കാറിന് പണികിട്ടിതിരിക്കാൻ ഇങ്ങനെ ചെയ്‌താൽ മതിയാരുന്നല്ലേ, ഈ ട്രിക്കുകളുണ്ടേൽ ലൈഫ് സെറ്റ്
ആഡംബരം എന്നതിൽ നിന്നും ജീവിതത്തിന്റെ ആവശ്യമായി മാറിയ ഒരു കാര്യമാണ് കാറുകൾ. കൊവിഡിന് ശേഷം ആളുകൾ സ്വയം ഡ്രൈവ് ചെയ്‌ത് പോവാൻ കൂടുതൽ താത്പര്യം കാണിച്ചതും വാഹന വിപണിക്കാണ് മൈലേജായത്. എന്തിന് യൂസ്‌ഡ് കാർ വിൽപ്പനയിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ സ്വന്തമായി ഒരു കാർ ഇല്ലാത്ത വീടുകൾ വളരെ കുറവുമാണിപ്പോൾ.
പക്ഷേ വാഹനം വാങ്ങിയാൽ എല്ലാമായെന്ന ധാരണ വേണ്ട. അവ കൃത്യമായി പരിപാലിക്കാനും കൊണ്ടുനടക്കേണ്ടതും വളരെ അത്യാവിശ്യമായ കാര്യമാണ്. കൃത്യസമയത്ത് ഓയിൽ മാറ്റവും മറ്റ് പീരിയോഡിക്കൽ സർവീസുമെല്ലാം ചെയ്‌ത് വേണം കാറുകൾ ഉപയോഗിക്കാൻ. അല്ലെങ്കിൽ പണിവരുന്ന വഴിയറിയില്ലെന്ന് സാരം. പോക്കറ്റും കീറും ആവശ്യത്തിന് ഇവ ഉപയോഗമില്ലാതെ പോവുകയും ചെയ്യും.

മലയാളികൾ പൊതുവേ മെയിന്റനെൻസിന്റെ കാര്യത്തിൽ അൽപം പിന്നാക്കമാണ്. പണിവന്നിട്ട് പണിയാമെന്ന മനോഭാവമാണ് പലർക്കും. പോക്കറ്റ് കാലിയാക്കുന്ന അപ്രതീക്ഷിത അറ്റകുറ്റപ്പണി ചെലവുകൾക്കുള്ള സാധ്യതകളുമുണ്ടേ. പക്ഷേ ഇത്തരത്തിൽ പണികിട്ടാതിരിക്കാനുള്ള സിമ്പിൾ വഴികളുമുണ്ട്. ചില മുൻകരുതലുകൾ പാലിക്കുന്നതിലൂടെയും മികച്ച ഡ്രൈവിംഗ് ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെയും, നിങ്ങൾക്ക് കാർ റിപ്പയർ ചെലവുകൾ കാര്യമായ രീതിയിൽ തന്നെ കുറക്കാനാവും. അതെങ്ങനെയെന്നല്ലേ, പറഞ്ഞുതരാം.
കാർ റിപ്പയർ ചെലവുകൾ തടയുന്നതിനുള്ള ഒരു നിർണായക മാർഗമാണ് റെഗുലർ മെയിന്റനൻസ് അല്ലെങ്കിൽ പതിവായി അറ്റകുറ്റപ്പണികൾ ചെയ്യുക എന്നത്. ഓയിൽ മാറ്റങ്ങൾ, ഫ്ലൂയിഡ് ചെക്കുകൾ, ടയർ റൊട്ടേഷനുകൾ, ബ്രേക്ക് പരിശോധനകൾ എന്നിവ ഉൾപ്പെടുന്ന വാഹനത്തിന് വേണ്ട അടിസ്ഥാന കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്താനും അവ ഒഴിവാക്കാനും ശ്രമിക്കുക. ഇത്തരത്തിൽ ചെയ്‌താൽ പോക്കറ്റ് കാലിയാവുന്നതും വലിയ പണികൾ വരാതിരിക്കാനും സഹായിക്കും.

