3 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമായുള്ള നായ, മുമ്പ് യാത്ര ചെയ്‌തിരുന്നത് ഫോർച്യൂണറിൽ; ആരുടെയാണെന്ന് അറിയാമോ?

മനുഷ്യരോട് ഏറ്റവും നന്ദിയുള്ള വർഗമാണ് നായ. വീട്ടിൽ ഇന്ന് പട്ടിയെ വളർത്താത്ത ആളുകളും ചുരുക്കമായിരിക്കും. നായയെ സ്വന്തം കുടുംബാഗങ്ങളെ പോലെ കാണുന്നവരാണ് ഇക്കൂട്ടത്തിൽ പലരും. വീടിനകത്ത് മനുഷ്യരല്ലാതെ മനുഷ്യരെ മനസിലാക്കി ജീവിക്കാൻ നായക്ക് മാത്രമേ സാധിക്കൂവെന്ന് പറഞ്ഞാലും തെറ്റില്ല. സ്നേഹവും കരുതലും ബുദ്ധിയുമെല്ലാം അവയെ ഉടമയോട് കൂടുതൽ ചേർത്തുനിർത്തുന്ന കാര്യങ്ങളാണ്. നായ വളർത്തുന്നതിന് പണക്കാരൻ എന്നോ സാധാരണക്കാരൻ എന്നോ വേർതിരിവുമില്ല. യാത്രകളിൽ പോലും ചിലർ പട്ടിയെ കൂടെക്കൂട്ടാറുണ്ട്. വീട്ടിൽ ഒറ്റയ്ക്കാക്കി പോവുന്നതിന് പകരം കാറിൽ കൂടെക്കൂട്ടുന്ന ഇവർക്കും യാത്രകൾ ഒരുപാട് ഇഷ്‌ടമാണ്.

രാജ്യത്തെ ഏറ്റവും ധനികരാണെങ്കിലും സാധാരണക്കാരോട് ഏറ്റവും അടുത്ത് നിൽക്കുന്നവരാണ് മുകേഷ് അംബാനിയും കുടുംബവും. ഇവരുടെ വീട്ടിലുമുണ്ട് ഒരു പൊന്നോമന. കക്ഷിയുടെ യാത്രയൊക്ക വലിയൊരു ആഡംബര കാറിലുമാണ് കേട്ടോ. കഴിഞ്ഞ വർഷം നടന്ന ആനന്ദ് അംബാനിയുടെ വിവാഹം രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്നുവല്ലോ. ലോകത്തുള്ള പല പ്രമുഖ സെലിബ്രിറ്റികളും പങ്കെടുത്ത കല്യാണാഘോഷങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അവരുടെ അരുമനായയായിരുന്നു.

This Dog Owns A Mercedes Benz G-Wagon Luxury SUV Worth Rs 3 Crore

ഹാപ്പിയും ഹാപ്പിയുടെ വേഷവുമെല്ലാം അന്ന് ഇന്റർനെറ്റിൽ ഭയങ്കര ചർച്ചയായിരുന്നു. വിവാഹ വേദിയിൽ ഷെർവാണി ധരിച്ച് കാഴ്ച്ചകൾ കണ്ടുരസിക്കുന്ന ഹാപ്പിയുടെ ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. വിവാഹ നിശ്ചയ സമയത്ത് ഇരുവർക്കുമുള്ള മോതിരവുമായി വേദിയിൽ എത്തിയതും ഗോൾഡൻ റിട്രിവർ ഇനത്തിൽ പെട്ട ഹാപ്പിയായിരുന്നു. ഈ നായയുടെ യാത്ര മെർസിഡീസ് ബെൻസിന്റെ ജി-വാഗണിലാണെന്ന് പറഞ്ഞാൽ പലരും ഞെട്ടിയേക്കാം.

