ലാലേട്ടനും മമ്മൂട്ടിയും ഒരുമിച്ചാലും കിട്ടാത്ത പ്രതിഫലം ഒറ്റയ്ക്ക് വാങ്ങുന്ന നടൻ, കാർ വാങ്ങിയത് 7.87 കോടിക്ക്

മഗദീരയെന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനായ നടനാണ് രാം ചരൺ. പിന്നീട് ഡബ് ചെയ്‌ത നിരവധി സിനിമകളിലൂടെ താരം ഏവരുടേയും പ്രിയതാരമായി മാറി. അല്ലുഅർജുൻ ഇവിടെ ഉണ്ടാക്കിയെടുത്ത ഓളമില്ലെങ്കിലും തെലുങ്ക് സിനിമാ ലോകത്തെ താര രാജവാണ് രാം ചരൺ എന്ന് വേണം പറയാൻ. രാജമൗലി സംവിധാനം ചെയ്‌ത RRR എന്ന സിനിമയിലൂടെ പാൻഇന്ത്യൻ ലെവലിലും അറിയപ്പെടാൻ താരത്തിനായി. ഇന്ന് ഇന്ത്യയൊട്ടുക്കും ആരാധകരും താരത്തിനുണ്ട്. തെലുങ്കു സിനിമയിലെ വലിയ താരമായ ചിരഞ്ജീവിയുടെ മകൻ എന്നതിലുപരിയാണ് ഇന്ന് രാം ചരണിന്റെ മാർക്കറ്റ്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹമെന്ന് പറഞ്ഞാൽ മലയാളികൾ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കും. രജനികാന്ത്, പ്രഭാസ്, വിജയ്, അല്ലു അർജുൻ, ജൂനിയർ NTR എന്നിവർക്കൊപ്പം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകൻമാരുടെ പട്ടികയിലാണ് രാം ചരണിന്റെ സ്ഥാനം. നിലവിൽ 95 മുതൽ 100 ​​കോടി രൂപയാണ് നടന്റെ പ്രതിഫലം. എന്നാൽ 125 മുതൽ 130 കോടി വരെയാണ് പുതിയ ചിത്രത്തിനായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

Tollywood Actor Ram Charan Buys Rolls Royce Spectre

ഗെയിം ചെയ്ഞ്ചർ ആണ് രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രം. ഇതിനുശേഷംഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകന്‍ ബുച്ചി ബാബു സനയോടൊപ്പമാണ് രാം ചരണിന്റെ അടുത്ത ചിത്രം. ഇതിനിടയിൽ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി വന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു അത്യാഡംബര വാഹനം സ്വന്തമാക്കിയതാണ് സംഭവം.

സാധാരണയായി സെലിബ്രിറ്റികൾ സ്വന്തമാക്കുന്ന ബിഎംഡബ്ല്യു, ബെൻസ്, റേഞ്ച് റോവർ ഒന്നുമല്ല രാം ചരൺ സ്വന്തമാക്കിയിരിക്കുന്നത്. പകരം ആഡംബര കാറുകളുടെ അവസാനവാക്കായ റോൾസ് റോയ്‌സാണ് നായകന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ബ്രാൻഡിന്റെ ഏറ്റവും വിലക്കൂടിയ കാറുകളിൽ ഒന്നായ റോൾസ് റോയ്‌സ് സ്പെക്‌ടറാണ് മോഡൽ. 7.50 കോടി രൂപയാണ് ഈ അൾട്രാ ലക്ഷ്വറി ഇലക്ട്രിക് കാറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Tollywood Actor Ram Charan Buys Rolls Royce Spectre

ടാക്‌സും ഇൻഷുറൻസുമെല്ലാമായി 7.87 കോടി രൂപയോളം വരും ഈ വാഹനത്തിന്റെ ഓൺ-റോഡ് വില. അല്ലു-കൊണിഡെല കുടുംബത്തിൻ്റെ രണ്ടാമത്തെ റോൾസ് റോയ്‌സാണിത് എന്നതും ശ്രദ്ധേയമാണ്. കോടികൾ വിലമതിപ്പുള്ള റോൾസ് റോയ്‌സ് സ്പെക്‌ടറിൽ രാം ചരൺ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തുന്ന വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡികളിൽ വൈറലാണ്. ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമാണ് വിമാനത്താവളത്തിൽ താരം വന്നിറങ്ങുന്നത്.

