ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കിങ് ലോട്ടുകള്‍
ഇന്ത്യാക്കാര്‍ കാര്‍ വാങ്ങുന്നതും വിവാഹം കഴിക്കുന്നതും ഏതാണ്ട് ഒരേ രീതിയിലാണ്. ഇഷ്ടപ്പെട്ട കാര്‍ വാങ്ങിയാല്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാകില്ല എന്നതിനാല്‍ ഇഷ്ടമില്ലാത്തതെങ്കിലും സൗകര്യപ്രദമായ ഏതെങ്കിലും ഒരു കാറു കൊണ്ടങ്ങ് അഡ്ജസ്റ്റ് ചെയ്യും ലെ ഇന്ത്യാക്കാര്‍. ഇതില്‍ ആണ്‍പെണ്‍ വ്യത്യാസമൊന്നുമില്ല. കാറുടമയായ ഏതൊരാളും വലിയ പാര്‍ക്കിങ് ലോട്ടുകള്‍ കാണുമ്പോള്‍ കൊതിയോടെ നോക്കുന്നതിന്റെ പിന്നിലുള്ള ചോദന അല്ലെങ്കില്‍ വേദന ഇതാണ്!
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രാഫിക് കുരുക്കുകള്‍
ഇവിടെ ലോകത്തിലെ കൊതിപിടിപ്പിക്കുന്ന വലിയ പാര്‍ക്കിങ് ലോട്ടുകളെക്കുറിച്ചാണ് ചര്‍ച്ച. താഴെ സ്ലൈഡുകളിലേക്ക് നീങ്ങുക.

സ്ലൈഡുകളിലൂടെ നീങ്ങുക.

10. ഡള്ളാസ് എയര്‍പോര്‍ട്ട്
വലിപ്പത്തിന്റെ കാര്യത്തില്‍ പത്താം സ്ഥാനത്തു വരുന്നത് യുഎസ്സിലെ ഡള്ളാസ് എയര്‍പോര്‍ട്ടിലുള്ള പാര്‍ക്കിങ് ലോട്ടാണ്. ഒരേസമയം 8100 കാറുകള്‍ പാര്‍ക്ക് ചെയ്യാം ഇവിടെ.

09. ബാല്‍റ്റിമോര്‍ എയര്‍പോര്‍ട്ട്
ബാല്‍റ്റിമോര്‍ എയര്‍പോര്‍ട്ടില്‍ സജ്ജീകരിച്ചിട്ടുള്ള പാര്‍ക്കിങ് ലോട്ടില്‍ 8400 കാറുകള്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്യാം. ഒമ്പതാം സ്ഥാനത്താണ് ഈ പാര്‍ക്കിങ് ലോട്ട് വരുന്നത്.

08. ടൊറന്റോ എയര്‍പോര്‍ട്
കാനഡയില്‍ നിന്നാണ് എട്ടാമത്തെ ഏറ്റവും വലിയ പാര്‍ക്കിങ് ലോട്ട് വരുന്നത്. 9,000 കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടിവിടെ.

07. ചിക്കാഗോ എയര്‍പോര്‍ട്ട്
നോര്‍ത്ത് അമേരിക്കയിലെ ചിക്കാഗോ എയര്‍പോര്‍ട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ പാര്‍ക്കിങ് ലോട്ട് സ്ഥിതി ചെയ്യുന്നത്. 9,266 കാറുകള്‍ പാര്‍ക്ക് ചെയ്യാം ഇവിടെ ഒരേസമയം.

06. ഡിസ്‌നീ ലാന്‍ഡ്
ഇതുവരെയുള്ള സ്ഥാനങ്ങളെല്ലാം എയര്‍പോര്‍ട്ടുകള്‍ക്കാണ് പോയത്. ഇവിടെ ഒരു എയര്‍പോര്‍ട്ടിതര പാര്‍ക്കിങ് ലോട്ടാണ് ആറാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഡിസ്‌നി ലാന്‍ഡിലെ പാര്‍ക്കിങ് ലോട്ടില്‍ 10,000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

05. യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ്
ഫ്‌ലോറിഡയിലാണ് ഈ പാര്‍ക്കിങ് ലോട്ട് സ്ഥിതി ചെയ്യുന്നത്. 10,200 കാറുകള്‍ പാര്‍ക്ക് ചെയ്യാം ഇവിടെ. അഞ്ചാം സ്ഥാനത്ത് വരുന്നു.

04. ഡിസ്‌നി വേള്‍ഡ്
ഡിസ്‌നി വേള്‍ഡ് മാജിക് കിങ്ഡത്തിലെ പാര്‍ക്കിങ് ലോട്ടാണ് നാലാമതെത്തുന്നത്. ഇവിടെ 11,000 കാറുകള്‍ പാര്‍ക്ക് ചെയ്യാം. ഫ്‌ലോറിഡയില്‍ സ്ഥിതി ചെയ്യുന്നു.

03. ഡിട്രോയ്റ്റ് എയര്‍പോര്‍ട്ട്
ഡിട്രോയ്റ്റ് വിമാനത്താവളത്തില്‍ 11,500 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. നാലാം സ്ഥാനത്ത് വരുന്നു ഈ പാര്‍ക്കിങ് ലോട്ട്.

02. സീയാറ്റില്‍ - ടാകോമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്
സിയാറ്റിലിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തു വരുന്ന പാര്‍ക്കിങ് ലോട്ടുള്ളത്. ഇവിടെ ഒരേസമയം 13,000 കാറുകള്‍ പാര്‍ക്ക് ചെയ്യാം.

01. വെസ്റ്റ് എഡ്‌മോന്റണ്‍ മാള്‍
ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കിങ് ലോട്ട് സ്ഥിതി ചെയ്യുന്നത് കാനഡയിലെ അല്‍ബേര്‍ടയിലാണ്. 20,000 കാറുകള്‍ പാര്‍ക്ക് ചെയ്യാം ഇവിടെ ഒരേസമയം. ഇതൊരു മാള്‍ ആണ് എന്നത് ശ്രദ്ധേയം!


Click it and Unblock the Notifications