ഇന്നേവരെ പല വണ്ടിഭ്രാന്തൻമാരും ഒന്ന് കയറി യാത്ര പോവാൻ കൊതിച്ചിരിക്കുന്ന ഡ്രീം കാറിൽ ഹാപ്പിയുടെ സഞ്ചാരം രസമുള്ള കാര്യമാണ്. ഹാപ്പിക്കായി മാത്രം വാങ്ങിയ എസ്‌യുവിയാണ് മെർസിഡീസ് ജി-വാഗണിന്റെ 400d മോഡൽ. മുകേഷ് അംബാനിയുടെ വീടായ അന്റിലിയയില്‍ പ്രത്യേക പരിഗണന തന്നെയുള്ള ആൾക്ക് ഇത്രയെങ്കിലും ചെയ്‌ത് കൊടുത്തില്ലെങ്കിൽ അതൊരു കുറച്ചിലായിരിക്കില്ലേ.

This Dog Owns A Mercedes Benz G-Wagon Luxury SUV Worth Rs 3 Crore

ഹാപ്പി തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് മുമ്പ് നിത അംബാനിയും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. മുത്തശ്ശി മാത്രമല്ല, കുടുംബത്തിലെ വളര്‍ത്തുനായയുടെ അമ്മ കൂടിയാണ് ഞാന്‍. അയ്യായിരത്തിലധികം തെരുവ് നായ്ക്കളെ ആനന്ദ് രക്ഷപ്പെടുത്തി സംരക്ഷിക്കുന്നുണ്ട്. എന്നാൽ വീട്ടിൽ ഒരു നായയേയുള്ളൂവെന്നും അതാണ് ഞങ്ങളുടെ ഹാപ്പിയെന്നും നിത പറഞ്ഞു. 2.55 കോടിക്കും മൂന്ന് കോടിക്കും ഇടയിലാണ് ഹാപ്പിക്കായി വാങ്ങിയിരിക്കുന്ന ഈ ആഡംബര എസ്‌യുവിക്ക് വരുന്ന വില.

ബെൻസിന്റെ എസ്‌യുവി വരുന്നതിന് മുമ്പ് ഹാപ്പിയുടെ യാത്ര അതിന് മുമ്പ് ടൊയോട്ട ഫോര്‍ച്യൂണിറിലായിരുന്നു. 3.0 ലിറ്റർ OM656, ഇൻലൈൻ സിക്സ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് അംബാനി കുടുംബത്തിലെ പട്ടിക്കുട്ടിയുടെ മെർസിഡീസ് ബെൻസ് ജി-വാഗണിന് തുടിപ്പേകാൻ എത്തുന്നത്. 9 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 330 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

This Dog Owns A Mercedes Benz G-Wagon Luxury SUV Worth Rs 3 Crore

മെർസിഡീസിന്റെ ട്രേഡ്‌മാർക്ക് 4MATIC സാങ്കേതികവിദ്യ വഴി ഇത് ഫോർവീൽ ഡ്രൈവ് സംവിധാനവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ/മണിക്കൂർ വേഗത വെറും 6.4 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവും ഈ ജി-വാഗണിന്. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 210 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട് ജർമൻ ആഡംബര വാഹന നിർമാതാക്കൾ.

ഫീച്ചറുകളിലും മെർസിഡീസ് ബെൻസ് ജി-വാഗൺ 400d സമ്പന്നമാണ് കേട്ടോ. ഒരു സ്ലൈഡിംഗ് സൺറൂഫ്, ഒരു ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 64 കളറുകളുള്ള ആംബിയൻ്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി മുതലായ സവിശേഷതകളുമായാണ് ഹാപ്പിയെന്ന നായയുടെ സ്വന്തം എസ്‌യുവി അണിയിച്ചൊരുക്കിയിരിക്കുന്നത്. എന്തായാലും ഇത്തരത്തിലൊരു ആഡംബര കാറുള്ള രാജ്യത്തെ ഏക നായയായിരിക്കും അംബാനിയുടെ ഹാപ്പി.

More from DriveSpark

Article Published On: Sunday, February 16, 2025, 9:00 [IST]
English summary
This dog owns a mercedes benz g wagon luxury suv worth rs 3 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X