പുതുതായി വാങ്ങിയ റോൾസ് റോയ്‌സ് സ്‌പെക്ടർ സ്വന്തമായി ഓടിച്ചാണ് രാം ചരൺ എയർപോർട്ടിൽ വന്നിറങ്ങുന്നത്. ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് സ്പെക്ടർ ഇവി. 7.50 കോടി രൂപ വിലയിലാണ് ഇത് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റോൾസ് റോയ്‌സ് ഫാൻ്റം കൂപ്പെ, വ്രെയ്ത്ത് എന്നിവയുടെ ആത്മീയ പിൻഗാമിയായാണ് സ്‌പെക്ടറിനെ കണക്കാക്കുന്നത്. മറ്റെല്ലാ റോൾസ് റോയ്‌സ് മോഡലുകളെയും പോലെ സൂയിസൈഡ് ഡോറുകളാണ് ഇതിലുമുള്ളത്.

Tollywood Actor Ram Charan Buys Rolls Royce Spectre

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ഇലുമിനേഷൻ ഫീച്ചറുകളോട് കൂടി വരുന്ന ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം. എയറോഡൈനാമിക്കായുള്ള സ്പിരിറ്റ് ഓഫ് എക്സ്റ്റസിയുടെ ഏറ്റവും പുതിയ ലോഗോയും ഇതിന് ലഭിക്കുന്നുണ്ട്. 23 ഇഞ്ച് അലോയ് വീലുകളോടെയാണ് ഇവി കൂപ്പെ വരുന്നത്. ഇത്രയും വലിയ സൈസുള്ള വീലുകൾ അവതരിപ്പിക്കുന്ന ആദ്യ റോൾസ് റോയ്‌സാണ് കാറാണിത്.

പിന്നിലേക്ക് ചെരിഞ്ഞിറങ്ങുന്ന റൂഫ് സ്റ്റൈലും എൽഇഡി ടെയിൽലൈറ്റുകളുമാണ് ആഡംബര കാറിനെ പിൻവശത്തുനിന്നും സ്റ്റൈലിഷാക്കുന്നത്. മറ്റേതൊരു റോൾസ് റോയ്‌സ് കാറിനെയും പോലെ തന്നെ മനോഹരവും അത്യാഡംബരവുമായ ഇന്റീരിയറാണ് സ്പെക്‌ടർ ഇവിയിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂറ്റൻ ടച്ച്‌സ്‌ക്രീനും മെറ്റൽ ആക്‌സസറികളുള്ള ഉയർന്ന നിലവാരമുള്ള ലെതർ, വുഡ് ഇൻലേകൾ എന്നിവയെല്ലാം കാറിനെ കിടിലമാക്കുന്നുണ്ട്.

ഡോർ പാനലുകളിലും അതിൻ്റെ സിഗ്നേച്ചർ സ്റ്റാർലൈറ്റ് എൽഇഡി ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ റോൾസ് റോയ്‌സ് മോഡൽ കൂടിയാണ് സ്‌പെക്ടർ. ഇവി കൂപ്പെയിൽ 102 kWh ബാറ്ററി പായ്ക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇത് സംഗിൾ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ശേഷിയുള്ളതാണ്. മുന്നിലും പിന്നിലുമുള്ള ആക്സിലുകളിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകളുമായാണ് സ്‌പെക്ടർ വരുന്നത്.

ഇവ 575 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന് ആക്ടീവ് സസ്‌പെൻഷനും ഫോർ വീൽ സ്റ്റിയറിങ്ങും ലഭിക്കുന്നുണ്ട്. ഇലക്ട്രിക് മോട്ടോറുകൾ, ബാറ്ററികൾ, പ്രീമിയം മെറ്റീരിയലുകൾ എന്നിവയിൽ നിന്ന് അധിക ഭാരം ഉണ്ടായിരുന്നിട്ടും വെറും 4.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്‌പെക്ടർ ഇവിക്ക് കഴിയുമെന്നാണ് റോൾസ് റോയ്‌സ് പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 11, 2024, 18:17 [IST]
English summary
Tollywood actor ram charan buys rolls royce spectre ev worth 7 87 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X