ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

2020-നെ അപേക്ഷിച്ച് ഈ വർഷം ഇന്ത്യൻ ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളോട് മികച്ച രീതിയിലാണ് പ്രതികരിച്ചത്. ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് കൂടുതൽ വികസനം കണ്ടതാണ് ഇതിനു പിന്നിലുണ്ടായ ഒരു കാര്യം.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

അതോടൊപ്പം സെഞ്ചുറി കടന്ന് ഇന്ധന വില നിലകൊണ്ടതും പലരേയും മാറ്റി ചിന്തിപ്പിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾകൊണ്ട് ഇവികൾ തീർച്ചയായും ഡിമാൻഡിൽ വർധനവ് കണ്ടു. ഈ വർഷം വിപണിയിലെ ലക്ഷ്വറി വിഭാഗത്തിൽ നിരവധി പുതിയ ഇലക്‌ട്രിക് മോഡലുകൾ അവതരിച്ചതിനും നാം സാക്ഷ്യംവഹിക്കുകയുണ്ടായി.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

അതേസമയം ടാറ്റ മോട്ടോർസ് നെക്സോണിന് ശേഷം തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനവും ഇന്ത്യക്കായി സമ്മാനിച്ചു. ബജറ്റ് കേന്ദ്രകൃത സെഗ്മെന്റിലാണ് കമ്പനി കൂടുതൽ ശ്രദ്ധയൂന്നുന്നുവെന്ന് വ്യക്തം. 2021-ൽ ഇന്ത്യയിലെത്തിയ മികച്ച ഇലക്ട്രിക് കാറുകൾ ഏതെല്ലാമെന്ന് നോക്കാം.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ജാഗ്വർ I-പേസ്

ഇവി സെഗ്‌മെന്റിലെ ലക്ഷ്വറി വിഭാഗത്തിലേക്ക് ഈ വർഷം ചില സുപ്രധാന മോഡലുകളാണ് എത്തിയത്. അവയിലൊന്നായിരുന്നു ജാഗ്വർ I-പേസ്. 90kWh ബാറ്ററി പായ്ക്കിൽ നിന്ന് തുടിപ്പേകുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളാണ് ഈ ആഢംബര എസ്‌യുവിയുടെ ഹൃദയം. ഇത് പരമാവധി 394 bhp കരുത്തിൽ 696 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

വെറും 4.8 സെക്കൻഡിന്റെ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ജാഗ്വർ I-പേസിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റമാണ് പവർ വിതരണം ചെയ്യുന്നത്. 470 കിലോമീറ്റർ WLTP റേഞ്ചും ഈ ആഢംബര വാഹനത്തിന് അവകാശപ്പെടാനുണ്ട്. കൂടാതെ S, SE, HSE എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ഇവി സ്വന്തമാക്കാനും സാധിക്കും. ഇതിന് 1.06 കോടി രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ടാറ്റ ടിഗോർ ഇവി

മുകളിൽ സൂചിപ്പിച്ച പോലെ തന്നെ ടാറ്റയിൽ നിന്നുള്ള രണ്ടാമത്തെ ഇലക്‌ട്രിക് പാസഞ്ചർ കാറായി ടിഗോർ ഇവിയും എത്തിയത് 2021-ൽ ആയിരുന്നു. നെക്‌സോൺ ഇവിയുടെ വിജയത്തിന് ശേഷം ടാറ്റ മോട്ടോർസ് താങ്ങാനാവുന്ന വിലയിലാണ് കോംപാക്‌ട് സെഡാനെയും അവതരിപ്പിച്ചിരിക്കുന്നത്. 74 bhp കരുത്തിൽ 170 Nm torque നൽകുന്ന 26 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് ടിഗോർ ഇവിയിൽ പ്രവർത്തിക്കുന്നത്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ഇതിന് ARAI സാക്ഷ്യപ്പെടുത്തിയ 306 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടെന്നതും ശ്രദ്ധേയമാണ്. കൂടാതെ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 11.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ടാറ്റ ടിഗോർ ഇലക്‌ട്രിക്കിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ഔഡി ഇ-ട്രോൺ 50, ഇ-ട്രോൺ 55

2021-ൽ ജർമൻ ആഢംബര വാഹന നിർമാതാക്കാളായ ഔഡി കൂടുതൽ ശ്രദ്ധകൊടുത്തത് ഇലക്‌ട്രിക് വാഹനങ്ങളിലേക്കാണെന്ന് പറയാം. അതിന്റെ ഭാഗമായാണ് ജൂലൈയിൽ ഇ-ട്രോൺ, ഇ-ട്രോൺ 50, ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് 55 എന്നിവ ഉൾപ്പെടുന്ന രണ്ട് ബോഡി സ്‌റ്റൈലുകളിലായി ഇ-ട്രോൺ ശ്രേണിയെ കമ്പനി വിപണിയിൽ എത്തിച്ചത്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ആദ്യത്തേത് 71kWh ലിഥിയം-അയൺ ബാറ്ററി ഫീഡിംഗ് ആണ് നൽകുന്നത്. ഇലക്ട്രിക് മോട്ടോറുകൾ 308 bhp കരുത്തും 540 Nm torque ഉം ഉത്പാദിപ്പിക്കും. അതേസമയം, 55 പതിപ്പിന് 402 bhp പവറിൽ 664 Nm torque നൽകുന്ന വലിയ 95 കിലോവാട്ട് ബാറ്ററിയാണ് ലഭിക്കുന്നത്. പൂർണ ചാർജിൽ 359 കിലോമീറ്റർ മുതൽ 484 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയുമെന്നാണ് അവകാശപ്പെടുന്നത്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ഔഡി ഇ-ട്രോൺ ജിടി