രണ്ടാമതായി ചെയ്യേണ്ടത് എന്തെങ്കിലും തകരാർ മനസിലാക്കിയാൽ അത് വെച്ചോണ്ടിരിക്കരുത് എന്നതാണ്. വിചിത്രമായ ശബ്‌ദങ്ങൾ, ഡാഷ്‌ബോർഡ് വാർണിംഗ് ലൈറ്റുകൾ അല്ലെങ്കിൽ അസാധാരണമായ വൈബ്രേഷനുകൾ പോലുള്ള കാര്യങ്ങൾ അവഗണിക്കുന്നത് കൂടുതൽ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഈ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചാൽ അവ ചെലവേറിയ അറ്റകുറ്റപ്പണികളായി മാറുന്നത് തടയാനാവും. പല കാർ ഉടമകളും അവഗണിക്കുന്നൊരു കാര്യമാണിത്.
ഡ്രൈവിംഗ് രീതി കൂടുതൽ സുഗമമാക്കുക എന്നതാണ് ചെയ്യേണ്ട മറ്റൊരു കാര്യം. അക്രമാസക്തമായ ഡ്രൈവിംഗ്, പെട്ടെന്നുള്ള സ്റ്റോപ്പുകൾ, അസമമായ റോഡുകളിലൂടെയുള്ള യാത്ര എന്നിവ നിങ്ങളുടെ വാഹനത്തിന്റെ ഘടകങ്ങളെ തകരാറിലാക്കുകയും അകാല തേയ്മാനത്തിലേക്ക് നയിക്കുകയും ചെയ്യും. കാറിന്റെ പാർട്‌സുകളുടേയും സിസ്റ്റങ്ങളുടെയും ആയുസ് വർധിപ്പിക്കുന്നതിന് സുഗമമായ ഡ്രൈവിംഗ് ശൈലി സ്വീകരിക്കേണ്ടതും അത്യാവിശ്യമാണ്.

സസ്പെൻഷൻ സിസ്റ്റവും കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കേണ്ടതും വലിയ പണികൾ കിട്ടാതിരിക്കാനും പോക്കറ്റ് കാലിയാവാതിരിക്കാനും സഹായിക്കുന്ന കാര്യമാണ്. ഒരു കാറിന്റെ സസ്‌പെൻഷൻ സംവിധാനം കുണ്ടും കുഴികളും പോലുള്ള മോശം റോഡുകളെ കൈകാര്യം ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത്തരത്തിലൂടെയുള്ള നിരന്തരമായ യാത്രയും മറ്റും സസ്പെൻഷൻ അത് നിങ്ങളുടെ വാലറ്റിന് വലിയ ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധിക്കേണ്ടതുണ്ട്.
കാറിന്റെ എക്സ്റ്റീരിയർ സംരക്ഷിക്കുന്നതിനായി നിങ്ങളുടെ കാർ പതിവായി കഴുകുന്നതും വാക്‌സ് ചെയ്യുന്നതും പോലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതും വലിയൊരു പ്രധാനപ്പെട്ട കാര്യമാണ്. പൊടികളിൽ നിന്നും സൺലൈറ്റിൽ നിന്നുമെല്ലാം ഉണ്ടാകുന്ന നാശത്തിൽ നിന്നും മറ്റ് കേടുപാടുകളിൽ നിന്നും കാറിന്റെ പെയിന്റും ഫിനിഷും സംരക്ഷിക്കാൻ ഇക്കാര്യം സഹായിക്കും.

ഗുണനിലവാരമുള്ള ഇന്ധനം ഉപയോഗിക്കുക എന്നതും ശ്രദ്ധിക്കേണ്ട വലിയൊരു പോയിന്റാണ്. നല്ല പമ്പുകളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ഇന്ധനം ഉപയോഗിക്കുന്നത് നിങ്ങളുടെ കാറിന്റെ പ്രകടനത്തെയും ഇന്ധനക്ഷമതയെയും ഗുണപരമായി ബാധിക്കും. ഗുണനിലവാരമില്ലാത്ത ഇന്ധനമാണ് നിറയ്ക്കുന്നതെങ്കിലും ഉപയോഗിക്കുന്നതെങ്കിലും എഞ്ചിൻ പ്രശ്‌നങ്ങൾക്കും മൈലേജ് കുറയുന്നതിനും ഇടയാക്കും. ഇത് കാലക്രമേണ ചെലവേറിയ അറ്റകുറ്റപ്പണികളിലേക്കായിരിക്കും നയിക്കുന്നതും.
ഇത്തരത്തിലുള്ള കൊച്ചുകൊച്ചു കാര്യങ്ങളിൽ ശ്രദ്ധകൊടുത്താൽ കാർ ഉടമസ്ഥാവകാശം ഒരിക്കലും ഒരു തലവേദനയാവില്ല. ഒപ്പം പോക്കറ്റ് കാലിയാക്കുന്നതും നിങ്ങളെ സഹായിക്കും. പുതിയ കാർ ആയാലും പഴയത് ആയാലും ഇക്കാര്യങ്ങളിൽ ഉടമസ്ഥർ കൂടുതൽ ശ്രദ്ധകൊടുത്തു നോക്കൂ. ഇവയെല്ലാം ടെക്നിക്കലായി തെളിഞ്ഞ ഘടകങ്ങളും കാര്യങ്ങളുമാണെന്നതും ഓർമിക്കാം.


Click it and Unblock the Notifications








