നിങ്ങളുടെ കാറിൽ തുടരുകയും അതിനനുസരിച്ച് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. സ്ഥലം മാറ്റുമ്പോൾ കാർ ഇൻഷുറൻസിനായുള്ള ഇത്തരം അടിസ്ഥാന കാര്യങ്ങൾ മനസിൽ സൂക്ഷിക്കണം. ഡിജിറ്റലൈസേഷൻ പ്രക്രിയയെ ലളിതമാക്കിയിരിക്കുന്നുവെങ്കിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതും അത്യാവിശ്യമാണ്.

സ്ഥലം മാറുമ്പോൾ ഇൻഷുറൻസും മാറണോ? അതിനുള്ള ഉത്തരം ഇതാ...

മികച്ച കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് വാഹനത്തിന്റെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ ഏറ്റവും പ്രധാന ഘടകമാണെന്നും പ്രത്യേകം ഓർമിച്ച് ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധകൊടുക്കണം. എല്ലാ മോട്ടോർ ഇൻഷുറൻസ് പോളിസികളും ചെലവേറിയതല്ല എന്ന് മനസിലാക്കേണ്ടതാണ്. ശരിക്കും പറഞ്ഞാൽ ചില ടിപ്പുകളുടെ സഹായത്തോടെ ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും.

More from DriveSpark

Article Published On: Thursday, October 27, 2022, 16:16 [IST]
English summary
Things to keep in mind about car insurance when you move the city
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X