ഇലക്‌ട്രിക് വാഹനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരവും എന്നാൽ തുല്യമായ പെർഫോമൻസും അടിസ്ഥാനമാക്കിയുള്ളതും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായുള്ള മോഡലാണ് ഔഡി ഇ-ട്രോൺ ജിടി. S, RS എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ നാല് ഡോർ കൂപ്പെ കാറിന് 93kWh ബാറ്ററിയിൽ പായ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

S വേരിയന്റ് പരമാവധി 523 bhp കരുത്തിൽ 630 Nm torque ഉത്പാദിപ്പിക്കുമ്പോൾ RS പതിപ്പ് 637 bhp പവറിൽ 830 Nm torque വികസിപ്പിക്കാനും പ്രാപ്തമാണ്. പൂർണ ചാർജിൽ 388 കിലോമീറ്റർ മുതൽ 500 കിലോമീറ്റർ വരെയാണ് സംയോജിത വൈദ്യുത ശ്രേണി അവകാശപ്പെടുന്നത്. ഇ-ട്രോൺ ജിടിയുടെ പ്രാരംഭ എക്‌സ്ഷോറൂം വില 1.80 കോടി രൂപ മുതലാണ്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ബിഎംഡബ്ല്യു iX

രാജ്യത്തെ ഇലക്‌ട്രിക് മേഖലയിലേക്ക് കാലുകുത്താൻ അൽപം വൈകിയെങ്കിലും ബിഎംഡബ്ല്യു ഇന്ത്യ ഈ മാസം ആദ്യം 1.16 കോടി രൂപ വിലയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തെ പുറത്തിറക്കി. xDrive 40 എന്ന ഒറ്റ വേരിയന്റിൽ ലഭ്യമാകുന്ന iX 326 bhp കരുത്തിൽ 630 Nm torque ഉത്പാദിപ്പിക്കുന്ന 71kWh (നെറ്റ്) ബാറ്ററിയിൽ നിന്നാണ് കരുത്ത് നേടുന്നത്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

425 കിലോമീറ്റർ വരെയുള്ള WLTP ശ്രേണിയാണ് ആഢംബര ഇവിയിൽ ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. കൂടാതെ ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ബാച്ച് ഇതിനകം തന്നെ പൂർണമായും ഇന്ത്യയിൽ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

പോർഷ ടെയ്‌കാൻ

ടെയ്‌കാൻ നിരയുടെ മുഴുവൻ ശ്രേണിയും രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ധീരമായ നടപടിയാണ് പോർഷ ഇന്ത്യ സ്വീകരിച്ചത്. നാല് ഡോറുകളുള്ള സലൂൺ നാല് വേരിയന്റുകളിലും ക്രോസ് ടൂറിസ്മോ അവതാരത്തിലും ലഭിക്കും. വിലകൾ 1.50 കോടി രൂപയിൽ തുടങ്ങി 2.31 കോടി രൂപ വരെ നീളുന്നു.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ടെയ്‌കാൻ ശ്രേണി രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 79.2kWh, 93.4kWh എന്നിവ മികച്ച 751 bhp കരുത്തിൽ 1,050 എNm torque വരെ വികിപ്പിക്കാൻ പ്രാപ്‌തമാണ്.

ടാറ്റ ടിഗോർ ഇവി മുതൽ പോർഷ ടെയ്‌കാൻ വരെ; 2021-ൽ ലക്‌ട്രിക് വാഹന നിര കീഴടക്കിയ മിടുക്കൻമാർ

ഈ വർഷം ഇത്രയും കിടിലൻ മോഡലുകളാണ് വിപണി നിറഞ്ഞാടിയതെങ്കിലും വോൾവോ XC40 റീചാർജ്, മിനി കൂപ്പർ SE, ബിഎംഡബ്ല്യു i4 എന്നിവ ഉൾപ്പെടുന്ന ചുരുങ്ങിയത് മൂന്ന് പുതുമുഖങ്ങളെങ്കിലും ആഢംബര ഇലക്‌ട്രിക് വാഹന സെഗ്മെന്റിലേക്ക് വരും വർഷത്തിൽ ചേക്കേറാൻ തയാറായി ഇരിക്കുകയാണ്.

Most Read Articles

Malayalam
English summary
Tigor ev to porshe taycan the best electric cars that launched in india 2021
Story first published: Thursday, December 23, 2021, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X